Wednesday, May 2, 2012

മെറൂണ്‍ മുതല്‍ ബുബു വരെ


ചിന്ത പുസ്തകവാര്‍ത്തയുടെ മുഖപടം
ബാര്‍കോഡിന്‍റെ മുന്‍പിന്‍ പുറങ്ങള്‍


"ബാര്‍കോഡ് " പ്രസിദ്ധീകരിച്ചു.പത്ത് കഥകളാണ് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിലുള്ളത്.
മെറൂണ്‍ ,മാംസഭുക്കുകള്‍ ,ബാര്‍കോഡ്,പൂച്ചി മാ,ദാരുണം,ചക്ക,ബുബു,സാമൂഹിക പ്രതിബദ്ധത,ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ,ഒരു സാധാരണ മനുഷ്യന്‍റെ ജീവിതചിത്രം
എന്നിവയാണ് കഥകള്‍ .
എല്ലാ പ്രമുഖ പുസ്തകശാലകളിലും ദേശാഭിമാനി ബുക്ക് ഹൌസുകളിലും ഏജന്‍സികളിലും ചിന്ത ബുക്സ് കോര്‍ണറുകളിലും ബാര്‍കോഡ് ലഭിക്കും.
(അന്വഷണങ്ങള്‍ -0471 2303026,6063020.)
താലപര്യമുള്ളവര്‍ വാങ്ങിവായിക്കുകയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ എന്നെ അറിയിക്കുകയും 
ചെയ്യുമല്ലാ.
സ്നേഹത്തോടെ,
സുസ്മേഷ്.

23 comments:

 1. മെറൂണ്‍ ,മാംസഭുക്കുകള്‍ ,ബാര്‍കോഡ്,പൂച്ചി മാ,ദാരുണം,ചക്ക,ബുബു,സാമൂഹിക പ്രതിബദ്ധത,ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ,ഒരു സാധാരണ മനുഷ്യന്‍റെ ജീവിതചിത്രം
  എന്നിവയാണ് കഥകള്‍ .

  ReplyDelete
 2. സുസ്മേഷ് ,

  എല്ലാ ആശംസകളും .. നിറയെ നല്ല കഥകളുമായി ഇനിയും ഇനിയും കഥാസമാഹാരങ്ങള്‍ വരട്ടെ ..നാട്ടില്‍ നിന്നും അകലെ ആയത് കൊണ്ട് ആഴ്ച പതിപ്പുകള്‍ മിസ്സ്‌ ആവുന്ന ഞങ്ങള്‍ക്ക് അടുത്ത ഓപ്ഷന്‍ അതാണല്ലോ .. ബാര്‍കോഡ് ഇന്റെ അടുത്തു തന്നെ പുതിയ സംരംഭത്തിന്റെ പരസ്യവും കണ്ടല്ലോ ...വായനക്കാര്‍ കാത്തിരിയ്ക്കട്ടെ ..

  അമ്പിളി ..

  ReplyDelete
 3. സുസ്മേഷ്...നാട്ടിലെത്തുമ്പോൾ വായിച്ച് അഭിപ്രായം അറിയിക്കുന്നതായിരിയ്ക്കും..ആശംസകൾ നേരുന്നു..

  ReplyDelete
 4. ഇനി വായിച്ചിട്ടേ സംസാരിയ്ക്കു എന്നു വിചാരിച്ചപ്പോൾ ......ഉപ്പു നീരിനെ ക്കുറിച്ച് എഴുതിയത് കേട്ടു...

  ReplyDelete
 5. എല്ലാവര്‍ക്കും നന്ദിയും നന്മയും.

  ReplyDelete
 6. പേപ്പര്‍ ലോഡ്ജിന്റെ വായന കഴിഞ്ഞതേയുള്ളൂ.. ബാര്‍കോഡ് വായിക്കുവാന്‍ ശ്രമിക്കുന്നതാണ്. നീര്‍നായയും ... :)

  ReplyDelete
 7. കൊച്ചിയില്‍ അടുത്ത പുസ്തകമേള വരുമ്പോള്‍ നോക്കാം.. ;)

  ReplyDelete
 8. മനോരാജ്,P.L നെപ്പറ്റി പറയൂ,,വായിച്ചിട്ട് എന്തുതോന്നി..നന്നായോ..?
  നീര്‍ന്നായ വൈകാതെ ഇറങ്ങും.അത് നോവലല്ലാട്ടോ.കഥകളാണ്.
  ചന്ദ്രകാന്തന്‍ ,സന്തോഷം തീരുമാനത്തില്‍ .
  അജിത്,പതിവായി വരുന്നതിന് നന്ദി.

  ReplyDelete
  Replies
  1. blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM.... vaayikkane......

   Delete
 9. താങ്കളെപ്പോലെ മികച്ച ഒരെഴുത്തുകാരൻ ബ്‌ളോഗ് തുടങ്ങുമ്പോൾ ആനികാലികങ്ങളിൽ പ്രസിദ്ധീകരിക്കാത്ത നല്ല കുറിപ്പുകൾ വായനക്കാർ പ്രതീക്ഷിക്കും. അല്ലാതെ താങ്കളുടെ പരസ്യം വായിക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല. സിനിമാതാരങ്ങൾ തന്റെ സിനിമകണ്ട് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നതുപോലെ തന്റെ സൃഷ്ടി വായിച്ച് രക്ഷിക്കണമെന്ന് ഒരു സാഹിത്യകാരൻ ഭിക്ഷയാചിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. താങ്കളുടെ പ്രൊഫൈലിൽ പോലും വിശദീകരണമൊന്നുമില്ലാതെ വെറും സുസ്മേഷ് ചന്ത്രോത്ത് എന്നെഴുതിക്കാണാനാണ് ഞങ്ങൾക്കാഗ്രഹം. താങ്കളത്രയ്ക്ക് ചെറുതാകേണ്ടതില്ലെന്ന് ഞങ്ങൾ - താങ്കളുടെ വായനക്കാർ‌ - വിശ്വസിക്കുന്നു.

  ReplyDelete
 10. പ്രിയ ചോപ്പായി,
  ഇത്തരത്തില്‍ ഒരു പ്രതികരണം വായനക്കാരില്‍ ഒരാളില്‍ നിന്നോ ഒന്നോ രണ്ടോ പേരില്‍ നിന്നോ(മാത്രം)ഉണ്ടാകാന്‍ വൈകുന്നതെന്താണെന്ന് ഇടക്കിടെ ഞാന്‍ ആലോചിക്കാതിരുന്നില്ല.ആ സന്തോഷത്തിലാണ് ഇത് എല്ലാര്‍ക്കുമായി പ്രസിദ്ധീകരിക്കുന്നത്.
  "താങ്കളെപ്പോലെ മികച്ച ഒരെഴുത്തുകാരൻ ബ്‌ളോഗ് തുടങ്ങുമ്പോൾ ആനികാലികങ്ങളിൽ പ്രസിദ്ധീകരിക്കാത്ത നല്ല കുറിപ്പുകൾ വായനക്കാർ പ്രതീക്ഷിക്കും"എന്നത് ശരിയായിരിക്കാം.ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം.മുന്‍കാല കുറിപ്പുകള്‍ നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകുമല്ലോ.എന്നാല്‍ ഈയിടെയായി അങ്ങനെ ചെയ്യാത്തതിന്‍റെ കാരണവും ഞാന്‍ ചില സൂചനകളിലൂടെ എന്‍റെ വായനക്കാരുമായി പങ്കു വച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.ഇല്ലെങ്കില്‍ ചിലരോട് നേരിട്ടെങ്കിലും പറഞ്ഞിട്ടുണ്ട്.അത് ഇത്രമാത്രമാണ്.ബ്ലോഗ് തുടങ്ങി അതില്‍ വല്ലാതെ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ എന്തു തീം മനസ്സില്‍ വന്നാലും ഉടന്‍ ബ്ലോഗില്‍ കുറിക്കാം എന്നു തോന്നാന്‍ തുടങ്ങി.അതായത് കഥകളാവേണ്ട പലതും ചെറുകുറിപ്പുകളായി ഒതുങ്ങി.ആ വിധം തുടര്‍ന്നും സംഭവിച്ചാല്‍ താങ്കളുടെ പ്രയോഗം തന്നെ സ്വീകരിച്ചു പറഞ്ഞാല്‍ ,"താങ്കളെപ്പോലെ മികച്ച ഒരെഴുത്തുകാരന്‍ " എന്ന തോന്നല്‍ എന്നെപ്പറ്റി പലരിലും ഇല്ലാതാവും.അതായത് ഞാന്‍ തന്നെ എന്നെ ഇല്ലാതാക്കും.ഇതെഴുതുന്ന താങ്കള്‍ പോലും കുറ്റപ്പെടുത്തും.അതിനപ്പുറം ബ്ലോഗിനും പ്രിന്‍റ് മീഡിയക്കും എല്ലാമായി എഴുതാനുള്ള പ്രതിഭ എനിക്കില്ലതാനും.
  എന്നെ വളര്‍ത്തിയ വായനക്കാര്‍ തീര്‍ച്ചയായും ബ്ലോഗിന്‍റെയും നെറ്റിന്‍റെയും വായനക്കാര്‍ അല്ല.കേരളത്തിലെ വാരാന്തപ്പതിപ്പുകളും ആഴ്ചപ്പതിപ്പുകളും മിനി മാസികകളും വായിക്കുന്ന വായനക്കാരാണ്.എന്നുകരുതി ഇലക്ട്രോണിക് മീഡിയയുടെ ശക്തിയെയും അതിലെ പ്രബുദ്ധരായ വായനക്കാരെയും പിന്നിലേക്ക് നിര്‍ത്തുകയല്ല.ഈ മീഡിയ ശക്തിപ്പെടുന്നതിനു മുന്പ് എഴുത്തുതുടങ്ങിപ്പോയ ഒരാളെന്ന നിലയില്‍ കൂറ് വ്യക്തമാക്കുകയാണ്.
  താങ്കളുടെ പരസ്യം വായിക്കാന്‍ "ഞങ്ങള്‍ക്ക് " താല്‍പര്യമില്ല എന്ന് എങ്ങനെ പറയാന്‍ പറ്റും ചോപ്പായി?എന്‍റെ ഇതുവരെയുള്ള 432 ഫോളേവേഴ്സും അങ്ങനെ പറയുകയാണെങ്കിലല്ലേ അത് ശരിയാവൂ.അല്ലാത്തപക്ഷം ഞാനത് കാര്യമാക്കേണ്ടതില്ലല്ലോ.
  എന്‍റെ സൃഷ്ടി വായിച്ച് രക്ഷിക്കണമെന്ന് ഞാന്‍ ബ്ലോഗിലൂടെ അഭ്യര്‍ത്ഥിച്ചിട്ടില്ല.അങ്ങനെ പറഞ്ഞതിലൂടെ താങ്കള്‍ ഉദ്ദേശിക്കുന്നത്,ഈ "പരസ്യം"വായിച്ച് വാനക്കാരന്‍ കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങി വായിച്ച് എന്‍റെ റോയല്‍റ്റി വരുമാനം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തെയാണെങ്കില്‍ ,പറയട്ടെ,അത് താങ്കളുടെ തികഞ്ഞ കുശുന്പല്ലാതെ മറ്റൊന്നുമല്ലല്ലോ.എഴുത്തുകൊണ്ട് ജീവിക്കുന്ന ഞാന്‍ അങ്ങനെ മാന്യമായി ജീവിക്കുന്നതില്‍ തെറ്റുമില്ലല്ലോ.പിന്നെ ഭിക്ഷ യാചിക്കുന്ന കാര്യം.സാഹിത്യകാരനെന്നല്ല ആരും ഭിക്ഷയെടുത്തുപോകുന്നതാണ് എക്കാലത്തെയും ലോകസാഹചര്യവും മനുഷ്യജന്മവും.ലോകയുദ്ധങ്ങളും വിഭജനങ്ങളും വംശീയകലാപങ്ങളും കോളറയും പ്ലേഗും മുതല്‍ സുനാമി വരെ മനുഷ്യരെ നിന്ന നില്‍പ്പില്‍ ഭിക്ഷയെടുപ്പിക്കുന്ന സത്യങ്ങളാണ്.മേല്‍പ്പറഞ്ഞ പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായി വയറിനായി ഭിക്ഷ യാചിക്കേണ്ടി വന്നാല്‍ ഞാന്‍ അന്തസ്സായി തെണ്ടുമെന്നും പറയട്ടെ.അല്ലെങ്കില്‍ അതുവരെ എഴുതിയും എഴുതിയതിനെ പറ്റി കാശുമുടക്കാതെ പരസ്യം ചെയ്യാന്‍ പറ്റുന്ന ബ്ലോഗ് പോലുള്ള മാധ്യമങ്ങളില്‍ സ്വന്തം നിലയ്ക്ക് പരസ്യം ചെയ്തും ജീവിക്കുമെന്നും ആണയിടട്ടെ.
  എന്‍റെ പ്രൊഫൈലില്‍ നുണകളൊന്നുമില്ലാത്ത സ്ഥിതിക്ക് അതും അങ്ങനെ തന്നെയിരിക്കട്ടെ.മാത്രവുമല്ല അതെന്‍റ വ്യക്തിപരമായ കാര്യവുമാണ്.
  പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം,ഏതെങ്കിലും കാര്യത്തില്‍ ഞാനൊരു വലിയ ആളാണെന്ന് ഇന്നുവരെ ഞാന്‍ കരുതിയിട്ടില്ല.താങ്കളോ താങ്കളെപ്പോലുള്ള വായനക്കാരോ അങ്ങനെ കരുതുന്നത് നിങ്ങളുടെ അഭിരുചിയുടെയും ശീലത്തിന്‍റെയും ലോകപരിചയത്തിന്‍റെയും മാനദ്ണ്ഡമനുസരിച്ചാണ്.അതില്‍ ഞാനൊന്നും പറയേണ്ടതുമില്ലല്ലോ.
  എന്തായാലും ഐപില്‍ മുതല്‍ ഐപോഡ് വരെ പരസ്യത്തിലൂടെ നിലനില്‍ക്കുന്ന കാലത്ത് കൂടുതല്‍ പുതുമയേറിയ പരസ്യങ്ങള്‍ (അങ്ങനെ തോന്നുകയാണെങ്കില്‍ )ഈ ബ്ലോഗില്‍ തുടര്‍ന്നും താങ്കള്‍ക്ക് പ്രതീക്ഷിക്കാം.
  പക്ഷേ പറഞ്ഞ വിഷയത്തിലെ " കാന്പ് " ഞാന്‍ തിരിച്ചറിയുന്നു,സ്വീകരിക്കുന്നു.നന്ദി.
  സ്നേഹത്തോടെ,
  സുസ്മേഷ്.

  ReplyDelete
 11. സുസ്മേഷ് ,

  ചുറ്റുമുള്ളവര്‍ പറയുന്നതെന്തും കേള്‍ക്കാം , പക്ഷെ ഉള്ളിലേക്ക് എടുക്കേണ്ടതും പ്രാവര്‍ത്തികമാക്കെണ്ടതും നമുക്ക് വേണ്ടത് മാത്രം...

  .ഒരു പരസ്യം എന്ന രീതിയില്‍ അല്ലാതെ വായനക്കാര്‍ക്കുള്ള ഒരു അറിയിപ്പ് എന്ന രീതിയിലാണ്‌ പുതിയ ബുക്കുകളെ കുറിച്ചുള്ള ബ്ലോഗ്‌ കാണാറുള്ളത്...സ്വന്തം ബുക്കുകള്‍ മാത്രമല്ല മറ്റുള്ളവരുടെ നല്ല കൃതികളെ കുറിച്ചും സുസ്മേഷ് പറയുന്നത് പ്രവാസികളായ എന്നെ പോലെ ഉള്ളവര്‍ക്ക് വളരെ പ്രയോജനകരമാണ്... അടുത്ത വരവില്‍ വാങ്ങാന്‍ ...

  അമ്പിളി

  ReplyDelete
 12. സമയം കിട്ടുമ്പോഴെല്ലാം വന്ന് വായിക്കാറുണ്ട്. കുറേ പോസ്റ്റുകള്‍ വായിച്ചു. അത്യന്തം നന്നായിരിക്കുന്നു എന്നല്ലാതെ വേറൊന്നും പറയാനുള്ള അറിവ്‌ എനിക്കില്ല. എങ്കിലും ഒരു ചെറിയ സാഹസത്തിനു മുതിരുന്നു.

  ചോപ്പായിയുടെ ആശയങ്ങളോട് (അതോ ആരോപണങ്ങളോ) യോജിക്കുന്നില്ല. താങ്കളുടെ മറുപടി വളരെ പ്രസക്തമാണു താനും. ഒരു എളിയ അഭിപ്രായം പറഞ്ഞോട്ടെ... താങ്കളുടെ സര്‍ഗാത്മകമായ എഴുത്തുകള്‍ കഥാസമാഹാരമായോ നോവല്‍ ആയോ ഒക്കെ തന്നെയാണ്‌ ജനങ്ങളില്‍ എത്തെണ്ടത്‌. പിന്നെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉദാഹരണത്തിന് നിരപരാധികളെക്കൊന്ന് പ്രതിഷേധിക്കരുത്, സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാവണം മുതലായവ ബ്ലോഗില്‍ ഇടുന്നത്‌ നല്ലതാണ്‌. അത്തരം വിഷയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ (കുറഞ്ഞത് നെട്ടിസന്‍സിന്റെ) ഒരു തുറന്ന ചര്‍ച്ചക്ക് വിധേയമാകേണ്ടതുണ്ട്. അതിനു ഈ മാധ്യമമാണു ഏറ്റവും ഉചിതം. എന്നാല്‍ ആ പോസ്റ്റുകളില്‍ അത്തരത്തിലുള്ള ഇടപെടലുകള്‍ കുറവാണെന്നതാണു ഒരു ആശങ്ക.

  പരസ്യതിനെപ്പറ്റി അമ്പിളി പറഞ്ഞത് ചെന്നൈയില്‍ താമസിക്കുന്ന എന്നെ സംബന്ധിയ്ച്ചും വളരെ ശരിയാണ്.

  ReplyDelete
 13. പ്രിയപ്പെട്ട അരുണ്‍ ,
  വളരെ സന്തോഷം.ഈ കുറിപ്പിന് മാത്രമല്ല,കഴിഞ്ഞ ഏതാനും ദിവസങ്ങളായി താങ്കള്‍ എന്‍റെ മുന്‍ കാല പോസ്‌റ്റുകള്‍ പലതും വായിച്ച് കമന്‍റുകള്‍ ഇടുന്നതിനും.ഇപ്പോള്‍ ഇതിനും.
  അരുണ്‍ പറഞ്ഞ കാര്യങ്ങള്‍ തീര്‍ച്ചയായും നിറവേറ്റാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്.അതായത് സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ എഴുതുന്നത്.അതൊക്കെ അധികമായി എഴുതിയിരുന്നത് ഞാന്‍ ബ്ലോഗ് ആരംഭിച്ച കാലത്താണ്.അന്നെനിക്ക് വായനക്കാര്‍ വളരെ കുറവായിരുന്നു.അതുകൊണ്ട് അവയ്ക്കൊക്കെ പ്രതികരണങ്ങളും കുറവായിരുന്നു.അപ്പോഴാണ് ഞാന്‍ ജനപ്രിയമായ പോസ്റ്റുകളിലേക്ക് മാറിയത്.പിന്നെ അത് തുടര്‍ന്നു എന്നുമാത്രം.
  ഇപ്പോഴും ഉഷ ടീച്ചറുടെയും എ.ചന്ദ്രശേഖരന്‍റെയും ബീനച്ചേച്ചിയുടെയും ജി.പി രാമചന്ദ്രന്‍റെയും ബ്ലോഗുകള്‍ അത്തരം പല വിഷയങ്ങളും അസൂയാവഹമായ രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്.അത്രയ്ക്കൊന്നും എനിക്കാവില്ല അരുണ്‍ .എങ്കിലും ശ്രമിക്കാം.
  വന്നതിലും വായിച്ചതിലും ക്രിയാത്മകമായി പ്രതികരിച്ചതിലും നന്ദി.സജീവമായ ഇടപെടലുകള്‍ ഇനിയുമുണ്ടാകുമല്ലോ.

  ReplyDelete
  Replies
  1. ഈ മനോഹരമായ മറുകുറിപ്പിനും ഒട്ടും മുഷിപ്പില്ലാതെ പഴയ പോസ്റ്റുകളിലെ എന്റെ കമന്റുകള്‍ സ്വീകരിച്ചതിനും ഒരായിരം നന്ദി. ഇടപെടലുകള്‍ ഇടതടവില്ലാതെ തുടരും....

   Delete
 14. സുസ്മേഷ് (ഏട്ടാ) ,

  താങ്കളുടെ മരണവിദ്യാലയം എന്ന കഥാസമാഹാരവും , മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്..
  ഈയിടെ മാതൃഭൂമി ആഴ്ചപതിപ്പില്‍ വന്ന കഥകളൊക്കെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്..മരണവിദ്യാലയത്തേക്കാള്‍ (ഒരു പക്ഷേ അത്തരം കഥകള്‍ ഗ്രഹിക്കാനുള്ള പക്വത ഇല്ലാത്തതു കൊണ്ടായിരിക്കാം)
  ‘ഡി’ യെക്കുറിച്ചും ‘9‘ നെ കുറിച്ചും കേട്ടിരുന്നു എന്നല്ലാതെ വായിക്കാന്‍ പറ്റിയിട്ടില്ല...വായിക്കാന്‍ ശ്രമിക്കാം..
  പുതിയ കഥാസമാഹാരം ‘ബാര്‍കോഡ്’ നു എല്ലാവിധ വിജയാശംസകളും..

  ReplyDelete
 15. അങ്ങിനെ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചു കഴിഞ്ഞു... ഇനി പുതിയവക്കായി കാത്തിരിക്കുന്നു.. സത്യം പറയാമല്ലോ, ചിലതെല്ലാം എനിക്ക് മനസ്സിലായില്ല... പ്രത്യേകിച്ച് കവിതകള്‍... അവയെല്ലാം എന്റെ ആസ്വാദന പരിധിക്ക് മുകളില്‍ ആണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. നാളെ നാട്ടില്‍ പോകുന്നു. സമയം കിട്ടുമെങ്കില്‍ (ഓരോ പ്രാവശ്യവും പോകുമ്പോള്‍ ഒരു കുന്ന് പരിപാടികള്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ ആകാം എന്ന് കരുതി മാറ്റി വച്ചിട്ടുണ്ടാവും... അധികവും സുഹൃത്ത്-ബന്ധു ഗൃഹ സന്ദര്‍ശനങ്ങള്‍ ആയിരിക്കും) ഏതെങ്കിലും ബുക്ക്‌ സ്ടാളില്‍ കയറണം. സുസ്മേഷിന്റെ കുറച്ചു പുസ്തകങ്ങളും പിന്നെ നസീറിന്റെ കാടും ഫോട്ടോഗ്രാഫറും വാങ്ങണം (ബജറ്റും ഒരു പ്രശ്നം ആണേ..)

  ReplyDelete
 16. നാട്ടില്‍ നിന്നും വരുമ്പോള്‍ മരണവിദ്യാലയം, മറൈന്‍ കാന്റീന്‍, പേപ്പര്‍ ലോഡ്ജ് എന്നീ പുസ്തകങ്ങള്‍ വാങ്ങി. താങ്കളുടെ മറ്റു കൃതികളും കാടും ഫോടോഗ്രഫരും കിട്ടിയില്ല. പകരം ഗീത ഹിരണ്യന്റെ കഥകള്‍, നീര്‍മാതളം പൂത്ത കാലം, മലയാളത്തിന്റെ സുവര്‍ണകഥകള്‍ (മാധവിക്കുട്ടി), പറയി പെറ്റ പന്തിരുകുലം (നന്ദനാര്‍) എന്നിവ വാങ്ങി. മരണവിദ്യാലയ ത്തിലെ എല്ലാ കഥകളും നന്നായിട്ടുണ്ട്. എങ്കിലും മരണ വിദ്യാലയം, ഹരിത മോഹനം, ഉപജീവിത കലോത്സവം എന്നീ കഥകള്‍ വളരെ ഇഷ്ടമായി. മറൈന്‍ കാന്റീന്‍ എന്തു കൊണ്ടോ അങ്ങോട്ട്‌ ദഹിച്ചില്ല. പേപ്പര്‍ ലോഡ്ജില്‍ കേറി താമസം തുടങ്ങിയിട്ടെ ഉള്ളൂ ... അഭിപ്രായങ്ങള്‍ വഴിയെ അറിയിക്കാം...

  ReplyDelete
  Replies
  1. പറയി പെറ്റ പന്തിരുകുലം നന്ദനാരുടെ അല്ല, പി നരേന്ദ്രനാഥിന്റെ ആണ്. ഓര്‍മ പിശക് പറ്റിയതിനു ക്ഷമ ചോദിക്കുന്നു.....

   Delete
 17. പ്രിയപ്പെട്ട സ്നേഹിതരേ..ഈ സ്നേഹം വറ്റാതിരിക്കട്ടെ..
  ഒരുപാടൊരുപാട് നന്ദി.

  ReplyDelete