Monday, August 6, 2012

രമ്യം സ്തന്യം

'കൊഴുപ്പിന്‍റെ വലിയ കിഴിയാണ് മുല' എന്നെഴുതിയത് സോണിയയാണ്.പാക്കിസ്ഥാനി എഴുത്തുകാരിയായ സോണിയ നഹീദ് കമാല്‍ .
എനിക്ക് നിന്നെയും തീവണ്ടിയെയും ഓര്‍മ്മ വന്നു.എന്‍റെ പാവം ഹൃദയത്തെയും.
പണ്ട്,വളരെ പണ്ട്,കഥയെഴുതിത്തുടങ്ങിയ കാലത്ത്,മുല എന്ന പേരില്‍ മുല ഒരു തുരങ്കമാണ് എന്ന ആശയം വരുന്ന കഥയെഴുതാന്‍ ഞാനാഗ്രഹിച്ചിരുന്നു.അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും തിരിച്ചും രൂപപ്പെടുന്ന തുരങ്കമെന്ന അര്‍ത്ഥത്തെ തല തിരിച്ചിടുന്ന ആശയമായിരുന്നു അത്.
ഒരു മുല എങ്ങനെയായിരിക്കുമെന്ന് അന്നെനിക്കറിയില്ലായിരുന്നു.അതുകൊണ്ടാവണം എഴുത്ത് നടന്നില്ല.ഇപ്പോള്‍ മുല എങ്ങനെയാണെന്നറിയാം.പക്ഷേ അതൊരു തുരങ്കമോ പാലമോ ദൂതോ അല്ലെന്നുമറിയാം.അത് സോണിയ പറയും പോലെ കൊഴുപ്പിന്‍റെ ഒരു കിഴിയാണെന്നു കരുതാനും വയ്യ.
അടുത്തിടെയും ആലോചിച്ചിരുന്നു.മുലയെപ്പറ്റി കഥയെഴുതണമെന്ന്.പക്ഷേ,തെറിയാവാതെ,അശ്ലീലമാവാതെ,വികാരോദ്ദീപനമാവാതെ,ക്ലീഷേയാവാതെ,ചര്‍വ്വിതചര്‍വ്വണമാവാതെ എങ്ങനെയാണ് ആ അനുഭവത്തെ ആവിഷ്കരിക്കുക എന്നറിയില്ല.
ഓടുന്ന തീവണ്ടിയില്‍ നിന്നാണല്ലോ ഗൌതം മേനോന്‍റെ സിനിമകളില്‍ പ്രണയം ആരംഭിക്കുക.
തീവണ്ടിയില്‍ നിന്നെ കണ്ടുമുട്ടാറുണ്ട് ഞാന്‍ .മണിരത്നത്തിന്‍റെ അലൈപായുതേയില്‍ മാധവന്‍ ശാലിനിയെ കണ്ടെത്തുന്നതുപോലെ.richard linklater ന്‍റെ before sunrise ലെ ആകസ്മികമായ കണ്ടെത്തല്‍ പോലെ..ഓരോ യാത്രയിലും നീ വരാറുണ്ട്.മഞ്ഞപ്പേപ്പറില്‍ എഴുതിയ പ്രണയലേഖനവുമായി..
ഒന്നെനിക്കറിയാം.ഓര്‍മ്മയില്‍ പോലും ഭാരത്തെ ലഘുവാക്കുന്ന അനുഭവമാണ് മുല.
ഓരോ ഓര്‍മ്മയിലും ജീവിതത്തെ അടയാളമിടുന്നതാണ് പ്രണയം.

38 comments:

  1. ഓരോ ഓര്‍മ്മയിലും ജീവിതത്തെ അടയാളമിടുന്നതാണ് പ്രണയം.

    ReplyDelete
  2. കവി എന്താണ് ഉദ്ദേശിച്ചത് ?

    ReplyDelete
    Replies
    1. കവിയുടെ ഉദ്ദേശം സദുദ്ദേശമാണ്.
      സ്തനവിശേഷം കഥയായി എഴുതണമെന്ന്.
      നന്ദി ആര്‍ .കെ.

      Delete
  3. ഇഷ്ട്ടായി ....ഓര്‍മ്മകള്‍ നിറഞ്ഞതാണല്ലോ പ്രണയവും ജീവിതവും ...

    ReplyDelete
  4. ജീവിതത്തെ അടയാളമിടുന്ന പ്രണയം..

    ReplyDelete
  5. എന്റെ ഒരു കഥ ഉണ്ട് 'മുല' യെ കുറിച്ച്
    ..പണ്ട് കുഴൂര്‍ വിത്സണ്‍ അത് തന്റെ വെബ് മാഗസീനില്‍ പ്രസിദ്ധീകരിച്ചിരുന്നു..
    ഇപ്പോള്‍ അത് അവിടെ ഉണ്ടോ എന്നറിയില്ല ...പത്രം വെബ് മാഗസീന്‍

    ReplyDelete
    Replies
    1. കിട്ടുമോയെന്ന് ശ്രമിച്ചുനോക്കാം.തീര്‍ച്ചയായും.

      Delete
  6. 'കൊഴുപ്പിന്‍റെ വലിയ കിഴിയാണ് മുല'
    ചിലർക്കങ്ങനെയേ തോന്നൂ.
    ചിലർക്ക്‌ മുൻപിൽ കിട്ടിയ പൊതിയാ തേങ്ങ

    കഥയൊക്കെ എഴുതി വെറേതെ എന്തിനാ ...

    ReplyDelete
    Replies
    1. കഥയെഴുതി എന്തിനാ വെറുതെ എന്നു സംശയിക്കേണ്ട കലാവല്ലഭന്‍ .കഥയില്‍ നമിക്കുന്നത് കോവിലനെയാണ്.ഒരു കഷണം അസ്ഥി എന്നെഴുതിയ കോവിലനെ.
      ചരിത്രങ്ങളായി കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സ്മൃതിസഞ്ചയമാണ് സ്തനങ്ങള്‍ .

      നന്ദി.

      Delete
  7. എന്തോ എഴുതണമെന്നു കരുതിയാണ് വീണ്ടും ഇത് തുറന്നത്.. ഇന്നലെ രാത്രിതന്നെ വായിച്ചിരുന്നു...

    ഇല്ല.. ഒന്നുമില്ല എന്നുതോന്നുന്നു.....

    മാറില്‍ കൈവച്ച് സുരക്ഷിതനായി ഉറങ്ങുന്നതിനെക്കുറിച്ച് എവിടെയോ എഴുതിയിട്ടില്ലേ? അത് വായിച്ച് വല്ലാത്ത അസ്വസ്ഥതയാണ് തോന്നിയത്.. ഇതിപ്പോ...?ആവോ അറിഞ്ഞൂട.. എഴുതൂ.. അപ്പോ നോക്കാം

    ReplyDelete
  8. എന്നാലും എന്റെ സുസ്‌മേഷേ എഴുതാന്‍ വേറെ എന്തൊക്കെ 'സാധനങ്ങള്‍' കിടക്കുന്നു. ഇതൊരുമാതിരി ഞരമ്പുരോഗികളുടെ ആഗ്രഹമായിപ്പോയി...

    ReplyDelete
    Replies
    1. രഹസ്യമായി ആരുടെയെങ്കിലും മുലയില്‍ പിടിക്കണമെന്നല്ലല്ലോ ഞാനെഴുതിയത്.മാറിടത്തെക്കുറിച്ച് വികാരോദ്ദീപനോദ്ദേശമില്ലാത്ത ഒരു കഥ സഭ്യമായി പറയണമെന്നല്ലേ.?അങ്ങനെ പറയാനുള്ള "ഞരന്പുരോഗം" കുട്ടിക്കാലം മുതലേ എനിക്കുണ്ട്.ഇനിയത് മാറ്റാനും താല്‍പ്പര്യമില്ല. അനുവാദമില്ലാതെ എതിര്‍ലിംഗത്തെ തുറിച്ചുനോക്കാന്‍ പോലുമുള്ള ഞരന്പുരോഗം എനിക്ക് തീരെ ഇല്ലാതാനും.
      താങ്കള്‍ ഉദ്ദേശിച്ച എഴുതാന്‍ വേറെ കിടക്കുന്ന "സാധനങ്ങള്‍" ലിംഗവും യോനിയും ഗുദവുമൊക്കെയാണോ..?ചോദ്യത്തില്‍ അത് കോമയില്‍ ഇട്ടതുകൊണ്ട് സംശയിച്ചതാണ് കേട്ടോ.
      നല്ല ഉദ്ദേശത്തിന് നല്ല നമസ്കാരം.

      Delete
  9. മുലയെക്കുറിച്ചെഴുതണമെന്ന് എനിക്കുമാഗ്രഹമുണ്ടായിരുന്നു. സുസ്മേഷ് സാര്‍ പറഞ്ഞപോലെ സഭ്യതലംഘിക്കാതെ, അശ്ലീലമാവാതെ, എങ്ങിനെയെഴുതാമെന്ന അങ്കലാപ്പ് ആണ് ശ്രമത്തെ മാറ്റിമാറ്റിവച്ചിരിക്കുന്നത്..
    പ്രണയവുമായിബന്ധപ്പെട്ട് സ്തനം ധാരാളമായി ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്.. ചര്‍വ്വിതചര്‍വ്വണമാവാതെയും നോക്കണമല്ലോ...
    കാത്തിരിക്കുന്നു..
    ഒരുവഴി തെളിഞ്ഞുവരുമെന്ന് പ്രത്യാശയോടെ കാത്തിരിക്കുന്നു...
    ആശംസകള്‍...

    ReplyDelete
  10. വളരെ നന്ദി ശ്രീജിത്.
    നമുക്ക് ശ്രമിക്കാം.മുല ഒരു ലൈംഗീകാവയവം മാത്രമല്ല.അങ്ങനെ കാണുന്നവര്‍ക്ക് അതുമാത്രമാണ്.അങ്ങനെയല്ലാത്തവരും ഉണ്ട്.

    ReplyDelete
  11. മാമ്മറി ഗ്ലാന്‍ഡ് എന്നാണ് എം കൃഷ്ണന്‍നായര്‍ സാര്‍ വിളിച്ചിരുന്നത്...!

    ReplyDelete
  12. ഒരിറ്റ് മുലപ്പാല്‍ കിട്ടാതെ, അതെന്താണെന്നു പോലുമറിയാതെ അനേകം ശൈശവങ്ങള്‍ നമ്മുടെ തെരുവുകളില്‍ കരയുന്നുണ്ട്.. അവര്‍ക്ക് മുലയുടെ ബാഹ്യവും ആന്തരികവുമായ ഘടനയെക്കുറിച്ചെന്തറിയാന്‍ ..
    അപ്പോഴും അതില്‍ പിടിച്ച് കശക്കുന്നതാണ്‍ നമുടെ മനോരതി..

    ReplyDelete
  13. ഫേസ് ബുക്കില്‍ സ്റ്റാറ്റസ് കണ്ടിരുന്നു , ഒരു കഥയെഴുതും മുന്പ് അഭിപ്രായം ആരായുന്നതിനായുള്ള പോസ്റ്റ്‌ ആണോ ഇത് സംശയം തോന്നി.

    അനോനിക്കാര് പലതും പറയും ,അതുകൊണ്ടാണല്ലോ അവര് അനോണികള്‍ ആയി മറഞ്ഞു നില്‍ക്കുന്നതും .

    "When the story is honest,
    no one can judge it" - Earnest Hemingway

    ReplyDelete
  14. കഥ വരട്ടെ....കഴിയുന്നത്ര വേഗം വരട്ടെ

    ReplyDelete
  15. എന്‍റെ അമ്മ എനിക്ക് ആദ്യം തന്ന സമ്മാനമായിരുന്നു... എന്നിട്ടും ആരൊക്കെയോ എന്നോട് പറയാതെ പറഞ്ഞു അത് അശ്ലീലമാണെന്ന്, മറ്റു ചിലര്‍ക്കത് സ്വാതന്ത്ര്യത്തിന്റെ ബിംബമാണെന്നു..... ഇനി നിങ്ങളെന്തു പറയുന്നു എന്ന് കേള്‍ക്കട്ടെ....
    ആശംസകള്‍...:)

    ReplyDelete
  16. പാല്‍ ച്ചുരത്തുമ്പോഴും രതി സുഖിക്കുമ്പോഴും
    തികച്ചും വ്യത്യസ്തമാകാന്‍ മുലകല്‍ക്കെ കഴിയൂ

    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  17. പ്രകൃതിയിലെ എന്‍റെ ജന്മ്ത്തില്‍ ആദ്യത്തെ അന്നം മുലയില്‍ നിന്നു നുണഞ്ഞെടുത്തു. അമ്മയുടെ നീരുറ്റി ഒരു ഇത്തിക്കണ്ണിയായി വീണ്ടും ജീവിച്ചു തുടങ്ങി. അമ്മ മുലയെക്കുറിച്ച്‌ മക്കളോട്‌ പറഞ്ഞാല്‍ അതില്‍ സ്നേഹം മാത്രം . “അന്ന്‌ ആദ്യം നിന്നെ എന്‍റെ കൈകളില്‍ കിട്ടിയപ്പോള്‍ നിന്‍റെ കണ്ണുകള്‍ അടഞ്ഞിരുന്നു. നീ പാലുകുടിച്ചോണ്ടിരുന്നപ്പോഴാണ് അദ്യം നിന്‍റെ കുഞ്ഞി കണ്ണുകള്‍ തുറന്ന് എന്നെ നോക്കിയത്‌ ....”

    ReplyDelete
  18. സ്തനം എന്നെഴുതിയാൽ നമ്മുടെ വായനക്കാർക്ക് അത് അശ്ലീലമല്ലാ..പക്ഷേ മുല എന്നെഴുതിയാൽ മാനം ഇടിഞ്ഞ് വീഴും എന്നൊരു ധാരണ...മുല എന്നും കൌതുകം ജനിപ്പിക്കുന്നൂ..കൂമ്പിവരുന്ന മാർഞ്ഞെട്ട്.കൈപ്പിടിയിൽ ഒതുങ്ങാത്ത മുലകളെന്നൊക്കെ കഥാകാരന്മാർ പാടിപ്പുകഴ്ത്തിയിട്ടുള്ള ഈ സാധനം നമുക്ക് ആദ്യം നൽകിയത് പാലാണ്.പിന്നെ വളർന്നപ്പോൾ അമ്മയുടെ മുലകൾ മറന്നു...പിന്നെ എതിർലിംഗങ്ങളൂടെ മുലകൾ ശ്രദ്ധിക്കാൻ തുടങ്ങി.എതൊരു പുരുഷന്മാരേയും പോലെ... ശകുന്തളയുടെ മുൻഭാഗവും,പിൻഭാഗവും വളരെ വലുതെന്നാണ് കാളിദാസൻ പറഞ്ഞിട്ടുള്ളത്.വർഷങ്ങൾക്ക് മുൻപ് ശാകുന്തളം എന്ന സംസ്കൃത നാടകം വേദിയിൽ അവതരിപ്പിക്കാൻ 'തിരുവരങ്ങ്'നാടകസംഘം തീരുമാനിച്ചു.കാവാളം നാരായണപ്പണിക്കർ ചേട്ടനും,അരവിന്ദൻ മാഷും.പിന്നെ ഈ ഞാനുമാണ് സംവിധായകർ എന്റെ അനുജനാണ് ദുഷന്തന്റെ വേഷം.ശകുന്തളയായി വന്ന കുട്ടിയുടെ മുലകളാണെങ്കിൽ വളരെ ച്രുതും.കാവാളവും,അരവിന്ദൻ മാഷും മേക്കപ്പ് റൂമിൽ മുഖത്തോട് മുഖം നോക്കി നൊന്നു.കാര്യം മനസ്സിലായ ഞാൻ അടുത്ത മെഡിക്കൽ സ്റ്റോറിൽ പോറ്റി ഒരു കെട്ട് പഞ്ഞി വാങ്ങി വന്നു. കാര്യം കുട്ടിയുടെ അമ്മയെ ധരിപ്പിച്ചു... വേദിയിലെത്തിയ ശകുന്തളയെ കണ്ട് ചേട്ടനും,മാഷും അമ്പരന്നൂ...അവ്അർ ഒളികണ്ണാൽ എന്നെ നോക്കി.ഞാൻ പുഞ്ചിരിയണിഞ്ഞ നിന്നു....മുലകളെപ്പറ്റി ഓർക്കുമ്പോൾ ഇങ്ങ്നത്തെ കുറേ അനുഭവങ്ങൾ ചിന്തയിലേക്ക് ഓടിക്കയറുന്നൂ. സഹോദരാ ഓര്‍മ്മയില്‍ പോലും ഭാരത്തെ ലഘുവാക്കുന്ന അനുഭവമായ മുലകളെപ്പറ്റി എഴുതുക.നല്ലൊരു കഥക്കായി കാത്തിരിക്കുന്നൂ

    ReplyDelete
  19. മനുഷ്യ ശരീരത്തില്‍ മോശമായ ഒരു അവയവവും ഇല്ല. നമ്മുടെ ചിന്തകളാണ് നല്ലതും ചീത്തയും സൃഷ്ടിക്കുന്നത്. താങ്കളുടെ കഥ വായിക്കുവാന്‍ കാത്തിരിക്കുന്നു. ആശംസകളോടെ

    ReplyDelete
  20. സ്തന്യം രമ്യം തന്നെ!! സംശയമില്ല.എങ്കിലും അത് മാത്രമായി ഒത്തിരിയെഴുതുമ്പോള്‍ എങ്ങനെയാകുമെന്നതിന്‍ സംശയമുണ്ട്.
    പാല്‍,ഊട്ടല്‍ മുതലായ ചില വാക്കുകളുടെ കൂട്ടില്ലാതെ ഒരു വെള്ളകടലാസില്‍ തനിച്ചു കിടന്നാല്‍ ‍ ലോകത്തിലെ ഏറ്റവും സെക്സിയും മനോഹരവുമായ വാക്കുപോലെയാണ്..അതുകൊണ്ട് തന്നെ സെക്സിനും വള്‍ഗാരിറ്റിക്കും ഇടക്കുള്ള നൂല്‍പ്പലത്തിലൂടെയുള്ള ശ്രമം നല്ലോരമ്രുത് വിഷമാക്കുമോന്നാണു സന്ദേഹം. ലൈംഗീകത അശ്ളീലമാക്കാതെ എഴുതാന്‍ കഴിയുമെന്ന് പേപ്പര്‍ലോഡ്ജിലെ പൂക്കളും സംഗീതവും പോലുള്ള ചില വരികള്‍ വായിച്ചപ്പോള്‍ തോന്നി. സുസ്മേഷ് ചന്ദ്രോത്തിനു കഴിഞ്ഞേക്കുമായിരിക്കും എങ്കിലും അതു മുഖ്യ വിഷയമാകുമ്പോള്‍ എങ്ങനെയാകുമെന്ന് ആശങ്ക തന്നെ.കാത്തിരിക്കാന്‍ തോന്നുന്നില്ല..കാരണംഅത് അത്രമേല്‍ മനോഹരമായ വാക്കും അനുഭവവും ഓര്‍മ്മയും ആകുന്നു.!!!!

    ReplyDelete
  21. മുലയെക്കുറിച്ചല്ല മുലപ്പാലിനെക്കുറിച്ചെഴുതുകയാവും ഭേദം എന്നു തോന്നുന്നു. പ്രണയം എന്ന പേരില്‍ ഞാനൊരു കവിതയെഴുതിയിട്ടുണ്ട് സുസ്മേഷ്. (വായിച്ചു കാണില്ല) അതില്‍ എന്തോ , എനിക്കതിനെ കാണാക്കണ്ണ് എന്നു പറയാനാ തോന്നിയത്.....

    പ്രാണനിലുണരും പുളകം, പൂവിടു-
    മുന്മാദാത്മക പൂര്‍ണ്ണ സമര്‍പ്പണ-
    മുണരും കാമവിജൃംഭിത ദാഹ-
    പ്രണായാഗ്നി പ്രളയം മധു വര്‍ഷം.
    പൂമധുവൂറിയുറഞ്ഞുയിര്‍പാകും
    നോവിലുണര്‍ന്നുയരുന്നൂ ജനിമൃതി
    തോറും, കാണാക്കണ്ണില്‍ക്കിനിയു-
    ന്നാദ്യ പ്രണയമൊരുക്കിയ ദുഗ്ദ്ധം!

    ReplyDelete
  22. Replies
    1. ഒരുപാട് നന്ദിയും സന്തോഷവും.പക്ഷേ എഴുതുന്പോള്‍ എന്‍റെ പേര് തെറ്റിക്കരുതേ.
      പെട്ടെന്ന് തെറ്റിപ്പോകുന്ന പേരും പ്രകൃതവുമാണ്.എങ്കിലും..

      Delete
    2. സുസ്മേഷിന്റെ പേര്‍ എനിക്ക് തെറ്റാന്‍ പാടില്ലാത്തതാണ്. എത്രനാളായി ഞാന്‍ പിന്തുടരുന്ന പേരാണത്. തെറ്റ് പറ്റിയത് കീ ബോഡില്‍ നിന്ന് വാക്കുകള്‍ പെറുക്കി എടുത്തപ്പോഴാണ്. ഉടനെതന്നെ കമന്റ് കാണാന്‍ പറ്റിയുമില്ല. കമന്റ് ഞാന്‍ delete ചെയ്യുന്നു. എന്റെ ആശംസകള്‍ കൂടെയുണ്ട്,സ്വീകരിക്കുക.

      Delete
  23. ഞാന്‍ എഴുതിയ ഒരു മുലക്കഥയില്‍ പ്രമേയം അനുഭവിപ്പിക്കുന്നുണ്ടെന്നു സുസ്മേഷ് കമന്റ് ചെയ്തിരുന്നുവല്ലോ... അപ്പോള്‍ തീര്‍ച്ചയായും സുസ്മേഷിനു നന്നായി എഴുതാന്‍ കഴിയും. കാത്തിരിക്കുന്നു.

    ReplyDelete
  24. ഏതു വിഷയവും സഭ്യമായും അസഭ്യമായും അവതരിപ്പിക്കാനാവും.
    അത് എഴുത്തുകാരന്റേയും കഥാപാത്രത്തിന്റെ സാഹചര്യത്തേയും ആശ്രച്ചായിരിക്കും തീരുമാനിക്കപ്പെടുക.
    ആശംസകൽ...

    ReplyDelete
  25. മുലയെക്കുറിച്ച് എത്രയോ തവണ പറഞ്ഞിരിക്കുന്നു, ഞാനെന്റെ ബയോളജി ക്ലാസ്സിൽ,,,

    ReplyDelete
  26. എന്‍റെ ചിന്തകളിലെ ചില കനലുകള്‍ പങ്കുവച്ചപ്പോള്‍ ഗൌരവമായി പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു.
    എന്തായാലും മാറിടത്തെ കുറിച്ച് ഒരു കഥ ആര്‍ക്കെങ്കിലും ദിവ്യമായും ദീപ്തമായും എഴുതാന്‍ കഴിയട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.

    ReplyDelete
  27. സുസ്മേഷ് ജി ,താങ്കള്‍ കഥയ്ക്ക്‌ മുന്പ് അഭിപ്രായം ആരാഞ്ഞു എഴുതിയ പോസ്റ്റ്‌ ആണോ ഇതു? മറ്റു കമന്റ്‌ കണ്ടപ്പോള്‍ സംശയമായി, സദുദ്ദേശതോടെ പറയട്ടെ, നല്ല വിഷയം ആണെങ്കിലും, ഈ പോസ്റ്റില്‍ ഒരു അപൂര്‍ണത തോന്നി, ചിലപ്പോള്‍ എന്റെ കഴ്ചപാടിന്റെ പ്രശ്നം ആയിരിക്കും. എന്തായാലും കൂടുതല്‍ അക്ഷരങ്ങളുടെ കൂട്ടുമായി ഈ വിഷയത്തില്‍ ഒരു പോസ്റ്റ്‌ താങ്കള്‍ എഴുതുകയാണെങ്കില്‍ ഒരു നീണ്ട സയന്ഹ സവാരിക്ക് ഞാന്‍ തയ്യാര്‍ :) ആശംസകള്‍ !!!

    ReplyDelete
  28. ഞാന്‍ അധികമൊന്നും താങ്കളെ വായിച്ചിട്ടില്ലെങ്കിലും വായിച്ചാ കഥകളുടെ അനുഭവം വച്ച് നോക്കുകയാണെങ്കില്‍ എഴുതുന്നത് സുഷ്മേഷ് ആണെങ്കില്‍ കഥ ഉഗ്രനാവും തീര്‍ച്ച.പുതിയ കഥയ്ക്കായ്‌ കാത്തിരിക്കുന്നു.ആശംസകള്‍.

    ReplyDelete
  29. സുസ്മേഷ് ..
    മുലകള്‍ എന്നും കാമം ജനിപ്പിചിട്ടെ ഉള്ളൂ..
    സ്ത്രീയുടേതായിട്ടു പോലും സ്ത്രീകള്‍ മുല എന്നാ വാക്ക് എഴുതിയാല്‍ അത് സഭ്യവും ശ്ലീലവും സംസ്കാരത്തിന് യോജിച്ചതും അല്ലാതാകുന്നു..
    സ്നേഹം പാലായി ചുരത്താന്‍ കഴിയുന്നു മുലകള്‍ക്ക്.. അവനായി മാത്രം..
    എഴുതുക..

    കല്യാണി ഇതിനെ പറ്റി എഴുതാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്...
    http://kalyanispeaking.blogspot.in/2012/08/blog-post.html

    ReplyDelete
  30. ഇണയുടെ മുലയോട് ആര്‍ത്തി കാണിക്കുന്ന ഒരേയൊരു മൃഗമാണ് മനുഷ്യന്‍........ ...,,,',മകരനിലാവില്‍ വളപട്ടണം പുഴയില്‍' ഞാനും മുല മറങ്ങി നായ് കാഷ്ടം ചവിട്ടിപ്പോയ ഒരു കനകമ്മയെ കുറിച്ച് എഴുതിയിട്ടുണ്ട് ..അത്രക്കും വലുതായിരുന്നു അത്...ഛെ....

    ReplyDelete
  31. മുല സ്നേഹത്തിന്‍റെയും സ്ത്രീത്വതിന്റെയും പ്രതീകമാണ്... അതിനു പല സന്ദര്‍ഭങ്ങളില്‍ പല ഭാവങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്നു... അതല്ലാതെ ഒരു സ്ഥായീഭാവം മുലയെക്കുറിച്ച് ഉണ്ടാക്കിയെടുക്കല്‍ പ്രയാസം തന്നെ...

    ReplyDelete