ജലദോഷത്തിന്റെ മൂഡുണ്ട്.അതെന്ത് മൂഡാണോ ആവോ.പനിക്കുമോ എന്ന് തോന്നും.കുളിരുന്നുണ്ടോ എന്ന് തോന്നും.തോന്നലുകളാണ് എല്ലാം.പലവിധ തോന്നലുകളാവുമ്പോള്‍ പലതും ചെയ്യും.വൈകിട്ട് പുറത്തുപോയപ്പോള്‍ ചുക്കുകാപ്പിപ്പൊടി വാങ്ങിവന്നു.ഉണ്ടാക്കികുടിച്ചപ്പോള്‍ ഒരു സ്വാദുമില്ലാത്ത വെള്ളം.കഴിഞ്ഞ ദിവസം പഴുത്ത ചോളം പുഴുങ്ങി പാക്കറ്റിലാക്കി വിലയിട്ടു വച്ചിരിക്കുന്നത് കമ്പോളത്തില്‍ കണ്ടിരുന്നു.(യാത്രകള്‍ക്കിടയില്‍ ചുട്ട ചോളവും പുഴുങ്ങിയ ചോളവും നീ രുചിച്ചുതിന്ന നാളുകളോര്‍ത്തു.ഉപ്പിലിട്ടതും വെള്ളത്തിലിട്ടതും ഉണക്കിവച്ചതുമൊക്കെ ആവശ്യപ്പെടുന്നത് നിനക്കിഷ്ടമാണല്ലോ.)കുട്ടിക്കാലത്ത് കുരുമുളക് വള്ളികളായിരുന്നു മുറ്റത്തരികില്‍ കാണാനുണ്ടായിരുന്നത്.കണ്ണും ചിമ്മി എഴുന്നേറ്റ് വന്ന് മൂത്രമൊഴിക്കാനിരിക്കുന്നത് ഒരു കുരുമുളക് ചെടിയുടെ ചോട്ടിലായിരുന്നു.വീട്ടിലെന്നും നല്ല കുരുമുളക് മണി കാണും.വെയിലത്ത് ഉണക്കി കറുപ്പിച്ചത്.ഒരെണ്ണം കടിച്ചാല്‍ മതി വായ നീറിപ്പുകയാന്‍ .അതില്‍ കുറച്ചെടുത്താണ് അമ്മ രസമുണ്ടാക്കുന്നതും ജലദോഷം വരുമ്പോള്‍ ചുക്കുകാപ്പി ഉണ്ടാക്കുന്നതും.ആ കാപ്പി കുടിച്ചിറക്കാന്‍ ഇത്തിരി പ്രയാസമുണ്ടായിരുന്നു.ഇപ്പോള്‍ സാധാരണ ഹോട്ടലുകളിള്‍ കിട്ടുന്ന കുരുമുളക് പൊടി എന്ന പുകയിലപ്പൊടി പോലുള്ള സാധനം മണത്താല്‍ തുമ്മല്‍ പോലും വരാറില്ല.
ജലദോഷത്തിന്റെ മൂഡ് ചിലപ്പോള്‍ നല്ല അനുഭവം തരും.പലപ്പോഴും മറിച്ചായിരിക്കും ഫലം.വൃത്തികെട്ട സ്വപ്നങ്ങള്‍ കാണുമെന്നതാണ് സങ്കടം.തണുക്കുമെന്നതാണ് അതിലേറെ കഷ്ടം.അസുഖം വന്നിട്ട് തണുക്കുമ്പോള്‍ പ്രിയപ്പെട്ടൊരാളുടെ ചൂട് തന്നെ വേണം.
സാന്തോര്‍ മറായിയുടെ എമ്പേഴ്സ് വായിച്ചു.മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം സിനിമ കണ്ടു.നിന്നെ ഓര്‍ത്തു.നമ്മുടെ വാര്‍ദ്ധക്യവും.
സ്നേഹം വെയിലത്തുണക്കിയ ഒരു കുരുമുളക് മണിയാണല്ലേ.എത്രകാലം ഇരുന്നാലും കെട്ടുപോവില്ല.എരിവും മണവും ഗുണവും പോവില്ല.സേവിച്ചാല്‍ അസുഖങ്ങളൊക്കെ പോവുകയും ചെയ്യും.നമ്മളും നമ്മുടെ സ്നേഹവും നല്ല തോട്ടത്തില്‍ നല്ല കൃഷിക്കാരനുണ്ടാക്കിയ നല്ല ഔഷധിയെപ്പോലെയാവട്ടെ.

ഈ ദിവസത്തിന്‍റെ....
ReplyDeleteനല്ല ഔഷധികള്‍ ..ഈ ദിവസം സുഗന്ധമൂറുന്നതാവട്ടെ
ReplyDeletevirahamanllo mashe?
ReplyDeleteഹ ഹ ഹ.. ജലദോഷം പിടിച്ചല്ലേ? കണക്കായി പോയി. ചുമയും കുരയും ഒക്കെയായി വൈറല്‍ ഫീവര്‍ ആയി മാറാന്‍ ആശംസകള്‍
ReplyDeleteസസ്നേഹം അജിത.
ഔഷധി ഫലിക്കട്ടെ...
ReplyDeleteആശംസകള്‍..
സ്നേഹം തന്നെയാണു മരുന്നു.
ReplyDeleteഓര്‍മ്മക്കള്‍ക്ക് തണ്ണുപ്പേറ്റു ജലദോഷമുണ്ടായി സ്നേഹത്തിന്റെ എഴുത്തുകള്‍ ഉണ്ടാകട്ടെ......
ReplyDeleteഅതെ സ്നേഹം വെയിലത്തുണക്കിയ ഒരു കുരുമുളക് മണി തന്നെ ... നല്ല രചന
ReplyDeleteസ്നേഹവും കുരുമുളകും. എരിയും പിന്നെ കരയും
ReplyDeleteകുറെയായി, ആകെ നഷ്ടബോധം ആണല്ലോ.. നഷ്ടമായതൊക്കെ തിരിച്ചുകിട്ടട്ടെ.. നല്ല പോസ്റ്റ്.
ReplyDelete