ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെപ്പറ്റി ആദ്യം പറയട്ടെ.ഒരുതരത്തിലുള്ള മൂടലും എന്റെ തലയ്‌ക്കുമേലെ പടരാത്ത ദിവസമായിരുന്നു ഇന്ന്.രണ്ടുദിവസമായി ഞാനൊരു യാത്രയിലായിരുന്നുവല്ലോ.അവിടെ,മലമുകളില്‍ നിന്ന് പൊട്ടിയൊഴുകിയ അരുവികള്‍ എന്റെ ഹൃദയമായിരുന്നു.പ്രകൃതിയുടെ കണ്ണീരമര്‍ന്ന് നിലം കുഴിഞ്ഞ ചെറുനദികളല്ല.എന്റെ സന്തോഷത്തിന്റെ കൊച്ചരുവികളുടെ നേര്‍പ്പകര്‍പ്പ്.
(നീ ഇന്നു രാത്രി ഡയറിയിലെഴുതും.)
ഈ യാത്രയില്‍ ഞാനേറെ ആഹ്ലാദിച്ചത് നീ അരികിലില്ലാത്തതുകൊണ്ടാണ്.എനിക്കു നിന്നോടുള്ള സ്‌നേഹം എത്ര ദീപ്‌തമാണെന്ന് എനിക്കു പറഞ്ഞുതരാന്‍ നിന്റെ അസാന്നിദ്ധ്യം എന്നെയപ്പോള്‍ ഒരു പാട് തുണച്ചുവെന്നത് യാഥാര്‍ഥ്യമാണ്.അപ്പോഴൊക്കെ നിന്റെ സാന്നിദ്ധ്യമില്ലായ്‌ക മറന്ന് ഞാന്‍ സന്തോഷിച്ചു.ലളിതമാണ് കാരണം.നീ ഒരുപാട് ചേര്‍ന്ന്,ഒരു രഹസ്യമായി അന്നേരമൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു.
-ഓഗസ്റ്റ്-1.എന്റെ ഈ മാസം ആരംഭിക്കുന്നത് ഡയറിയിലെ ഈ വിശേഷത്തിലൂടെയാണ്.നീ എന്നെങ്കിലും എന്റെ ഡയറി വായിക്കുമോ.?
ആവേശത്തോടെ ഞാന്‍ മലകള്‍ കയറി.കയറാന്‍ പറ്റാത്ത പലയിടത്തേക്കും ഓടിക്കയറുകയായിരുന്നു.ഈ ആന്റിക്കെന്താണ്,ഈ മമ്മക്കെന്താണ്,ഈ സ്‌ത്രീക്കെന്താണ് എന്നു കരുതാനിടയുള്ളവരെ മനസ്സില്‍കണ്ട് ഓടിക്കയറിയശേഷം ഞാന്‍ മലകളോട് ഉച്ചത്തില്‍ പറഞ്ഞു.നക്ഷത്രങ്ങളെല്ലാം തിടുക്കത്തില്‍ കടന്നുപോയിരിക്കുന്നു,എന്റെ പ്രിയനരികിലേക്ക്.ഞാനവനെ അത്രമേല്‍ ഇഷ്ടപ്പെടുന്നുവെന്ന് അവനെ അറിയിക്കാന്‍.!

നക്ഷത്രങ്ങളെല്ലാം തിടുക്കത്തില്‍(ഡയറിയുടെ ഈ താള്‍ മതിയാവുമോ? നീ പേനയുടെ മൂടുകൊണ്ട് നെറ്റിയില്‍ കുത്തി ആലോചിക്കുകയാവും.)
കടന്നുപോയിരിക്കുന്നു,എന്റെ പ്രിയനരികിലേക്ക്.ഞാനവനെ
അത്രമേല്‍
ഇഷ്ടപ്പെടുന്നുവെന്ന് അവനെ
അറിയിക്കാന്‍.!
താമസിച്ചിരുന്ന കോട്ടേജിന്റെ കിഴക്കേ വരാന്തയില്‍ വയലറ്റ് നിറത്തില്‍ പൂക്കള്‍ പടര്‍ന്നുകിടക്കുന്ന ചില്ലകളുണ്ടായിരുന്നു.എന്തൊരു നിറമാണ് കാട്ടില്‍ വളരുന്ന പൂക്കള്‍ക്ക്!അവിടെ നിന്നാണ് ഇന്നു രാവിലെ ഞാന്‍ നിന്നെ വിളിച്ചത്.മറ്റുള്ളവരുടെയെല്ലാം ശ്രദ്ധ തിരിഞ്ഞപ്പോള്‍.വിളിക്കാതിരിക്കാന്‍ എനിക്കാവില്ലായിരുന്നു.വെളുത്ത ചായമടിച്ച കല്‍ത്തൂണുകളില്‍ ചുറ്റിയ കമ്പിവേലികളില്‍ ചില കിളികള്‍ വന്നിരിക്കുന്നുണ്ടായിരുന്നു.അപ്പോള്‍ നേരം കഷ്ടിച്ച് കിഴക്ക് തന്നെയായിരുന്നു.ഞാനോര്‍ത്തു.എല്ലാ പുലരികളിലും കാലത്തുണര്‍ന്ന് ഞാന്‍ നിനക്ക് ആദ്യത്തെ എസ്.എം.എസ് അയക്കും.''മതി.എണീല്‍ക്കൂ...എണീല്‍ക്കൂ...''എന്നായിരിക്കും അത്.എനിക്കറിയാം പക്ഷികള്‍കൂടി ഉണര്‍ന്നിട്ടുണ്ടാവില്ല അപ്പോള്‍.പക്ഷേ,നീ അന്നേരമൊക്കെ എന്റെ കൂടെ കിടക്കയിലുണ്ടെന്ന ഭാവനയിലാണ് ഞാന്‍.!അതാണ് വന്ന് നിന്നോടു പറയുകയാണെന്ന മട്ടില്‍ സന്ദേശങ്ങളയക്കുന്നത്.നിന്റെ മിസ്‌കോളോ,എസ്.എം.എസോ കാണാതെ വരുമ്പോള്‍ അതുതന്നെ വീണ്ടുമയക്കും.അങ്ങനെ കൃത്യം മൂന്നെണ്ണം അയച്ചുകഴിയുമ്പോള്‍ നീ ഉണരും.സത്യമായും കുഞ്ഞുങ്ങളുണരുന്നതുപോലെ.!നിനക്കറിയോ,ഈ ഭാവന ഇല്ലാതെ ഇത്രയകലെ ജീവിക്കാന്‍ എനിക്കാവില്ല.!
(-എനിക്കറിയാം.കഴിഞ്ഞ ദിവസം നിനക്ക് കഠിനമായ തലവേദനയായിരുന്നു.എന്നിട്ടും,ചെന്നിക്കുത്തിന്റെ ഒരായിരം സൂചിമുനകള്‍ക്കിടയില്‍ കിടന്നിട്ടും നീ എന്നെ സ്വപ്‌നം കണ്ടു.അതെന്നെ അറിയിക്കുകയും ചെയ്‌തു.അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല...നീ വിഷമിച്ചിട്ടുണ്ടാവും,പിന്നെ സമാധാനിച്ചിട്ടുണ്ടാകും,സ്വയം ശാസിച്ചിട്ടുണ്ടാകും.മറ്റൊന്നുമല്ല.അത്രമേല്‍ നീയെന്നെ ഇഷ്ടപ്പെടുന്നു.അതുകൊണ്ടുമാത്രം നീയെനിക്കുവേണ്ടി നിന്നോട് തര്‍ക്കിക്കുകയും എന്നെ ന്യായീകരിക്കുകയും ചെയ്യുന്നു.ഒരു കവിതയെഴുതിയാല്‍ അതാദ്യം വായിച്ചുകേള്‍പ്പിക്കാന്‍ നീ ഇഷ്ടപ്പെടുന്നു.ഒരു ഐസ്‌ക്രീം കഴിച്ചാല്‍ അതും പറയുന്നു.ഞാനോ,നിന്നെ ശ്രദ്ധിക്കുകയേയില്ല.അതായത്,ഗൗരവക്കാരനായി വെറുതേ നടിച്ച്,അല്ലെങ്കില്‍ കനമില്ലാത്ത തമാശകള്‍ പറഞ്ഞ് നിന്നെ പരിഹസിച്ച്,നീയൊരു വിവരമുള്ള ആളാണെന്നതുപോലും മറന്ന് നിന്നെ അനാവശ്യമായ ഉദാഹരണങ്ങളാല്‍ ഉപദേശിച്ച്....ചിലപ്പോള്‍ കിളികള്‍ കേള്‍ക്കാറുണ്ട് ഇലയ്‌ക്കടിയിലിരിക്കുന്ന പ്രാണികളുടെ ആരവം.അത്രയേയുള്ളൂ..അല്ലേ..!)
മടങ്ങുമ്പോള്‍ സഹയാത്രികരുടെ മുഖം ഇരുണ്ടുമൂടിയിരുന്നു.ഞാനോ ഗൗനിച്ചതേയില്ല.ഞാന്‍ നിനക്ക് മനസ്സില്‍ സന്ദേശങ്ങളയക്കുകയായിരുന്നു.
വരാം
വരാം
വരാം
ഒന്നിച്ച്.....
അതിനാല്‍ ഞാന്‍ മടക്കയാത്രയെ വേദനിപ്പിച്ചില്ല. കാരണം, നമ്മളൊരിക്കല്‍ ഇവിടെയും വരുമല്ലോ
(ഓ!അമ്മൂ.....രാത്രികളില്‍ പതിവായി വരാറുള്ള ആ പച്ചത്തുള്ളന്‍ അല്‌പംമുമ്പ് വന്നിരുന്നു,ഒപ്പം അതിന്റെ ഇണയുമുണ്ടായിരുന്നു.!)
ഫോട്ടോ:സുസ്‌മേഷ് ചന്ത്രോത്ത്
ഇങ്ങനത്തെ അഴുകിയ മ എഴുത്തിന്റെ ഒക്കെ കാലം കഴിഞ്ഞില്ലേ സുസ്മേഷ്..
ReplyDeletewe expect something new from you
പ്രിയ രാജീവ്,
ReplyDeleteനന്ദി.താങ്കള്‍ പറഞ്ഞകാര്യം ആവും മട്ടില്‍ ഞാന്‍ ശ്രമിക്കാം.
കഴിയുമെങ്കില്‍ എന്റെ മുന്‍പോസ്‌റ്റുകള്‍ കൂടി വായിക്കുമല്ലോ.
വ്യത്യസ്ഥത ഒന്നും തൊന്നിപ്പിക്കാതെ പോയി.
ReplyDeleteഓര്‍ത്തു വെയ്ക്കാന്‍ ഒന്നുമില്ലാതെ പോയ പോലെ
പ്രിയ രാജേഷ്,
ReplyDeleteവളരെ നന്ദി.പലരും താങ്കള്‍ പറഞ്ഞ അഭിപ്രായം നേരിലും ഫോണിലും പറഞ്ഞിരുന്നു.ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.അതൊരു അലസതയായി കണ്ടാല്‍മതി.
മറ്റു പോസ്‌റ്റുകള്‍ വായിച്ചും പ്രതികരിക്കുമല്ലോ.