എന്റെ ബ്ലോഗിന് 500 വായനക്കാരെ തികഞ്ഞ സന്തോഷവാര്‍ത്ത അഭിമാനപൂര്‍വ്വം,സസന്തോഷം പ്രിയ വായനക്കാരെ അറിയിക്കുന്നു.
ഞാനിതു വരെ എത്ര പോസ്റ്റ് എഴുതിയിട്ടു എന്നെനിക്കറിയില്ല.നോക്കിയിട്ടുമില്ല.ഈയിടെ എച്ച്മുക്കുട്ടിയുടെ ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ നൂറാമത്തെ പോസ്റ്റാണ് എന്നു വ്യക്തമാക്കി ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് കാണുകയും വായിക്കുകയും ചെയ്തിരുന്നു.അന്നത് കണ്ടപ്പോള്‍ ഉണ്ടായ അത്ഭുതം ഇപ്പോഴും മാറിയിട്ടില്ല.ഞാനെന്നാണ് സെഞ്ച്വറി തികയ്ക്കുക?
എനിക്കെത്ര പോസ്റ്റായി എന്ന് ആരെങ്കിലും നോക്കിപ്പറഞ്ഞാല്‍ വലിയ ഉപകാരം.
സ്വന്തം സാധനങ്ങള്‍ വായിക്കുന്നതാണ് എന്നെ സംബന്ധിച്ച് വലിയ ബോറടി.അപ്പോ പിന്നെ അത് എണ്ണിനോക്കുന്ന കാര്യം പറയാനുണ്ടോ.!അതുകൊണ്ടാണ്.
അതവിടെ നില്‍ക്കട്ടെ,500 വായനക്കാരില്‍ 50 വായനക്കാരുടെപോലും സജീവ പിന്തുണ എന്‍റെ പോസ്റ്റുകള്‍ക്കില്ലെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്.ആരൊക്കെ വായിക്കുന്നുണ്ടെന്ന് അറിയില്ല.അനോണിമസ് കമന്‍റ്സ് ആണ് ഏറെയും.അങ്ങനെ ചെയ്യല്ലേ എന്നു പറഞ്ഞാലും ആരും കേള്‍ക്കില്ല.ഒരെഴുത്തുകാരന്‍റെ വാക്കുകള്‍ക്ക് ഇത്രയേ വിലയുള്ളോ.ആവോ.
എല്ലാ വായനക്കാര്‍ക്കും വായിക്കാത്തവര്‍ക്കും വായിച്ചിട്ട് കമന്‍റ് ഇടാത്തവര്‍ക്കും വായിക്കാതെ കമന്‍റ് ഇടുന്നവര്‍ക്കും അനോണിമസ് ആയിവരുന്ന സുന്ദരിമാര്‍ക്കും(എന്നു ഞാന്‍ കരുതുന്നു! അവര്‍ എന്നെ പേടിച്ചിട്ടായിരിക്കുമല്ലോ പേര് വയ്ക്കാത്തത്!)എന്‍റെ സന്തോഷവും നന്ദിയും ആദരവും.
സ്നേഹത്തോടെ,
സുസ്മേഷ്
നന്ദി മാത്രം.
ReplyDeleteകൂട്ടത്തിൽ ചേർന്നിട്ടില്ലാത്ത 501 ന്നാമന്റെ ആശംസകൾ
ReplyDeleteവായിക്കുന്നവര്‍ എല്ലാവരും കമ്മന്റ് ഇടണം എന്നില്ലല്ലോ സുഷ്മേഷ്. ഞാന്‍ നിങ്ങളെ സ്ഥിരമായി വായിക്കുന്നുണ്ട്. ചിലപ്പോള്‍ അഭിപ്രായം പറയും മറ്റു ചിലപ്പോള്‍ പറയാതെ പോവും. വായന അടയാളപ്പെടുത്തി എന്ന് അറിയാന്‍ വേണ്ടി മാത്രം കമന്റ് ഇടെണ്ടല്ലോ. അഭിപ്രായം കേള്‍ക്കുന്നത് സന്തോഷം നല്‍കും എഴുത്തുക്കാരന് എങ്കിലും സുഷ്മേഷിനെ പോലുള്ള ഒരാള്‍ക്ക് വായനക്കാര്‍ ഉണ്ടെന്നറിയാന്‍ കമന്റ് ഒന്നും വേണ്ട. :)
ReplyDeleteഅപ്പോള്‍ ഇതുപോലെ നല്ല എഴുത്തുമായി ഇവിടെ എന്നും കാണണം എന്ന ആഗ്രഹത്തോടെ
സ്നേഹപൂര്‍വ്വം
സെഞ്ചുറി വെറും അഞ്ചു പോസ്റ്റുകള്‍ അകലെയാണ് സുസ്മേഷ് അഭിനന്ദനങ്ങള്‍
ReplyDelete500 ഫോളോവേര്‍സ് ആയതിന് അഭിനന്ദനങ്ങള്‍. ഫോളോ ചെയ്യാതെ വായിക്കുന്നവര്‍ അതിലേറെയുണ്ടാകുമെന്നതിനാല്‍ വീണ്ടും ഒരഭിനന്ദനങ്ങള്‍. പക്ഷെ ഇതിനേക്കാളൊക്കെയേറെ ചുരുങ്ങിയ കാലം കൊണ്ടാണെങ്കില്‍ പോലും ബ്ലോഗില്‍ സജീവമായി നിലകൊള്ളുകയും 95 പോസ്റ്റുകള്‍ ഇത് വരെ പബ്ലിഷ് ചെയ്യുകയും ചെയ്തതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നൂറാമത്തെ പോസ്റ്റ് ആയെങ്കിലും സുസ്മേഷില്‍ നിന്നും മനോഹരമായ ഒരു കഥ (ആദ്യ പോസ്റ്റിങ് ബ്ലോഗില്‍ വരുന്നതായിട്ട്) ബ്ലോഗിന് ലഭിക്കുമെന്ന് ആശിക്കുന്നു.
ReplyDeleteആശംസകള്‍ സുസ്മേഷേട്ടാ..൫൦൦-ഉം,൧൦൦൦-വും കടന്നങ്ങനെ മുന്നേറട്ടെ...(ഞാന്‍ സുന്ദരിയല്ല)
ReplyDeleteഇപ്പോള്‍ ഒരെഴുത്തുകാരന്‍റെ വാക്കുകള്‍ക്ക് ഇത്രയൊക്കെ വിലയേ ഉള്ളു. :p
ReplyDeleteചേട്ടന്‍റെ പുസ്തകങ്ങള്‍ ഒന്നും ഞാന്‍ വായിച്ചിട്ടില്ല പക്ഷെ ഒരു ഇന്‍റെര്‍വ്യു കണ്ടിരുന്നു. അതുപോലെ ദേശാഭിമാനിയില്‍ ഒരെണ്ണം വയിക്കുകയും ചെയ്തിരുന്നു. അതൊക്കെ കുഴപ്പം ഇല്ലാ എന്നു തോന്നി. ഗാന്ദിജിയെക്കുറിച്ച് പറഞ്ഞിതിനോട് എനിക്ക് യോജിപ്പു തോന്നി.
ആദ്യമായി ആശംസകളും, സന്തോഷവും. അഞ്ഞൂറ് ആയിരമായി തീരട്ടെ... പിന്നെ അഞ്ഞൂറ് വായനക്കാര്‍ എന്ന് ഉറപ്പിക്കാമോ.. വായിക്കുന്നവര്‍ മുഴുവന്‍ followers ആവണമെന്നില്ല. കമന്റ്സ് ഇടണമെന്നുമില്ല. ഈ എണ്ണത്തിലും കൂടുതല്‍ പേര്‍ സുസ്മേഷിന്റെ വായനക്കാരായി ഉണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്.
ReplyDeleteഒരു കാര്യം.. 95 ആയി എന്നാണ് എന്‍റെ ഒരൂഹം. അപ്പൊ century തികയാന്‍ വെറും അഞ്ചെണ്ണം കൂടി... വൈകണ്ട... വേഗമായിക്കോട്ടേ..
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeletehttp://admadalangal.blogspot.com/
ആശംസകൾ
ReplyDeleteപ്രിയ സുസ്മേഷ് ,
ReplyDeleteപലരും വായിക്കാനല്ല വായിപ്പിക്കുവാനാണു ബ്ലോഗറെ ഫോളൊ ചെയ്യുന്നത് ( തന്റെ സൃഷ്ടിയെക്കുറിച്ച് പ്രമുഖ എഴുത്തുകാരനുള്ള പ്രതികരണമറിയുവാന്‍ ആശിക്കുന്നത് സ്വാഭാവികം മാത്രം) അതിലൊട്ടുമിക്കപേരും കമന്റല്ല 'കമാ' എന്നു പോലും മിണ്ടില്ല . പിന്നെ പരസ്പരം പുറം തടകുക എന്നൊരുപരിപാടിയുണ്ട്. താങ്കള്‍ക്കതിന്റെ ആവശ്യവുമില്ലല്ലോ.കമന്റാന്‍ തോന്നുന്നവര്‍ കമന്റട്ടെ!
ആശംസകള്‍
ReplyDeleteസുഹൃത്തേ സുസ്മേഷ്ജീ,
ReplyDeleteപെണ്ണായതു കൊണ്ടോ പിന്നാലെ വന്നു പീഡിപ്പിക്കുമെന്നു കരുതിയിട്ടോ അല്ല കഴിഞ്ഞ പോസ്റ്റില്‍
ഒരു അനോണി കമന്റിട്ടത്..സ്വന്തമായി ഒരു ബ്ളോഗുണ്ടെങ്കിലും ദീര്‍ഘ കാലമായി സംസര്‍ഗ്ഗമില്ലാത്തതിനാല്‍
പെട്ടെന്നു പാസ്സ് വേഡ് മറന്നു പോയതുകൊണ്ടാണ്.. എഴുത്തുകാരനെന്ന നിലയില്‍ കമന്റില്‍ കാമ്പുണ്ടോ എന്നു നോക്കേണ്ട കാര്യമല്ലേ ഉള്ളൂ,അനോണിമിറ്റിയെ നിരുത്സാഹ പെടുത്തുന്നതെന്തിന്. അല്ലെങ്കിലും സനോണികളായി വരുന്ന എത്ര പേരെ ,ആ പേരുകള്‍ക്കപ്പുറം നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട് ,അവരെ പ്രോത്സാഹിപ്പീക്കുവാനൊ വ്യക്തി പരമായ അടുപ്പം സൂക്ഷിക്കുവാനോ ശ്രമിച്ചിട്ടുണ്ട്?
ഷാജി പറഞ്ഞു...ഞാന്‍ ആവര്‍ത്തനം ഒഴിവാക്കുന്നു.. :-)
ReplyDeleteസാധാരണ സൈബര്‍ എഴുത്തുകാരാണു പോസ്റ്റുകളുടേയും കമന്റ്കളുടെയുമൊക്കെ എണ്ണമെടുക്കാറ് . താങ്കളെ പോലെ എഴുതിത്തെളിഞ്ഞവരുടെ ബ്ലൊഗില്‍ വായനക്കാര്‍ കയറുന്നത് നല്ല കഥകള്‍ വായിക്കാനാണു. താങ്കളുടെ മുന്നത്തെ പോസ്റ്റും ഞാന്‍ വായിച്ചിരുന്നു. തന്റെ അലസത കൊണ്ട് നടക്കാതെ പോകുമായിരുന്ന ഒരു യാത്രയെ പറ്റി. എല്ലാ ബ്ലോഗിലും പ്രതീക്ഷിക്കാവുന്ന ഒന്ന്. നല്ല കഥകള്‍ ഈ ബ്ലോഗിലും വരുമെന്ന് വിശ്വാസത്തോടെ. ബ്ലൊഗില്‍ വന്നത് അച്ചടിച്ചാല്‍ എന്താണു കുഴപ്പം.മിക്ക ഇ വായനക്കാരും അച്ചടി പ്രസിദ്ധീകരണങ്ങള്‍ കാണുന്നവരല്ല. അത് പോലെ മിക്ക അ വായനക്കാര്‍ക്കും ഇ വായന തീരെയില്ല. അ ഇ വായനക്കാര്‍ വളരെ കുറവാണു.
ReplyDeleteമുൻ കാല കുറിപ്പുകൾ എന്ന് ബ്ലോഗിന്റെ ഇടത് വശത്ത് എഴുതിയ സ്ഥലത്ത് നോക്കൂ.. ഓരോ കൊല്ലവും എഴുതിയ പോസ്റ്റുകൾ കാണാം. അപ്പോൾ ഇനി അഞ്ചും കൂടി കടന്നാൽ നൂറടിക്കാല്ലോ! :)
ReplyDeleteഞാൻ ഒരു ഫോളോവർ ആണ്.. വായിക്കുമ്പോഴൊക്കെ കമന്റാറുമുണ്ട് :)
ഫോളോവേർസിന്റെ അത്രയും അഭിപ്രായങ്ങൾ വരികയെന്നത് പ്രയാസമാണ്. ഒരു കാരണം പലരും ഓഫീസുകളിൽ,ജോലി സ്ഥലങ്ങളിൽ ഒക്കെയിരുന്നോടിച്ചു വായനയാണ് ബ്ലോഗൊക്കെ.. അപ്പോൾ കമന്റ്സിടാൻ പറ്റിയെന്ന് വരില്ല..
സ്വന്തം ബ്ലോഗര്‍ ഡാഷ് ബോഡില്‍ നോക്കിയാല്‍ എത്ര പോസ്റ്റ് ആയെന്നറിയാന്‍ പറ്റും. ചിലര്‍ കമന്റാത്തത് തങ്ങള്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന അപകര്‍ഷതാബോധം കൊണ്ടാണ്. എഴുത്തുകാരനെ പേടിച്ചിട്ട്. അതാണ് ചില അനോണിമസ് കമന്റിനും കാരണമാകുക. ഭൂരിഭാഗം ആളുകളും പോസ്റ്റുകള്‍ വായിക്കും, അഭിപ്രായം പറയാന്‍ പലപ്പോഴും മിനക്കെടാറില്ല(ഞാനുള്‍പ്പെടെ). ഏതായാലും ആശംസകള്‍... :)
ReplyDeleteതാങ്കളെപോലെയുള്ള ഒരെഴുത്തുകാരന്‍റെ ബ്ലോഗില്‍ കമന്‍റുകള്‍ കുറയുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. മിക്കവാറും ആളുകള്‍ തെല്ലോരസൂയയോടെ വായിച്ചു മടങ്ങി പോകും (ഞാന്‍ ചെയ്യുന്നത് പോലെ). പിന്നെ ബ്ലോഗര്‍ ഡാഷ് ബോര്‍ഡില്‍ മുഴുവന്‍ ഡീറ്റ്യല്‍സും ഉണ്ടല്ലോ.
ReplyDeleteഅഭിനന്ദനങ്ങള്‍. :)-
ReplyDeletehttp://seeztheday.wordpress.com/
കഥകൾ കൂടി വല്ലപ്പോഴും പോസ്റ്റ് ചെയ്യൂ...
ReplyDeleteഅപ്പോൾ കാണാം അഭിപ്രായങ്ങളും, മുഖച്ചിത്രങ്ങളും!
(ആകെ ഒരു അപകടമേ ഉള്ളൂ, കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ ചിലർ അത് തുറന്നടിക്കും. പ്രശസ്തിക്കൊപ്പം വിമർശനവും സുസ്മേഷിനെപ്പോലെ ഒരെഴുത്തുകാരന് ഉൾക്കൊള്ളാനാവുമെന്നു കരുതുന്നു. എന്നെപ്പോലെ ധാരാളം ആരാധകർ ഓൺലൈനിൽ കാത്തിരിക്കുന്നു, കഥകൾക്കായി!)
jayanEvoor പറഞ്ഞ പോലെ താങ്കളുടെ കഥകളും ഞങ്ങള്‍ ഇതില്‍ പ്രതീക്ഷിക്കുന്നു .... എന്തായാലും സെഞ്ചുറി ആശംസകള്‍ ....
ReplyDeleteപിന്തുടരുന്നവരുടെ എണ്ണത്തില്‍ അഞ്ഞൂറാന്‍ ആയതിനു ആശംസകള്‍. പിന്നെ താങ്കളെപ്പോലുള്ളവര്‍ പോസ്ടിന്റെയും കമന്റിന്റെയും എണ്ണത്തിന് പുറകെ പോകണം എന്നെനിക്കു തോന്നുന്നില്ല. ഞാന്‍ ആദ്യമായി താങ്കളുടെ ബ്ലോഗ്ഗില്‍ കമന്റ് ചെയ്യുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ പേടി ഉണ്ടായിരുന്നു. താങ്കള്‍ അതിനെ എങ്ങനെ കാണും എന്നോര്‍ത്ത്. ഒരു പക്ഷെ പലര്‍ക്കും അങ്ങനെ തോന്നിയിരിക്കാം. പക്ഷെ കുറച്ചു നാളുകള്‍ക്ക് ശേഷം താങ്കള്‍ എന്റെ ഒരു കമന്റിനു മറുപടി നല്‍കിയപ്പോള്‍ വളരെയധികം സന്തോഷം തോന്നി.
ReplyDeleteഇങ്ങളെ വര്‍ത്താനം കേട്ടപ്പോള്‍ എനിക്ക് ഒരു കാര്യംമനസ്സിലായി ഇങ്ങള്‍ ചെറുതായി വലുതായ ആളാണെന്ന് ......അസ്സലാമുഅലൈക്കും
ReplyDeleteഎല്ലാ സുമനസ്സുകള്‍ക്കും നന്ദി.
ReplyDeleteഎന്‍റെ പോസ്റ്റുകളുടെ എണ്ണമറിയിച്ച സുഹൃത്തുക്കള്‍ക്കും നന്ദി.
കഥകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം.
സ്നേഹത്തോടെ,
സുസ്മേഷ്.
അതെ, കഥകള്‍ വരട്ടെ......
ReplyDelete