ഇന്നലെ സമസ്തകേരള സാഹിത്യ പരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളം ജി.ഓഡിറ്റോറിയത്തില്‍ വച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മലയാള ഭാഷാ വരാചരണത്തിന് തുടക്കം കുറിച്ചു.ശ്രീ എം.ജി.എസ് നാരായണനായിരുന്നു ഉദ്ഘാടകന്‍.മറ്റ് പ്രമുഖരാണ് വേദിയില്‍..അതില്‍ പങ്കെടുക്കാന്‍ സാധിച്ചതിന്‍റെ ആഹ്ലാദം പങ്കുവയ്ക്കലാണ് ഈ ചിത്രങ്ങള്‍.
ചിത്രങ്ങളെടുത്തുതന്ന പ്രസാദിന് നന്ദി.
സ്നേഹപൂര്‍വ്വം,
സുസ്മേഷ്.
മലയാളമാണ് നമ്മുടെ ഭാഷ.
ReplyDeleteഈ ആഹ്ലാദത്തില്‍ മലയാളം വായനക്കാരായ ഞങ്ങളും പങ്കു ചേരുന്നു.
ReplyDeletethanks
ReplyDeleteപത്രത്തില്‍ കണ്ടു. ഹൃദയം നിറഞ്ഞ സന്തോഷം.
ReplyDeleteപത്ര വാർത്തയും കണ്ടിരുന്നു. സന്തോഷം!
ReplyDeleteസന്തോഷം...
ReplyDeleteആഹാ! എല്ലാം പ്രമുഖർ! പത്രത്തിലുണ്ടായിരുന്നു. വളരെ വളരെ സന്തോഷം.
ReplyDeleteഎച്ച്മുക്കുട്ടീ,അതെ.എല്ലാവരും വലിയ വലിയ ആളുകളായിരുന്നു.എം.ജി.എസിനെയൊക്കെ ഞാനാദ്യമായി കാണുകയും സംസാരിക്കുകയുമാണ്.സദസ്സിലും ഒരുപാട് പ്രമുഖരുണ്ടായിരുന്നു.അതുകൊണ്ടൊക്കെയാണ് ചിത്രങ്ങള്‍ ബ്ലോഗിലിട്ടത്.നമ്മള്‍ നമ്മളെപ്പറ്റി വിളിച്ചുപറയുന്നതിലെ അശ്ലീലത്തെ അറിയാഞ്ഞിട്ടല്ലാട്ടോ.
ReplyDeleteറോസാപ്പൂക്കള്‍,ശ്രീനാഥന്‍,മിനി എം.ബി,സങ്കല്‍പങ്ങള്‍,സ്മിത എല്ലാവര്‍ക്കും നന്ദിയും സന്തോഷവും.
ഈ ചടങ്ങില്‍ കാഴ്ച്ചകാരിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.
ReplyDeleteചിന്തിക്കുന്നതും സ്വപ്നം കാണുന്നതുമായ ഭാഷയാണു മാതൃഭാഷ എന്ന് കേട്ടിട്ടുണ്ട്.
ReplyDeleteനാം നമ്മുടെ ചിന്തയും സ്വപ്നവും ആര്‍ക്കൊക്കെയോ തീറെഴുതിക്കൊടുതിരിക്കുന്നോ എന്നൊരു സംശയം ചിലരുടെ പ്രവൃത്തികളില്‍നിന്ന് തോന്നിപ്പോകുന്നു.
മലയാളഭാഷയെ പോഷിപ്പിക്കാനുള്ള ഏതൊരു നീക്കവും അഭിനന്ദനീയമാണ്.
(ഈയുള്ളവന്റെ ബ്ലോഗു സന്ദര്‍ശിക്കാനും കമന്റ് ഇടാനും സന്മനസ്സ് കാണിച്ചതിനുള്ള നന്ദി ഇവിടെ പ്രകടിപ്പിക്കുന്നു)
സന്തോഷം!
ReplyDeleteപ്രിയപ്പെട്ട സുസ്മേഷ്,
ReplyDeleteഹാര്ദമായ അഭിനന്ദനങ്ങള്‍! പരിപാടികളെ കുറിച്ചോ ചര്‍ച്ചകളെ കുറിച്ചോ ഒന്നും എഴുതിയില്ലല്ലോ...?
സസ്നേഹം,
അനു
സത്യം പറഞ്ഞാല്‍ ഇതുപോലെ ഉള്ള ഒരു സന്തോഷത്തിലാണ് ഞാനും .ഇവിടെ ബഹറിനില്‍ നടന്ന സാഹിത്യ ക്യാംപില്‍ പെരുമ്പടവം സേതു ബെന്യാമിന്‍ മീര ബാലചന്ദ്രന്‍ വടക്കേടത് എന്നിവര്‍ക്കൊപ്പം മൂന്നു ദിവസങ്ങള്‍ ചിലവഴിക്കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ .
ReplyDeleteമലയാളം മരിക്കുന്നു എന്ന് മുറവിളി കൂട്ടുന്ന നമ്മുടെ നാട്ടുകാര്‍ക്ക് അനുകരണീയ മായ ഒരു മാതൃക പറയട്ടെ. ഇവിടെ ബഹറിനില്‍ കേരള സമാജത്തില്‍ 550 കുട്ടികള്‍ എല്ലാ തിങ്കളാഴ്ചയും ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മലയാളം ക്ലാസില്‍ പങ്കെടുക്കുന്നു. വ്യക്തമായ സിലബസ്സോടെ കുട്ടികള്‍ മലയാളം പഠിക്കുന്നു. ഒരു പ്രധാന അധ്യാപകന് പന്ത്രണ്ടു അധ്യാപിക അധ്യപകന്മാരും ഇവിടെ മലയാളം ക്ലാസുകള്‍ നടത്തുന്നു. ഇവിടുത്തെ മിക്ക സ്കൂളുകളിലും മലയാളം ഇല്ല അല്ലെങ്കില്‍ പ്രധാന ഭാഷയല്ല .അതുകൊണ്ട് തന്നെ മലയാളം പഠിക്കാന്‍ കുട്ടികള്‍ വളരെ താല്പര്യത്തോടെയാണ് വരുന്നത്
ഒരു പക്ഷെ മലയാളത്തെ കൂടുതല്‍ സ്നേഹിക്കുന്നത് പ്രവാസി ആയതുകൊണ്ടാവും .
ആശംസകള്‍ ഇനിയും ഇത്തരം സംരംഭങ്ങളില്‍ ഉന്നത സദസ്സുകളുടെ ഭാഗമായി മാറാനുള്ള അവസരം താങ്കള്‍ക്ക് ലഭിക്കട്ടെ
ആനന്ദി,ഇസ്മയില്‍ കുറുന്പടി,അനുപമ,ആലിഫ്,മിനേഷ്..നന്ദി.മിനേഷ് ആ നല്ല വര്‍ത്തമാനം ഇവിടെ പങ്കു വച്ചത് നന്നായി.സ്നേഹത്തോടെ.
ReplyDeletecongrats...!!!
ReplyDeleteപ്രശസ്തരുടെ കൂട്ടത്തിൽ ബ്ലോഗർ കൂടിയായ കൂടുതൽ ഉന്നതങ്ങളിലേക്ക് കയറുന്ന കഥാകാരനെ കൂടി കണ്ടപ്പോൾ വളരെ സന്തോഷം.
ReplyDeleteആകെപ്പാടെ ഒരു മാറ്റം വന്നിട്ടുണ്ടല്ലോ? ബ്ലോഗ് കാണാന് വല്ലാത്ത ഒരു വൃത്തി...ആരാണാവോ, ഈ പുത്തന്‍ ദൃശ്യാനുഭവത്തിനു പിറകില്‍?
ReplyDeleteഎന്തായാലും സന്തോഷം :-)
പ്രിയ ജ്യോതിഷ്,
ReplyDeleteശരിക്കും മാറ്റങ്ങളുടെ പാതയിലാണ് ഞാന്‍.എന്നെത്തന്നെ വിസ്മയിപ്പിക്കുന്ന വിധം.
എന്തായാലും ഇടക്കിടെ ഇവിടെ വന്നുപോകുന്നുണ്ട് എന്നു മനസ്സിലായി.അതെനിക്ക് ചെറുതല്ലാത്ത സന്തോഷം തരുന്നു.
നന്ദി.
സ്നേഹത്തോടെ
സുസ്മേഷ്.
ഫോട്ടോസ് മാറ്റി വെക്കാതെ പോസ്റ്റിയതും
ReplyDeleteപോസ്റ്റാന്‍ ബ്ലോഗിനെ മൊത്തം മാറ്റിയതും
വളരെയേറെ ഇഷ്ടപ്പെട്ടു..!
ആഹ്ലാദത്തില്‍ സുസ്‌മേഷിന്റെ വായനക്കാരനായ ഞാനും പങ്കു ചേരുന്നു. അഭിനന്ദനങ്ങള്‍.
ReplyDeleteപ്രിയ മുസ്തഫ,അഷറഫ്,സന്തോഷം.നന്ദി.
ReplyDeleteപ്രിയ മുസ്തഫ,അഷറഫ്,സന്തോഷം.നന്ദി.
ReplyDelete