Friday, July 26, 2013

മനസ്സില്‍ മാറ്റിവയ്ക്കുന്ന യാത്ര

ഴിഞ്ഞ ആഴ്ച ഞാനും പ്രദീപന്‍ മുല്ലനേഴിയും കൂടി ഒരു യാത്ര പോയി.കര്‍ണാടകയിലേക്കായിരുന്നു.'എന്തൊരു ഊര്‍ജ്ജനഷ്ടം' എന്ന് മോക്ഷകുണ്ഢം വിശ്വേശരയ്യ സര്‍ ആത്മഹതം ചെയ്യുകയും പിന്നീട് വൈദ്യുതോര്‍ജ്ജമാക്കി മാറ്റുകയും ചെയ്ത ജോഗ് വെള്ളച്ചാട്ടം വിശദമായി കണ്ടു.'കുംമ്കി' എന്ന തമിഴ് സിനിമയില്‍ ഇത് വിശദമായി കാണിക്കുന്നുണ്ട്.കാണേണ്ട കാടുകളും നദികളും വെള്ളച്ചാട്ടങ്ങളുമാണ് കര്‍ണാടകയിലേത്.
ഒരു രാവും പകലും ജോഗില്‍ തങ്ങിയതിനുശേഷം അവിടെനിന്ന് ഞങ്ങള്‍ മനവ്ഗുഡി വരെ നടന്നു.ആറ് കിലോമീറ്റര്‍ .ഇടത് വശത്ത് ശരാവതി നദി ഒഴുകുന്നുണ്ടായിരുന്നു.ആ യാത്രയിലെ കുടിവെള്ളം കാട്ടുചോലകളില്‍നിന്നും കുപ്പികളില്‍ ശേഖരിച്ചതുമാത്രം.എത്ര തെളിമയാണ് അതിന്.എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ പച്ചവെള്ളം നേരിട്ടു കുടിക്കുന്നത്.പച്ചവെള്ളം കുടിച്ചാല്‍ പനി വരുമെന്ന അന്ധവിശ്വാസം മാറി.നടപ്പിന്‍റെ ക്ഷീണമറിയിക്കാതെ കാത്തത് ആ വെള്ളവും അവിടുത്തെ വായുവും വെളിച്ചവുമാണ്.
പിറ്റേന്ന് ഉച്ചയോടെ കൊല്ലൂരില്‍ നിന്നും എഡൂര് വരെ പതിനാറ് കിലോമീറ്റര്‍ വീണ്ടും നടന്നു.നടക്കാമെന്നത് ഇരുവര്‍ക്കും ഒരു തോന്നലായിരുന്നു. ഇരുവശവും കാട്.പക്ഷികള്‍ .ചെറുമൃഗങ്ങള്‍ .രമണീയമായ കാഴ്ചകള്‍ .കുളങ്ങള്‍ .ചോലകള്‍ .ഇടക്കിടെ തിമിര്‍ത്തു പെയ്തുമാറുന്ന മഴ.നടപ്പില്‍ ദൂരം പിന്തള്ളുന്നത് അറിഞ്ഞതേയില്ല.വാസ്തവത്തില്‍ ആ നടപ്പ് ഉരുക്കലായിരുന്നു.ശരീരത്തിലെ മേദസ്സുകളെ മാത്രമല്ല മനസ്സിലടിഞ്ഞു കിടന്ന മേദസ്സുകളെയും.
ഒരര്‍ത്ഥത്തില്‍ ഒരു ധ്യാനം.മനനം.കണ്ടെത്തല്‍ .എന്നെ എനിക്ക് കണ്ടെത്താന്‍ സഹായിച്ച നടപ്പ്.ഇന്ന് ഞാനതറിയുന്നുണ്ട്.ഞാന്‍ കനം കുറഞ്ഞവിധം.!ആ നടപ്പില്‍ കാളിദാസന്‍റെ ശ്യാമളാദണ്ഢകം മനസ്സില്‍ ഇതള്‍ വിരിയുന്നുണ്ടായിരുന്നു!
കാടുകളുടെ ഘനനീലിമയിലും ലാളിത്യത്തിലും എന്‍റെ മനസ്സിന്‍റെ വേദനകളിലും തേടലുകളിലും മഴയുടെ താരള്യത്തിലുമലിഞ്ഞ് പ്രപഞ്ചത്തിന്‍റെ ശക്തിയായി ശ്യാമള എന്നോടൊപ്പം വന്നു എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

മനസ്സില്‍ മാറ്റിവയ്ക്കുന്നുണ്ട് ആ യാത്രയെ!

17 comments:

  1. മനസ്സില്‍ മാറ്റിവയ്ക്കുന്നുണ്ട് ആ യാത്രയെ!

    ReplyDelete
  2. യാത്രകള്‍ കണ്ടെത്തലുകള്‍!

    ReplyDelete
  3. പതിവില്ലാതെ ഒരു അക്ഷരത്തെറ്റ് കാണുന്നു: ആത്മഹതം

    ReplyDelete
  4. ഒപ്പം നടന്നപോല്‍ സുഖം......യാതകള്‍ മനസ്സിന്റെയും മേദസ്സ് കുറയ്ക്കുന്നു സത്യം.

    ReplyDelete
  5. യാത്രകൾ അങ്ങനെയാണ് .........

    ReplyDelete
  6. നമ്മുടെ നാടിന്റെ അന്യമാകൽ ശുദ്ധജലമാണ്. കർണ്ണാടകയിൽ അതിനിയും സംഭാവിച്ചിട്ടാല്ലത്തിനാൽ അവിടം ഇപ്പോഴും പരിശുദ്ധമാണ് യാത്രയുടെ ഫോട്ടോകളും കൂടി കൊടുക്കാമായിരുന്നു.

    ReplyDelete
  7. സുസ്മേഷ് ചന്ദ്രോത്ത്,
    ഏറെ നാളുകള്‍ക്കു ശേഷം താങ്കളുടെ യാത്രാവിശേഷങ്ങള്‍ കേട്ടു........
    മാറ്റിവച്ചിരിക്കുന്ന ആ യാത്രക്കായി കാത്തിരിക്കുന്നവരുടെ കൂടെ
    ഞാനും ചേരുന്നു.
    ഒന്നു പെട്ടെന്നു തിരുത്തിയിരുന്നെങ്കില്‍ ആ തെറ്റിയ വാക്ക്.

    ReplyDelete
  8. ഞങ്ങളുടെ പെരിയാർ ഒരു കാലത്ത് നല്ല തെളിമയുള്ള കുടിവെള്ളമായിരുന്നു. ഞങ്ങൾക്ക് നേരിട്ടു കുടിയ്ക്കാമായിരുന്നു. ഇന്ന് കാൽ നനയ്ക്കാൻ പോലും പേടിയാണ്. നല്ല ജലവും നല്ല വായുവും മാത്രം മതിയായിരുന്നു ആരോഗ്യമുള്ള ശരീരത്തിന് ക്ഷീണം തോന്നാതിരിക്കാൻ..!
    ആശംസകൾ....

    ReplyDelete
  9. യാത്രകള്‍ ഇനിയും ഉണ്ടാകട്ടെ...

    ReplyDelete
  10. യാത്രകള്‍ എന്നും മനസ്സിനെ തണുപ്പിക്കുന്നതും നമ്മളെ മനസ്സിലാകന്‍ സഹായികുന്നതുമാണ്.

    ReplyDelete
  11. പീരുമേട് ജോലിചെയ്തിരുന്നപ്പൊ അവിടെ കുന്നിൻ ചെരിവുകളിൽ ചെറിയ ഉറവകളിൽ ഓലവെച്ച് പാത്രത്തിൽ വെള്ളം എടുക്കുന്നത് കണ്ടിട്ടുണ്ട്.. അതും കാട്ടുനെല്ലിക്കയും നല്ലകോംബിനേഷൻ ആയിരുന്നു :)

    ReplyDelete
  12. ഒപ്പം നടന്നപോല്‍ സുഖം

    ReplyDelete
  13. Njaanum ennum kothikkunnu etharam yasthra orikkalum undavillennarijittum......

    ReplyDelete
  14. മിനിപിസിWednesday, December 18, 2013

    കാട്ടുചോലകളിലെ വെള്ളത്തിനു വളരെ ഔഷധ ഗുണങ്ങള്‍ ഉണ്ട് ,,കടന്നു വരുന്ന വഴികളിലെ സകല പുണ്യവും പേറിയല്ലെ അത് വരിക ...ആ നല്ല ഒരു ഗ്ലാസ്‌ പച്ചവെള്ളം കുടിച്ച പ്രതീതി .

    ReplyDelete
  15. Ippol enthanu blog ezhuthathe?

    ReplyDelete