tag:blogger.com,1999:blog-931934623807589517.post3892295752791333243..comments2023-10-07T20:45:18.034+13:00Comments on സുസ്മേഷ് ചന്ത്രോത്ത്: ബൗദ്ധികനിരാഹാരകാലത്തെ ഓണംസുസ്മേഷ് ചന്ത്രോത്ത്http://www.blogger.com/profile/01866146444604754447noreply@blogger.comBlogger28125tag:blogger.com,1999:blog-931934623807589517.post-38571118597043427972012-05-07T22:27:35.728+12:002012-05-07T22:27:35.728+12:00ഈ ബ്ലോഗ്കിലേക്ക് വരാന്‍ കുറച്ചു വൈകിയോ എന്നൊരു സംശ...ഈ ബ്ലോഗ്കിലേക്ക് വരാന്‍ കുറച്ചു വൈകിയോ എന്നൊരു സംശയം. വായിക്കുംതോറും അതിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2012-April-29) വന്ന അപസര്‍പ്പക ഛായാഗ്രാഹകന്‍ എന്ന കഥയാണ് താങ്കളെകുറിച്ചു കൂടുതല്‍ അറിയാന്‍ എന്നെ പ്രേരിപ്പിച്ചതും ഈ ബ്ലോഗ്കിലേക്ക് വഴി കാണീച്ചതും. താങ്കളുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ തന്നെ വീണ് പോയി. ഒരു വായനക്കാരനായി തുടരും.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-931934623807589517.post-13538288897517847282011-06-27T04:30:47.358+12:002011-06-27T04:30:47.358+12:00ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍... ഇവിടെ വീട്ടില്‍ എന്റെ...ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍... ഇവിടെ വീട്ടില്‍ എന്റെ മുറിയില്‍ ബെര്‍ത്തിന്റെ മുകളിലുമിരിപ്പുണ്ട് ഏതാണ്ട് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള ഓണപ്പതിപ്പുകള്‍.. ജനയുഗം, മനോരമ, മംഗളം, മനോരാജ്യം, മനോരമ, മാതൃഭൂമി... അങ്ങനെയങ്ങനെ.. മിക്കതും മഞ്ഞനിറമായി മങ്ങിയിരിക്കുന്നു.. കുറേയൊക്കെ പാറ്റയും ഇരട്ടവാലനും തിന്നുതീര്‍ത്തിരിക്കുന്നു.. എന്നാലും ഞാന്‍ വല്ലപ്പോഴും.. വല്ലപ്പോഴുമെന്നാല് ശരിക്കും വല്ലപ്പോഴും അവയിലൂടെയൊക്കെ പോകും.. ആദ്യം വായനയിലേയ്ക്കും എഴുത്തുകാരിലേയ്ക്കുമൊക്കെ എത്തിയ ഘനപ്പെട്ട വഴികള്‍... ഈ ഓര്‍മ്മക്കുറിപ്പ് അവയൊക്കെയും ഓര്‍മ്മിപ്പിക്കുന്നു..KS Binuhttps://www.blogger.com/profile/07678141776384064691noreply@blogger.comtag:blogger.com,1999:blog-931934623807589517.post-84308077110572972502010-09-15T15:29:09.638+12:002010-09-15T15:29:09.638+12:00goodgoodഎന്തിന് ഞാന്‍?https://www.blogger.com/profile/04817027086306991947noreply@blogger.comtag:blogger.com,1999:blog-931934623807589517.post-1381546922244160802010-09-15T00:13:28.674+12:002010-09-15T00:13:28.674+12:00സുസ്മേഷ് ,
പ്രിന്റില്‍ തങ്ങളുടെ കഥകളും , പിന്നെ ഡി...സുസ്മേഷ് ,
പ്രിന്റില്‍ തങ്ങളുടെ കഥകളും , പിന്നെ ഡി യും വായിച്ചിട്ടുണ്ട്. ബ്ലോഗിലും കാണാനായതില്‍ സന്തോഷംHaris Nenmenihttp://harisnenmeni.blogspot.com/noreply@blogger.comtag:blogger.com,1999:blog-931934623807589517.post-84987281687313788072010-09-08T02:51:49.209+12:002010-09-08T02:51:49.209+12:00പ്രിയപ്പെട്ട അജയ്മാഷ്,
എന്റെ ബ്ലോഗ് വായിച്ചതില്‍...പ്രിയപ്പെട്ട അജയ്മാഷ്,
എന്റെ ബ്ലോഗ് വായിച്ചതില്‍ ഒരുപാടൊരുപാട് സന്തോഷം.അതെനിക്ക് ചെറുതല്ലാത്ത ഊര്‍ജ്ജം തരുന്നു മുന്നോട്ടുപോകാന്‍.
ഇടക്കിടെയെങ്കിലും വരണമെന്ന വിനീതമായ അഭ്യര്‍ത്ഥന.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-73449203255042130682010-09-06T02:57:41.731+12:002010-09-06T02:57:41.731+12:00വിശകലനത്തില്‍ എന്റെ ഒരു കൊച്ചു കവിതയുമുണ്ടേ..
ആശംസ...വിശകലനത്തില്‍ എന്റെ ഒരു കൊച്ചു കവിതയുമുണ്ടേ..
ആശംസകളോടെnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-931934623807589517.post-91906451074791820592010-09-04T07:08:08.312+12:002010-09-04T07:08:08.312+12:00അചഛന് പറയാറുണ്ട്, ഇപ്പൊ എല്ലാ ദിവസവും ഓണമല്ലേ എന്‍...അചഛന് പറയാറുണ്ട്, ഇപ്പൊ എല്ലാ ദിവസവും ഓണമല്ലേ എന്ന്.ശരിയാണ്.
വലിയോരു പോസ്റ്റ് ആണെങ്കിലും ഒരു വരി പോലും മടുപ്പിച്ചില്ല, എനിക്കൊന്നും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ ഒരു കാലത്തേയും, ഒരു ജീവിതത്തേയും നന്നായി വരച്ചുവെച്ചിര്ക്കുന്നു.ഈ വര്‍ഷത്തേയും മാതൃഭൂമി ഓണപതിപ്പ് വാങ്ങിയിട്ടുണ്ടായിരുന്നു, അതു വാങ്ങിക്കുമ്പോള്‍ എന്റെ കൂട്ടുകാരന് ചോദിച്ചതാണെനിക്ക് ഓര്‍മ്മ വരുന്നത് ജ്യോതിര്‍മയിയുടെ ചിത്രം കാണാന്‍ വേണ്ടിയാണോ എന്ന്.ആ മുഖചിത്രം മുതല്‍ വെളിവാക്കപെടുന്നു എനിക്കു മുന്‍പ് പലരും സൂചിപ്പിച്ച ആ മാറ്റം.ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-931934623807589517.post-59561499738084301652010-09-04T05:44:34.967+12:002010-09-04T05:44:34.967+12:00പ്രിയ സുസ്മേഷ്, ബ്ലോഗില്‍ വായിക്കുന്ന പതിവ് ഇല്ലെങ...പ്രിയ സുസ്മേഷ്, ബ്ലോഗില്‍ വായിക്കുന്ന പതിവ് ഇല്ലെങ്കിലും ഇവിടെ നോക്കി. വായിച്ചു. തുടരുക. ഓണം. ഓണപ്പതിപ്പ്. വെള്ളത്തൂവല്‍ കാലം. അതെല്ലാം നന്നായി എഴുതി. ഗ്രാമം എല്ലാത്തരം ദാരിദ്ര്യവും കൊണ്ട് നടക്കുന്ന സ്ഥലമാണ്. ഗ്രാമം വിട്ടു പോന്നാല്‍ നാം അവിടെ ഭാവന കൊണ്ട് കളിക്കുകയാണ് നാം. ഓര്മ നാം ഉണ്ടാക്കിയെടുക്കുന്നതാണ് എന്നു പറയുന്നത് എത്ര ശരി. അത് കൊണ്ട് ഞാന്‍ ഓര്‍മകളെ വിട്ടു.Mangattuhttps://www.blogger.com/profile/12186761152706910584noreply@blogger.comtag:blogger.com,1999:blog-931934623807589517.post-78343774789026177702010-09-04T05:05:53.862+12:002010-09-04T05:05:53.862+12:00പ്രിയ വായനക്കാരേ..,
എല്ലാ അഭിപ്രായങ്ങളും ശ്രദ്ധാപൂ...പ്രിയ വായനക്കാരേ..,
എല്ലാ അഭിപ്രായങ്ങളും ശ്രദ്ധാപൂര്‍വ്വം വായിച്ചു.എല്ലാവര്ക്കും നന്ദി.വിമര്‍ശനങ്ങള്‍ യഥാവിധം ഉള്‍ക്കൊള്ളുന്നു.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-77396507960284175142010-09-02T17:00:53.222+12:002010-09-02T17:00:53.222+12:00നല്ലൊരു ഓണം ഓര്‍മ്മ പങ്കു വെച്ചതിനു നന്ദി.നല്ലൊരു ഓണം ഓര്‍മ്മ പങ്കു വെച്ചതിനു നന്ദി.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-931934623807589517.post-3483969581547694592010-09-01T18:41:07.088+12:002010-09-01T18:41:07.088+12:00പ്രിയ സുസ്മേഷ്,
ബൌദ്ധിക നിരാഹാരം എന്ന് പറഞ്ഞാല്‍ ബ...പ്രിയ സുസ്മേഷ്,
ബൌദ്ധിക നിരാഹാരം എന്ന് പറഞ്ഞാല്‍ ബുദ്ദി പരമായുള്ള ചിന്തകളുടെ അഭാവം എന്നാണോ അതോ ബുദ്ധിയും ചിന്തയും ഒന്നും ഉപയോഗ്യമല്ലാത്ത അവസ്ഥ എന്നാണോ?
നിരാഹാരം എന്നുപയോഗിച്ചിരിക്കുന്നതാണ് എന്നെ സംശയിപ്പിക്കുന്നത്...

ഗ്രഹാതുരത്വം എല്ലാവരും, അതിപ്പോ ഓണമായാലും വിഷുവായാലും അല്ലെങ്കില്‍ ഏതെങ്കിലും ഒരാഖോഷമായാലും പ്രകടിപ്പിക്കുന്ന ഒരു വികാരമാണ്.."ഹോ, അതൊക്കെയായിരുന്നു കാലം, ഹ്ങ്ങാ..." ആ ഒരു ലൈന്‍. അതല്ല, ഇപ്പോഴത്തെ ഈ അവസ്ഥ,[സമത്വം എന്നാണോ ഉദ്ദേശിച്ചത് എന്നറിയില്ല, അങ്ങിനെയാണെങ്കില്‍,എങ്ങിനെ എന്നൊരു ചോദ്യമുണ്ട് എനിക്ക്], തന്നെയാണ് നല്ലത്,ഇതാണ് നല്ല `ഓണക്കാലം.', എന്ന് പറയുമ്പോഴും സാധാരണ മലയാളിയുടെ ശീലം, ഗ്രഹാതുരനാവുക എന്നത്, വെള്ളത്തൂവല്‍ സ്മരണകളിലൂടെയും ഓണപ്പതിപ്പ് വിശേഷങ്ങളിലൂടെയും[ഇവിടെ ഞാന്‍ യോജിക്കുന്നു, കാരണം കഴിഞ്ഞ 10 വരഷങ്ങളായി ഓണപ്പതിപ്പുകള്‍ സ്ഥിരമായി വായിക്കാറുണ്ട് ഞാന്‍] കാട്ടുകയും ചെയ്യുന്നു സുസ്മേഷ്.

പക്ഷെ ഇപ്പോഴാണ് നല്ല ഓണക്കാലമെങ്കില് എന്താണ് ബൌദ്ധികമായ നിരഹാരകാലത്തിലെ ഓണം എന്നതുകൊണ്ട് ഉദ്ദേശിച്ചത്?? നിരാഹാരം എന്നത് ആഹാരം ഇല്ലാത്ത അവസ്ഥയാണോ അതോ വേണ്ട എന്ന് വയ്ക്കുന്ന അവസ്ഥയാണോ??

വിമര്‍ശിക്കാന്‍ വേണ്ടി തന്നെ എഴുതിയതാണ് ഇത്രയും ഭാഗം.

കുട്ടിക്കാലത്തിന്റെ ഓര്‍മകളിലൂടെ കടന്നുപോകുമ്പോള്‍ എവിടെയൊക്കെയോ ഞാന്‍ എന്നെ കാണുമ്പോള്‍, ഞാന്‍ എഴുതേണ്ടത് ആണല്ലോ ഇവിടെ ഒരാള്‍ എഴുതി വച്ചിരിക്കുന്നത് എന്ന മനുഷ്യസഹജമായ അസൂയ, കുശുമ്പ്, കുന്നായ്മ തുടങ്ങിയ വികാരങ്ങളുടെ സമ്മര്ദഫലമാണിത്. അതുതന്നെയായിരിക്കാം ബൌദ്ധികമായ നിരാഹാരാവസ്ഥ അല്ലെ??????Sherlock Holmeshttps://www.blogger.com/profile/00030759261939488143noreply@blogger.comtag:blogger.com,1999:blog-931934623807589517.post-12433029100682595972010-08-31T02:05:57.490+12:002010-08-31T02:05:57.490+12:00ഒരുപക്ഷെ കേരളത്തിന് പൊതുആഭിമുഖ്യമുണ്ടായിരുന്ന ഓണപ്...ഒരുപക്ഷെ കേരളത്തിന് പൊതുആഭിമുഖ്യമുണ്ടായിരുന്ന ഓണപ്പതിപ്പുകളുടേയും വായനശാലകളുടേയും ഈ ഓര്‍മ്മപുതുക്കല്‍ നന്നായി.
വായനയുടെ, കൂട്ടായ്മയുടെ ഒരു കാലത്തിന്റെ ഒട്ടും മങ്ങാത്ത ഒരു ഓര്‍മ്മപ്പെടുത്തല്‍.
കേവലം ബുദ്ധിജീവിനാട്യങങളും ഉപരിപ്ലചിന്തകളും ചര്‍ച്ചകളും, പരസ്യത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ട്
കുറെ താളുകളിലും ഒതുങ്ങിപ്പോകുന്ന ഓണപ്പതിപ്പുകള്‍ എന്താണ് നമുക്കും പിന്നാലെ വരുന്നവര്‍ക്കും നല്കുന്ന പ്രതീക്ഷ?

മാതൃഭൂമിപോലും വ്യത്യസ്തമല്ല എന്നതു ഏറെ കഷ്ടം.രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-931934623807589517.post-8577818108804819192010-08-31T01:54:14.665+12:002010-08-31T01:54:14.665+12:00സുസ്മേഷേ,
മിക്കവാറും ഞാന്‍ ഇവിടം സന്ദര്ശിക്കാറുണ...സുസ്മേഷേ,

മിക്കവാറും ഞാന്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. ബ്ലോഗുകള്‍ എല്ലാം തന്നെ ഇഷ്ടപെട്ടുവെങ്കിലും ഇതിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. പഴയ ഒരുപാടു ഓര്‍മകളെ ഇതു വിളിച്ചുണര്‍ത്തി. മാധ്യമം വാങ്ങി വെച്ചിട്ടുണ്ട്..."ചക്ക " വായിക്കണം. വിശദമായി പിന്നീടു സംസാരിക്കാം..നന്മകള് നേരുന്നു....

സ്നേഹത്തോടെ
പ്രമോദ്Pramod Nairhttps://www.blogger.com/profile/07788253499374527135noreply@blogger.comtag:blogger.com,1999:blog-931934623807589517.post-27247440114074217832010-08-28T18:53:45.059+12:002010-08-28T18:53:45.059+12:00ഓണപ്പതിപ്പുകളോട് ആഴമുള്ള ഇഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്...ഓണപ്പതിപ്പുകളോട് ആഴമുള്ള ഇഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്ന കുട്ടിക്കാലം തന്നെ ഓര്‍മ്മവരുന്നു..
ഇടയ്ക്കുള്ള കട്ടിപ്പേജുകളിലെ ഓണച്ചിത്രങ്ങള്‍..ദേശക്കാഴ്ചകള്‍..

ഇപ്പോള്‍..ഓണപ്പതിപ്പുകളിലെ മുഖചിത്രങ്ങള്‍ കാണുമ്പോള്‍ സിനിമ വാരികകളെ ഓര്മ്മിക്കേണ്ടിവരുന്ന സങ്കടവും!!ശങ്കൂന്റമ്മhttps://www.blogger.com/profile/05073671288894973954noreply@blogger.comtag:blogger.com,1999:blog-931934623807589517.post-34139008021460188282010-08-27T14:08:55.750+12:002010-08-27T14:08:55.750+12:00അച്ചടി പതിപ്പില്‍ വായിക്കാനായില്ല, ബ്ലോഗ് എന്തായാല...അച്ചടി പതിപ്പില്‍ വായിക്കാനായില്ല, ബ്ലോഗ് എന്തായാലും ആ കുറവ് തീര്‍ത്തു.
ഓണപ്പതിപ്പിലെ മിക്ക എഴുത്തുകാരുടെ രചനകളും പത്രാധിപരുടെ സ്നേഹ നിര്ബന്ധങ്ങളില് പിറവിയെടുക്കുന്നതിനാലാകും അത്രയ്ക്ക് രുചികരമാകാത്തത്. അപൂര്‍വം ചില മികച്ച എഴുത്തുകള്‍ ഉണ്ടെങ്കിലും. സംഘം ചേര്‍ന്നുള്ള ചര്‍ച്ച (ഇത്തവണ സമകാലിക മലയാളത്തില്‍ കവികള്‍ ,മാതൃഭൂമിയില്‍ ശാരദക്കുട്ടി ടീച്ചറും സംഘവും )കളും നല്ല വായനാനുഭവം തരുന്നുണ്ട്. മലയാളി വായനക്കാര്‍ താത്പര്യപൂര്‍വമാണ് ഒരോ ഓണപ്പതിപ്പിനെയും കാത്തിരിക്കുന്നത്, എന്നാല്‍ അവരുടെ പ്രതീക്ഷക്ക് ഒത്ത് സമീപകാല പതിപ്പുകള്‍ മാറുന്നുണ്ടോ.
സംശയമാണ്. ചിലപ്പോള്‍ വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള പാച്ചിലും അരോചകമാവാറുണ്ട്.

താങ്കളുടെ അഭിപ്രായം പൊലെ
“ഓണപ്പതിപ്പുകള്‍ അവയുടെ സ്വഭാവവും കാലോചിതമായി പരിഷ്കരിച്ചു.അതോടെ പഴയ ഗൃഹാതുരത്വം ഭേസിനടക്കുന്നവര്‍ വായനയുടെ ഓണക്കാലമൗനികളായി.
അന്നൊക്കെ ഞാന്‍ പരീക്ഷയ്ക്കു പഠിക്കുന്ന ജാഗ്രതയോടെ ഓരോ കഥയും വായിക്കും.എഴുത്തുകാരായ മാസ്റ്റര്‍മാര്‍ ഈ കഥകളൊക്കെ എങ്ങനെ എഴുതിപ്പിടിപ്പിക്കുന്നു എന്നാണ് അന്വേഷിക്കുന്നത്.ആ അന്വേഷണത്തിന്റെ ചുവട് പിടിച്ചാണ് പിന്നത്തെ എഴുത്ത്.“

വരും കാല സുസ്മേഷുമാര്ക്ക് എന്തെങ്കിലും ഈ വര്‍ഷത്തെ ഓണപ്പതിപ്പുകള്‍ ബാക്കിവയ്ക്കുന്നുണ്ടോ? എന്ന ചോദ്യം ബാക്കിയാകുന്നുവി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-931934623807589517.post-19219430830879375382010-08-27T12:07:20.693+12:002010-08-27T12:07:20.693+12:00സുസ്മേഷ്, താങ്കളുടെ ഈ കുറിപ്പ് വളരെ നന്നായി, ലീനസ്...സുസ്മേഷ്, താങ്കളുടെ ഈ കുറിപ്പ് വളരെ നന്നായി, ലീനസ്, ജയരാജ്-രണ്ടു പേരേയും ഓർത്തു, എനിക്ക് വളരെ ഇഷ്ടമായിരുന്നു രണ്ടു പേരേയും, ഒരു വിഷമമാണ് അവരെ ഓർക്കുമ്പോൾ! മാതൃഭൂമിയുടെ ഓണപ്പതിപ്പിൽ നിന്നാനു ഞാൻ സാഹിത്യം ആസ്വദിച്ചു തുടങ്ങിയതെന്നു പറയാം. ആ പാക്കുണ്ണി സ്മരണയും നന്നായി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-931934623807589517.post-54915845861282036552010-08-26T19:58:44.430+12:002010-08-26T19:58:44.430+12:00രാത്രിനിലാവിൽ വെറ്റില മുറുക്കുമ്പോൾ നിലാവും ചുണ്ണാ...രാത്രിനിലാവിൽ വെറ്റില മുറുക്കുമ്പോൾ നിലാവും ചുണ്ണാമ്പും മാറിപ്പോവുമെന്നു പറഞ്ഞ....
അതാണ്!
വെക്കം വാ:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-931934623807589517.post-7464950079478281492010-08-26T06:06:21.491+12:002010-08-26T06:06:21.491+12:00നല്ലൊരു ഓണം ഓര്‍മ്മ പങ്കു വെച്ചതിനു നന്ദി. നിങ്ങള്‍...നല്ലൊരു ഓണം ഓര്‍മ്മ പങ്കു വെച്ചതിനു നന്ദി. നിങ്ങള്‍ ബ്ലോഗില്‍ ഉള്ളത് നേരത്തെ അറിയില്ലായിരുന്നു. ഭാവുകങ്ങള്‍ നേരുന്നു..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-931934623807589517.post-30850105570601503022010-08-25T06:38:25.903+12:002010-08-25T06:38:25.903+12:00പ്രിയ സുസ്മേഷ്
ഓണപ്പതിപ്പുകളില്ലാത്ത ഈ ദ്വീപില്‍...പ്രിയ സുസ്മേഷ്
ഓണപ്പതിപ്പുകളില്ലാത്ത ഈ ദ്വീപില്‍
ഓണം വന്നു എന്ന വിളിച്ചറിയിക്കലായി ഈ പോസ്റ്റ്....
സ്നേഹം ഉപാധികളോടെ നോക്കിക്കാണുന്ന സമൂഹത്തില്‍
ഓണം കാലം തെറ്റി പിറന്ന കുഞ്ഞിനെപ്പോലെ അലമുറയിട്ടു
കരയുന്നത് കാണാനെങ്കിലും നിറയെ പരസ്യപേജുകള്‍
തുന്നിക്കെട്ടിയ ഓണപ്പതിപ്പുകള്‍ വാങ്ങാന്‍ ചേട്ടനോട്
പറഞ്ഞുവച്ചിട്ടുണ്ട്...
ഓര്‍മ്മകള്‍ വസന്തമായി വന്നു പൂമരം കുലുക്കാനെങ്കിലും
പഴയ ഓണമല്ലേ നല്ലത്....???
ആരും എവിടെയും പരസ്യം പറയാത്ത ഓണം.....അല്ലെ???

നല്ല ഓര്‍മ്മകള്‍ ആണ് കേട്ടോ....
എന്നും വരാം....Satheesh Sahadevanhttps://www.blogger.com/profile/17938970909951637875noreply@blogger.comtag:blogger.com,1999:blog-931934623807589517.post-17226601873071330132010-08-25T05:16:25.623+12:002010-08-25T05:16:25.623+12:00പ്രിയ എഴുത്തുകാരാ,
വിഷയം ചർച്ച ചെയ്തുകഴിഞ്ഞു എന്ന...പ്രിയ എഴുത്തുകാരാ,
വിഷയം ചർച്ച ചെയ്തുകഴിഞ്ഞു എന്ന് തീരുമാനിച്ചതിനാലല്ല ; താങ്കളുടെ പോസ്റ്റുമായി നേരിട്ടു ബന്ധമില്ലാത്ത കുറിപ്പുമായി ഞാൻ നിരന്തരം സ്ഥലം മെനക്കെടുത്തുന്നത് ശരിയല്ല എന്ന തോന്നലിനാൽ. ‘പാർലമെന്ററി വ്യാമോഹം’ എന്നൊക്കെപ്പറയുന്നപോലെ, ഒരു അമിതമായ ‘പബ്ലിസിറ്റി വ്യാമോഹ’മായി എന്റെ കുറിപ്പുകൾ തെറ്റിദ്ധരിക്കപ്പെടേണ്ട എന്നും കരുതി! താങ്കളുടെ മറുകുറികൾ നൽകുന്ന സന്തോഷം ചില്ലറയല്ല . സന്ദർശിക്കപ്പെട്ടതിലുള്ള സന്തോഷവും മറച്ചുവയ്ക്കുന്നില്ല. നന്ദി.പ്രതികരണൻhttp://prathikaranan.blogspot.comnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-19100688843499198352010-08-23T22:41:48.974+12:002010-08-23T22:41:48.974+12:00ഓണാശംസകള്‍.ഓണാശംസകള്‍.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-931934623807589517.post-20584617347655201322010-08-23T18:59:05.376+12:002010-08-23T18:59:05.376+12:00പ്ര തി ക ര ണ ന് മ റു പ ടി.
പ്രിയ പ്രതികരണന്,
ആദ...പ്ര തി ക ര ണ ന് മ റു പ ടി.
പ്രിയ പ്രതികരണന്,
ആദ്യംതന്നെ താങ്കളുടെ വ്യത്യസ്തമായ പ്രതികരണത്തിന് നന്ദി.
ബ്ലോഗിനെ പ്രിന്റ് മീഡിയയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്,താങ്കള്‍ വിചാരിക്കുംപോലെ അതില്‍ 'കമന്റുകള്‍' ഉണ്ട് എന്നതല്ല.അതിനൊരു 'എഡിറ്റര്‍' ഇല്ല എന്നതാണ്.ബ്ലോഗില്‍ അവനവനാണ് എഡിറ്ററും പബ്ലിഷറും.അത് അതിന്റെ ശക്തിയും പോരായ്മയുമാണ്.(അതവിടെ നില്ക്കട്ടെ.നമ്മുടെ വിഷയം ഇപ്പോള്‍ അതല്ലല്ലോ.)മാത്രവുമല്ല,പ്രിന്റ്മീഡിയ താങ്കള്‍ പറഞ്ഞതുപോലെ 'വണ്‍വേ' അല്ലതാനും.അങ്ങോട്ടുമിങ്ങോട്ടും പ്രതികരണങ്ങള്‍ കൈമാറുന്നതിന് അല്പം കാലതാമസമുണ്ട് എന്നുമാത്രം.അല്ലെങ്കില്‍ പത്ര-വാരികകളില്‍ ഒരുകാലത്തും 'കത്തുക'ളും 'മറുപടി'യും ഉള്‍പ്പെടുത്തേണ്ട കാര്യമില്ലല്ലോ.താങ്കളുടെ ഒരു ധാരണ കൂടി തെറ്റാണ്."എഴുത്തുകാരന്,വായനക്കാരന് എന്ന പരമ്പരാഗത സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത്" പ്രിന്റ് മീഡിയയിലും സംഭവിക്കുന്നുണ്ട്.ഇല്ലെങ്കില്‍ കഴിഞ്ഞ ദശകത്തിന്റെ ആരംഭത്തില്‍ത്തന്നെ ലോകത്തെങ്ങുമുള്ള പത്രവാരികകള്‍ നിലച്ചുപോകുമായിരുന്നു.(ചിലത് രംഗം വിട്ടിട്ടുണ്ട്.മറക്കുന്നില്ല.)
ബ്ലോഗിലെ എന്നല്ല,പ്രിന്റ്മീഡിയയിലേയും എന്റെ രചനകള്‍ക്ക് വരാറുള്ള വായനക്കാരുടെ കമന്റുകളെ താങ്കള്‍ വിശേഷിപ്പിച്ചപോലെ,"താരാരാധനയുടെ അന്ധമായ വെറും പതഞ്ഞുയരലുക"ളായി ഞാനൊരിക്കലും കരുതിയിട്ടില്ല.അതേസമയം സുഖം തരുന്ന അഭിപ്രായങ്ങളില്‍ സുഖിക്കാറുമുണ്ട്.വിമര്‍ശനങ്ങളില്‍ പരിതപിച്ചിട്ടുമില്ല.
പ്രിന്റ് മീഡിയയില്‍ എഴുതിയതിന്റെ ഡിജിറ്റല്‍കോപ്പി സൂക്ഷിക്കാനുള്ള ഇടമായി ഞാന്‍ ബ്ലോഗിനെ മാറ്റിയിരുന്നെങ്കില്‍,എന്റെ എല്ലാ രചനകളും-കഥകളടക്കം-ബ്ലോഗില്‍ പ്രസിദ്ധീകരിക്കുമായിരുന്നു.ഈ ഓണക്കാലത്ത്,മാധ്യമം,മംഗളം,ദേശാഭിമാനി വാര്‍ഷികപ്പതിപ്പുകളിലും വിശകലനത്തിലും ഞാന്‍ കഥ എഴുതിയിട്ടുണ്ട്.മാധ്യമം,വര്‍ത്തമാനം,തനിനിറം പത്രങ്ങളില്‍ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.അതിലെത്രയെണ്ണം എന്റെ ബ്ലോഗ് വായനക്കാര്‍ വായിച്ചിട്ടുണ്ടാവും?വിരലിലെണ്ണാന്മാത്രമാളുകളേ വായിച്ചിട്ടുണ്ടാവൂ..നെറ്റിലെ വായനക്കാരില്‍ ഭൂരിഭാഗവും അച്ചടിമാധ്യമത്തിന്റെ വായനക്കാരല്ല.പ്രത്യേകിച്ചും കേരളത്തിനുവെളിയിലുള്ളവര്.സത്യമല്ലേ?
കഴിഞ്ഞ ജൂണിലാണ് ഞാന്‍ ബ്ലോഗെഴുത്ത് ആരംഭിക്കുന്നത്.ഇന്നുവരെ ഇട്ട പതിനഞ്ചോളം പോസ്റ്റുകളില്‍ വെറും മൂന്നെണ്ണം മാത്രമാണ് അച്ചടി മാധ്യമത്തില്‍ വന്നിട്ടുള്ളത്.അതും ഞാന്‍ അടിക്കുറിപ്പില്‍ സൂചിപ്പിച്ചില്ലെങ്കില്‍ ഒരുപക്ഷേ,താങ്കള്‍ക്കടക്കം എന്റെ മറ്റു വായനക്കാര്‍ക്ക് മനസ്സിലാവുകയുമില്ല.പ്രത്യകിച്ച് പ്രവാസികള്‍ക്ക്.കാരണം,വളരെ അപ്രശസ്തമായ പ്രസിദ്ധീകരണങ്ങളിലും ഞാനെഴുതാറുണ്ട്.അതെല്ലാം കേരളത്തിലെപോലും എല്ലാ വായനക്കാരും കാണണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല.കാണുന്നുമുണ്ടാവില്ല.
അച്ചടിച്ച മാറ്റര്‍ ബ്ലോഗില്‍ പുനപ്രസിദ്ധീകരിക്കുമ്പോള്‍,ഒരിക്കല്‍ വായിച്ച വായനക്കാര്‍ക്ക് ആവര്ത്തനവിരസതയുണ്ടാകുമെന്നത് വാസ്തവം.അത് തല്ക്കാലം ക്ഷമിക്കാന്‍ അപേക്ഷ.ചില എഴുത്തുകള്‍ കൂടുതല്‍പേരിലേക്ക് എത്തണമെന്ന അത്യാഗ്രഹമൊ്ന്നുകൊണ്ടു മാത്രമാണ് അത്.
താങ്കള്‍ പ്രധാനമായും ആഗ്രഹിക്കുന്നത് എനിക്കു കമന്റിടുന്നവരുടെ ബ്ലോഗുകള്‍ ഞാന്‍ സന്ദര്ശിക്കണമെന്നാണല്ലോ.കഴിയുന്നത്ര അത് ചെയ്യാറുണ്ട് എന്നറിയിക്കട്ടെ.എന്നെ ഫോളോ ചെയ്യാത്തവരുടെയും ഞാന്‍ ഫോളോ ചെയ്യാത്തവരുടെയും ബ്ലോഗുകളും വായിക്കാറുണ്ട്.എല്ലാ പോസ്റ്റുകള്‍ക്കും കമന്റ് ഇടാന്‍ കഴിഞ്ഞിട്ടില്ല എന്നതു അംഗീകരിക്കുന്നു.അറിയില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം വേണ്ട എന്നുകരുതിയായിരുന്നു അത്.
താങ്കളുടെ പ്രതികരണത്തിലെ നല്ല നിര്‍ദ്ദേശങ്ങള്‍ അതിലെ ഉദ്ദേശശുദ്ധിയോടെ ഞാന്‍ സ്വീകരിക്കുന്നു.നന്ദി.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-931934623807589517.post-68562440108065103272010-08-23T17:27:25.946+12:002010-08-23T17:27:25.946+12:00പാക്കുണ്ണിച്ചേട്ടന് പുസ്തകം വായനയൊക്കെ ഉണ്ടെന്ന്...പാക്കുണ്ണിച്ചേട്ടന് പുസ്തകം വായനയൊക്കെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.

നാട്ടില്‍ പനമ്പിള്ളി സ്മാരകവായനശാലയില്‍ ഒരു ചേട്ടന് വരുമായിരുന്നു. സന്യാസിമായുടെ തരം ഗംഭീര കറുകറുത്ത താടിയൊക്കെയായി. ആള്‍ക്കു കല്ലു (ശില്പങ്ങള്) കൊത്തലാണ് പണി. പക്ഷേ നല്ല പരന്ന വായനക്കാരന്. വാ തുറന്നാല്‍ പല വരികളും അന്നു തലയില്‍ കയറില്ലായിരുന്നു.

സുനില്‍ || ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-931934623807589517.post-86144825766674577492010-08-23T15:07:05.057+12:002010-08-23T15:07:05.057+12:00പ്രിയ സുസ്മേഷ് ചന്ത്രോത്ത്,
ആനുകാലികങ്ങളിൽ താല്പര്...പ്രിയ സുസ്മേഷ് ചന്ത്രോത്ത്,
ആനുകാലികങ്ങളിൽ താല്പര്യപൂർവ്വം ഞാൻ വായിച്ചിരുന്ന താങ്കളെ, ബ്ലോഗിലും കാണാൻ കഴിഞ്ഞത് സന്തോഷം നൽകുന്നു. അതുകൊണ്ടുതന്നെ, ഈ പോസ്റ്റുമായി നേരിട്ടു ബന്ധമില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.

ബ്ലോഗിനെ പ്രിന്റ് മീഡിയയിൽ നിന്നു വ്യത്യസ്തമാക്കുന്ന സവിശേഷതകളിൽ പ്രധാനപ്പെട്ട ഒന്ന്, ‘കമന്റുകൾ‘ ആണല്ലോ.. ബ്ലോഗ് , പ്രിന്റ് മീഡിയ പോലെ ‘വൺ വേ’ അല്ല ! എഴുത്തുകാരൻ, വായനക്കാരൻ -- എന്ന പരമ്പരാഗത സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത് തീർച്ചയായും ബ്ലോഗിൽ സംഭവിക്കുന്നുണ്ട്. ബ്ലോഗിലെ കമന്റുകൾ താരാരാധനയുടെ അന്ധമായ വെറും പതഞ്ഞുയരലുകളല്ല. കമന്റുകാരനിലേക്കും ചെല്ലാനും അയാളെ വായിച്ചറിയാനുമുള്ള ഒരു ‘പാലം’ കൂടിയാണ്. താങ്കളുടെ ബ്ലോഗുകളിൽ കമന്റുന്നവരുടെയും ഒരു വായനക്കാരനാണു ഞാൻ. അവരുടെ ബ്ലോഗുകളിലൊന്നും താങ്കളുടെ വായനാസ്പർശം എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. താങ്കളെപ്പോലെ പരിണതപ്രജ്ഞനായ ഒരാളുടെ സാന്നിദ്ധ്യം അവർക്കെത്രമാത്രം പ്രചോദനകരമായിരിക്കുമെന്നോ.

മറ്റൊരു കാര്യം : ആനുകാലികങ്ങളിൽ ഒരിക്കൽ പ്രസിദ്ധീകരിച്ച രചനകളാണ് താങ്കളുടെ ബ്ലോഗിൽ വായിക്കാൻ ലഭിക്കുന്നത്. ബ്ലോഗിന്റെ അസ്തിത്വത്തെ പരിമിതപ്പെടുത്തുന്ന ഒരു നടപടിയായാണ് എനിക്കത് അനുഭവപ്പെടുന്നത്. പ്രിന്റ് മീഡിയയിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ ഒരു ഡിജിറ്റൽ കോപ്പി സൂക്ഷിക്കാനുള്ളയിടം മാത്രമല്ല ബ്ലോഗ്. മലയാളത്തിലെ ആനുകാലികങ്ങളും വായിക്കുന്ന ഞങ്ങൾ, താങ്കളുടെ വേറേ രചനകൾക്കായാണ് താങ്കളുടെ ബ്ലോഗിലെത്തുന്നത്. ഞങ്ങൾക്കുണ്ടാകുന്ന നിരാശയുടെ ആഴം താങ്കൾക്കൂഹിക്കാനാവുമോ ആവോ! ദയവായി ബ്ലോഗിനെ വ്യത്യസ്തമായ മീഡിയമായി കണ്ട്, പോസ്റ്റുകൾ തയ്യാറാക്കണമെന്ന് താല്പര്യപ്പെടുന്നു. ബ്ലോഗ് രംഗത്തെ താങ്കളുടെ സംഭാവനകൾ ആനുകാലികങ്ങളുടെ പകർത്തിയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കട്ടെ.പ്രതികരണൻhttp://prathikaranan.blogspot.comnoreply@blogger.comtag:blogger.com,1999:blog-931934623807589517.post-68564183821870039632010-08-22T19:20:08.975+12:002010-08-22T19:20:08.975+12:00ഒരു കാര്യം കൂടെ സൂചിപ്പിക്കട്ടെ. കഴിയുമെങ്കില്‍ ബ്...ഒരു കാര്യം കൂടെ സൂചിപ്പിക്കട്ടെ. കഴിയുമെങ്കില്‍ ബ്ലോഗ് ജാലകത്തിലോ ചിന്തയിലോ രജിസ്റ്റര്‍ ചെയ്യൂ.. കൂടുതല്‍ പേരിലേക്ക് വായന എത്തട്ടെ.. ഈ കമന്റ് ഇവിടെ ഡിസ് പ്ലേ ചെയ്യണം എന്നില്ല കേട്ടോ.. അതു പൊലെ കമന്റ് മോഡറേഷനും അനാവശ്യമല്ലേ എന്നൊരു തോന്നല്‍.. എന്റെ തോന്നല്‍ മാത്രം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com