Sunday, September 16, 2012

ഇലക്‌ട്രോശക്തിയും പൂജാബേദിയുടെ കണ്ടെത്തലും



Every women wants her man to be james bond who holds the image of tall dark handsome and also has a kid within him.women still fantasise with fairy tales-pooja bedi

പ്രമുഖ അഭിനേത്രിയും ടിവി അവതാരകയുമായ പൂജാബേദിയുടെ കണ്ടെത്തലാണിത്‌.എനിക്കിഷ്‌ടമായി ഈ നിരീക്ഷണം.അനേകം പുരുഷന്മാരെ ജീവിതത്തില്‍ കൈകാര്യം ചെയ്യുന്നവരാണ്‌ മിക്കവാറും സ്‌ത്രീകള്‍ .അവര്‍ക്കറിയാം മുന്നില്‍ നില്‍ക്കുന്ന പുരുഷന്‍ ഏത്‌ മനസ്സോടെയാവും നില്‍ക്കുന്നതെന്ന്‌.ഇത്‌ വീട്ടമ്മമാരേക്കാള്‍ കൂടുതലായി ഓഫീസിലോ ഏതെങ്കിലും ബിസിനസ്‌ രംഗത്തോ മറ്റ്‌ സാമൂഹികസാഹചര്യങ്ങളിലോ ജീവിക്കുന്ന സ്‌ത്രീകള്‍ക്കായിരിക്കും കൂടുതല്‍ മനസ്സിലാവുക.അവര്‍ പുരുഷന്മാരെ കൈകാര്യം ചെയ്യുന്നത്‌ കാണുമ്പോള്‍ സ്‌ത്രീയുടെ ഇച്ഛാശക്തിയും നിരീക്ഷണശക്തിയും മനസ്സിലാവുമെന്നര്‍ത്ഥം.
പൂജാ ബേദിയുടെ അമ്മയായിരുന്നല്ലോ പ്രതിമാബേദി.എനിക്കിഷ്‌ടമായിരുന്നു അവരെയും.

ഉറച്ച കാഴ്‌ചപ്പാടുകളും ജീവിതബോധവുമുള്ള ഒരു സ്‌ത്രീയായിട്ടാണ്‌ ഞാന്‍ പ്രതിമയെ കണ്ടിട്ടുള്ളത്‌.അവരുടെ ആത്മകഥ (ടൈംപാസ്)വായിക്കുമ്പോള്‍ നമ്മള്‍ തന്റേടമുള്ള ഒരു സ്‌ത്രീയെയോ തനിച്ചായിപ്പോയ ഒരു പെണ്ണിനെയോ മാത്രമല്ല കാണുന്നത്‌ പുരുഷന്മാരെ തിരിച്ചറിയാന്‍ ശ്രമിച്ച അപൂര്‍വ്വം സ്‌ത്രീകളിലൊരാളായിട്ടു കൂടിയാണ്‌.ഇപ്പോള്‍ പൂജ പറയുന്നതും അതേ രീതിയിലുള്ള മികച്ച നിരീക്ഷണമാണ്‌.അതായത്‌ പുരുഷനില്‍ സദാ ഒരു കുട്ടിയുണ്ടായിരിക്കണം എന്ന നിലവാരമുള്ള നിരീക്ഷണം.പ്രണയിക്കുന്ന സ്‌ത്രീയെ ശ്രദ്ധിച്ചാല്‍ ഇതറിയാം.അവര്‍ പ്രണയിക്കുന്നതും താലോലിക്കുന്നതും ഇഷ്‌ടപ്പെടുന്നതും ഓര്‍ത്തുവയ്‌ക്കുന്നതും പ്രണയിക്കുന്ന പുരുഷനിലെ കുട്ടിത്തത്തെയാണ്‌.പുരുഷനില്‍ നിന്ന്‌ ഗര്‍ഭവതിയാകാന്‍ സ്‌ത്രീ ആഗ്രഹിക്കുമ്പോള്‍ അവള്‍ തേടുന്നതും പ്രിയ പുരുഷന്റെ കുട്ടിത്തത്തെയാണ്‌.അതൊരു തുടര്‍ച്ചയെ സൂചിപ്പിക്കുന്നു.അത്‌ അംഗീകരിച്ച പൂജാബേദിക്ക്‌ ഒരു ഷേക്ക്‌ ഹാന്റ്‌.
ആറ്റുമണല്‍ പായയില്‍ ..റഫീഖിന്റെ വരികള്‍ ,ലാലേട്ടന്റെ വോയ്‌സ്‌.
യൂട്യൂബില്‍ അടുത്തിടെ ഹിറ്റായ മലയാള ഗാനമാണല്ലോ ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍ ..

കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ..
എന്റെ പ്രിയ പാട്ടെഴുത്തുകാരനും കവിയുമായ റഫീഖ്‌ അഹമ്മദിന്റെതാണ്‌ വരികള്‍.പാടിയതാവട്ടെ മലയാളത്തിന്റെ അഭിമാനം മോഹന്‍ലാലും.
വൈ ദിസ്‌ കൊലവെറി ഹിറ്റായപ്പോള്‍ നമ്മള്‍ ആലോചിച്ചു.എന്താണ്‌ ആ പാട്ട്‌ ഹിറ്റാവാന്‍ കാരണം.ഗായകന്‍ ജയചന്ദ്രന്‍ പരസ്യമായി ക്ഷോഭിച്ചു.പലരും വിമര്‍ശിച്ചു.ധനുഷ്‌ പാടിയത്‌ കൊണ്ടാണെന്നും വാക്കുകളുടെ വേറിട്ട അവതരണം കാരണമാണെന്നും പലരും പലതും പറഞ്ഞു.എന്തായാലും പാട്ട്‌ ലക്ഷങ്ങള്‍ കണ്ടു.ലക്ഷങ്ങള്‍ കേട്ടു.പടം പാളിയെങ്കിലും പാട്ട്‌ തുള്ളി.അതേപോലെയല്ല ആറ്റുമണല്‍ പായയില്‍ ..വരികളില്‍ സംഗീതമുണ്ട്‌.സാഹിത്യവുമുണ്ട്‌.സംഗീതത്തിനാണെങ്കില്‍ കാതുകളെ തൊടുന്ന ഇമ്പമുണ്ട്‌.ലാലേട്ടന്റെ ആലാപനത്തിലും സ്വരത്തിലും വശീകരണശക്തിയുമുണ്ട്‌.ജോഷി എന്ന സമര്‍ത്ഥനായ സംവിധായകന്‍ മോഹന്‍ലാലിനെയും അമലാപോളിനെയും വച്ച്‌ രാജശേഖരന്റെ കാമറയില്‍ പാട്ട്‌ ഒരുക്കിയപ്പോള്‍ ആ മികവ്‌ നിലനിര്‍ത്തുകയും ചെയ്‌തു.ഇപ്പോള്‍ എല്ലാവരും പാടുന്നു ആറ്റുമണല്‍ പായയില്‍ ..
നമുക്കറിയാം.ഇത്‌ ഇന്‍സ്റ്റന്റ്‌ ഹിറ്റുകളുടെ കാലമാണ്‌.ഒന്നും അധികകാലം നിലനില്‍ക്കില്ല.ദാ വന്നു..ദേ പോയി..അതാണ്‌ സ്റ്റൈല്‍ .എങ്കിലും തൊട്ടതെല്ലാം ഹിറ്റാക്കുന്ന റഫീഖിന്റെ വിരലുകള്‍ മലയാളിയെ ഇനിയും മലയാളിയാക്കട്ടെ എന്നാഗ്രഹിക്കാം നമുക്ക്‌.
ദെല്‍ഹിയുടെ ഇലക്‌ട്രോശക്തി!
ദെല്‍ഹിയില്‍ പോയപ്പോളൊക്കെ(മറ്റ്‌ ദക്ഷിണേന്ത്യക്കാരെ പോലെ)എന്നെയും വിഷമിപ്പിച്ച ഒരു കാഴ്‌ചയാണ്‌ അവിടുത്തെ മനുഷ്യര്‍ വലിക്കുന്ന റിക്ഷകള്‍ .ഉത്തര്‍പ്രദേശിലെയും ബംഗാളിലെയും യാത്രകളില്‍ ഞാന്‍ കയറാത്ത ഒരേയൊരു വാഹനം ഈ റിക്ഷകള്‍ ആയിരിക്കണം.
കൊഴുത്തു മെഴുത്ത സമ്പന്ന യുവതികള്‍ വൃദ്ധന്‍മാര്‍ വലിക്കുന്ന റിക്ഷകളില്‍ യാത്ര ചെയ്യുന്നത്‌ പലവട്ടം എന്റെ കാമറയ്‌ക്ക്‌ കാഴ്‌ചയായിട്ടുണ്ട്‌.പക്ഷേ,പടമെടുത്തിട്ട്‌ എന്തു കാര്യം!അതവിടുത്തെ ജാതി വ്യവസ്ഥയുടെയും നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തിന്റെയും അന്ധരായ രാഷ്‌ട്രീയനേതാക്കളുടെ കെടുകാര്യസ്ഥതയുടെയും ഫലമാണ്‌.പെട്ടെന്നൊരുനാള്‍ മാറ്റം വരുത്താനാവാത്ത കാര്യങ്ങളിലൊന്ന്‌.പക്ഷേ ഏത്‌ പരമ്പരാഗത ആചാരത്തെയും രീതികളെയും മാറ്റാന്‍ ടെക്‌നോളജിക്ക്‌ കഴിയും.ജ്യോത്സ്യം മുതല്‍ വാസ്‌തു വരെ കമ്പ്യൂട്ടറിലായതുപോലെ,ചാകാത്ത തവളയെയും പാറ്റയെയും കീറിമുറിച്ചുള്ള പരീക്ഷകള്‍ ജീവികളെ കൊല്ലാതെ പരീക്ഷണം നടത്താവുന്നവിധം കമ്പ്യൂട്ടറിലായതുപോലെ,ഏതു കീഴ്‌വഴക്കത്തെയും ഇല്ലാതാക്കാനോ അട്ടിമറിക്കാനോ പുതിയ സാങ്കേതിക വിദ്യകള്‍ക്ക്‌ കഴിയും.
ഇപ്പോള്‍ ദെല്‍ഹിയില്‍ അവതരിച്ചിരിക്കുന്ന ഇലക്‌ട്രോ ശക്തി എന്ന റിക്ഷകളാണ്‌ പുതിയ ഉദാഹരണം.ഇക്കോ ഫ്രണ്ട്‌ലിയായിട്ടുള്ള ഈ ഇലക്‌ട്രിക്‌ റിക്ഷകള്‍ക്ക്‌ ഒരു തവണ ചാര്‍ജ്ജ്‌ ചെയ്‌താല്‍ 70 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയുമത്രേ.നല്ലകാര്യം.യുവാക്കള്‍ക്കും റിക്ഷ ഓടിക്കാന്‍ താല്‍പര്യമാവും.ഒരേ സമയം മൂന്ന്‌ യാത്രക്കാര്‍ക്കുവരെ ഇതില്‍ യാത്ര ചെയ്യാമെന്നതാണ്‌ പ്രത്യേകത.
എന്തായാലും മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന പ്രാകൃതവും ഹീനവുമായ ആ ഇന്ത്യന്‍ കാഴ്‌ചകള്‍ക്ക്‌ ഇനി വിട പറയാം.
(yuva @highway on chandrika)

16 comments:

  1. മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന പ്രാകൃതവും ഹീനവുമായ ആ ഇന്ത്യന്‍ കാഴ്‌ചകള്‍ക്ക്‌ ഇനി വിട പറയാം.

    ReplyDelete
  2. മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന പ്രാകൃതവും ഹീനവും ആയ ഇന്ത്യന്‍ കാഴ്ച ...
    മുകുന്ദന്റെ ദല്‍ഹി ഗാഥകള്‍ ഓര്‍ത്തു പോയി .....

    ReplyDelete
  3. മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന പ്രാകൃതവും ഹീനവും ആയ ഇന്ത്യന്‍ കാഴ്ച ...
    മുകുന്ദന്റെ ദല്‍ഹി ഗാഥകള്‍ ഓര്‍ത്തു പോയി .....

    ReplyDelete
    Replies
    1. സത്യമാണ്.എത്ര ഹീനമായിരുന്നു നമ്മള്‍ മലയാളികള്‍ക്ക് ആ കാഴ്ച.കേശവദേവിനെ ഓര്‍ക്കുക.

      Delete
  4. പ്രോതിമാ ബേദി അല്ലെ ?

    ReplyDelete
    Replies
    1. പ്രൊതിമാബേദിയുടെ മകളാണ് പൂജാബേദി.ആ പേര് ഞാന്‍ പ്രതിമ എന്ന് ഉച്ചരിച്ചു എന്നേയുള്ളൂ..നന്ദി അഭിപ്രായത്തിന്.

      Delete
  5. ചിന്തകളെ ഉദ്ധീപിപ്പിയ്ക്കുന്ന ഈ നിരീക്ഷണങ്ങള്‍ വളരെ നന്നായിട്ടുണ്ട്. ആശംസകള്‍ .

    ReplyDelete
  6. കുറിപ്പുകള്‍ വളരെ നന്നായിട്ടുണ്ട്. അതില്‍ ആദ്യത്തെ കുറിപ്പില്‍ പറഞ്ഞത് വളരെ ശരിയാണ്. സ്നേഹിക്കുന്ന പുരുഷനെയും ഒരു കുട്ടിയായി കണ്ട് ക്ഷമിക്കാനും പൊറുക്കാനും സ്ത്രീക്ക് മാത്രമേ കഴിയു.. പലപ്പോഴും പരിഹാസരൂപേണ ചിത്രീകരിക്കപ്പെട്ടിട്ടുള്ള, ഭര്‍ത്താവിനു ഭാര്യയോടുള്ള വിധേയത്വം പോലും, സ്ത്രീയുടെ ഈ ഭാവത്തോടുള്ള ബഹുമാനമല്ലേ..? മറ്റ് സുരക്ഷിതത്വങ്ങള്‍ പുരുഷനില്‍ നിന്ന് സ്ത്രീക്ക് ലഭിക്കുമ്പോള്‍, വൈകരികസുരക്ഷിത്വം സ്ത്രീയില്‍ നിന്ന് പുരുഷന് ലഭിക്കുന്നുണ്ട്.

    ReplyDelete
  7. പുരുഷനിലെ കുട്ടിത്തത്തെയാണോ സ്തീ പ്രണയിക്കുന്നത്? എന്തോ...വിയോജിപ്പ് തോന്നുന്നു... പ്രണയിക്കുന്ന പുരുഷനിലെ കുട്ടിത്തത്തെ ഇഷ്ടപ്പെടുകയും, മുന്‍കമന്റില്‍ പറഞ്ഞപോലെ, അവന്റെ തെറ്റുകള്‍ ക്ഷമിക്കുകയും ചെയ്യുന്നുണ്ടാവാം. ഇത് തിരിച്ചും ബാധകമല്ലേ??? ആവോ.. എനിക്കങ്ങനെ തോന്നുന്നു..

    പിന്നെ പ്രൊതിമാബേദിയുടെ പേര് പ്രൊതിമ എന്നാണെങ്കില്‍ അത് തിരുത്തി പ്രതിമ എന്നാക്കാതിരിക്കുന്നതാണ് മര്യാദ.. (മുന്‍പ് ഒരു പോസ്റ്റില്‍ താങ്കളുടെ പേര് തെറ്റി എഴുതിയ ആളെ താങ്കള്‍ തന്നെ തിരുത്തിയതായി ഓര്‍ക്കുന്നു...)

    ReplyDelete
  8. മനുഷ്യനെ വലിയ്ക്കുന്ന ഈ കാഴ്ചകൾക്കിനി വിടപറയാം.
    പക്ഷേ
    മനുഷ്യനെ "വലയ്ക്കുന്ന" ദില്ലിയിലെ ചെയ്തികൾക്കോ ?

    ReplyDelete
  9. ടൈം പാസ്സ് വായിച്ച് അവരിലെ സ്ത്രീയെ കണ്ട് അതിശയിച്ചിട്ടൂണ്ട്. പിന്നെ സ്ത്രീ പ്രണയിക്കുന്നത് പുരുഷനിലെ കുട്ടിത്തത്തെയല്ല. കുട്ടിത്തം ഉണ്ടാകുന്നത് ആണിനും പെണ്ണിനും നല്ലതാണു. നല്ല ബന്ധത്തിനു അത് വേണം. ജീവിതത്തില്‍ മസിലു പിടിച്ച് നിന്നിട്ട് എന്താ കാര്യം.

    ReplyDelete
  10. നല്ല കാര്യങ്ങള്‍ നല്ലതുപോലെ നിരീക്ഷിച്ചു കുറിച്ച്..സല്യൂട്ട്...സ്നേഹം..!

    ReplyDelete
  11. കുറിപ്പുകള് ഇഷ്ടപ്പെട്ടു.
    Delhi വാര്ത്ത ആശ്വാസം,നല്കുന്നു .
    പ്രണയിക്കുന്ന സ്ത്രീ പ്രിയപുരുഷനിലെ കുട്ടിത്തത്തെയാണിഷ്ട്പ്പെടുന്നത് എന്ന നിരീക്ഷണത്തോട് പൂര്ണ്ണമായും യോജിക്കുന്നു.പ്രണയവും ഇഷ്ടവും സ്നേഹവും എല്ലാം അതിന്റെ പാരമ്യതയില് എത്തുമ്പോള് വാത്സല്യത്തിലേക്ക് വഴുതി വീഴുന്നതായിട്ടാണെനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. കുട്ടിത്തത്തെ ഇഷ്ടപ്പെടുന്നതും കുട്ടിയായികാണുന്നതും സ്ത്രീയിലെ വാത്സല്യമനോഭാവമാണ്. ഇതു പ്രണയിക്കുന്ന പുരുഷനോടു മാത്രമല്ല, അടുക്കളയുടെ പിന്‍വശത്ത് വന്നു കരഞ്ഞു നില്ക്കുന്ന ആ പൂച്ച കുട്ടിയോടും വൈകുന്നേരം ഓഫീസില് നിന്നെത്തുമ്പോള് വാടി നില്ക്കുന്ന മുറ്റത്തെ ചെടിയോടും തോന്നുന്നത് വാത്സല്യം തന്നെയാണ്.. എല്ലാ സുമനസുകള്ക്കും ഈ വികാരം തോന്നും. പുരുഷനെന്നും സ്ത്രീയെന്നും വ്യത്യാസമില്ല. കുട്ടിയായിട്ട് കരുതുമ്പോളാണ് ക്ഷമിക്കാന് കഴിയുന്ന ത്. . അപ്പോഴല്ലേ ബന്ധങ്ങള്ക്കു ദ്രുഢതയും ജീവിതത്തിന് സൌന്ദര്യവും ഉണ്ടാകുന്നതും ..നമ്മള് നെഞ്ചോടു ചേര്ത്തു പിടിച്ച് സ്നേഹിക്കുന്നവരോട് വാശി പിടിച്ച് ജയിച്ചാലും തോറ്റു പോകുകയേയുള്ളൂ സുസ്മേഷ്.. പ്രണയിക്കുന്ന സ്ത്രീ തന്റെ പ്രിയ പുരുഷനിലെ കുട്ടിത്തത്തെ താലോലിക്കുന്നതിനോടൊപ്പം തിരിച്ച് കുട്ടിയെപ്പോലെ തന്നെയും സ്നേഹിക്കപ്പെടാന് അഗ്രഹിക്കുന്നു. ഇങ്ങനെ ചിന്തകള് നീണ്ടു പോകുന്നു...

    ReplyDelete
  12. എല്ലാ നല്ല വായനക്കാര്‍ക്കും നന്ദി.
    ഈ വിഷയത്തില്‍ പറയാനുള്ളതെല്ലാം ആ ചെറിയ കുറിപ്പില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.
    അത്രയേയുള്ളൂ.
    എല്ലാവരോടും ആദരവോടും സ്നേഹത്തോടുംകൂടി ഒരിക്കല്‍ക്കൂടി നന്ദി.

    ReplyDelete
  13. ഉള്ളില്‍ കുട്ടിയുണ്ടെങ്കിലും അപ്പിയറന്‍സ് പോരാത്ത പുരുഷന്മാരെന്ത് ചെയ്യും? അവര്‍ക്കുമിവിടെ ജീവിക്കണ്ടേ? സ്ത്രീ തീയായി കാഴ്ച നിറഞ്ഞ്, ലോകം നിറഞ്ഞ് നില്‍ക്കുമ്പോള്‍ പാവങ്ങള്‍ എന്ത് ചെയ്യും?

    ReplyDelete
  14. കുറിപ്പുകള്‍ രണ്ടും നേരത്തെ വായിച്ചിരുന്നു...

    ReplyDelete