ഞാനെഴുതിയ കഴിഞ്ഞ പോസ്‌റ്റില്‍ ആവേശത്തിലെ ജാഗ്രതാനഷ്ടം മൂലമോ ധൃതികൊണ്ടോ ഓര്‍മ്മപ്പിശകുണ്ടായി.ഞങ്ങളുടെ 'ആതിര 10 സി' എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത് ശ്രീമതി ചിത്രാ അയ്യരാണ്.മറ്റൊരുപേരാണ് ഞാന്‍ തെറ്റിച്ചേര്‍ത്തിരുന്നത്‌്.മാത്രവുമല്ല ചിത്രത്തില്‍ മകളായി വന്നതും ചിത്രാ അയ്യരുടെ മകള്‍ തന്നെയാണ്.വളരെ മികച്ച അഭിനയമായിരുന്നു ഇരുവരുടെതും.ഒരു ദൃശ്യസംരംഭത്തിലെ ഏറ്റവും ഉത്തരവാദിത്തം പിടിച്ച ചുമതലകളിലൊന്ന് അഭിനേതാക്കളുടെ കുറ്റമറ്റ തിരഞ്ഞെടുപ്പാണ്.ഊ ചിത്രത്തില്‍ ഞങ്ങള്‍ക്കതിനു കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്.
എനിക്കു പറ്റിയ പിശക് ബ്ലോഗിലൂടെയും ഫോണിലൂടെയും പലരും സൂചിപ്പിച്ചു.ചിലരൊക്കെ അത് കമന്റ് ആയി എഴുതിയാല്‍ എനിക്കു വ്യക്തിപരമായ മനോവിഷമം ഉണ്ടാകുമെന്ന് ശങ്കിക്കുന്നതായും തോന്നി.അങ്ങനെയൊന്നുമില്ല.തെറ്റ് ചെറുതായാലും വലുതായാലും തെറ്റ് തന്നെ.അത് തിരുത്തേണ്ടതുമാണ്.എന്നെ തിരുത്തുന്നത് എനിക്കേറെ സന്തോഷമുള്ള കാര്യവുമാണ്.എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.എനിക്കു സംഭവിച്ച പിശകില്‍ നിര്‍വ്യാജമായ ക്ഷമാപണം.
കഴിഞ്ഞ ഒരാഴ്‌്‌്‌ചക്കാലം ഇത്തിരി ജോലിത്തിരക്കുകളുടെതായിരുന്നു.അതിനാല്‍ കാര്യമായൊന്നും നമുക്ക്‌്‌് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല.വൈകാതെ വീണ്ടും കാണാം.
ശുഭരാത്രി.
തെറ്റുതിരുത്തൽ രേഖ നന്നായി
ReplyDeleteword verification comment post ചെയ്യുന്നവർക്ക് അസൌകര്യമാണ്. അത് നീക്കൂ