പ്രിയപ്പെട്ട സുഹൃത്തുക്കളേ,
ഞാനിപ്പോള്‍ കേരളത്തില്‍നിന്നും കൊല്‍ക്കത്തയിലേക്ക് താമസം മാറിയിട്ട് നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ഇത്രയും കാലത്തിനിടയില്‍ ഇതാദ്യമായാണ് കേരളത്തിനു പുറത്തൊരു ദിക്കില്‍ ഇത്രയധികം നാളുകള്‍ പാര്‍ക്കുന്നത്.എന്നാണിനി ഞാന്‍ മടങ്ങിപ്പോവുക എന്നറിയില്ല.മടങ്ങിപ്പോവുമോ എന്നും.
വാസ്തവത്തില്‍ ഞാനാരാണ്?
ഞാനൊരു യാത്രികനാണോ..അല്ല.
ഞാനൊരു അവധൂതനാണോ..അല്ല.
ഞാനൊരു സഞ്ചാരസാഹിത്യകാരനാണോ..അല്ല.
വീടുവിട്ടലയുന്ന അരാജകവാദിയാണോ..അല്ല.
കൃത്യമായി പദ്ധതികള്‍ തയ്യാറാക്കി യാത്ര ചെയ്യുകയും അതിനൊരു ലക്ഷ്യം കല്‍പ്പിക്കുകയും ചെയ്യുന്ന ആളാണോ ഞാന്‍..? അല്ല.
ഞാനൊരു പൊഴിഞ്ഞ തൂവലാണ്.കാറ്റിനൊത്ത് പാറിപ്പോകുന്ന തൂവല്‍.കൃത്യമായി എവിടെ ചെന്നു പറന്നുവീഴുമെന്നറിയാതെ,എന്നാല്‍ വെള്ളത്തിലോ തീയിലോ പതിക്കാതെ കാറ്റിനൊത്ത് പറക്കുന്ന തൂവല്‍.അതിന്റെ സുഖം അനിര്‍വ്വചനീയമാണ്.അതിന്റെ വേദനയാകട്ടെ പറഞ്ഞറിയിക്കാനാവാത്തത്ര തീവ്രവും.
കുറച്ചുകാലമായി ഫേസ് ബുക്കില്‍ സജീവമായതോടെ ബ്ലോഗെഴുത്തിനെ മറന്നിരിക്കുകയായിരുന്നു.പക്ഷേ എനിക്ക് ഏറ്റവും നല്ല നിമിഷങ്ങള്‍ ജീവിതത്തില്‍ സമ്മാനിച്ച വളരെ കുറച്ച് സ്നേഹിതരെ ലഭിച്ചത് ഇവിടെനിന്നാണ്.ബ്ലോഗിനെക്കുറിച്ചും ബ്ലോഗിങ്ങിനെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ ഞാനവരെയെല്ലാം ഓര്‍ക്കുന്നു.അവരില്ലായിരുന്നെങ്കില്‍ ആ ദിവസങ്ങളൊന്നും പിറക്കുമായിരുന്നില്ലല്ലോ.ആ ദിവസങ്ങളുണ്ടായിരുന്നില്ലെങ്കില്‍ ഈ കാലത്തെ നേരിടാന്‍ ഞാനുണ്ടാവുകയുമില്ലായിരുന്നു.അതിനാല്‍ സ്മരണയില്‍ ഒരു തിരിനാളം കൊളുത്തുന്നു.
ഉറ്റവര്‍ക്കായി.വേര്‍പെട്ടവര്‍ക്കായി.മുന്നില്‍വരാതെയെങ്കിലും അനുഗമിച്ചുകൊണ്ടേയിരിക്കുന്നവര്‍ക്കായി.
ഇത് നീ വായിക്കുമെന്ന പ്രതീക്ഷയില്‍ വീണ്ടും ബ്ലോഗിലേക്ക്....

സ്നേഹം..സന്തോഷം..
ReplyDeleteപ്രമുഖർ ബ്ലോഗ്ഗിൽ വരുന്നത് സന്തോഷം..
ReplyDelete..ആശംസകള്‍....
ReplyDeleteFeel jealous of you
ReplyDelete"കേരളത്തില്‍നിന്നും കൊല്‍ക്കത്തയിലേക്ക് താമസം മാറിയിട്ട് നാലഞ്ച് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു."
ReplyDeleteഈയൊരു വാചകം വല്ലാതെ അസൂയ ജനിപ്പിക്കുന്നു... :-)
എന്റെയും സ്വപ്നമാണ് കൊല്‍ക്കത്ത...
ആശംസകള്‍...
ഫെയിസ്ബുക്കിലേക്ക് പോയപ്പോള്‍ ബ്ളോഗിനെ മറക്കില്ലെന്നു പറഞ്ഞിരുന്നതാ..... പക്ഷേ പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല ..അന്നെഴുതിയ മനോഹരമായ കുറിപ്പുകള്‍ ഓര്‍മ്മയുണ്ട്...വല്ലപ്പോഴും ബ്ളോഗില്‍ എഴുതാം കേട്ടോ...ഞാന്‍ ഇടക്കിടെ വന്നു പഴയകുറിപ്പുകള് വായിച്ചു പോകുമായിരുന്നു...മധ്യവേനലവധിയെ പറ്റി എഴുതിയ വരികള്‍ ഒക്കെ കാണാതെ ഓര്‍മ്മയുണ്ട്....സന്തോഷം
ReplyDeleteNice
ReplyDeleteവീണ്ടും ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം, സുസ്മേഷ്. കൊല്‍ക്കത്തയില്‍ നിന്നും പുതിയ കഥയൊന്ന് പിറക്കുമെന്ന് കാത്തിരിക്കുന്നു
ReplyDeleteManasil nirayunnath vaakkukalaayi niraththan kazhiyatte.. BHAVUKANGAL..
ReplyDeleteഎവിടെ പോയാലും ഇവിടേക്ക് തിരിച്ചു വരാതിരിക്കാനാവില്ല....!
ReplyDeleteആശംസകള്‍.... തിരിച്ച് വന്നുവല്ലോ സന്തോഷം :)
ReplyDeleteഎന്നെപ്പോലെയുള്ള അനേകം പുതു മുഖങ്ങള്‍ സാറിനെ പോലെയുള്ള വലിയ വലിയവരുടെ എഴുത്തുകൾ വിരല്‍ തുമ്പിൽ ലഭിക്കുന്നതും കാത്തിരിക്കുന്നു.
ReplyDeleteആശംസകൾ..,
ഞാനൊരു പൊഴിഞ്ഞ തൂവലാണ്>>>... മനോഹരമായൊരു ചിന്ത....
ReplyDelete:-)
ReplyDelete