Tuesday, May 29, 2012

ശാന്തിനികേതനില്‍ നിന്ന്..


ജീവിതത്തിലെ കാലങ്ങള്‍ 

വെളിയില്‍ ഒന്നും എനിക്കു
കാണുവാന്‍ കഴിയുന്നില്ല.
അങ്ങ് വന്നു ചേരുന്ന വഴി
ഏതാണെന്ന് ഞാനാലോചിക്കുകയാണ്.
വിദൂരത്തിലുള്ള നദിയുടെ
മറുകരയില്‍ നിന്നോ?
ഗഹനമായ വനാന്തരത്തില്‍ നിന്നോ?
എവിടെ നിന്നാണ് എന്‍റെ
പ്രാണസുഹൃത്തായ അങ്ങ്
ഭയങ്കരമായ അന്ധകാരത്തിലൂടെ
ഇവിടേക്ക് വരുന്നത്?
രബീന്ദ്രനാഥ ടാഗോര്‍ / ഗീതാഞ്ജലി.

ദ്യനോവലായ ഡി യുടെ ആമുഖത്തില്‍ ആദരവോടെയും മറക്കരുതെന്നാഗ്രഹിക്കുന്ന ഓര്‍മ്മകളോടെയും ഞാന്‍ പകര്‍ത്തിവച്ച വരികളാണ് ഇത്. ഗീതാഞ്ജലിയുടെ ഈ പരിഭാഷ ആരുടേതാണെന്ന് എനിക്കറിയില്ല.അക്കാലത്തെനിക്കിത് അയച്ചുതന്ന ആളാവട്ടെ അത് പറഞ്ഞിരുന്നുമില്ല.പിന്നീട് സൌകര്യവും സന്ദര്‍ഭവും വരുന്പോള്‍ സാവകാശം ചോദിച്ചുമനസ്സിലാക്കാന്‍ ഞാന്‍ മാറ്റിവച്ചവയുടെ കൂട്ടത്തില്‍ ഇതും.നടക്കാതെ പോയ അനേകങ്ങളുടെ കൂട്ടത്തില്‍ മറ്റൊന്ന് കൂടി. സാരമില്ല.ചില കാര്യങ്ങള്‍ ഒരിക്കലും അറിയാതെയിരിക്കുന്നതാണ് സൌഖ്യം. ഗീതാഞ്ജലിയുടെ പല പരിഭാഷകളും പിന്നീട് വായിച്ചിട്ടുണ്ട്.എന്നിട്ടും ഇത് കണ്ടു പിടിക്കാന്‍ മിനക്കെട്ടിട്ടുമില്ല.
എന്നെങ്കിലും വന്ന് ചെവിട്ടില്‍ പതിയെ പറഞ്ഞുതരട്ടെ എന്നാണ് സമാധാനിക്കുന്നത്.


ഇപ്പോഴിത് ഇങ്ങനെ ഓര്‍ക്കാന്‍ കാരണം മുകളില്‍ കൊടുത്ത ഫോട്ടോകളാണ്.അടുത്തിടെ ബംഗാളില്‍ പോയപ്പോള്‍ ശാന്തിനികേതനില്‍ വച്ച് ഞാനെടുത്ത ഫോട്ടോകളാണ് ഇത്.അടിക്കുറിപ്പ് ആലോചിച്ചപ്പോള്‍ ഓര്‍മ്മയിലേക്ക് വന്നു പലതും.


ഓര്‍മ്മകള്‍ ശതാബ്ദിയാഘോഷിക്കുന്പോഴാണ് ജീവിതത്തിന് ആരംഭമുണ്ടാവുന്നത് എന്നു പഠിക്കാം നമുക്ക്.


11 comments:

  1. ഓര്‍മ്മകള്‍ ശതാബ്ദിയാഘോഷിക്കുന്പോഴാണ് ജീവിതത്തിന് ആരംഭമുണ്ടാവുന്നത് എന്നു പഠിക്കാം നമുക്ക്.

    ReplyDelete
  2. എവിടെ നിന്നാണ് എന്‍റെ
    പ്രാണസുഹൃത്തായ അങ്ങ്
    ഭയങ്കരമായ അന്ധകാരത്തിലൂടെ
    ഇവിടേക്ക് വരുന്നത്?

    ReplyDelete
  3. ഓര്‍മ്മകള്‍ ശതാബ്ദിയാഘോഷിക്കുന്പോഴാണ് ജീവിതത്തിന് ആരംഭമുണ്ടാവുന്നത് .... അത്രേം കാത്തിരിക്കണോ ?

    ReplyDelete
  4. ഈയിടെ ബംഗാളില്‍ പോയെങ്കിലും ശന്തിനികേതനില്‍ പോകാന്‍ പറ്റിയില്ല. നഷ്റ്റങ്ങളുടെ
    കൂട്ടത്തില്‍ അതും..

    ReplyDelete
  5. ഓ! ഈ ഓർമ്മകൾക്ക് നന്ദി. കാതുകുത്തിത്തന്ന അമ്മൂമ്മയെപ്പോലൊരു അമ്മൂമ്മയുടെ പടത്തിനും നന്ദി....

    ReplyDelete
  6. ഓർമ്മകൾക്ക് നന്ദി

    ReplyDelete
  7. ഗീതാജ്ഞലി....

    ReplyDelete
  8. പല നല്ല കാര്യങ്ങളും കുറച്ചു വൈകിയാണ് സംഭവിയ്ക്കുക എന്നും ഒരു ഭാഷ്യമുണ്ടല്ലോ ...ഓര്‍മ്മകള്‍ ശതാബ്ദി ആഘോഷിയ്ക്കുമ്പോള്‍ ജീവിതം ആരംഭിയ്ക്കുന്നു എന്ന് കരുതാനും നല്ല കരുത്ത് വേണം , അല്ലെ സുസ്മേഷ്..... വല്ലാതെ ഇഷ്ട്ടപെട്ടിരുന്ന ,ഇപ്പോള്‍ കൂടെ ഇല്ലാത്ത ഒരു അമ്മയെ ഓര്‍മിപ്പിച്ചു ചിത്രത്തിലെ അമ്മുമ്മ ....

    ReplyDelete
  9. വെളിയില്‍ ഒന്നും എനിക്കു
    കാണുവാന്‍ കഴിയുന്നില്ല.
    അങ്ങ് വന്നു ചേരുന്ന വഴി
    ഏതാണെന്ന് ഞാനാലോചിക്കുകയാണ്

    ReplyDelete
  10. ശാന്തിനികേതനത്തിൽ എവിടെയെങ്കിലും ടഗോറിനെ കണ്ടിരുന്നുവോ?

    ReplyDelete
  11. ഇല്ല ശ്രീമാഷേ...
    എല്ലാവര്‍ക്കും നന്ദി.
    സ്നേഹത്തോടെ.
    സുസ്മേഷ്.

    ReplyDelete