Sunday, August 19, 2012

സ്നേഹിക്കാനും വെറുക്കാനും കരളുറപ്പുള്ള ഒരേയൊരു ജീവി

ന്ന് ഞാന്‍ സ്നേഹത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.
എന്താണത്.?കുന്പളങ്ങയോ കപ്പലണ്ടിയോ പോലെയുള്ള എന്തെങ്കിലുമാണോ.അതോ മലബാര്‍ സിമന്‍റ്‌ വാങ്ങി കുറേ കന്പിയും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന വല്ല രൂപവുമാണോ.അതുമല്ലെങ്കില്‍ ഈശ്വരനെപ്പോലെ അരൂപിയും നിശ്ശബ്ദനുമായ വല്ലതുമാണോ.അല്ലേയല്ല.സ്നേഹത്തെയും നമുക്ക് മനോഭാവം എന്നു വിളിക്കാം.ഒന്നിന്   മറ്റൊന്നിനോട് തോന്നുന്ന മനോഭാവമാണ് സ്നേഹം.മനോഭാവത്തിലെ വ്യതിയാനമനുസരിച്ച് സ്നേഹവും ഏറിയും കുറഞ്ഞും ഇരിക്കും.എങ്കിലും അത് തീരെ ഇല്ലാതാകുമെന്ന് കരുതാന്‍ വയ്യ.
എന്നാലും ഒരുകാര്യം ഉറപ്പിച്ചുപറയാം.
സ്നേഹിക്കാനും പിന്നെ ക്രൂരമായി വെറുക്കാനും മറന്നതായി നടിക്കാനും കണ്‍മുന്നില്‍ പെട്ടാലും കാണാത്തപോലെ നടക്കാനും മനുഷ്യനുമാത്രമേ കഴിയൂ.
മനുഷ്യന്‍ എത്ര പാവമാണല്ലേ.എത്ര ദുര്‍ബലനും.!
ഞാനും മനുഷ്യനായിപ്പോയി.ഒരു കുരുവിയായാല്‍ മതിയായിരുന്നു.

തെഴുതുന്പോള്‍ എനിക്കിന്ന് പ്രത്യേക സന്തോഷമുണ്ട്.സൂര്യരശ്മികള്‍ ഉതിരുന്ന മിഴികളുമായി  ഇത് നീ വായിക്കുന്നുണ്ടല്ലോ.നീയത് എന്നോട് പറഞ്ഞല്ലോ.
സന്തോഷിക്കട്ടെ ഞാന്‍ കൊന്പുകള്‍ പൂത്ത ഒരു കലമാനിനെപ്പോലെ?

17 comments:

  1. സന്തോഷിക്കട്ടെ ഞാന്‍ കൊന്പുകള്‍ പൂത്ത ഒരു കലമാനിനെപ്പോലെ??

    ReplyDelete
  2. മനുഷ്യന്‍ എത്ര പാവമാണല്ലേ.എത്ര ദുര്‍ബലനും.!

    ശരിയാണല്ലോ
    ബില്‍റ്റ് ഇന്‍ ആയിട്ട് ഒരായുധം പോലും മനുഷനില്ല സ്വയം പ്രതിരോധിക്കാന്‍
    കുഞ്ഞുറുമ്പുകള്‍ക്ക് കടിക്കാന്‍ കഴിയും
    മാനിന് വേഗമോടാന്‍ കഴിയും
    ചാഴിയ്ക്ക് ദുര്‍ഗന്ധം പരത്തി രക്ഷപ്പെടാം
    പല്ലിയ്ക്ക് മുറിയുന്ന വാലുമുണ്ട്
    ഓന്തിന് മാറുന്ന നിറമുണ്ട്
    പറവകള്‍ പറന്ന് രക്ഷപ്പെടും

    പാവം മനുഷ്യന്‍ എത്ര ദുര്‍ബലന്‍

    ReplyDelete
    Replies
    1. വളരെ സത്യം...

      Delete
    2. From Where it comes
      Song is Written for you
      With heart beats
      As wind blows upon the Hills
      I have seen you dancing
      seen you swagerring
      by the side of mountain where
      you abides
      You never put wind
      never ripening Storm
      I have Watched you working for
      down trodden
      the helpless
      Party Members are useless
      You are right Your Dance
      Your Song is worth
      Even though Land Slides wipe out
      These Mountains you will survive

      Delete
  3. സ്നേഹം ഹൃദയത്തിന്റെ ഭാഷയാണ്‌. എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെ മനസിലാക്കാന്‍ കഴിയുന്ന ഭാഷ. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം. അതിന്റെ ശക്തിക്കുമുന്നില്‍ മനുഷ്യന്‍ എത്ര ദുര്‍ബലന്‍....

    ReplyDelete
  4. "സന്തോഷിക്കട്ടെ ഞാന്‍ കൊന്പുകള്‍ പൂത്ത ഒരു കലമാനിനെപ്പോലെ?" മനോഹരമായ പ്രയോഗം!!! എഴുത്തിനോടൊപ്പം ഈ പ്രണയാതുരമായ മനസും ഒരിക്കലും കൈമോശം വരാതിരിക്കട്ടെ... "പടിയിറങ്ങിപ്പോയ ലോലമനസ്കന്‍" തിരിച്ചുവന്നതില്‍ ഒരുപാട് സന്തോഷം. പുതിയ പുതിയ ഒരുപാട് കഥകള്‍ ആ മനസ്സില്‍ നിന്നും മിന്നാമിന്നികള്‍ പോലെ വെളിച്ചം വീശി പുറത്തേക്ക് വരട്ടെ.. അപ്പോള്‍ ഞങ്ങള്‍ വായനക്കാര്‍ സന്തോഷിക്കും, കൊമ്പുകള്‍ പൂത്ത കലമാനുകളെ പോലെ... "പാവം മനുഷ്യന്‍ എത്ര ദുര്‍ബലന്‍" ആണോ? മനുഷ്യന്‍ പാവമാണോ? ദുര്‍ബലനാണോ? എന്തോ അങ്ങനെ തോന്നിയിട്ടില്ല സുസ്മേഷ്... ഭൂമിയിലെ ജീവികളില്‍ ഏറ്റവും ആര്‍ത്തിയും, കുടിലതയും, സ്വാര്‍ഥതയും,ക്രൂരതയും നിറഞ്ഞ മനസ്സുകള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ്. അങ്ങനെയല്ലാത്തവര്‍ ചതഞ്ഞരഞ്ഞ് ഇല്ലാതാവും ഇന്നത്തെ സമൂഹത്തില്‍ .

    ReplyDelete
  5. സ്നേഹിക്കാനും വെറുക്കാനും മനുഷ്യനു മാത്രമേ കഴിയു. അതുകൊണ്ടു തന്നെ നമുക്കു സ്നേഹിക്കാം. ഒന്നും ഒന്നും ചേർന്ന് അർത്ഥമുള്ള ഒന്നാവാം.

    ReplyDelete
  6. മനുഷ്യന്‍ പാവമാണോ??എന്തായാലും ഞാന്‍ പാവം അല്ല.

    അജിതെട്ടാ മറ്റൊരു ജീവിക്കും ഇല്ല്യാത്ത നല്ലൊരു ആയുധം

    മനുഷ്യനുണ്ട് .പക്ഷെ വേണ്ടപ്പോ വേണ്ടിടത്ത് തൊടുത്തു വിടാന്‍

    അറിയണം അതാണ്‌ അവന്റെ ഏറ്റവും വലിയ ആയുധം..നാക്ക്..എന്നാണു എന്‍റെ

    അഭിപ്രായം

    ReplyDelete
  7. സുസ്മേഷ്,
    അത്ഭുതം കലര്‍ന്ന ആഹ്ളാദത്തോടെയാണു ഞാന്‍ ഈ കുറിപ്പ് വായിച്ചത്.
    കാരണം ഇന്നലെ ഞാന്‍ എന്റെ ഡയറിയില്‍ "സ്നേഹത്തിനു തെളിവുകള്‍ അന്വേഷിക്കാറില്ല. എങ്കിലും തെളിയുന്ന സ്നേഹത്തില്‍എനിക്ക് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല " എന്നു എഴുതി തുടങ്ങിയതും സ്നേഹത്തെ കുറിച്ചു തന്നെയായിരുന്നല്ലോ. എത്ര തിക്താനുഭവം ഉണ്ടായാലും സ്നേഹത്തില്‍ ഉള്ള വ്ശ്വാസം നഷ്ട്പ്പെടുത്തരുത് എന്നു പറഞ്ഞാണു ഇന്നലെ പകല്‍ യാത്രയായത്.. ഒരു പൂവിനേയും നുള്ളൂവാനാകാതെ ഒരു ഉറുമ്പിനേയും കൊല്ലുവാനാകാതെ ഞാനും സ്നേഹം കൊണ്ടു നിറയും എന്നു ശാഠ്യം പിടിച്ച് ഒരോ മനസും ഉണരട്ടെ. സുസ്മേഷിന്റെ വരും നാളുകള്‍ സ്നേഹപ്രകാശം നിറഞ്ഞതാകട്ടെ.
    അജിത

    ReplyDelete
  8. "ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
    മറു പകുതി പ്രജ്ഞയില്‍ കരി പൂശിയ വാവും!!"
    വായിച്ചപ്പോള്‍ ചങ്ങമ്പുഴയുടെ ഈ വരികളാണ് ഓര്‍മ വന്നത്.. ഒരു പകുതിക്ക് മറു പകുതിമേല്‍ വിജയം ഉണ്ടാകട്ടെ, നമുക്ക് പ്രത്യാശിക്കാം..

    ReplyDelete
  9. ഇതെഴുതുമ്പോള്‍ എനിക്ക് പ്രത്യക സന്തോഷമുണ്ട്.സുര്യ രശ്മികള്‍ ഉതിരുന്ന മിഴികളുമായി നിങ്ങള്‍ ഇത് വയിക്കുനുണ്ടല്ലോ ....സന്തോഷിക്കട്ടെ ഞാന്‍ കൊന്പുകള്‍ പൂത്ത ഒരു കാലമാനിനെ പോലെ? ഞാന്‍ താങ്കളുടെ കുറച്ചു കഥകള്‍ വായിച്ചിട്ടുണ്ട് താങ്കളെ ഇവിടെകാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം .....

    ReplyDelete
  10. സന്തോഷിക്കു തീർച്ചയായും.....

    ReplyDelete
  11. "സ്നേഹിക്കാനും പിന്നെ ക്രൂരമായി വെറുക്കാനും മറന്നതായി നടിക്കാനും കണ്‍മുന്നില്‍ പെട്ടാലും കാണാത്തപോലെ നടക്കാനും മനുഷ്യനുമാത്രമേ കഴിയൂ."

    അതൊരു സത്യമാണ്....വേദനിപ്പിക്കുന്ന സത്യം...

    ReplyDelete
  12. ഇതെഴുതുന്പോള്‍ എനിക്കിന്ന് പ്രത്യേക സന്തോഷമുണ്ട്.സൂര്യരശ്മികള്‍ ഉതിരുന്ന മിഴികളുമായി ഇത് നീ വായിക്കുന്നുണ്ടല്ലോ.നീയത് എന്നോട് പറഞ്ഞല്ലോ.

    ഇത് ആരെക്കുറിച്ചാ? :)


    സന്തോഷിക്കട്ടെ ഞാന്‍ കൊന്പുകള്‍ പൂത്ത ഒരു കലമാനിനെപ്പോലെ?


    ഹോ! എന്തൊരു പ്രയോഗം!

    ReplyDelete
  13. ഒരു കുരുവിയായാല്‍ മതിയായിരുന്നു.

    ReplyDelete
  14. എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി.പുതിയ പോസ്റ്റ് വായിച്ചെഴുതുമല്ലോ.

    ReplyDelete