Saturday, June 4, 2011
നിന്നെ നീ തന്നെ കാത്തോളണേ...!

Thursday, June 2, 2011
പരിഭവക്കാളി!
പ്രഭാതം.നേര്‍ത്ത വെളിച്ചം.മഴ പെയ്യുമോ..പുറത്ത് എന്താണ് അവസ്ഥ..ആകാശത്ത് കരിമേഘങ്ങള്‍..മാവിന്റെ ഇലകളില്‍ ഇരുണ്ട വെളിച്ചം.തണുപ്പുണ്ട്.മഴ നേര്‍ത്തുപെയ്തേക്കാം.തലേന്നുവരെ കാലത്തും രാത്രിയിലും വെയിലേറ്റ് വാടിയ ചൂടുവെള്ളം തന്നിരുന്ന പൈപ്പിലൂടെ തണുത്തവെള്ളം.കുളിരുന്ന തണുപ്പില്‍ കുളിക്കാനെന്തുസുഖം.പുറത്തിറങ്ങിയപ്പോള്‍ മഴ പെയ്തുതുടങ്ങിയിരുന്നു.പതിയെ പതിയെ..കുടയെടുത്തില്ല.നനയാം.ജൂണിലെ ആദ്യമഴയല്ലേ..പരിചയമുള്ള സ്കൂള്‍മാഷുമാരെ വിളിച്ച് പ്രവേശനോത്സവത്തെപ്പറ്റി തിരക്കി.പണ്ട് ഇതുപോലൊരു ജൂണൊന്നാം തീയതി കീയോ കീയോ കരഞ്ഞ് പള്ളിക്കൂടത്തില്‍ പോയത് ഓര്‍മ്മവന്നു.അന്ന് അക്ഷരം എഴുതിത്തന്നത് ബിയാട്രീസ് എന്ന കന്യാസ്ത്രീയമ്മയാണ്.അതുവരെ നിലത്തെഴുത്തുപോലും ഞാന്‍ പഠിച്ചിരുന്നില്ല.മണലിലായിരുന്നില്ല,ആദ്യാക്ഷരം.സ്ലേറ്റിലായിരുന്നു,കല്ലുപെന്‍സില്‍കൊണ്ട്.കല്ലക്ഷരങ്ങള്‍.നടക്കുന്പോള് ബിയാട്രീസ് ടീച്ചറെ ഓര്‍ത്തു.അന്നും അന്പതിനുവയസ്സിനുമേലെ പ്രായമുണ്ടായിരുന്നു ടീച്ചറിന്.ഇപ്പോള്‍ ടീച്ചര്‍ ആരെയാവും അക്ഷരമെഴുതിക്കൊടുത്ത് അനുഗ്രഹിക്കുന്നുണ്ടാവുക..
കുഞ്ഞുങ്ങളെ കുത്തിനിറച്ച ബസുകള്‍ മഴയിലൂടെ നീങ്ങുന്നു.സൈക്കിള്‍ യാത്രക്കാര്‍ മഴയോടൊപ്പം സൈക്കിള്‍ ചവിട്ടുന്നു.റോഡ് എത്ര പെട്ടെന്നാണ് അവളുടെ മുടി പോലെ കറുത്തുപോയത്!
സ്വാമിയുടെ കടയില്‍ പതിവുകാര്.പതിവില്ലാത്തത് ഉമ്മറത്ത് ചാറ്റല്‍ മഴ നനയുന്ന തമിഴ് പത്രമാണ്.ഇന്നലെ വരെ വെയിലായിരുന്നു അവിടെ.ഇന്ന് പാലളന്നുവാങ്ങാന്‍ ചായക്കടയില്‍ വന്ന പെണ്‍കുട്ടിയായി മഴ.തളിരിലയില്‍ ദോശ.പച്ചമുളകരച്ച ചട്ണി.ചുവന്ന മുളകരച്ച ചമ്മന്തി.നാളികേരമരച്ച വെള്ളനിറച്ചമ്മന്തി.പോരാത്തതിന് ആവോളം നീളം വയ്ക്കാന്‍ കഴിയുന്ന സ്നേഹമുള്ള സാന്പാറും.ചായ.ചൂടുള്ള പാല്‍ച്ചായ.പോരേ!
പുറത്ത് മഴ ഒരുതരം കൊതിയോടെ നോക്കിനില്ക്കുന്നു.
നിരത്തിലെങ്ങും തിരക്ക്.അത്ഭുതം തോന്നി.എങ്ങനെയാണ് ഇത്ര കൃത്യമായി ഒന്നാം തീയതി കാലത്തുതന്നെ മഴ നാട്ടിലേക്ക് വരുന്നത്!
ഉച്ചവരെ മൂപ്പര് പോയില്ല.കാലത്ത് അലക്കിയ തുണികള്‍ സാധാരണഗതിയില്‍ ഉച്ചയാവുന്പോള്‍ പപ്പടമാവുന്നതാണ്.ഇന്ന് നനഞ്ഞ പൂവുപോലെ ഷര്‍ട്ടും മറ്റും അയയില്‍.എങ്കിലും രസകരമായി.മഴയല്ലേ..ഇനി നിരത്തൊക്കെ നല്ല ഭംഗിയാവും.ഗുല്‍മോഹറൊക്കെ ചോരച്ചുവപ്പിലാണ് പൂക്കള്‍ വിരിയിക്കുന്നത്.നടപ്പാത പരവതാനി വിരിച്ചപോലായി..വയലില്‍ കൃഷിയും തുടങ്ങിക്കഴിഞ്ഞു.
സ്വാമി ഉച്ചയ്ക്ക് ഇലയില്‍ ഊണുവിളന്പി.സുഖം.ഇന്നലെ വരെ രണ്ട് ടംബ്ലര്‍ മോരില്ലാതെ സാദ്ധ്യമല്ലായിരുന്നു.ഇന്നിപ്പോ മോര് രണ്ടാംചോറിന് മതി.മഴക്കാലത്ത് രസം കുടിക്കുന്നതാണ് ഉഷാര്‍.
മഴയില്ല.മാനത്തിന് തെളിനീല.പാടത്തിന് പൊടിയടങ്ങിയ നിറം.
'സങ്കല്പ'യില്‍ (എന്റെ ഇപ്പോഴത്തെ താമസസ്ഥലം)എത്തുന്പോഴേക്കും മയക്കം പിടികൂടിയിരുന്നു.പുറത്ത് സാന്ദ്രമായ വെയില്.മുറിക്കകത്ത് സ്വച്ഛന്ദിയായ തണുപ്പ്.കിടന്നു.ജൂണിലെ ആദ്യമഴദിവസമല്ലേ.ഒരുറക്കമൊക്കെ ആവാം.ഇന്നലെവരെ കിടന്നശേഷം ശരണം വിളിക്കണമായിരുന്നു ഉറക്കം കിട്ടാന്‍.ഇപ്പോ ദേ വരുന്നു മൂപ്പര് പാട്ടുംപാടി ഇങ്ങോട്ട്.എന്നെ ഉറക്കാതെ സമ്മതിക്കില്ല എന്നപോലെ.കാസരോഗിയെപ്പോലെ ആഞ്ഞുനിലവിളിച്ചുകൊണ്ടിരുന്ന പങ്കയ്ക്കും സമാധാനം.മുറിയില്‍ മൊത്തത്തില്‍ ശാന്തിയും കുളിര്‍മ്മയുമായി.
ഈ മഴക്കാലത്തിന്റെ ഒരു കാര്യമേ...ദാ,ഇപ്പോ അഞ്ചരയ്ക്കാണ് പള്ളിയുറക്കം കഴിഞ്ഞത്.പൂച്ച മൂരിനിവരുംപോലെ ഒന്നു കുടഞ്ഞുണര്‍ന്നു.ജനലിനപ്പുറം ഇരുട്ടുപോലെ.പുറത്തുവന്നു നോക്കുന്പോള്‍ വരാന്തയില്‍ വന്നുപോയതിന്റെ അടയാളമിട്ടിട്ടുണ്ട് പരിഭവക്കാളി.!
സാരമില്ല.നാളെക്കൊടുക്കാം വാരിപ്പിടിച്ചൊരുമ്മ!

Subscribe to:
Posts (Atom)