Saturday, March 31, 2012

അപ്രധാനമല്ലാത്ത ഒരോര്‍മ്മപ്പെടുത്തല്‍

പ്രിയപ്പെട്ട വായനക്കാരേ..
വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ അറിയിക്കുന്നതിനാണ് ഈ പോസ്റ്റ്.മറ്റൊന്നുമല്ല,നാളെ എന്‍റെ പിറന്നാളാണ്.ഇത് നാളെ പറഞ്ഞാല്‍ ലോകത്താരും വിശ്വസിക്കില്ലല്ലോ!അതാണ് ഇന്നേ പറയുന്നത്.
ചില പ്രത്യേകതകള്‍ ഈ പിറന്നാളിനുണ്ട്.പി.എസ്.സി പരീക്ഷ (അങ്ങനെയൊന്ന് നാളിതുവരെ എഴുതിയിട്ടില്ലെങ്കിലും..)മലയാളത്തിലെ കൊള്ളാവുന്ന യുവസാഹിത്യകാരന്മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ ,ചെറുപ്പക്കാരനെന്ന പരിഗണന...അങ്ങനെ പലതും നാളെ കഴിയുന്നതോടെ എനിക്ക് അര്‍ഹതപ്പെട്ടതല്ലാതാവും.വേറെയും കാണും മുപ്പത്തഞ്ചുവരെ ലഭിക്കാനിടയുള്ള കാര്യങ്ങള്‍ .അറിവ് വളരെ കൂടുതലായതുകൊണ്ട് ഇത്രയുമേ പെട്ടെന്ന് ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ..
അന്നദാനം,പശുദാനം,ഘോഷയാത്ര,താലപ്പൊലി,കുരവയിടല്‍ ,എന്‍റെ നാമധേയത്തിലൊരു ട്രസ്റ്റ്,സ്വന്തം കൃതിയുടെ പേരിലൊരു അവാര്‍ഡ്, കൈകൊട്ടിക്കളി,അക്ഷരശ്ലോകമത്സരം,ഊണ്,നാലുംകൂട്ടിയുള്ള മുറുക്ക്..ഒക്കെ ഫ്യൂഡല്‍ രീതിയില്‍ നടത്തണമെന്നുണ്ടായിരുന്നു.അതൊക്കെ ഇനിയൊരവസരത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.എങ്കിലും പാണ്ഡവരുടെ ചാത്തം പാണ്ഡവരുതന്നെ ഉണ്ടു എന്നപോലെയാവില്ല.അതായിരുന്നു കുറേക്കാലമായിട്ട് പതിവ്.ഇത്തവണ കുറേ വായനക്കാരോടൊപ്പമാവും.മലപ്പുറം ജില്ലയിലെ ഏതോ ഉള്‍നാട്ടില്‍ ഒരു വായനാക്കൂട്ടായ്മ 'മരണവിദ്യാലയ'ത്തിന്‍റെ വായനയും ചര്‍ച്ചയും (!!) നടത്തുന്നുണ്ട്.ചോദിച്ചറിഞ്ഞ് അങ്ങോട്ടുപോകും.ഊണവിടെ കിട്ടുമെന്നു പ്രതീക്ഷ.പിറന്നാള്‍ കാര്യം അവരോട് മിണ്ടിയിട്ടില്ല.മുകളില്‍ പറഞ്ഞ മാതിരി വല്ല പ്രയോഗങ്ങളും അവര്‍ സ്വമേധയാ നടത്തിയെങ്കിലോ എന്നു പേടിച്ചിട്ടുതന്നെ.


ആയതിനാല്‍ വായനക്കാര്‍ക്ക് പിറന്നാളാശംസകള്‍ നേരാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കാം.എല്ലാവരുമത് പ്രയോജനപ്പെടുത്തുമല്ലോ.


ഏപ്രില്‍ മാസം എല്ലാ സുമനസ്സുകള്‍ക്കും വസന്തം സമ്മാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.


സ്നേഹത്തോടെ,
നിങ്ങളുടെ,
സുസ്മേഷ്.



31 comments:

  1. ഏപ്രില്‍ മാസം എല്ലാ സുമനസ്സുകള്‍ക്കും വസന്തം സമ്മാനിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  2. ആശംസകള്‍..
    നാളെ പറഞ്ഞാല്‍ സ്വീകരിച്ചില്ലെന്കിലോ?

    ReplyDelete
  3. Happy Birthday dear Susmesh.
    Wish you many happy returns of the day

    ReplyDelete
  4. വസന്തം വിരുന്നു വന്നു വാസര സ്വപ്നങ്ങള്‍ കാണും മാനുകളേ മയിലുകളേ തകധിമിയാടൂ സരിഗമ സംഗീതത്തില്‍.

    ജന്മദിനാശംസകള്‍

    ReplyDelete
  5. സുസ്മേഷ് ,

    വിവരം അറിയിച്ചതില്‍ സന്തോഷം ...മനസ്സ് നിറഞ്ഞ ആശംസകള്‍ ..നല്ല ഒരു പിറന്നാള്‍ ദിനം ആവട്ടെ സുസ്മേഷ് ..
    .മുപ്പത്തഞ്ചു വയസ്സ് പലതിനും ഒരു ലിമിറ്റ് ആവാം ...പക്ഷെ ചെറുപ്പത്തിന്റെ കാര്യത്തില്‍ ഞാന്‍ വിയോജിയ്ക്കുന്നു ...മനസ്സില്‍ അല്ലെ സുസ്മേഷ് ചെറുപ്പം വേണ്ടത് ..അതുണ്ട് എങ്കില്‍ വയസ്സ് എത്ര ആയാല്‍ എന്താണ് ..യുവാവായി തന്നെ മുന്നോട്ടു പോവൂ...എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ ...
    സ്നേഹത്തോടെ.....

    ReplyDelete
  6. നാളെ നിന്‍ പാതയില്‍ നൂറു പൊന്‍ പൂവുകള്‍
    പൂത്തുലഞ്ഞീടുവാന്‍ കോടിയാശംസകള്‍
    മനസ് നന്നായ് വരേണം,മഹാനാകണം.....
    എല്ലാ ഭാഗ്യങ്ങളും സന്തോഷങ്ങളും ദൈവം തരട്ടെ.
    സ്നേഹത്തോടെയും പ്രാര്‍ത്ഥനയോടും
    അജിത.

    ReplyDelete
  7. ജന്മദിനാശംസകള്‍ സുസ്മേഷ്... മുപ്പത്തഞ്ചിന്റെ നിറവിലും പി.എസ്.സി എഴുതാം എന്ന് തോന്നുന്നു കേട്ടോ. ജനറല്‍ മെറിറ്റില്‍ കഴിയില്ല എന്നേയുള്ളൂ. ഒ.ബി.സി മുതലുള്ള മറ്റു സംവരണങ്ങള്‍ക്ക് എല്ലാം 38 (അതോ 40ഓ) ആണെന്ന് തോന്നുന്നു ലിമിറ്റ്. ഏതായാലും യുവ പുരസ്കാരം കൃത്യമായി ഈ വര്‍ഷം തന്നെ ലഭിച്ചത് നന്നായി.. :)

    ഒട്ടേറെ ജന്മദിനങ്ങള്‍ കൊണ്ടാടപ്പെടട്ടെ..

    ReplyDelete
  8. ഒരു ഗംഭീരന്‍ വെടിക്കെട്ടോട് കൂടിയാണല്ലോ(യുവസാഹിത്യ പുരസ്കാരം) മുപ്പത്തഞ്ച് കടക്കുന്നത്... ഒട്ടും മോശമില്ല. പിന്നെ ചരിത്രമുറങ്ങുന്ന പാലക്കാടന്‍ മണ്ണില്‍ പിറന്നാള്‍ പ്രമാണിച്ച് ഒരു കുതിരയോട്ടമോ, വാള്‍പയറ്റോ നടത്തിക്കളയാം. ഒട്ടും കുറയ്ക്കേണ്ട. ഉപരിപ്ലവമായ ഒരുപാട് ചടങ്ങുകളെക്കാള്‍ എത്രയോ മഹത്തരമാണ്, സ്നേഹിക്കുന്ന അനേകായിരം മനസ്സുകളുടെ പ്രാര്‍ഥനയും, ആശംസകളും. അത് വെച്ച് നോക്കുമ്പോള്‍ ഒരു ഉത്സവം തന്നെയായിരിക്കും, ഈ പിറന്നാള്‍. എല്ലാ നന്മയും ഉണ്ടാവട്ടെ... ആശംസകള്‍!

    ReplyDelete
  9. ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍...!!.........

    ReplyDelete
  10. ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ...
    എന്റെയും പിറന്നാൾ ഇന്നുതന്നെയാണ്. മീനമാസത്തിലെ പുണർതം...

    ReplyDelete
  11. എല്ല്ലാ ആ‍ശംസകളും.
    കൊറ്റിയെ തിന്നുന്ന പശുക്കള്‍ എനിക്ക് വായീക്കാന്‍ പറ്റിയില്ല. ചന്ദ്രിക ആഴ്ചപതിപ്പ് തീര്‍ന്ന് പൊയെന്ന് പറഞ്ഞൂ. അതുപ്പോലെ ദേശാഭിമാനി ലേഖനവും,രണ്ടും ഞാ‍ന്‍ ഓര്‍ത്ത് വച്ചിട്ടുണ്ട്.വായിക്കണം.

    ReplyDelete
  12. Bar Bal dil ye aye. Bar bar din ye gaye...
    Tu jiye hazaroom saal. yehi hai meri arzoo...
    :-)

    ReplyDelete
  13. ബഷീര്‍ "പ്രേമലേഖനം" എഴുതിയത് മുപ്പത്തഞ്ചാമത്തെ വയസ്സില്‍..പിന്നെ, ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ......, ന്റുപ്പാപ്പ......... എത്ര എത്ര ? ആ കണക്കിന് സുസ്മെഷില്‍ നിന്നും ഇനി വരാന്‍ കിടക്കുന്നതല്ലേ ഉള്ളൂ?

    ഹൃദയംഗമായ പിറന്നാള്‍ ആശംസകള്‍!!!

    ReplyDelete
  14. അപ്പോൾ സത്യമായും പിറന്നാളായതുകൊണ്ട് ....മധുരം നിറഞ്ഞൊരു പിറന്നാളാശംസ...
    സസ്നേഹം ജുനൈദ്.

    ReplyDelete
  15. നിറഞ്ഞ പിറന്നാളാശംസകള്‍..

    യുവത്വത്തിന്റെ തിരയിളക്കങ്ങള്‍ക്ക് ശേഷമാവും സുസ്മേഷിന്റെ ഏറ്റവും നല്ല രചനകള്‍ ഉണ്ടാവുക.എല്ലാ ഭാവുകങ്ങളും, ഒരിക്കല്‍ കൂടി ആശംസിക്കുന്നു.

    ReplyDelete
  16. സുസ്മേഷ് ജന്മദിനാശംസകള്‍ ...
    indiayil ithinodakam raathriyaayathukondu aashamsakal kaaryamaakkaathirikkilla ennu karuthaam..!!

    ReplyDelete
  17. നീണ്ട ആയുസ്സും , നല്ല ആരോഗ്യവും , നല്ല എഴുത്തും ജഗദീശ്വരന്‍ നിലനിര്ത്തട്ടെ....

    ReplyDelete
  18. ഒരു ദിവസം കഴിഞ്ഞ് പറഞ്ഞാൽ വിശ്വസിക്കുമല്ലോ..ആശംസകൾ...

    ReplyDelete
  19. saaramilla, 35 alle aayulloo. ineem ezhuthaan kure pareekshakal baakkiyundaavum.......ahaha, nalla pirannal aaghosaham undaavatte, nalla sadyayum..........

    ellaa aasamsakalum nerunnu. nanmakal maatram undaavatte

    ReplyDelete
  20. പ്രിയപെട്ട എന്റെ ഏട്ടാ- ഞാന്‍ അങ്ങനെ വിളിച്ചോട്ടെ എനിക്ക് ഏട്ടനില്ല അത് കൊണ്ടാട്ടോ എല്ലാവരും അങ്ങേക്ക് പിറന്നാള്‍ ആശംസിക്കുമ്പോള്‍ ഞാന്‍ വേദനയോടെ പ്രാര്‍ഥിക്കുന്നു അങ്ങേക്ക് ദീര്കായുസ്സു നല്കണമേ എന്ന് .നമ്മള്‍ ആരെങ്കിലും ഓര്‍ത്തിട്ടുണ്ടോ നമുക്ക് ഓരോ വയസ്സ് കൂടുമ്പോഴും ദൈവം തമ്പുരാന്‍ ഭൂമിയിലുള്ള നമ്മുടെ വാസത്തിന്റെ ഒരു വര്ഷം കൂടി വെട്ടി കുറക്കുകയാനെന്നു എവിടെ ഓര്‍ക്കാനാ അല്ലെ നമുക്കെവിടെ അതിനൊക്കെ സമയം സന്തോഷം മാത്രമല്ലേ നമ്മള്‍ ഓര്‍ക്കൂ ദുക്കങ്ങള്‍ ഓര്‍ക്കാനെവിടെ നമുക്ക് സമയം.....
    സ്നേഹത്തോടെ പ്രാര്‍ഥനയോടെ ഇനിയും അങ്ങേക്ക് നന്മയുടെ പൂക്കള്‍ എഴുത്തിലൂടെ ലോകത്തിനു നല്‍കാന്‍ ദൈവം അനുഗ്രഹിക്കട്ടെ....

    എന്ന് സൊന്തം അനിയന്‍ ഷംസുദീന്‍ തോപ്പില്‍

    ReplyDelete
  21. മലയാളത്തിലെ ശക്തനായ ഒരു യുവ എഴുത്തുകാരന്റെ ഈ ജന്മദിനം ഈ ദിവസം ആഘോഷിച്ചതിനെ ഞാൻ ശക്തിയുക്തം എതിർക്കുന്നു. ഇത്‌ നമുക്ക്‌ ചേർന്നതല്ല. അതിനാൽ ഞാൻ ഇന്ന് ഏപ്രിൽ രണ്ടാം തീയതി അത്‌ ആഘോഷിക്കുന്നു.
    പിറന്നാളാശം സകൾ

    ReplyDelete
  22. അപ്പോള്‍ യുവത്വത്തില്‍നിന്ന് മധ്യവയസ്സിലെയ്ക്ക് കടക്കുന്നത് മുപ്പത്തഞ്ചില്‍ ആണോ?
    എന്തായാലും ആശംസകള്‍, എന്‍റെ ഗണത്തിലേയ്ക്ക് സ്വാഗതം.

    ReplyDelete
  23. ഏപ്രിൽ ഒന്നിൽ തന്നെ ജനിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതണം.

    ReplyDelete
  24. ഏപ്രില്‍ അഞ്ചായി... എന്നാലും ജന്മദിനാശംസകള്‍... :-)
    എന്നിട്ട് ഊണ് കിട്ടിയോ?

    ReplyDelete
  25. പിറന്നാളാശംസകള്‍.....

    പായസം വേണം.....

    ReplyDelete
  26. ഇനിയുമിനിയും ധാരാളം അര്‍ത്ഥപൂര്‍ണ്ണ വര്‍ഷങ്ങള്‍ താങ്കള്‍ക്കുണ്ടാകട്ടെ!Belated wishes are like faded flowers എന്നു പ്രമാണം. എങ്കിലും better late than never എന്ന പ്രമാണപ്രകാരം ആശംസിച്ചതാണ്.

    ReplyDelete
  27. എല്ലാ സുമനസ്സുകള്‍ക്കും നന്ദി.
    അന്ന് ഒരു നല്ല ദിവസമായിരുന്നു.മരണവിദ്യാലയം പുസ്തകം ഏതാണ്ട് പതിനഞ്ചോളം പേര്‍ വാങ്ങി വായിച്ച് നോട്ടുകള്‍ തയ്യാറാക്കി വന്നിട്ടാണ് സംസാരിക്കുന്നത്.പലരും സാധാരണക്കാരാണ്.ചിലരൊക്കെ അധ്യാപകരും മറ്റ് ജോലിക്കാരും.പക്ഷേ എല്ലാവര്‍ക്കും സാഹിത്യത്തോടും വായനയോടും നല്ല ആഭിമുഖ്യമുണ്ട്.പാലക്കീഴ് നാരായണന്‍ മാഷ്,പി.എം ദിവാകരന്‍ എന്നിവരായിരുന്നു പ്രധാനികള്‍ .എന്തോ വലിയ ഉത്തരവാദിത്തില്‍ പെട്ട് എന്‍ .പി.വിജയകൃഷ്ണന് വരാനായില്ല.റഹ്മാന്‍ കിടങ്ങയത്തിന്‍റെ വീട്ടിലായിരുന്നു ചര്‍ച്ച.അദ്ദേഹം ഒന്നാന്തരം സദ്യ ഒരുക്കിയിരുന്നു,അതിഥികള്‍ക്കായി.സസ്യാഹാരവും മാംസാഹാരവും.
    അവരോട് പറഞ്ഞില്ല പിറന്നാള്‍ കാര്യം.പറഞ്ഞാല്‍ ആ ദിവസത്തിന്‍റെ ഫോക്കസ് മാറും എന്നതിനാല്‍ .പക്ഷേ നല്ല സദ്യ കഴിച്ചപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നി.റഹ്മാന്‍ മാഷിന്‍റെ ഭാര്യയോട് ഞാനും മറ്റുള്ളവരും നല്ല ഭക്ഷണം തന്നതിന് നന്ദി പറയുകയും ചെയ്തു.ദിവാകരേട്ടന്‍റെ മുറുക്കാന്‍ പൊതിയില്‍ നിന്ന് ഒന്നു മുറുക്കുകയും ചെയ്തു.
    ചുരുക്കിപ്പറഞ്ഞാല്‍ സംഗതി കുശാലായി.ഒടുക്കം എല്ലാവരും ചേര്‍ന്ന് ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് പിരിഞ്ഞു.
    പോകാതിരുന്നെങ്കില്‍ അത് വ്യക്തിപരമായ നഷ്ടമായേനെ.
    പിറന്നാളാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദിയും സ്നേഹവും.

    ReplyDelete
  28. ഒരല്പം വൈകിയോ ഞാന്‍??
    ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.!!
    എന്നെത്തെയും പോലെ ഇനി ഞാന്‍ കൂടുതല്‍ എഴുതിയും പറഞ്ഞും ബുദ്ധിമുട്ടിക്കുന്നില്ല.:)
    വായിക്കുന്നുണ്ട്, അറിയുന്നുണ്ട്.

    ReplyDelete