Monday, July 4, 2011

കെ.വി.അനൂപിന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്കാരം

ചില ദിവസങ്ങള്‍ ഇങ്ങനെയാണ്.പൂവുകള്‍ പോലെ.അതീവ മൃദുലം.ഹര്‍ഷമുണ്ടാക്കുന്നത്ര നിര്‍മ്മലം.പറയാന്‍ കാരണം ഇന്നലത്തെ ദിവസമാ
എന്‍റെ സ്നേഹിതന്‍ കെ.വി.അനൂപിന്(സീനിയര്‍ സബ് എഡിറ്റര്‍,മാതൃഭൂമി സ്പോര്‍ട്സ്‌ മാസിക)മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി കഥാപുരസ്കാരം നല്കിയത് ഇന്നലെ ഉച്ചകഴിഞ്ഞ് പാലക്കാട് തൃപ്തി ഹാളില്‍ വച്ചായിരുന്നു.
അനൂപേട്ടന്‍റെ 'കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍'എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്.പതിനായിരത്തൊന്നു രൂപയും ഗായത്രി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് പാലക്കാട് കലക്ടര്‍ കെ.വി.മോഹന്‍ കുമാറാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.സപര്യ സാഹിത്യ വേദിയാണ് മുണ്ടൂര്‍ കൃഷ്ണന്‍ കുട്ടി കഥാപുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.ചടങ്ങില്‍ രഘുനാഥന്‍ പറളി,ഇ.സന്തോഷ് കുമാര്‍,എം.രാജീവ് കുമാര്‍,ഡോ.പി.മുരളി,പ്രദീപ്,എം.നന്ദകുമാര്‍,കെ.എന്‍.സുരേഷ്കുമാര്‍,മനോജ് വെട്ടികാട്,ശരത്ബാബു തച്ചന്പാറ,പവിത്രന്‍ ഓലശ്ശേരി(ഇരുവരും സപര്യ ഭാരവാഹികള്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.മാതൃഭൂമി ബുക്സാണ് അവാര്‍ഡ് കൃതിയായ 'കാഴ്ചയ്‌ക്കുള്ള വിഭവങ്ങള്‍' പ്രസിദ്ധീകരിച്ചിട്ടുള്ളത്.അനൂപേട്ടന്‍റെ കഥകളെ സദസ്സിന് പരിചയപ്പെടുത്തി സംസാരിക്കാന്‍ കഴിഞ്ഞത് എന്‍റെ ഭാഗ്യമായി ഞാന്‍ കരുതുന്നു.
അതിനുശേഷം പ്രദീപിന്‍റെ രണ്ട് പുസ്തകങ്ങളും (സര്‍പ്പചിത്രണങ്ങളും കര്‍ണ്ണഭൂഷണങ്ങളും എന്ന ഹിതോമി കനഹാരെയുടെ ജാപ്പാനീസ് നോവലിന്‍റെ പരിഭാഷയും കോയന്പത്തൂര്‍ സ്ഫോടനം എന്ന കഥാസമാഹാരവും. പ്രസാധകര്‍-കാലം,തിരുവനന്തപുരം.)അവിടെവച്ച് പ്രകാശിപ്പിച്ചു.
കാലത്ത് അതേ ഹാളില്‍,കഴിഞ്ഞ പത്തോളം വര്‍ഷമായി എനിക്കറിയാവുന്ന ഏതാനും സുഹൃത്തുക്കളുടെ പാലക്കാടന്‍ സംരംഭമായ 'എഴുത്താണി' മാസിക(മോജസ് ബില്‍ഡിംഗ്‌,കോര്‍ട്ട് റോഡ്,ആലത്തൂര്‍,പാലക്കാട്-678541./e mail:ezhuthanimagazin@gmail.com)യുടെ ആദ്യലക്കത്തിന്‍റെ പ്രകാശനവും നടന്നു.കെ.വി.മോഹന്‍കുമാര്‍,സിവിക് ചന്ദ്രന്‍,പി.എം ആന്‍റണി,ഡോ.കെ.എം.ജോയ്പോള്‍,ഗായത്രി...തുടങ്ങി നിരവധി പേര്‍ മാസികാപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.വാസ്തവത്തില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഹൃദ്യമായ പരിപാടികളായിരുന്നു ഇതെല്ലാം.
പാലക്കാട് താമസമാരംഭിച്ച് ആറു മാസമായെങ്കിലും ഞാന്‍ ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ഇത്.അത് ഇത്തരത്തില്‍ സൌഹൃദത്താല്‍ ബന്ധിക്കപ്പെട്ട വേണ്ടപ്പെട്ടവരുടെ പരിപാടികള്‍ ആയിരുന്നതിനാല്‍ മാത്രം.സദസ്സ് നിറഞ്ഞ് പകല്‍ മുഴുവന്‍ നിന്ന സഹൃദയപങ്കാളിത്തം വാസ്തവത്തില്‍ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു.എന്നെ മാത്രമല്ല പങ്കെടുത്ത എല്ലാവരെയും.നിരവധി പ്രമുഖര്‍ സദസ്സിലുമുണ്ടായിരുന്നു.
ചില ദിവസങ്ങള്‍ ഇങ്ങനെ വീണുകിട്ടും.വളരെ മനോഹരമായ ഒരു പാട്ട് പോലെ അത് നമ്മളിലേക്ക് ഒഴുകും.ദിവസം തീര്‍ന്നാലും അതിന്‍റെ മാധുര്യം പരിസരത്തുതന്നെ തങ്ങിനില്‍ക്കും.
സ്ത്രീയുടെ വിരലടയാളങ്ങള്‍
എന്‍റെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ച ഏതാനും സ്ത്രീകളെപ്പറ്റി ഞാന്‍ സംസാരിക്കുന്നത് സജില്‍ ശ്രീധര്‍ കേട്ടെഴുതിയത് ഈ ലക്കം കന്യക(2011,ജൂലൈ 1-15)യില്‍ സ്ത്രീയുടെ വിരലടയാളങ്ങള്‍ എന്ന തലക്കെട്ടില്‍ താല്പര്യമുള്ളവര്‍ക്ക് വായിക്കാം.

18 comments:

  1. ചില ദിവസങ്ങള്‍ ഇങ്ങനെ വീണുകിട്ടും.വളരെ മനോഹരമായ ഒരു പാട്ട് പോലെ അത് നമ്മളിലേക്ക് ഒഴുകും.ദിവസം തീര്‍ന്നാലും അതിന്‍റെ മാധുര്യം പരിസരത്തുതന്നെ തങ്ങിനില്‍ക്കും.

    ReplyDelete
  2. ഇനിയുമിനിയും ഇത്തരം നല്ല ദിവസങ്ങല്‍ ഉണ്ടാകട്ടെ, ആ പാട്ടിന്റെ മാധുര്യം ജീവനിലും നിറയട്ടെ.

    ReplyDelete
  3. ആ കന്യകയെ ഇതിലേക്ക് പറിച്ച് നട്ടൂടേ.. ഞങ്ങള്‍ക്കും വായിക്കാര്‍ന്നു.. ഇവിടെ കന്യക കിട്ടാന്‍ പ്രയാസമാണേ.. അതോണ്ടാ..

    ReplyDelete
  4. അനൂപിന്റെ കഥകളെ കുറിച്ച് സുസ്മേഷ് സംസാരിച്ചത് ശ്രദ്ധിച്ചിരുന്നു. കാര്യമാത്രപ്രസക്തമായ, മേദസ്സില്ലാത്ത ഉചിത ഭാഷണം. നല്ല നിരീക്ഷണങ്ങൾ (ഉദാഹരണത്തിന്, സുകുമാരനേയും പട്ടത്തുവിളയേയും പോലെ രാഷ്ടീയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന നല്ല എഴുത്തുകാരില്ലാതാവാ‍ൻ കാരണം സ്വന്തം സമൂഹ ജീവിതത്തിന് പ്രശ്നങ്ങളുണ്ടാവുമോ എന്ന എഴുത്തുകാരുടെ ഭയമാണെന്നത്.) പാലക്കാടല്ലേ, ഇനിയും സുസ്മേഷിനെ ഇടയ്ക്കൊക്കെ കേൾക്കാൻ സാധിക്കുമല്ലോ.

    ReplyDelete
  5. നന്നായി സഖാവേ...

    ReplyDelete
  6. സ്നേഹിതനു കിട്ടിയ പുരസ്കാരത്തൽ മനനിറഞ്ഞെഴുതിയത് വായനക്കാരനും സന്തോഷമുണ്ടാക്കി.
    കൂട്ടത്തിലൊരു വേണ്ടാത്ത ചിന്തയും :
    വേലികളൊക്കെയും വിളതിന്നിടുകിൽ
    വിളയുന്നതെന്തിനീ വിളകളെന്നും

    ReplyDelete
  7. അനൂപിന് ആശംസകള്‍..
    ഇത് പോസ്റ്റു ചെയ്ത സുസ്മേഷിനു അഭിനന്ദനങ്ങള്‍

    ReplyDelete
  8. അനൂപ്‌ എട്ടന് ആശംസകള്‍ .........

    ReplyDelete
  9. lokamempadumulla pravasi malayalikalue prathinithiyayayi njan anoopinum ente priyya suhruthaya susmeshinum abhinandanangal nerunnu.

    babu mathew, mumbai
    babumathewv@gmail.com
    09768141100

    ReplyDelete
  10. snehasamsakal babu mathew mumbai
    babumathewv@gmail.com
    09768141100

    ReplyDelete
  11. കന്യക കണ്ടു. ഫോട്ടോ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ തന്ന 'കരുതിയിരിക്കൂ' എന്ന താക്കീതിന്റെ കാര്യം മനസ്സിലായി. ഏതായാലും കൊള്ളാം. :)

    ReplyDelete
  12. kanyaka vaayichu. nannayirikkunnu.

    ReplyDelete
  13. ആശംസകള്‍ കൂട്ടുകാരാ..!
    ഇനിയും ഉയരങ്ങള്‍ കീഴടക്കാനാവട്ടെ..!
    എല്ലാഭാവുകങ്ങളും നേരുന്നു..!

    ReplyDelete
  14. സ്മിത,ശ്രീനാഥന്‍ മാഷ്,പി.വി.ഷാജികുമാര്‍,മലയാളം സോങ്സ്,കലാവല്ലഭന്‍,റോസാപ്പൂക്കള്‍,ദീ,മിനി,ബാബു,ശങ്കൂന്‍റമ്മ,പ്രഭന്‍ കൃഷ്ണന്‍..എല്ലാവര്‍ക്കും നല്ല വായനയ്ക്ക് നന്ദി.

    ReplyDelete
  15. ആശംസകൾ, അഭിനന്ദനങ്ങൾ.
    കന്യക വായിയ്ക്കാൻ പറ്റിയില്ല.

    ReplyDelete
  16. Suresh KeezhillamSunday, August 28, 2011

    കെ.വി അനൂപിന്‌ മുണ്ടൂറ്‍ കൃഷ്ണന്‍ കുട്ടിയുടെ പേരിലുള്ള പുരസ്കാരം...
    സമര്‍പ്പണ ചടങ്ങ്‌ അങ്ങേയറ്റം സര്‍ഗ്ഗാത്മകമാകാതെ വയ്യ.

    ReplyDelete