Thursday, July 29, 2010

നമുക്കു ചുറ്റും കാണുന്നത്‌!

നമുക്കുചുറ്റും നിറയുന്നു ജീവിതത്തിന്റെ പുതുനിറം.അത്‌ വിപണിയുടെ പ്രലോഭനമാണ്‌.നമ്മള്‍ കാണം വില്‍ക്കുന്നു,ഓണമുണ്ണാനല്ല,അഭിമാനം വാങ്ങാന്‍.അഭിമാനം അങ്ങാടിയില്‍ കിട്ടുന്നതാകുന്നതാണ്‌ മാറുന്ന കാലം.
ശ്രീകൃഷ്‌ണന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല,ഒരിക്കല്‍ ഇങ്ങനെ നിര്‍ജ്ജീവമായി മരച്ചോട്ടില്‍ കിടക്കേണ്ടിവരുമെന്ന്‌.ആര്‍.എസ്സ്‌.എസ്സുകാരും ശ്രീരാമസേനയും നരേന്ദ്രമോഡിയും സംഘപരിവാരങ്ങളും കാണാത്ത,കണ്ടാലും ശ്രദ്ധിക്കാത്ത ദൈവക്കിടപ്പ്‌.അതും ഒരമ്പലപ്പരിസരത്ത്‌!കൃഷ്‌ണാ..നീ ബേഗനേ ബാരോ...!
ഫോട്ടോ:സുസ്‌മേഷ്‌ ചന്ത്രോത്ത്‌

2 comments:

  1. Daivangalkkum kanum samaya dosham Susmesh...Chila ambalangalil povumbol angine thonniyittille ??

    ReplyDelete
  2. ആരാധനാലയങ്ങള്‍ ഇപ്പോള്‍ മേനി കാണിക്കുവാനുള്ള, അല്ലെങ്കില്‍ ശക്തി പ്രകടിപ്പിക്കാനുള്ള കേന്ദ്രങ്ങള്‍ മാത്രമായി ചുരുങ്ങുന്ന കാഴ്ച വളരെ ഖെദകരo തന്നെ. മുകളിലെ ചിത്രത്തിലെ വിപനിയുടെയും താഴത്തെതിലെ ഭക്തിയുടെയും പ്രലോഭനങ്ങളിലെ വ്യാജ്യത വല്ലാതെ വേദനിപ്പിക്കുന്നു.

    ReplyDelete