Tuesday, July 3, 2012

പോരാട്ടങ്ങളും ചിതലുകളും

ചില വിശേഷങ്ങള്‍ വായനക്കാരോട് പങ്കുവയ്ക്കണമല്ലോ.എന്നെയും ഫേസ്ബുക്കിലെടുത്തതാണ് അതിലാദ്യത്തേത്.(എടാ,നമ്മുടെ ആശാനെ സിനിമയിലെടുത്തു എന്ന പ്രസിദ്ധമായ ഡയലോഗ് ഓര്‍ക്കുക)ഇത് തീരെ നിവൃത്തിയില്ലാതെ സംഭവിച്ചതാണ്.അതായത് എന്‍റെ സ്വഭാവവും രീതിയും അനുസരിച്ച് ഒരുമാതിരി സൌഹൃദങ്ങളൊന്നും ക്ലച്ച് പിടിക്കില്ല.പാതിയാകുന്പോഴോ പഴയമട്ടില്‍ പറഞ്ഞാല്‍ കാര്യം കണ്ടുകഴിയുന്പോഴോ ഞാനെന്‍റെ വഴിക്കുപോകും.പിന്നെ നേരേ മുന്നില്‍ വന്നാലും ആരാ എന്നു ചോദിച്ചുപോകും.അപ്പോള്‍ ഫേസ്ബുക്കിലൊക്കെ വന്ന് ധാരാളം സുഹൃത്തുക്കളായിക്കഴിഞ്ഞാല്‍ ശത്രുക്കളുടെ എണ്ണം കൂടും എന്നത് ഉറപ്പായി.അതുകൊണ്ടാണ് ഇത്രകാലം വേണ്ട വേണ്ട എന്നുവച്ചത്.ഇപ്പോള്‍ പലരും ചോദിച്ചും എന്‍റെ വായനക്കാരില്‍ പലരും എനിക്കായി അക്കൌണ്ട് തുറന്നും എന്നെ ക്ഷണിക്കുന്നു.സ്നേഹിക്കുന്നവരെ ധിക്കരിക്കാന്‍ വയ്യ.അങ്ങനെ ഞാനും ഇവിടെ വന്നു.സാഹിത്യമെഴുത്തും പിന്നെ ബ്ലോഗും കഴിഞ്ഞേ ഫേസ്ബുക്കിലേക്ക് പോകാന്‍ പറ്റൂ..മാത്രവുമല്ല അവിടുത്തെ രീതികള്‍ എത്രത്തോളം എനിക്കു വഴങ്ങും എന്നുമറിയില്ല.എങ്കിലും തല്‍ക്കാലം ഞാനവിടെയുണ്ട്.
സ്നേഹത്തോടെ..

ഴക്കാലം പാലക്കാടിനെ അനുഗ്രഹിക്കാത്തതാണ് മറ്റൊന്ന്.കഴിഞ്ഞ ദിവസം കണ്ണൂരും കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും പോയിരുന്നു.എല്ലായിടത്തും തകര്‍പ്പന്‍ മഴ.പാലക്കാടെത്തുന്പോള്‍ മഴ പേരിനുമാത്രം.
സാരമില്ല.എങ്കിലും എന്തു പച്ചപ്പാണ്.!എവിടെ നോക്കിയാലും അഗാധമായ പച്ചമാത്രം.അതൊരു സന്തോഷമാണ്.
എറണാകുളത്തെ മഴ എന്നത് വെളുത്ത മഴയാണ്.കടലിനുമീതെ പെയ്യുന്ന വെളുത്ത മഴ.അത് വീടിനടുത്തുപെയ്യുന്പോഴും വെളുത്തുതന്നെയായിരിക്കും.അല്ലെങ്കില്‍ നരച്ച് നരച്ച്!
എറണാകുളത്ത് ഞങ്ങള്‍ താമസിക്കുന്പോള്‍ പെട്ടെന്ന് പെയ്യാറുള്ള മഴയെ ഓര്‍മ്മ വരുന്നു.അടുക്കളക്കടുത്തുള്ള വിശാലമായ ടെറസില്‍ നിറയെ വെള്ളം കയറും.താഴെ നിന്ന് പൊങ്ങിവന്നിട്ടുള്ള വാഴകള്‍ ഇലകളാട്ടുന്നുണ്ടാവും.
(നീ അതില്‍ നിന്നാണ് ഇലകള്‍ പൊട്ടിച്ചിരുന്നത്.)

നുഷ്യരെ വാശികള്‍ നയിക്കുന്നത് എങ്ങോട്ടാണ്.?
ശുദ്ധമായ അസംബന്ധത്തിലേക്കും ഏകാന്തതയിലേക്കും അല്ലേ.?
എകാന്തതയും ഒറ്റപ്പെടലുമാണ് ഓര്‍മ്മകളെ തിളക്കമുള്ളതാക്കുന്നത്.

ന്‍റെ മുറിയില്‍ ഈ ജൂണിലും ചിതല്‍ കയറി.കഴിഞ്ഞ ജൂണി ലും വന്നുപോയിരുന്നു.ഈര്‍പ്പത്തില്‍ നിന്നുണ്ടാവുന്ന ചിതലാണ്.എന്തൊരു അത്ഭുതം.!
ഇത്തവണ,ചലച്ചിത്ര അക്കാദമി തന്ന മികച്ച ടെലിവിഷന്‍ തിരക്കഥാകൃത്തിനുള്ള പ്രശസ്തിപത്രം അവര്‍ തീര്‍ത്തുതന്നു.(കഴിഞ്ഞ തവണ ഓങ്ങിപ്പോയതാണ്.)സാരമില്ല.അതിന്‍റെ കൂടെ കിട്ടേണ്ടിയിരുന്ന ചകോരത്തിന്‍റെ വെങ്കലശില്പം ഇതേവരെ വാങ്ങാത്ത ആളാണ് ഞാന്‍ .വാങ്ങാത്തതല്ല മുഖ്യ മന്ത്രി പങ്കെടുത്ത ചടങ്ങിന്‍റെ തിരക്കില്‍ അവരെനിക്ക് തന്ന ശില്പത്തിലെ പേരെഴുത്ത് എന്‍റെയായിരുന്നില്ല.എങ്ങനേലും ചടങ്ങ് നടത്താനാണല്ലോ അവര്‍ക്ക് താല്പര്യം.എന്‍റെ പേര് അല്ലാത്തതിനാല്‍ ഞാനത് തിരിച്ചേല്‍പ്പിരുന്നു.ഇപ്പോ ശരിയാക്കിത്തരാം എന്ന് കുതിരവട്ടം പപ്പു സ്റ്റൈലില്‍ അവര്‍ പറയുകയും ചെയ്തു.രണ്ടുവട്ടം പിന്നീട് ചോദിച്ചു.പിന്നെ ഞാനത് വിട്ടു.ജീവിതത്തില്‍ എന്തെല്ലാം നഷ്ടപ്പെടുകയും നഷ്ടപ്പെടുത്തുകയും ചെയ്ചിരിക്കുന്നു.ഇപ്പോ ആ ചിത്രത്തിന്‍റെ തിരക്കഥ ഒരു പ്രസാധകന്‍ ചോദിച്ചപ്പോഴാണ് അതെന്‍റെ കൈയിലില്ലെന്ന് ഞാനറിയുന്നത്.എറണാകുളത്തുനിന്നുള്ള കുപ്രസിദ്ധമായ വീടുമാറ്റത്തില്‍ അതെടുത്ത് ഞാന്‍ ആക്രികച്ചവടക്കാരന് കൊടുത്തിരുന്നു.ചിതലുണ്ടോ ഇതുവല്ലതും അറിയുന്നു.!അവരുടെ കളി എന്നോടാണ്.!!
എന്തായാലും ചന്തൂനെ തോല്‍പ്പിക്കാന്‍ ചിതലിനാവില്ല മക്കളേ എന്നു പറഞ്ഞു തല്‍ക്കാലം.

27 comments:

  1. എന്തായാലും ചന്തൂനെ തോല്‍പ്പിക്കാന്‍ ചിതലിനാവില്ല മക്കളേ എന്നു പറഞ്ഞു തല്‍ക്കാലം.

    ReplyDelete
  2. ചന്തൂനെ തോല്പിക്കാന്‍ ചിതലിനാവില്ല...എറണാകുളത്തെ വെളുത്തമഴ....നല്ല രസം

    ReplyDelete
  3. ശുദ്ധമായ അസംബന്ധത്തിലേക്കും ഏകാന്തതയിലേക്കും നയിക്കുന്ന വാശികള്‍...എന്നിട്ടും വാശി പിടിച്ചു കൊണ്ടേ ഇരിക്കുന്നു എല്ലാവരും

    ReplyDelete
  4. സംഭവങ്ങള്‍ ഒന്നൊന്നായി അവതരിപ്പിച്ച ശൈലി ഇഷ്ടായി
    ആ പാലക്കാടെന്‍ പച്ചപ്പ്‌ അതിമനോഹരം തന്നെ അടുത്തിടെ
    അവിടമൊന്നു കണ്ടു വരാന്‍ കഴിഞ്ഞു അനുജനോരാള്‍ അവിടൊരു
    വീട് വെച്ച്, ഇനിയും വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍ അവിടൊന്നിരങ്ങണം
    ആ പച്ചപ്പൊന്നു കൂടി കാണാല്ലോ
    ഏതായാലുംഫേസ്ബുക്കില്‍ വന്ന് പെട്ടത് നന്നായി
    എന്റെ ലിമിറ്റ് കൂടി പുതിയോരന്നം തുറന്നു
    5000 കവിഞ്ഞാല്‍ പിന്നവര്‍ ആളെക്കേട്ടില്ല
    വീണ്ടും കാണാം പുതിയ സംഭവങ്ങളുമായി വരിക

    ReplyDelete
  5. നല്ല എഴുത്ത് ..ഞങ്ങളുടെയൊക്കെ ചിന്തകളില്‍ ചിതലെടുക്കാത്തത് നിങ്ങളുടെ നല്ല വരികള്‍ ലഭിക്കുന്നതിനാല്‍

    ReplyDelete
  6. നര്‍മ്മത്തില്‍ പൊതിഞ്ഞ് ആണെങ്കിലും നല്ല സാഹിത്യം വിളമ്പിയല്ലൊ സുസ്മേഷ്.. നന്ദി.. മുഖപുസ്തകത്തില്‍ സുസ്മേഷിനെ കൂട്ടുകാരനാക്കിയിട്ടുണ്ട് :)

    ReplyDelete
  7. ഏറണാകുളത്ത് പെയ്യുന്ന നരച്ച , വെളുത്ത മഴ...സത്യം..
    മഴയെന്നു വിളിക്കാതെ മുകളില്‍ നിന്ന് വെള്ളം താഴേക്ക്‌ വരുന്നു എന്ന് മാത്രം പറയാം.

    ReplyDelete
  8. മഴയെക്കുറിച്ചും ചിതലിനെക്കുറിച്ചും പിന്നെ മനുഷ്യനെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ ..ഹൃദയസ്പര്‍ശിയായി എഴുതി.

    ReplyDelete
  9. ഫെയ്സ്ബുക്കില്‍ കണ്ടിരുന്നു ഒരു ഫ്രെണ്ട് റിക്വെസ്റ്റും അയച്ചിരുന്നു. പാലക്കാട്‌ ഈയിടെയായി കുറച്ചു "ചൂടന്‍" ആയിട്ടുണ്ട്. അതിന്റെ ഫലമാവും മഴയുടെ അഭാവം. പേപ്പര്‍ ലോഡ്ജ് ഒരാവര്‍ത്തി വായിച്ചു. നന്നായിട്ടുണ്ട്. തുടര്‍ച്ചയായി വായിക്കാന്‍ പറ്റാത്തതുകൊണ്ട് കഥയിലെ പല ലിങ്കുകളും നഷ്ടപ്പെട്ടു. ഒന്ന് കൂടി വായിക്കണം.

    ReplyDelete
    Replies
    1. അരുണ്‍ കുമാര്‍ ,
      വളരെ സന്തോഷം.നന്ദി.

      Delete
  10. എവിടെ നോക്കിയാലും അഗാധമായ പച്ചമാത്രം.അതൊരു സന്തോഷമാണ്

    ReplyDelete
  11. നരച്ചു വെളുത്ത എറണാകുളം മഴ... പ്രയോഗം ഇഷ്ടപ്പെട്ടു. അടുത്തിടെ വയനാട്ടില്‍ പോയപ്പോള്‍ നൂല്‍മഴ കണ്ടിരുന്നു. അതും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് അവിടുത്തുകാര്‍ പറയുന്നത്...

    ReplyDelete
  12. ഇനിയുള്ളവ എങ്കിലും ചിതലിന് വിട്ടുകൊടുക്കരുത്. "ചന്ത്രോത്തിനെ തോല്‍പ്പിക്കാന്‍ ചിതലിനാവില്ല മക്കളെ" എന്ന് തിരുത്തുമല്ലോ....

    ReplyDelete
  13. സുസ്മേഷ്.
    കാര്യം കണ്ടു കഴിഞ്ഞ് സ്വന്തം വഴി നോക്കി പോയി ചതിയന്‍ ചന്തുവായിക്കൊള്ളൂ.പക്ഷേ സ്വന്തം രചനകള്‍ ആക്രിക്കടയില്‍ കൊണ്ടു പോയി കൊടുക്കുന്നത് ഇതോടെ നിര്‍ത്തിക്ക്ക്കോളൂ. ഇവിടെ ചോദിക്കാനും പറയാനുമൊക്കെ വായനക്കാര്‍ ഉണ്ടെന്ന് മറക്കണ്ട.
    സസ്നേഹം അജിത

    ReplyDelete
    Replies
    1. ഹഹഹ..അജിതയെപ്പേടിച്ചാരും നേര്‍വഴി നടപ്പീല എന്നു മാറ്റിപ്പാടേണ്ടി വരുമോ..?
      എന്തായാലും സ്നേഹപൂര്‍വ്വമുള്ള ശാസനയ്ക്ക് നന്ദി.

      Delete
  14. മനുഷ്യരെ വാശികള്‍ നയിക്കുന്നത് എങ്ങോട്ടാണ്.?
    ശുദ്ധമായ അസംബന്ധത്തിലേക്കും ഏകാന്തതയിലേക്കും അല്ലേ.?
    എകാന്തതയും ഒറ്റപ്പെടലുമാണ് ഓര്‍മ്മകളെ തിളക്കമുള്ളതാക്കുന്നത്.

    ReplyDelete
  15. susmeshinte varikal hridyamayi...Veendum manassil ardrathayude thanutha sprshamelpikan kazhinju.
    Jeevichu thirtha kalangale thirinjunokkubol nashtapedalum nashtapeduthalumayi ethrethra Ormakal... Ennitum nammal veruthe vashi pidikkunnu...Ottapedalilum ekanthathayilekum ethikunna vashikal ormakale thilakkamullathakumenkilum manasu soonyamayi pokunnathariyan pinneyum _kalangal- kathirikendi varunnu.
    Palakkadineyum thamassiyathe mazha anugrahikkumennu ashikam...
    Athuvare...manassil mazhathullikal ormakalai peythirangatte...Pinne mazha niravai peythu thudangan...susmeshinodoppam kathirikkunnu....Ethra nanajittum mathivarathe.....
    Chithalinu ariyillallo avar susmeshinodanu kalikkunnathennu...Pakshe kittiya prshsthipathrangal chithlinu kalikan kodukathe sushikketto..!!!!!

    ReplyDelete
  16. ഹഹഹ
    എന്തായാലും ചന്തൂനെ തോല്‍പ്പിക്കാന്‍ ചിതലിനാവില്ല മക്കളേ

    ReplyDelete
  17. പ്രശസ്തി പത്രത്തിലുള്ളത് ചിതലരിച്ചോട്ടേ. ഒരു ചിതലിനുമാവില്ലല്ലോ സുസ്മേഷിന്റെ എല്ലാ നോവലും കഥയും തിന്നു തീർക്കാൻ. അക്ഷരം!

    ReplyDelete
    Replies
    1. അതേ..എകാന്തതയും ഒറ്റപ്പെടലുമാണ് ഓര്‍മ്മകളെ തിളക്കമുള്ളതാക്കുന്നത്.

      Delete
    2. അതേ മാഷേ,അക്ഷരമാവട്ടെ എല്ലാം.
      നന്ദി ഷീബ..
      ഈ പോസ്റ്റിന് കമന്‍റിട്ട മറ്റു പ്രിയവായനക്കാര്‍ക്കും.
      സ്നേഹത്തോടെ,
      സുസ്മേഷ്.

      Delete
  18. അങ്ങനെ പുതിയ ഒരു മഴയെ കൂടി പരിചയപ്പെട്ടു...

    ReplyDelete
  19. ജീവിതത്തില്‍ എന്തെല്ലാം നഷ്ടപ്പെടുകയും നഷ്ടപ്പെടുത്തുകയും ചെയ്ചിരിക്കുന്നു.

    എന്തൊക്കെ നേടുകയും ചെയ്തിരിക്കുന്നു...

    ReplyDelete
  20. കുറിപ്പ് ഇഷ്ടപ്പെട്ടു.

    ReplyDelete
  21. ചകോരത്തിന്‍റെ വെങ്കലശില്പം അവരെന്നോ ആക്രിക്കാര്‍ക്കു വിറ്റു കാണും.. :) മനോഹരമായ കുറിപ്പ്

    ReplyDelete