Friday, March 23, 2012

ചില വിശേഷങ്ങള്‍..



പ്രിയപ്പെട്ട വായനക്കാരേ,സുഹൃത്തുക്കളേ..


പേപ്പര്‍ ലോഡ്ജ് പ്രകാശനം ഭംഗിയായി നടന്നു.ശ്യാമപ്രസാദും രഘുനാഥന്‍ പറളിയും ബി.മുരളിയും പങ്കെടുത്തിരുന്നു.ചടങ്ങില്‍ സംബന്ധിച്ച എല്ലാ സ്നേഹിതര്‍ക്കും മാതൃഭൂമിക്കും നന്ദി.


കഴിഞ്ഞാഴ്ച പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ (2012 മാര്‍ച്ച് 10-16 ലക്കം) കൊറ്റികളെ തിന്നുന്ന പശുക്കള്‍ എന്ന കഥ വന്നിട്ടുണ്ട്.വായിക്കാന്‍ സാധിച്ചവര്‍ അഭിപ്രായം പങ്കുവയ്ക്കുമല്ലോ.


2012 മാര്‍ച്ച് 11 ന്‍റെ ലക്കം ദേശാഭിമാനി വാരിക ഞാനുമായുള്ള ഒരഭിമുഖവും പ്രസിദ്ധീകരിച്ചിരുന്നു.ഓരോ സ്ത്രീയും ഓരോ ലോകമാണ് എന്ന പേരില്‍ സുനിയാണ് അത് തയ്യാറാക്കിയത്.www.deshabhimani.com ലും അത് വായിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


പുസ്തകപ്രകാശനത്തിന്‍റെ പിറ്റേന്ന് ബംഗാളിലേക്കൊരു യാത്രപോയതിനാല്‍ ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റുകള്‍ക്ക് വന്ന മറുപടികള്‍ക്ക് യാഥാസമയം നന്ദി പറയാന്‍ കഴിഞ്ഞില്ല.എല്ലാവരും ദയവായി ക്ഷമിക്കുമല്ലോ.


അപ്രതീക്ഷിതമായി വരുന്ന ചില ജോലികള്‍,സാധാരണ ജീവിതത്തിലെ ഓട്ടങ്ങള്‍,ഇതിനിടയിലെ ഉത്തരവാദിത്തങ്ങള്‍,അതിനിടയിലെ അനിവാര്യമായ യാത്രകള്‍...അതിനൊക്കെയിടയില്‍ എനിക്ക് എന്‍റെ പല ഫോളോവേഴ്സിന്‍റെയും ബ്ലോഗ് വായിക്കാനോ കമന്‍റിടാനോ കഴിയുന്നില്ല.അത് പൊറുക്കാനാവാത്ത പിഴവാണെന്ന് അറിയാം.മാപ്പാക്കുമല്ലോ.എങ്കിലും കഴിയുന്നത്ര പേരുടെ പോസ്റ്റുകള്‍ ഞാന്‍ വായിച്ചുപോകുന്നുണ്ട്.പലപ്പോഴും.അത് സത്യമാണ്.എല്ലാവരെയും ഒരുപോലെ പരിഗണിക്കാന്‍ കഴിയാതെ വരുന്പോഴുള്ള സംഘര്‍ഷം ഒഴിവാക്കാനാണ് പലപ്പോഴും വായന മാത്രമാക്കി പോരുന്നത്.പലരും mail അയച്ച് കമന്‍റിടാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.എന്‍റെ സമയക്കുറവും പരിമിതികളും കൂടി മനസ്സിലാക്കുമല്ലോ.

തീര്‍ച്ചയായും നിങ്ങളുടെ ബ്ലോഗുകളും കമന്‍റുകളും എനിക്ക് ചിരപരിചിതമാണ് എന്നതില്‍ തര്‍ക്കമില്ല.

ഞാന്‍ തന്നെ പുതിയ പോസ്റ്റുകള്‍ ഇടാതെയിരിക്കുന്നതിനും കാരണം ഈ സമയക്കുറവ് തന്നെയാണ് കാരണം.


എല്ലാവര്‍ക്കും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

കഴിയുന്നത്ര പുസ്തകങ്ങളുമായി അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ,

സുസ്മേഷ്.

34 comments:

  1. Replies
    1. SNEHATHODY SIR THANGALUDE EZHUTHUKAL VAYIKKUNNATHU VEENDUM VEENDUM VAAYIKKAARUNDU EVIDEYOKKE ENNE VALLATHE SPARSHIKKUM POLE E ELIYAVANUM VALLAPOZHUMOKKE KUTHI KURIKKAARUNDU THIRAKKINIDAYIL ANGU VALLAPOZHUM ENTE BLOG ONNU NOKKANAM -MY BLOG PLS VST www.hrdyam.blogspot.com thettukal kurikkanam vayanakku nalla books paranju tharanam...niruthatte orupaadu ezhuthi sir boradippikkunnilla angekku eniyum orupad nal ezhuthaan kazhiyatte enna prarthanayode snehathody prarthanayody shamsudeen thoppil

      Delete
    2. പ്രിയ ഷംസുദ്ദീന്‍.തീര്‍ച്ചയായും ഹൃദ്യം വായിക്കാം.ധാരാളം വായിക്കുകയും എഴുതുകയും ചെയ്യുമല്ലോ.ഇവിടെ വന്നതില്‍ വളരെ സന്തോഷം.
      ഇനിയും വരണം.അഭിപ്രായങ്ങള്‍ പങ്കിടണം.
      സ്നേഹത്തോടെ,
      സുസ്മേഷ്.

      Delete
  2. മാതൃഭൂമി "നഗരത്തില്‍" താങ്കളെ പ്പറ്റി കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു വന്ന ഒരു ലേഖനം വായിച്ചിരുന്നു...

    താങ്കളുടെ പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിച്ചിട്ടില്ല. ഞങ്ങളുടെ നാട്ടിലെ ലൈബ്രറിയിലും വന്നിട്ടില്ല. വരുത്തുവാന്‍ ഞാന്‍ അവിടെ ആവശ്യപ്പെട്ടിട്ടുണ്ട്..
    എഴുത്ത് തുടരുവാന്‍ ആശംസകള്‍.

    സസ്നേഹം
    രഘുനാഥന്‍

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം.ഞാനൊരു അറിയപ്പെടുന്ന വന്പന്‍ എഴുത്തുകാരനാണെന്ന അഹങ്കാരം മാറിയത് ബ്ലോഗ് തുടങ്ങിയതിനുശേഷമാണ്.പലരും ചോദിച്ചിട്ടുണ്ട്,ആദ്യമായിട്ടാണോ എഴുതുന്നത് എന്നൊക്കെ.അതൊക്കെ നല്ല അനുഭവമായി..പ്രിയ രഘുനാഥന്‍..സമയം പോലെ എന്‍റെ പുസ്തകങ്ങള്‍ വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.നിശിതമായി അഭിപ്രായം പറയുകയും വേണം.
      ഇനിയും വരുമല്ലോ.
      സ്നേഹത്തോടെ.
      സുസ്മേഷ്.

      Delete
  3. ആശംസകള്‍ സുസ്മേഷ്. തിരക്കുകള്‍ക്കിടയില്‍ ബ്ലോഗിലും ഇങ്ങനെ സജീവമായി നില്‍ക്കുന്നത് തന്നെ വലിയ കാര്യം. പുസ്തകങ്ങള്‍ സൌകര്യമനുവദിക്കുന്നത് പോലെ വായിക്കാറുണ്ട്.

    ReplyDelete
    Replies
    1. പ്രിയ അജിത്..
      എല്ലാവര്‍ക്കും പടച്ചോന്‍ 24 മണിക്കൂറല്ലേ ദിവസം അനുവദിച്ചിട്ടുള്ളൂ.അതെങ്ങനെ മാനേജ് ചെയ്യുന്നു എന്നതിലാണ് കാര്യം.നിങ്ങളൊന്നുമില്ലാതെ ഞാനും എന്‍റെ എഴുത്തുമില്ല.അതാണ് പ്രധാനം.
      വായിച്ചശേഷം അഭിപ്രായം പറയുമല്ലോ.വിമര്‍ശിക്കാന്‍ മടിക്കരുത്.
      സ്നേഹത്തോടെ,
      സുസ്മേഷ്.

      Delete
  4. തിരക്ക് ആസ്വദിക്കാനാവട്ടെ.പുസ്തകം വായിക്കാനായിട്ടില്ല തരം പോലെ വായിച്ചുകൊള്ളാം ആശംസകൾ..

    ReplyDelete
    Replies
    1. പ്രിയ സങ്കല്‍പ്പങ്ങള്‍..
      അങ്ങനെ ആവട്ടെ.ആശംസകള്‍ നന്ദിപൂര്‍വ്വം കൈപ്പറ്റി.
      സ്നേഹത്തോടെ,

      Delete
  5. കൊറ്റികളെ തിന്നുന്ന പശുക്കള്‍ ബ്ലോഗിലിടാമോ..?

    ReplyDelete
    Replies
    1. പ്രിയ സേതുലക്ഷ്മീ..അതിത്തിരി വലിയ കഥയാണ്.ബ്ലോഗിലിട്ടാല്‍ ആളുകള്‍ ക്ഷമയോടെ വായിക്കുമോ എന്നറിയില്ല.അത് ഉടനെ തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന "സങ്കടമോചനം" എന്ന സമാഹാരത്തിലുണ്ട്.
      നോക്കട്ടെ,സാധിച്ചാല്‍ ഇടാം.
      നന്ദി.

      Delete
  6. ഇത് സംഭവം കൊള്ളാല്ലോ...! വേണ്ടപ്പെട്ടവരാരോ വളരെ സ്നേഹത്തോടെ എഴുതിയ ഒരു കത്ത് വായിച്ചതു പോലെ... :-)

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സിന്ധു ജോസ്,
      വളരെ സന്തോഷം.അങ്ങനെ തന്നെ എഴുതിയതാണ്.നന്ദി.

      Delete
  7. പുസ്തക പ്രകാശനത്തിന് അനുമോദനങ്ങൾ...

    ReplyDelete
    Replies
    1. നന്ദി വി.കെ.പുസ്തകം വായിക്കാന്‍ ശ്രമിക്കണേ...

      Delete
  8. കേരളത്തില്‍ നിന്ന് ബംഗാളിലേക്കുള്ള യാത്ര 'ദീര്‍ഘയാത്ര' എന്നുപറയേണ്ടി വരും.യാത്രക്കാരന്‍ എഴുത്തുകാരനാകുമ്പോള്‍ അത് ഒരു തീര്‍ഥ യാത്ര തന്നെയാകുന്നു..അവിടെ കലയുടെ, സംസ്കാരത്തിന്റെ , നവോത്ഥാന ചിന്തകളുടെ എത്ര ശ്രീകോവിലുകള്‍,..എത്രയെത്ര മണിമന്ദിരങ്ങള്‍....ആ യാത്രാ വിശേഷങ്ങള്‍ വൈകാതെ പങ്കുവയ്ക്കുമല്ലോ .

    ReplyDelete
  9. വായിക്ക്ട്ടെ,അഭിപ്രായം തീർച്ചയായും പറയാം.

    എന്റെ പുതിയ കവിത ഒന്നു വായിക്കൂട്ടോ.

    ReplyDelete
    Replies
    1. അഭിപ്രായം വേണം.കവിത വായിക്കാം.നന്ദി അരുണ്‍ .

      Delete
  10. Deshabhimaniyil prasidheekaricha abhimukam kazhinja aaychathanne vayichirunnu. Athil Gandhiye kurichu paranja karyathodu poornnamayum yochikkyunnu.'Charity begins at home' enna proverb orthu.
    Thanks for spreading wisdom.
    Love and light!

    ReplyDelete
  11. I think there is a spelling mistake on your post. Isn't it Raghunath 'Paleri' ?

    ReplyDelete
  12. Oh,I am so sorry. I didn't know of Raghunathan parali. Just read of him now. Raghunath Paleri is my teacher in college.So i thought it was him. So sorry.

    ReplyDelete
    Replies
    1. ശ്രുതി,
      അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇഷ്ടമായി എന്നു പലരും അറിയിച്ചിരുന്നു.ഗാന്ധിജിയെ സൂക്ഷ്മമായി മനസ്സിലാക്കകുയും തിരുത്തുകയും വേണ്ടതുണ്ട്.എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് അദ്ദേഹം പറഞ്ഞാല്‍ അത് ശരിയാവുകയില്ല.അതിലെ ചില രീതികള്‍ നല്ല സന്ദേശമല്ല.അല്ലേ..?

      Delete
    2. Athe! Njan poornnamayum yochikkyunnu. Ithepatti munpu chindichittumundu.
      “Not to know at large of things remote from us, obscure and subtle, but to know that which before us lies in daily life is the prime wisdom”
      - John Milton
      Ethra yadharthyam !
      Love

      Delete
  13. ഫേസ്ബുക്കില്‍ ചിലയിടങ്ങളില്‍ "മരണവിദ്യാലയത്തെ"ക്കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ടു. എന്നെ പോലെ വാര്‍ത്താവിനിമയം വളരെ കുറഞ്ഞ സ്ഥലങ്ങളില്‍ ഭാരതത്തിനു പുറത്തു ജീവിക്കുന്നവര്‍ക്ക് ഈ അറിയിപ്പുകള്‍ വളരെ അനുഗ്രഹമാണ്. കുറിപ്പുകള്‍ കയ്യില്‍ കരുതി നാട്ടില്‍ പോകുമ്പോള്‍ തേടി ചികഞ്ഞെടുത്ത് വായിക്കാമല്ലോ?

    ReplyDelete
    Replies
    1. ഫേസ് ബുക്കില്‍ ഞാനുമില്ല സുഹൃത്തേ..മനസ്സിലാക്കിയിടത്തോളം അത് വലിയ തൊന്തരവാണ്.അത്രയും സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ എനിക്കാവില്ല.
      പലരും പറഞ്ഞ് അറിയാറുണ്ട് ഫേസ് ബുക്ക് ചര്‍ച്ചകള്‍ .ഇന്നുവരെ ശ്രദ്ധിച്ചിട്ടില്ല.ഏഷ്യാനെറ്റ് റേഡിയോ (ഗള്‍ഫില്‍) മരണവിദ്യാലയവും ചുടലയില്‍ നിന്നുള്ള വെട്ടവും നാടകമാക്കിയതായി അവിടുത്തെ സ്നേഹിതര്‍ പലപ്പോഴായി വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു.ഞാന്‍ കേട്ടിട്ടില്ല.സന്തോഷം.അല്ലേ..അങ്ങനെയൊക്കെ സംഭവിക്കട്ടെ..
      നാട്ടില്‍ വരുന്പോള്‍ പുസ്തകങ്ങള്‍ വായിക്കൂ..അഭിപ്രായം പറയൂ..
      നന്ദിയും സന്തോഷവും.
      സ്നേഹത്തോടെ,

      Delete
  14. നല്ല വിശേഷങ്ങള്‍ പങ്കു വെച്ചതില്‍ സന്തോഷം. പുസ്തകപ്രകാശനം ഭംഗിയായി നടന്നുവല്ലോ. ചന്ദ്രികയിലെ കഥ വായിച്ചു. സമകാലീന സാമൂഹിക അവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന കഥ! ആദ്യകാല കഥകള്‍ വായിച്ച ഒരാള്‍ക്ക്‌ കഥകളില്‍ വന്ന മാറ്റവും പക്വതയാര്‍ന്ന അവതരണരീതിയും വളരെ വ്യക്തമായി തിരിച്ചറിയാനാവും. എല്ലാ ആശംസകളും നേരുന്നു. ദേശാഭിമാനിയിലെ അഭിമുഖം വളരെ നന്നായിരുന്നു.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട മിനി ടീച്ചര്‍ ..
      ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ വന്ന കഥ പലര്‍ക്കും വായിക്കാന്‍ കഴിഞ്ഞിട്ടില്ല.അതിനാല്‍ കൃത്യമായ അഭിപ്രായം വായനക്കാരില്‍ നിന്നും എനിക്കും ലഭിച്ചിട്ടില്ല.അന്നേരമാണ് ഈ കത്ത്.ഒരുപാട് സന്തോഷം.
      കഴിഞ്ഞ ലക്കം ജനയുഗം വാരാന്തപ്പതിപ്പില്‍ വന്ന ലാവ എന്ന കഥയെഴുതിയത് ടീച്ചറല്ലേ..എങ്കില്‍ അനുമോദനങ്ങള്‍ .ധാരാളമെഴുതൂ..
      നന്ദിയും സന്തോഷവും.

      Delete
    2. പ്രിയ മിനി ടീച്ചര്‍ ,
      ചന്ദ്രികയിലെ കഥ പലര്‍ക്കും വായിക്കാന്‍ കിട്ടിയിട്ടില്ല.അതിനാല്‍ വായനക്കാരുടെ ഭാഗത്തുനിന്നു വന്ന അഭിപ്രായങ്ങളും കുറവ്.അപ്പോഴാണ് ഈ കമന്‍റ്.ഒരുപാട് സന്തോഷം.പിന്നെ കഴിഞ്ഞ ലക്കം ജനയുഗം വാരാന്തപ്പതിപ്പില്‍ വന്ന ലാവ എന്ന കഥ(പേര് അതാണോ എന്ന് കൃത്യം ഓര്‍മ്മയില്ല)എഴുതിയത് താങ്കളാണോ..?നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍ .
      നന്ദി.

      Delete
  15. കര്‍ണ്ണന്‍ മഹാരാജ്, ദീദി,ലെനിന്‍ പ്രിന്റേര്‍സ്,,ഗര്ഭച്ഛിദ്രവേന്ദ്രന്മാരുടെ ആദ്യസമ്മേളനം ,കമ്യൂണിസം, ...........അങ്ങനെ കുറേ വാക്കുകള്‍ മനസിലേക്ക് ഇടക്കിടെ ഓടി വന്നോടി പോകുന്നു.. അപ്പോള്‍ പിന്നെ എപ്പോഴെങ്കിലും വായിക്കുമായിരിക്കും. ആഹാ! ബംഗാളിലൊക്കെ പോയിവന്നോ?. കല്‍ക്കത്താ വിശേഷങ്ങളൊന്നും പറയാനില്ലേ?.അയ്യോ! ബ്ളോഗ് വായിച്ച് കമന്റിടാന്‍ പറയാന്‍എനിക്കിനിയും ധൈര്യം പോരേ....
    ഒറ്റക്കിവിടെയിരിക്കുമ്പോള്‍ തോന്നുന്ന ധൈര്യത്തില്‍ ഓരോന്ന് കുത്തികുറിക്കുന്നെന്നേയുള്ളൂ. വാക്കുകളൊക്കെ ഇപ്പോഴും വാതില്‍ക്കല്‍ പാതി മറഞ്ഞ് വിറപൂണ്ടങ്ങനെ.....
    തീരെ ആത്മവിശ്വാസമില്ല.

    ReplyDelete
    Replies
    1. പ്രിയ അജിത,കഴിവതും വായിച്ച് പറയൂ.വായനക്കാരുടെ വാക്കുകളാണ് എഴുത്തുകാരന്‍റെ ശക്തി.

      Delete
  16. അതെ. ലാവ എന്ന കഥ എന്റെയാണ്. അത് വായിച്ചു എന്നറിഞ്ഞത് ഒരുപാട് സന്തോഷം തരുന്നു. നന്നായി എന്ന് പറഞ്ഞത് ഒരു അവാര്‍ഡിന് തുല്യം. അത് എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  17. ദേശാഭിമാനി അഭിമുഖം എനിക്കും വായിച്ചില്ല്ല..
    :‘(....

    Right now , the online weekly shows April 1st week edition. March edition Archive undennu thonnunnilla...

    ഇവിടെ വാരിക വാങ്ങാന്‍ കിട്ടാന്‍ ഒരു വഴിയുമില്ല.. അതാണു online version അന്വേഷിക്കുന്നെ..
    ആരെങ്കിലും ആ പേജു സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കൊന്നു അയചു തരാമൊ ?
    (സുസ്മെഷെട്ടനൊടും കൂടിയാണു)
    .... :)

    ReplyDelete
  18. പ്രിയ സബീന,
    susmeshchandroth.d@gmail.com ല്‍ ഒരു മെയിലയക്കൂ.ഞാന്‍ pdf അയക്കാം.
    നന്ദി.

    ReplyDelete
  19. ശരി.
    മുകളിലത്തെതു “ഞാനും” എന്നാണെ ഉദ്ദേശിച്ചതു...

    :)

    ReplyDelete