പ്രപഞ്ചത്തെ സംബന്ധിച്ച് 1500 വര്‍ഷങ്ങള്‍ ഒന്നുമല്ല.മനുഷ്യരാശിയെ സംബന്ധിച്ചും അങ്ങനെതന്നെ.കോടിക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമവും പാരമ്പര്യവും പ്രപഞ്ചത്തിനും മനുഷ്യവര്‍ഗ്ഗത്തിനുമുണ്ടെന്ന് ശാസ്‌ത്രം പറയുന്നു.അപ്പോള്‍ കേവലം ഭാഷയെ സംബന്ധിച്ച് നിലനില്‌പിന്റെ 1500 വര്‍ഷങ്ങള്‍ എന്നാല്‍ നിസ്സാരമായ കാലയളവാണെന്നതിലും തര്‍ക്കമുണ്ടാവുകയില്ല.അതായത് മനുഷ്യനുമായി ബന്ധപ്പെട്ട നാനാജാതി കാര്യങ്ങളില്‍ പരമപ്രധാനമായ ഭാഷയ്‌ക്ക് വെറും 1500 വര്‍ഷത്തെ പഴക്കം എന്നാല്‍,ആ ഭാഷ സംസാരിക്കുന്ന മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക് അത്രയും കാലത്തെ വികാസം എന്നര്‍ത്ഥം.
നമ്മുടെ ഭാഷയ്‌ക്ക്,മലയാളത്തിന് 1500 വര്‍ഷത്തെ ചരിത്രമേയുള്ളൂ.എന്നാല്‍
അതിനപ്പുറത്തേക്ക് ബൗദ്ധികവളര്‍ച്ച കൈവരിക്കാന്‍ നമുക്കായിട്ടുണ്ട്.അത്
ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ,എങ്കിലും ഇനിയൊരു 1500 വര്‍ഷത്തെ മലയാളം
അതിജീവിക്കുമോ.കഴിയുന്നത്ര വേഗതയില്‍ തെളിവുകള്‍ പോലുമില്ലാതെ ശാസ്‌ത്രീയമായി
ഭാഷയെക്കൊല്ലാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നവരാണല്ലോ നമ്മള്‍.
അതുകൊണ്ട് ചോദിച്ചുപോവുകയാണ്.
മാറ്റം അനിവാര്യതയാണ്.അനശ്വരത എന്നൊന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.ആ അര്‍ത്ഥത്തില്‍ ഭാഷയെ എന്നല്ല,യാതൊന്നിനെ സംബന്ധിച്ചും വേവലാതി വേണ്ടെന്ന് ഞാന്‍ സ്വയം പറയുകയും ചെയ്യാറുണ്ട്.എങ്കിലും എന്തുകൊണ്ടോ ഭാഷയെ സംബന്ധിച്ചതാകയാല്‍ മൗനം മാത്രമാകാന്‍ കഴിയാതെ പോകുന്നു.ഇങ്ങനെ വിചാരിക്കാന്‍ കാരണം,രണ്ടു മൂന്നു ദിവസമായി തമിഴ്‌നാട്ടില്‍ നിന്നു കേള്‍ക്കുന്ന വര്‍ത്തമാനങ്ങളാണ്.(ബംഗാളില്‍ നിന്ന് ഇപ്പോള്‍ വാര്‍ത്തകളൊന്നുമില്ലല്ലോ.പകരം ഏതുതരം വാര്‍ത്തകളായാലും അവയെല്ലാം തമിഴ്‌നാട്ടില്‍ നിന്നാണല്ലോ.)കോയമ്പത്തൂരില്‍ നടന്ന തമിഴ് ഭാഷാ സമ്മേളനത്തെപ്പറ്റിയാണ് പരാമര്‍ശം.തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയാണ് വ്യത്യസ്‌തമായ ഈ ഭാഷാസമ്മേളനത്തിന ചുക്കാന്‍ പിടിച്ചത്.തമിഴര്‍ അങ്ങനെ എന്തെല്ലാം ചെയ്യുന്നു!അതെല്ലാം നമുക്കിപ്പോള്‍ സ്വപ്‌്‌നം കാണാന്‍ കൂടി കഴിയുകയില്ല.അവര്‍ നല്ല സിനിമയെടുക്കുന്നു,നല്ല കൃഷി നടത്തുന്നു,വ്യവസായം നടത്തുന്നു,നല്ല സാഹിത്യമുണ്ടാവുന്നു...ലളിതമാണ് കാരണം.അവിടത്തെ ജനത വികാരമുള്ളവരാണ്.തല്ലാനും കൊല്ലാനും തക്ക വികാരമുള്ളവര്‍.അതുകൊണ്ടാണ് മുകളില്‍ പറഞ്ഞ സംഗതികളെല്ലാം അവിടെ വിജയമാവുന്നത്.നമുക്ക് എന്തിനോടെങ്കിലും വൈകാരികതയുണ്ടോ?പലതിനോടും വൈകാരിക ബന്ധമുണ്ടെന്ന് മേനി നടിക്കുന്നതല്ലാതെ യാതൊന്നിലും നമുക്ക് രക്തം തൊട്ട ദൃഢതയില്ല.കള്ളന്‍ പെങ്ങളെ തിന്നാലും ബ്ലേഡുകാരന്‍ വീട്ടില്‍കയറി ഭാര്യയെ പിടിച്ചാലും അയ്യഞ്ചുവര്‍ഷ സര്‍ക്കാറുകള്‍ അന്യായമായി ബസ്‌കൂലി കൂട്ടിയാലും ഭക്ഷണവില കേറിയാലും എന്‍ഡോസള്‍ഫാന്‍ തളിച്ചാലും സ്‌മാര്‍ട്ട്‌്‌് സിറ്റി പോയാലും എല്ലാം ഒന്നുപോലെ. തമിഴന് അങ്ങനെയല്ല കാര്യങ്ങള്‍.അവനെല്ലാം ഉയിരില്‍ തൊടും....അതുകൊണ്ട്,വീട്ടില്‍ ടി വി ഉണ്ടെങ്കിലും അവന്‍ പോയി തീയേറ്ററില്‍ പടം കാണും.പുതുമുഖം നടിച്ചാലും രജനീകാന്ത് നടിച്ചാലും അവന്‍ ആസ്വദിക്കും.വെള്ളമില്ലെങ്കിലും അവര്‍ കൃഷിയിറക്കും.ഇന്ധനവില വര്‍ദ്ധന ഒരു വഴിയേ പോകും,സാധാരണക്കാരന് സഞ്ചരിക്കാനുള്ള നിരക്കില്‍ നിരത്തില്‍ വണ്ടിയോടുകയും ചെയ്യും.അവര്‍ അദ്ധ്വാനിക്കും.ഒപ്പം ആഘോഷിക്കുകയും ചെയ്യും.വിവാഹമായാലും ജനനമായാലും മരണമായാലും വൈകാരികമായ പങ്കാളിത്തം കാണിക്കും.ഏതു കാര്യത്തിനും ജനത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് ഇതൊക്കെ അവിടെ സാദ്ധ്യമാവുന്നത്.കേരളത്തില്‍ നമ്മള്‍ അങ്ങനെ ആര്‍ക്കും അമിതമായി പിന്തുണ കൊടുക്കാറില്ല.തല വെട്ടി കൈയില്‍ വച്ചുകൊടുക്കുന്ന മായാജാലം കാണിച്ചാലും നമ്മളിതൊക്കെ എത്ര കണ്ടേക്കുന്നു എന്നമട്ടില്‍ ചുമ്മാ നില്‍ക്കുകയേയുള്ളു.അഥവാ,വേഗം തീര്‍ത്തുതന്നാല്‍ വേഗം വീട്ടില്‍ പോകാമായിരുന്നു എന്നമട്ടില്‍ അലസനാകും.അതുകൊണ്ടൊക്കെ,മറ്റു സ്ഥലങ്ങളില്‍ ചെന്നാല്‍ മലയാളി എന്നറിഞ്ഞാല്‍ ഒരു ബഹുമാനമുണ്ട്.അതോ ഭയമോ!എന്തായാലും ആദരവ് കലര്‍ന്ന ആ അകല്‍ച്ച എന്നെ അസ്വസ്ഥനാക്കുന്നു.കാരണം കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ എന്ന പ്രമാണം തന്നെ കാരണം.
'പാണ്ടി'എന്നു തമിഴനെ നാമിപ്പോള്‍ അങ്ങനെ കളിയാക്കിവിളിക്കാറില്ല.വിളിക്കുന്നവന്‍ അപഹാസ്യനാവുമെന്ന് നമുക്കേതാണ്ട് ഉറപ്പായിട്ടുണ്ട്.അത്രയും ഭാഗ്യം.പറഞ്ഞുവന്നത് തമിഴ് ഭാഷാ സമ്മേളനത്തെപ്പറ്റിയാണ്.ഒന്നാന്തരം പരിപാടിയായിരുന്നു എന്നാണ് പങ്കെടുത്ത സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും അഭിപ്രായം.നേരിട്ടുപങ്കെടുത്തില്ലെങ്കിലും സൂക്ഷ്‌മമായി ഞാനന്വേഷിക്കുന്നുണ്ടായിരുന്നു.കാരണം,കഴിഞ്ഞ മെയ് മാസത്തില്‍,കശ്‌മീരില്‍ പോയ സമയത്ത്,ഇന്ത്യാ-ചൈന യുദ്ധത്തില്‍ മരിച്ചവരെ സംസ്‌കരിച്ചിരിക്കുന്ന സിന്ധു നദിയുടെ താഴ്‌വരയില്‍ ഞാന്‍ പോയിരുന്നു.അവിടെ വച്ച് നമ്മുടെ ദേശീയതയെ നാമോരോരുത്തരും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്റെയുള്ളില്‍ തീക്ഷ്‌ണമായി നിറയുകയും ചെയ്‌തിരുന്നു.അതൊരുതരം അപകടകരമായ രാജ്യസ്‌നേഹത്തിന്റെയോ യുദ്ധാസക്തിയുടെയോ അയല്‍പക്കശത്രുതയുടെയോ ആരംഭമായിരുന്നില്ല.ശുദ്ധമായ ദേശീയത എന്ന വികാരം മാത്രമായിരുന്നു അത്.തികച്ചും വന്ദേമാതരം.പക്ഷേ അതെന്നിലുണ്ടായത് 4500-ല്‍ അധികം കിലോമീറ്ററുകള്‍ താണ്ടി അവിടെയെത്തിയപ്പോഴായിരുന്നു.ഓര്‍മ്മകളുറങ്ങുന്ന ആ ശ്‌മശാനസ്ഥലി കണ്ടപ്പോഴായിരുന്നു.വാസ്‌തവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാണിച്ചുകൊടുത്തതും അതേപോലൊരു കാര്യമല്ലേ? തമിഴന്റെ ദേശീയതയെയും വൈകാരികതയെയുമാണ് പഴയ സിനിമാ സംഭാഷണ രചയിതാവായ കരുണാനിധി സ്‌പര്‍ശിച്ചുണര്‍ത്തിയത്.ഇടക്കിടെ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണെന്ന് നമുക്കുമൊരു തിരിച്ചറിവാകുന്നു.അത് ദേശത്തെയും ഭാഷയെയും അതിന്മലുള്ള വൈകാരികബന്ധങ്ങളെയും നിലനിര്‍ത്താന്‍ ഒരുപാട് സഹായിക്കും.
എന്തുകൊണ്ട്,നാം,മിടുമിടുക്കന്മാരായ നാം ഇത്തരം കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നില്ല.വെറും 1500 വര്‍ഷത്തെ പഴക്കമുള്ള നമ്മുടെ ഭാഷയെ നമുക്ക് സംരക്ഷിക്കേണ്ടേ.നമ്മുടെ ബഹു.മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മലയാളത്തിന് ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കണമെന്നാവശ്യപ്പെട്ട് അടുത്തയിടെ പ്രധാനമന്ത്രിയെ കണ്ടിരുന്നു.അക്കാര്യത്തില്‍പോലും ഒന്നിച്ചു നില്‍ക്കാന്‍ ഭരണമുന്നണിക്കോ,പ്രതിപക്ഷത്തിനോ കഴിഞ്ഞില്ല.ഈ സര്‍ക്കാരിനും ആവാമായിരുന്നു ഇത്തരത്തിലൊരു മലയാളഭാഷാ സമ്മേളനം.അതിന് ചരിത്രമുണ്ട്.

1971-ലാണ് ഭാരതത്തിലാദ്യമായി ദ്രവീഡിയന്‍ ഭാഷാസമ്മേളനം തിരുവനന്തപുരത്ത്
നടന്നത്.അന്ന് സി അച്യതമേനോനായിരുന്നു മുഖ്യമന്ത്രി.പ്രൊഫ.പുതുശ്ശേരി
രാമചന്ദ്രനും പ്രൊഫ.വി ഐ സുബ്രഹ്മണ്യവുമായിരുന്നു മുഖ്യ സംഘാടകര്‍.ദ്രവീഡിയന്‍
ഭാഷാസമ്മേളനത്തിനുശേഷം 1977-ല്‍ ആദ്യമായി ലോകമലയാളി സമ്മേളനവും കേരളത്തില്‍
നടന്നിട്ടുണ്ട്.അന്ന് എ കെ ആന്റണിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.അതൊക്കെ
കഴിഞ്ഞിട്ട് മൂന്നിലധികം പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു.
നമുക്കുമാത്രം ഭാഷ എന്നത് കലര്‍പ്പില്‍ സംസാരിക്കാനും എഴുതാനുമുള്ളതായിരിക്കുന്നു.കലങ്ങിക്കലങ്ങി നമ്മുടെ മലയാളം മലയാളമല്ലാതായി മാറും.അല്ലെങ്കില്‍ തമിഴും ഇംഗ്‌ളീഷും മറ്റു ഭാഷകളും സ്വീകരിച്ച് സ്വീകരിച്ച് മലയാളമെന്നത് ഒടുവില്‍ ഭാഷയുടെ അടിയില്‍ പരതിയാല്‍പ്പോലും കണികണാനില്ലാത്തതായി മാറും.എന്താണു വേണ്ടത്?
തമിഴനെപ്പോലെ നിയന്ത്രണം വിട്ട ഭാഷാസ്‌നേഹം വേണമെന്നില്ല.സര്‍വ്വവും തമിഴാക്കി മറുനാട്ടുകാരെ കുഴപ്പിക്കുന്ന പരിപാടിയും വേണ്ട.ഇംഗ്‌്‌ളീഷ്‌് വിരോധവും വേണ്ട.സ്വന്തം പരസ്യപ്പലകകളെങ്കിലും മലയാളത്തില്‍ എഴുതിവയ്‌ക്കാന്‍ നാം തയ്യാറാവണം.നമ്മുടെ ആശുപത്രികളിലും ബാങ്കുകളിലും എന്നുവേണ്ട സാധാരണക്കാര്‍ വ്യാപരിക്കുന്ന മിക്കയിടങ്ങളിലും ഇംഗ്‌ളീഷിലാണ് ചുമരെഴുത്തുകള്‍.അതുമാറണം.ഭരണഭാഷ മാത്രമല്ല,കോടതി ഭാഷയും മലയാളമാകണം.കലാലയങ്ങളില്‍ നിര്‍ബന്ധിത മലയാളപഠനവും വേണം.ഇപ്പോള്‍,മലയാളത്തിലെ പ്രസിദ്ധീകരണങ്ങളില്‍ ഒന്നോ രണ്ടോ ഒഴിച്ച് ബാക്കിയെല്ലാം 'ലേ-ഔട്ടിന്റെ ' ഭാഗമായി മുഖച്ചിത്രപ്പേജിലും പ്രധാന തലക്കെട്ടിലും വരെ ഇംഗ്‌ളീഷ് ലിപികള്‍ ഉപയോഗിക്കുന്നവരാണ്.വിദേശപ്രസിദ്ധീകരണത്തിന്റെ മോടിയുണ്ടാക്കാന്‍ അത്‌്‌് സഹായിച്ചേക്കും.പക്ഷേ,ഭാഷയെ കലര്‍പ്പില്ലാതാക്കാന്‍ അതു സഹായിക്കില്ല.
തമിഴ്‌ഭാഷാസമ്മേളനത്തില്‍ എനിക്കിഷ്ടമായത് പറയാം.എന്തിനുമേതിനും മാതൃഭാഷയില്‍ വാക്കുണ്ടാക്കുന്നതാണ് അവരുടെ മിടുക്ക്.
മലയാളിക്ക് ബെഞ്ചും ഡെസ്‌കും ജ്യൂസും പ്ലീസും താങ്ക്‌സും ഡോറും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ടെലിവിഷനും എന്നുവേണ്ട ഒരുമാതിരി സോറി വരെ എല്ലാം തന്നെ കടംകൊണ്ട ഭാഷയാണല്ലോ.ഉറുദുവും അറബിയും ഇങ്ങനെ ഇങ്ങെത്തിയിട്ടുണ്ട്.ഭാഷയുടെ വികാസത്തിന് ഇത്തരം കടംവാങ്ങലിന്റെയും കൊടുക്കലിന്റെയും ആവശ്യകതയെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ.ഓരോ വിദേശവാക്കിനും നമുക്ക് തത്തുല്യമായ മലയാളം വാക്ക് നിര്‍മ്മിച്ചെടുക്കാന്‍ കഴിയണം.അവിടെ കേട്ട ചില ഉദാഹരണങ്ങള്‍ പറയാം.പലവകൈ കായ്‌കറി സാദം=ബിരിയാണി.കൈപ്പേശി=മൊബൈല്‍ ഫോണ്‍.

മിന്നലഞ്ചല്‍=ഇ മെയില്‍...ഇ മെയിലിന് ഇങ്ങനൊരു തര്‍ജ്ജമ അല്ലെങ്കില്‍
മലയാളവഴക്കമുള്ള ഒരു വാക്ക് കണ്ടെത്താന്‍ കഴിയുമെന്ന്‌്‌് നമ്മളാരെങ്കിലും
വിചാരിച്ചിട്ടുണ്ടോ.എന്തൊരു ശാലീനതയും ഗാംഭീര്യവുമാണ് മിന്നലഞ്ചല്‍ എന്ന
പുതുമയേറിയ പ്രയോഗത്തിന്!
ഇങ്ങനെ പൊലീസ് സ്റ്റേഷനും കോടതിക്കും ലോ കോളജിനും യൂണിവേഴ്‌സിറ്റിക്കും എല്ലാം അവിടെ മാതൃഭാഷയില്‍ വാക്കുകളുണ്ട്.പ്രിന്റിനും പ്രിന്റിറിനും ഡൗണ്‍ലോഡിനും കമ്പ്യൂട്ടറിനുമെല്ലാം പകരം പദങ്ങളായി.വെറും പദങ്ങളല്ല,തേനൊലിക്കുന്ന തമിഴ്‌്‌്‌പദങ്ങള്‍.കോയമ്പത്തൂരിലെ സമ്മേളനം തീരുമ്പോള്‍ ഇനിയും ധാരാളം വാക്കുകള്‍ തമിഴ് മൊഴിയില്‍ ഉണ്ടാവും.ഉണ്ടാവട്ടെ.അങ്ങനെയാണ് ഭാഷ വളരുന്നത്.ഭാഷ മനപ്പാഠമാകുന്നതും സാമൂഹ്യജീവിതത്തില്‍ നിലനില്‌ക്കുന്നതും അങ്ങനെയാണ്.
മലയാളം മരിച്ചാലും മറഞ്ഞാലും നമുക്കെന്ത്!

photo:susmesh chandroth