Thursday, April 19, 2012

ബാര്‍കോഡ് - പുതിയ കഥാസമാഹാരം പുറത്തിറങ്ങി


പ്രിയപ്പെട്ട വായനക്കാരേ..,


വളരെ സന്തോഷത്തോടെ എന്‍റെ പുതിയ കഥകളുടെ സമാഹാരം ബാര്‍കോഡ് നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നു.
ചിന്ത പബ്ലിഷേഴ്സ്,തിരുവനന്തപുരം(chinthapublishers@gmail.com) ആണ് പ്രസാധകര്‍ . വില 70 രൂപ.
മെറൂണ്‍ ,ബാര്‍കോഡ്,മാംസഭുക്കുകള്‍ ,ഒരു സാധാരണ മനുഷ്യന്‍റെ ജീവിതചിത്രം,ചക്ക,ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ,പൂച്ചി മാ,ദാരുണം,സാമൂഹിക പ്രതിബദ്ധത,ബുബു എന്നീ പത്ത് കഥകളാണ് ബാര്‍കോഡ് സമാഹാരത്തില്‍ ഉള്ളത്.ചിന്ത പ്രസിദ്ധീകരിക്കുന്ന എന്‍റെ ആദ്യ സമാഹാരവും കൂടിയാണിത്.എന്‍റെ മറ്റ് പുസ്തകങ്ങളെ സ്വീകരിച്ച വായനക്കാര്‍ ബാര്‍കോഡിനെയും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നല്ല രീതിയില്‍ പുസ്തകം പുറത്തിറക്കിയിട്ടുള്ള ചിന്തയ്ക്ക് എന്‍റെ നന്ദിയും സന്തോഷവും.
ഇനി വിലയിരുത്തേണ്ടത് നിങ്ങളാണല്ലോ.നക്ഷത്രം നക്ഷത്രമാണെന്നും പുല്‍ക്കൊടി പുല്‍ക്കൊടിയാണെന്നും പറയാനുള്ള ആര്‍ജ്ജവും അറിവും മറ്റാര്‍ക്കാണ്.!


സാധ്യമാകുമെങ്കില്‍ എല്ലാവരും പുസ്തകം വാങ്ങിവായിക്കണമെന്നും അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
സ്നേഹത്തോടെ,
സുസ്മേഷ്.

10 comments:

  1. സാധ്യമാകുമെങ്കില്‍ എല്ലാവരും പുസ്തകം വാങ്ങിവായിക്കണമെന്നും അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
    സ്നേഹത്തോടെ,
    സുസ്മേഷ്.

    ReplyDelete
  2. പ്രിയ സുസ്മേഷ്


    സന്തോഷം തന്നെ ..കേരളത്തിന്‌ പുറത്തു ജീവിയ്ക്കുന്ന ഞങ്ങള്‍ക്ക് പുതിയ പുസ്തകങ്ങള്‍ ഇറങ്ങുമ്പോള്‍ അപ്പോള്‍ തന്നെ അറിയാന്‍ പറ്റുന്നതും ഒരു സന്തോഷമാണ് ...കൂടെ കൂട്ടുന്ന ഒരു ഫീല്‍ ഞങ്ങള്‍ വായനക്കാര്‍ക്ക്‌ തരാന്‍ സുസ്മെഷിനു കഴിയുന്നുണ്ട്...പേപ്പര്‍ ലോഡ്ജ് , ബാര്‍കോഡ്.. വാങ്ങലും വായനയും അടുത്ത വരവില്‍ ..

    ആശംസകളോടെ

    ReplyDelete
  3. ഇതില്‍ ഉള്പെടുതിയിട്ടുള്ള ചില കഥകള്‍ വായിച്ചിട്ടുള്ളതാണ് എന്നാലും പുസ്തക രൂപത്തില്‍ കാണാന്‍ ഒരാശ.വാങ്ങി വായിക്കാന്‍ ശ്രെമിക്കാം......

    ReplyDelete
  4. ആശംസകള്‍....
    അടുത്ത മാസം നാട്ടില്‍ വരുന്നുണ്ട്.തീര്‍ച്ചയായും വാങ്ങും

    ReplyDelete
  5. ആശംസകൾ സുസ്മേഷ്............

    ReplyDelete
  6. ആശംസകള്‍ ,മാഷേ

    ReplyDelete
  7. വായിയ്ക്കാം.....

    ReplyDelete
  8. vaangaam vaayikaam...

    ReplyDelete