Tuesday, May 17, 2011

ഇടപെടലുകള്‍ക്ക് നന്ദി.

ന്‍റെ കഴിഞ്ഞ പോസ്റ്റിന് വളരെയധികം പ്രതികരണങ്ങള്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാക്കുന്നു. പുസ്തകപ്രസാധനത്തിലെ പ്രവണതകളെ സംബന്ധിച്ചുള്ള എന്‍റെ നിരീക്ഷണങ്ങള്‍ക്ക് ഫേസ്ബുക്കിലും ഓര്‍ക്കൂട്ടിലും മറ്റ് ബ്ലോഗുകളിലും കാര്യമായ ശ്രദ്ധ കിട്ടി.fec പോലുള്ള സജീവവും ആഴമേറിയതുമായ ഇന്‍റ്ര്‍നെറ്റ് കൂട്ടായ്മകളില്‍ ആവേശകരമായ സംവാദമായി അത് മാറിയതില്‍,വായനക്കാരും പത്രപ്രവര്‍ത്തകരും മാറ്റിയതില്‍ ചെറുതല്ലാത്ത ആഹ്ലാദമുണ്ട്.സച്ചിദാനന്ദന്‍ മാഷേപ്പോലെ നിരവധി പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.ബ്ലോഗല്ലാതെ മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഞാന്‍ അംഗമല്ലാത്തതിനാല്‍ ചര്‍ച്ചകളുടെ ഗതി എന്നെ യാഥാസമയം അറിയിച്ച ധാരാളം സുഹൃത്തുക്കളുണ്ട്.എല്ലാവര്‍ക്കും നന്ദി.

പുസ്തകം വിറ്റുപോകാത്തതിലുള്ള എന്‍റെ കരച്ചിലും വിലാപവുമായി ആ അഭിപ്രായങ്ങളെ കണ്ടെത്തിയ ഏതാനും പേരുണ്ട്.അവരോടുള്ള എന്‍റെ അഗാധമായ സഹതാപവും രേഖപ്പെടുത്തുന്നു.എന്നെങ്കിലും സ്വന്തം പേരില്‍ ഒരു പുസ്തകം മുന്‍നിര പ്രസാധകനിലൂടെ പ്രസിദ്ധീകരിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നും അതിന് വായനക്കാരെ നേടിയെടുക്കാന്‍ സാധിക്കട്ടെ എന്നും അതിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ എന്നും ആശംസിക്കുന്നു.

മറ്റൊരു വിശേഷം.

2009 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ എന്‍റെ ആതിര 10 സി എന്ന ചിത്രത്തിന് ഹ്രസ്വചിത്ര വിഭാഗത്തില്‍ 5 അവാര്‍ഡുകള്‍ ലഭിച്ചു എന്ന സന്തോഷവാര്‍ത്തയാണ്.മികച്ച ചിത്രം,സംവിധായകന്‍,തിരക്കഥ,എഡിറ്റിംഗ്,ശബ്ദലേഖനം എന്നിലയ്ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.എനിക്ക് ആദ്യമായി ലഭിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരമാണ്‌ ഇത്.അത് തിരക്കഥയ്ക്ക് ആയതില്‍ പ്രത്യേക ചാരിതാര്‍ത്ഥ്യമുണ്ട്.

ആതിര 10 സിയുടെ സംവിധായകനടക്കമുള്ള സഹപ്രവര്‍ത്തകര്‍ക്ക് എന്‍റെ അനുമോദനങ്ങള്‍.

12 comments:

  1. എല്ലാ സുഹൃത്തുക്കള്‍ക്കും വിമര്‍ശകര്‍ക്കും നന്ദി.നല്ല നമസ്കാരം.

    ReplyDelete
  2. സുസ്മേഷ് ഭായിയെപോലെ യുള്ള ഒരാള്‍ക്ക് അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കിലാണ് അത്ഭുതം.ഞാന്‍ അത്ര ഇഷ്ട്ടപ്പെടുന്ന ഒരു എഴുത്തുകാരന്‍ ആണ് താങ്കള്‍.ഇനിയും അവാര്‍ഡുകള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  3. അനുമോദനങ്ങള്‍

    ReplyDelete
  4. അനുമോദനങ്ങള്‍

    ReplyDelete
  5. മലയാളത്തിന്‌ നല്ലത് കൊടുത്താൽ മലയാളി നല്ലതെല്ലാം തിരിച്ചു തരും സുസ്മേഷ്....

    ReplyDelete
  6. അഭിനന്ദന്‍സ്

    ReplyDelete
  7. അഭിനന്ദനങ്ങള്‍ .

    ReplyDelete
  8. ഇനിയും ഇനിയും അവാർഡുകൾ കിട്ടട്ടെ!

    ReplyDelete
  9. അഭിനന്ദനങ്ങള്‍..

    ReplyDelete
  10. പ്രിയ സുസ്മേഷ്,
    ആദ്യമാണിവിടെ. ആതിര പത്തു സി പോലുള്ള നല്ല ടെലി ഫിലിമുകളുടെ ലഭ്യത, ഇത്തരം ചിത്രങ്ങള്‍ കുട്ടികളെ കാണിക്കണമെന്ന് വിചാരിക്കുന്നവര്‍ക്ക് ഒരു പ്രശ്നമാണ്. ഇപ്പോള്‍ ഗീതുവിന്റെ 'കേള്‍ക്കുന്നില്ലേ' ഫേസ്‌ ബുക്കില്‍ ലഭ്യമാണ്. കഴിയുമെങ്കില്‍ ഈ ടെലി ഫിലിമും നെറ്റില്‍ ലഭ്യമാക്കൂ. അഭിനന്ദനങ്ങള്‍ .

    ReplyDelete