Monday, February 25, 2013

ചിലതെനിക്ക് പറയാതെ വയ്യ

നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പ്രപഞ്ചം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പുഞ്ചിരി തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സുഗന്ധം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ശരീരം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ രുചി തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്നിഗ്ധത തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ഉന്മാദം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ദേഷ്യം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്വകാര്യത തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പ്രണയം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ഞാന്‍ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ വീട് തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ നഗരം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ കടല്‍ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്ത്രീ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ആഘോഷം തന്നെ എന്ത് എന്നെനിക്ക്  തോന്നുന്നത്.
എന്‍റെ മനോമോഹന ഗാനമേ...
നീ അരികില്‍ വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ശ്വസിക്കുന്നുണ്ടന്ന് തോന്നുകയില്ല.അങ്ങനെ തോന്നണമെങ്കില്‍ നിന്‍റെ ശ്വാസമെനിക്ക് മധുരിക്കണം.
കുളിമുറിയിലും പൂജാമുറിയിലും ഭക്ഷണമുറിയിലും കിടപ്പറയിലും പൊതുസ്ഥലങ്ങളിലും നീ വന്ന് നിറയൂ..പൂക്കള്‍ പോലെ.ശലഭങ്ങളെപ്പോലെ.പക്ഷികളെപ്പോലെ.ഇല്ലെങ്കില്‍ മരിച്ചുപോകുകയൊന്നുമില്ല.പക്ഷേ ദ്രവിച്ചുപോകും.കടലരികില്‍ അടിഞ്ഞുകിടക്കുന്ന കള്ളന്മാരുപേക്ഷിച്ച കപ്പല്‍ പോലെ ഞാന്‍ ദ്രവിച്ചില്ലാതാകും.
ഇത്രയും പറയാനാണ് ഇപ്പോള്‍ വന്നത്.
ഇത്രയും പറയാന്‍ മാത്രം.

14 comments:

  1. നീ അരികില്‍ വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ശ്വസിക്കുന്നുണ്ടന്ന് തോന്നുകയില്ല.അങ്ങനെ തോന്നണമെങ്കില്‍ നിന്‍റെ ശ്വാസമെനിക്ക് മധുരിക്കണം.

    ReplyDelete
  2. പറയാതിനി വയ്യ..
    പറയാനും വയ്യ..

    ശുഭാശംസകൾ....

    ReplyDelete
  3. സുസ്മേഷ് ഇത് വരെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്ത രചനകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും മോശം എന്ന് പറയാവുന്ന രചന ..

    ReplyDelete
  4. എന്റെ മനോമോഹനഗാനമേ
    നീ ഇല്ലെങ്കില്‍........

    വായിയ്ക്കുന്ന എല്ലാവരുടെയും മനസ്സില്‍ പ്രണയഭാവമുണര്‍ത്തുന്ന വാക്കുകള്‍

    ReplyDelete
  5. കണ്ണുള്ളപ്പോൾ കാഴ്ചയുടെ മഹത്വം അറിയില്ല.

    ReplyDelete
  6. പ്രകാശമുണ്ടെന്നറിയുന്നത് പ്രതിഫലിയ്ക്കപ്പെടുമ്പോഴാണ്.ഇതെല്ലാം സുസ്മേഷിന്റെ ഉള്ളില് തട്ടി പ്രതിഫലിച്ചിരുന്നെന്കിലെന്നാശിക്കുന്നു.

    ReplyDelete
  7. ഈ രചനയെ കുറിച്ച് ഒന്നും പറയാന്‍ തോനുന്നില്ല .
    കഴിഞ്ഞ ആഴ്ചത്തെ മാതൃഭുമിയില്‍ വന്ന കഥ വായിച്ചിരുന്നു .
    വളരെ ഇഷ്ട്ടമാ

    ReplyDelete
  8. താങ്കളില്‍ നിന്ന് ഇതുപോലെയുള്ള തറ പൈങ്കിളികള്‍ പ്രതീക്ഷിക്കുന്നില്ല..

    - രഘുനാഥ്

    ReplyDelete
  9. ഹഹഹ..രഘുനാഥ്,കല്ല് പുഴയിലൂടെ ആനവധി ദൂരം വേദനിച്ചൊഴുകിയിട്ടാണ് ആളുകള്‍ ഷോകേസില്‍ വയ്ക്കുന്ന വെള്ളാരങ്കല്ലുകളായി മാറുന്നത് !
    അഭിപ്രായം പറഞ്ഞതിന് നന്ദി.

    ReplyDelete
  10. ആ സാന്നിദ്ധ്യം ഊര്‍ജ്ജം തരട്ടെ...

    ReplyDelete
  11. ഇതെനിക്ക്‌ പറയാതെ വയ്യ
    "അരികില്ലാത്തപ്പോഴാണ്"
    എന്നത്‌ ഇങ്ങനെ അല്ലേ ആവേണ്ടത്‌ ?
    "അരികി'ലി'ല്ലാത്തപ്പൊഴാണ്‌"

    തെറ്റെങ്കിൽ ക്ഷമിക്കുക.

    ReplyDelete
  12. പ്രാസമൊപ്പിച്ച് എഴുതിക്കൂട്ടിയതിനപ്പുറം താങ്കളുടെ നിലവാരത്തിലെത്തിയതായി തോന്നുന്നില്ല...... തേച്ചു മിനുക്കിയ വെള്ളാരം കല്ലുകള്‍ പ്രതീക്ഷിക്കുന്നു....
    http://valappott.blogspot.in/

    ReplyDelete