Saturday, November 6, 2010

ഇതിനെന്താഴമെന്നു നിനയ്‌ക്കുവാന്‍ വയ്യ!

ത്ഭുതങ്ങളെത്രമേല്‍ കാത്തുവയ്‌ക്കുന്നു,
നമുക്കായി സ്വജീവിതം.

അത്രമേലതിശയം!
ഊഷരം,സന്തപ്‌തം,ദുഖാകുലം
വാഴ്‌വുകളൊക്കെയുമെന്നാകിലും,
പുഷ്‌കലമാക്കുന്നു പിന്നെയും നീ!

ഓരോ കിനാവിലും കാതോര്‍ക്കയായി
പൊലിമ പകരും നിന്‍ നാവൊച്ചകള്‍.

ഇതെന്റെമേല്‍ വീഴുന്ന പൂക്കള്‍
ഇന്നിന്റെ,എന്നിന്റെയും നറുഗന്ധമുതിരും
പുതുപൂക്കള്‍.
ഇതിന്റെ ചുവട്ടില്‍ മരിച്ചടക്കട്ടെയെന്നെ,
ഈ ഭൂവിന്റെ ചാരുവാം കലണ്ടറിന്‍ താഴെ.
എന്നിരിപ്പിടം,അതെന്‍ സുഷുപ്‌തിതന്നിടം.

9 comments:

  1. അത്ഭുതങ്ങളെത്രമേല്‍ കാത്തുവയ്‌്‌ക്കുന്നു.നമുക്കായി സ്വജീവിതം!അല്ലേ..?

    ReplyDelete
  2. ഈ കവിത എനിക്കിഷ്ടായി. അത്ഭുതങ്ങള്‍ നിറഞ്ഞത് തന്നെ ജീവിതം. ആലീസ് ഇന്‍ വണ്ടര്‍ലാന്റ് പോലെ..

    ReplyDelete
  3. കവിത നന്നായിട്ടുണ്ട് കുറെ കഥകള്‍ വായിച്ചിട്ടുണ്ട് താങ്കളുടെ എഴുത്തിനു മൂര്‍ച്ചയുണ്ട്‌ ആശംസകള്‍ .
    ഇവിടെയും വരുമല്ലോ
    www.karyadikavitha.blogspot.com

    ReplyDelete
  4. സ്വജീവിതം കൊണ്ട് എല്ലാം നാം തിരിച്ചറിയുമല്ലൊ... അല്ല്ലേ ...ഓരോ കിനാവിലും കാതോര്‍ക്കയായി
    പൊലിമ പകരും നിന്‍ നാവൊച്ചകള്‍.

    ReplyDelete
  5. എന്നാല്‍ ഇതിനു മൂര്‍ച്ച പോരെന്നാണ് എന്‍റെ തോന്നല്‍ ..

    ReplyDelete
  6. പ്രതികരണമെഴുതിയ എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  7. നല്ല കവിത. തലക്കെട്ട് കൊള്ളാം, കേള്‍ക്കാന്‍ മധുരമുണ്ട്. ആഴം അളക്കാന്‍ പിടി തരില്ലല്ലോ. മൂര്‍ച്ച പോരെന്നു പറയുന്നുവല്ലോ. കവിത കുന്തമുന പോലെ കുത്തി നോവിക്കണമെന്നോ?

    ReplyDelete
  8. അൽഭുതങ്ങൾ കാത്തൂ വെയ്ക്കുന്നു ജീവിതം..........ആഴമറിയാതെ കൈയും കാലുമിട്ടട്ടിയ്ക്കുമ്പോ‍ഴും.........

    ReplyDelete