Tuesday, October 11, 2011

രണ്ടുകഥകള്‍ : നിങ്ങള്‍ എന്തു പറയുന്നു..?

പ്രിയപ്പെട്ട വായനക്കാരേ,

രണ്ടുകഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.കഴിഞ്ഞലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന 'മാംസഭുക്കുകള്‍' ഈ ലക്കം മലയാളം വാരികയില്‍ വന്നിട്ടുള്ള 'ബാര്‍ കോഡ്' എന്നിവയാണ് അവ.നിങ്ങളില്‍ ചിലരെങ്കിലും ഈ കഥകള്‍ വായിച്ചിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.വായിച്ചിട്ടുള്ളവരില്‍നിന്ന് കഥയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാനാണ് ഈ കുറിപ്പ്.ദയവായി കഥകളെ സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

കഥകള്‍ അതേപടി ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തെ മനസ്സിലാക്കാനപേക്ഷ.

സ്നേഹത്തോടെ,

നിങ്ങളുടെ സുസ്മേഷ്.

24 comments:

  1. കഥകളെ സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

    ReplyDelete
  2. ഇപ്രാവശ്യത്തെ മാതൃഭൂമി കണ്ടില്ല. സങ്കടമോചനം ആണ് അവസാനം വായിച്ചത്. (ഈയിടെ സക്കറിയയുടെ മദ്യശാല വായിച്ചു..ആഹ!)
    കുറച്ച് കാലം മുന്‍പാണ് മരണവിദ്യാലയം പുസ്തകം വായിച്ചത്. എല്ലാ കഥകളും എന്നെ വല്ലാതെ ആകര്‍ഷിച്ചു.(വെറുതെ ഒരു ഓളത്തില്‍ പറഞ്ഞതല്ല...ശരിക്കും. വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ്‌ ഇടണം എന്നുണ്ടായിരുന്നു. തിരക്കില്‍ വിട്ടു പോയതാണ്.)
    കവര്‍ പേജ് പക്ഷെ ഇഷ്ടപ്പെട്ടില്ല :)
    (എന്താരുന്നു അത്? ഒടിഞ്ഞ കൊക്ക് ബോമ്മയോ? അങ്ങനെ എന്തോ അല്ലെ)
    ഇത് വായിക്കട്ടെ..അഭിപ്രായം എന്തായാലും എഴുതും.
    മാതൃഭൂമി, മലയാളം പേജുകള്‍ സ്കാന്‍ ചെയ്ത് ബ്ലോഗ്ഗില്‍ കേറ്റിയാല്‍ അവര് ചൊറിയുമോ?
    എം കെ ഹരികുമാര്‍ സ്ഥിരം അക്ഷരജാലകം അങ്ങനെ ബ്ലോഗ്ഗില്‍ അപ് ഡേറ്റ് ചെയ്യുന്നുണ്ടല്ലോ.

    ReplyDelete
  3. രണ്ടു കഥകളും വായിച്ചു. രണ്ടും ഇഷ്ടമായി. രണ്ടു തരം ശൈലി. മാംസഭുക്കുകള്‍ ഒരു പ്രത്യേക മൂഡ്‌ സൃഷ്ടിച്ചു. barcode മനസില്‍ ആഴത്തില്‍ തട്ടി. അഭിനന്ദനങ്ങള്‍!

    ReplyDelete
  4. ബാർ കോഡ് വായിച്ചു. ഫോണുണ്ടായിരുന്നെങ്കിൽ അപ്പോൾ വിളിയ്ക്ക്കുമായിരുന്നു.
    ലഹരിയിൽ കുഴഞ്ഞ ആ പുരുഷ ജന്മങ്ങൾ അറപ്പുളവാക്കി, അത് കഥയുടെ വിജയം. ശ്ശേ! ഇത്ര മോശമാണോ പുരുഷ മന്നസ്സ് എന്ന് തോന്നുന്ന വിധത്തിൽ വെറുപ്പുണ്ടായി, അതും കഥയുടെ വിജയം. അവസാനം ലീലാംബരൻ അടിച്ച ആ അടിയുണ്ടല്ലോ, ഹാ അത് എനിക്കിഷ്ടപ്പെട്ടു, സുസ്മേഷ്. അതു കഥയുടെ സമ്പൂർണ വിജയം.
    അഭിനന്ദനങ്ങൾ , കേട്ടൊ.

    ReplyDelete
  5. വായിച്ചില്ല..ഇനി വേണം വാരികകള്‍ വാങ്ങാന്‍.

    ReplyDelete
  6. മാംസഭുക്കുകള്‍ ഗംഭീരം, സമകാലിക പ്രസക്തി കൊണ്ടും ആഖ്യാനത്തിലെ ഭയപ്പെടുത്തുന്ന ശാന്തത കൊണ്ടും... ബാര്‍ കോഡ് വായിച്ചില്ല, വായിച്ചിട്ടു പറയാം.

    ReplyDelete
  7. മാംസഭുക്കുകള്‍ വായിച്ചിരുന്നു. കുറച്ചു ദിവസത്തേക്ക് കഴുകന്മാര്‍ കണ്മുന്നില്‍ വരുന്നപോലെയൊരു തോന്നല്‍ .വായിച്ചു മറക്കുന്ന കഥകള്‍ക്കിടയില്‍ മറക്കാന്‍ പറ്റാത്ത കഥ.നന്നായി...
    ബാര്‍കോഡ് കിട്ടിയില്ല...

    ReplyDelete
  8. സുസ്മേഷ്,
    ഈ പ്രവാസ ലോകത്തിരുന്നു ഒന്നും വായിക്കാന്‍ കിട്ടുന്നില്ല. ഖേദമുണ്ട്.ഒരു അപേക്ഷ.http://www.mukhakkannada.blogspot.com/ ഈ ബ്ലോഗില്‍ ഒരു കഥയ്ണ്ട്.അത് നോക്കി പോരായ്മ മാത്രം ഒന്ന് ചൂണ്ടി കാണിക്കാമോ............?

    ReplyDelete
  9. മാംസഭുക്കുകള്‍ ഏശിയില്ല. ബാര്‍ കോഡ് വായിക്കാനുള്ള ഭാഗ്യം സിദ്ധിച്ചില്ല ഇത് വരെ. പേപ്പര്‍ ലോഡ്ജ് എന്ന നോവല്‍ ചില ലക്കങ്ങള്‍ വായിച്ചിരുന്നു.നന്നായി തോന്നി. ഭാവുകങ്ങള്‍!

    ReplyDelete
  10. വായിക്കാൻ ഇവിടെ ഈ വീക്കിലീസ് കിട്ടീട്ട് വേണ്ടെ..

    കഥകൾ വന്ന ഏടുകൾ സ്കാൻ ചെയ്ത് കൊടുത്താൽ മതിയായിരുന്നു..!

    ReplyDelete
  11. പ്രിയപ്പെട്ട ചങ്ങാതിമാരേ..,
    എല്ലാവരോടും നന്ദിയും നമസ്കാരവും.
    കഥയുടെ പേജുകള്‍ സ്കാന്‍ ചെയ്ത് കൊടുക്കുക പ്രായോഗികമല്ല.കഥ മുഴുവനായും ബ്ലോഗിലിട്ടാല്‍ പുസ്തകം വരുന്പോള്‍ ചിലര്‍ക്കെങ്കിലും എതിര്‍പ്പുമുണ്ടാകും.അതൊക്കെയാണ് കാരണങ്ങള്‍.

    ReplyDelete
  12. കഥകൾ വാരികയ്ക്ക് നൽകുക.എന്നിട്ട് ബ്ലോഗിൽ,അവയ്ക്ക് കമന്റ് ചോദിക്കുക.ഇതും നല്ലത് തന്നെ!
    വായനയുമില്ല,അഭിപ്രായവുമില്ല.സലാം.

    ReplyDelete
  13. ബാര്‍ കോഡും വായിച്ചു, മാംസഭുക്കുകളെക്കാള്‍ രണ്ടു പടി മുന്‍പില്‍ നില്‍ക്കുന്നു അത് എന്നു പറഞ്ഞേ മതിയാകൂ. കഥാകാരന് അഭിമാനിക്കാം തീര്‍ച്ചയായും.

    ReplyDelete
  14. മാംസഭുക്ക് മാത്രമേ വായിച്ചിട്ടുള്ളൂ. സമകാലിക വിഷയം. ബിംബകൽ‌പ്പനകളൊക്കെ പഴയത് പോലെ തോന്നി.

    ReplyDelete
  15. പ്രിയപ്പെട്ട വിധു.
    ഈ എഴുതിയത് ബ്ലോഗും പ്രിന്‍റും വായിക്കുന്നവരോടുള്ള എന്‍റെ അഭ്യര്‍ത്ഥനയാണ്.വിധൂ.ക്ഷമിക്കൂ..കഥ ബ്ലോഗില്‍ ഇടേണ്ട എന്നത് എന്‍റെ വ്യക്തിപരമായ തീരുമാനമാണ്.അതേ സമയം കഥ വാരികകളില്‍ വായിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ അഭിപ്രായം ഈ ബ്ലോഗിലൂടെ അറിയണം എന്നത് എന്‍റെ ലക്ഷ്യവും.അതിനൊക്കെയാണ് ഞാനീ ബ്ലോഗ് നിലനിര്‍ത്തുന്നത്.വായനയുമില്ല അഭിപ്രായവുമില്ല എന്ന വിധുവിന്‍റെ തീരുമാനം എനിക്ക് സ്വീകാര്യമാണ്.ദിവസേന പലതരത്തിലുള്ള ആളുകളെ കാണുന്ന ഒരാളാണ് ഈയുള്ളവനും.
    എല്ലാ വായനക്കാര്‍ക്കും നന്ദി.

    ReplyDelete
  16. പ്രിയ കുമാരന്‍,
    ഇഷ്ടമായി താങ്കളുടെ അഭിപ്രായം.പഴയ ബിംബകല്‍പനകള്‍ ഉപോയോഗിക്കേണ്ടിവന്നത് എന്‍റെ പരിമിതിയാണ്.അതിജീവിക്കാന്‍ ശ്രമിക്കാം.കഥ വായിച്ചതില്‍ വളരെ സന്തോഷം.

    ReplyDelete
  17. സ്ത്രീ ഏതു കാലത്തും ഒരു തുണ്ട് മാംസം മാത്രമാവുന്നു. ഒരു ശരാശരി സ്ത്രീഅമ്പതു കിലോ ഭാരമുള്ള മാംസം എന്നു എവിടെയോ വായിച്ചു.. മാംസഭുക്ക് വീണ്ടും അതോര്‍മ്മിപ്പിച്ചു. കൊത്തിവലിച്ചു.

    ReplyDelete
  18. സുഗന്ധി,
    സ്ത്രീ ഒരുകാലത്തും ഒരു തുണ്ട് മാംസമല്ല.എന്‍റെ കാഴ്ചപ്പാടില്‍.അങ്ങനെ വിചാരിക്കുന്നെണ്ടെങ്കില്‍ അത് ഏതൊരു ആണിന്‍റെയും ഭീരുത്വമാണ്.
    കഥ പലരിലും പ്രകോപനമുണ്ടാക്കി എന്ന് മനസ്സിലായി.സന്തോഷമുണ്ട്.
    സുഹൃത്തുക്കളേ..
    'ബാര്‍ക്കോഡ്' കഥ സമകാലിക മലയാളം വാരികയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ വായിക്കാം. നന്ദി.

    ReplyDelete
  19. രണ്ടു കഥകളും വായിച്ചിരുന്നു.... ഇന്നെത്ത സമൂഹത്തിന്റെ ഒരു നേര്‍ക്കാഴ്ച.രണ്ടും സമകാലിക വിഷയം തന്നെ.....മാംസഭുക്കിലും ഒരു പടി മുന്നില്‍ നില്‍ക്കുന്നത് ബാര്‍കോഡ് തന്നെ,,,, ഇന്നും ഉണ്ണിരാമന്‍മാര്‍ അല്ലെ ഇവിടൊക്കെ വാഴുന്നത്??..ഉണ്ണിരാമന്‍മാരുടെ മുഖത്ത് ലീലാംബരനെ പോലെ കൈവീശി അടിക്കാന്‍ ഒന്ന് കാറിതുപ്പാന്‍ നമ്മില്‍ ഓരോര്‍ത്തര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍

    ReplyDelete
  20. മാംസഭുക്ക് വായിച്ചു. തുടക്കത്തില്‍ അതിശയിപ്പിക്കുന്ന നിരീക്ഷണം. പിന്നീട് സ്ഥിരം ചേരുവകള്‍. അവസാനമെന്താകുമെന്നുറപ്പായിരുന്നു, അതുതന്നെ വരികയും ചെയ്തു!

    ഇറച്ചിക്കുവേണ്ടി കാ‍ത്തിരിക്കുന്ന കഴുകന്‍ എന്ന ബിംബമൊക്കെ ആ കഥയില്‍ അപ്രസക്തമായി തോന്നി.പഴഞ്ചനും. കാരണം ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നത്. പിന്നെന്ത് കഴുകന്‍, പിന്നെന്ത് ഇര?

    കഥാരംഭത്തിലെ സൂചനനല്‍കുന്നത് പുരുഷനേക്കാള്‍ (കഥയിലെ) സ്ത്രീയാണ് കൂടുതല്‍ തീവ്രതയോടെ ആ “അവിഹിത” ബന്ധത്തില്‍ തത്പരയെന്നാണ്. പിന്നെങ്ങനെ അയാള്‍ കഴുകനാകും? അവളും അയാളുടെ ശരീരം തന്നെയാണ് ആഗ്രഹിക്കുന്നത്. അതാണല്ലൊ ഭാര്യയോട് പോലും അയാള്‍ ബന്ധപ്പെടുന്നത് അവള്‍ക്ക് സഹിക്കാനാകാത്തത്. അത് ശരീര നിബദ്ധമല്ലാത്ത പ്രണയമാണെങ്കില്‍ അയാളുടെ ശാരീരികാവസ്ഥയെക്കുറിച്ച് അവള്‍ക്ക് വ്യാകുലപ്പെടേണ്ട കാര്യമില്ലായിരുന്നു.

    പുരുഷനെ കഴുകനാക്കിയാല്‍ കയ്യടി കിട്ടുന്ന സമയമാണിത്. അത് പറയാന്‍ വേണ്ടി ഒരു കഥ. അങ്ങനെയാണെനിക്ക് തോന്നിയത്.

    [നിഷ്കളങ്കരും മന്ദബുദ്ധികളുമായ സ്ത്രീകളാണ് കേരളം മൊത്തവും, അവരെ കൊത്തിവലിക്കാനായി മുണ്ടും മടക്കിക്കുത്തിയിറങ്ങിയിരിക്കുന്ന നമ്മള്‍ പുരുഷന്മാരും :( ]

    ReplyDelete
  21. a k saiber,
    മാംസഭുക്കുകള്‍ക്ക് കിട്ടിയ വളരെ നല്ല വായനയാണ് താങ്കളുടെത്.ഈ പോസ്റ്റിലൂടെ ഞാനുദ്ദേശിച്ചത് സഫലമാകുന്നത് താങ്കളെപ്പോലുള്ളവരുടെ പ്രതികരണങ്ങള്‍ വരുന്പോഴാണ്.നിഷ്കളങ്കരും മന്ദബുദ്ധികളുമാണ് കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ എന്ന അഭിപ്രായത്തോട് വിനയപൂര്‍വ്വം വിയോജിക്കുന്നു.മറിച്ച് നല്ല സാമര്‍ത്ഥ്യക്കാരാണ്.എല്ലാ കാര്യങ്ങളിലും എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
    നന്ദി.സന്തോഷം.
    yemceepee,
    വളരെ സന്തോഷം.പലര്‍ക്കും ഇഷ്ടായത് ബാര്‍ക്കോഡാണ്.

    ReplyDelete
  22. രണ്ട് കഥകളും വായിച്ചു. തിന്മയുടേയും കപടസദാചരങ്ങളൂടേയും മുഖത്തടിക്കുന്ന ബാര്‍കോഡ് തന്നെയാണെനിക്കും കൂടുതല്‍ ഇഷ്ട്പ്പെട്ടത്. സുസ്മേഷ് എഴുതുന്നതെല്ലാം എനിക്ക് മനസ്സിലാവുന്നുണ്ടെന്നത് സന്തോഷമുള്ള കാര്യമാണ്. യുവ സാഹിത്യകാരന്മാരില്‍ ചിലരുടെ രചനകള്‍ എനിക്ക് മനസിലാകാറില്ല. ആസ്വദിക്കാന്‍ പറ്റാറില്ല എന്നൊരു സങ്കടമുണ്ട്. പിന്നെ ഓടക്കുഴലിനോര്‍മ്മകള്‍ വായിച്ചിരുന്നു. ഇഷ്ടമായി.

    ReplyDelete
  23. http://shivam-thanimalayalam.blogspot.com/2011/11/blog-post.html onnu nokku sr

    ReplyDelete
  24. പ്രിയ സുഗന്ധി,വളരെ നന്ദി.എന്‍റെ കഥയെ പരാമര്‍ശിച്ചതിന്.
    അജിത,സന്തോഷം.

    ReplyDelete