നെടുമ്പാശേരിയിലേക്ക് വന്ന നാള്‍ മുതല്‍ എന്നെ ആകര്‍ഷിക്കുന്നതാണ് വഴിയരികിലെ കുശുമാവുകള്‍ .വേനല്‍ മൂക്കുകയും നാടാകെ തീ സമാനമായ ചൂടും കാറ്റും പടരുകയും ചെയ്തപ്പോഴാണ് അവ പൂക്കാന്‍ തുടങ്ങിയത്.നോക്കിനോക്കി നില്‍ക്കേ പൂക്കള്‍ വിരിഞ്ഞ് കായ്കളായി.ഇളം പച്ച നിറമുള്ള കശുമാങ്ങകള്‍ കുലകളായി വളരാന്‍ തുടങ്ങി.മദിപ്പിക്കുന്ന മണത്തോടെ പൂങ്കുലകള്‍ ഫലങ്ങള്‍ക്ക് വഴിമാറി.പിന്നെ നടവഴിയിലാകെ പഴുത്ത കശുമാങ്ങയുടെ കൊതിപ്പിക്കുന്ന സൌരഭ്യമായി.തലയ്ക്കുമുകളില്‍ ചുവപ്പും ഇളം ചുവപ്പും മഞ്ഞയും തീക്ഷ്ണമഞ്ഞയും നിറങ്ങളില്‍ അവ പഴുത്തുതുടുത്തു കിടക്കാന്‍ തുടങ്ങി.ഇടക്കിടെ ഫലങ്ങളെ മറികടന്നു നടക്കുമ്പോള്‍ ഇടം കണ്ണിട്ടുനോക്കി കൊതിയടയാളം വയ്ക്കും.ഓര്‍മ്മ മലപ്പുറത്തെയും മഞ്ചേരിയിലെയും ബാല്യകാലത്തിലേക്ക് പോകും.തണല്‍പടര്‍ത്തിയ കൂറ്റന്‍ പറങ്കിമാവിന്‍ തോട്ടങ്ങള്‍ ആത്മാവിന് നിറവായി ഓര്‍മ്മയ്ക്ക് കൂട്ടുവരും.
കുട്ടിക്കാലത്ത് കടിച്ചുപങ്കിട്ട പറങ്കിമാങ്ങാപ്പഴങ്ങളുടെ സ്വാദ് എന്നെ നീറ്റാന്‍ തുടങ്ങിയിരുന്നു.
ഈ പ്രായത്തില്‍ ,ഈ വേഷഭൂഷാദികളില്‍ എങ്ങനെ ഒരു കശുമാങ്ങ കടിച്ചുതിന്നാം?
അഥവാ തിന്നാല്‍ത്തന്നെ അത് സാമൂഹികവിരുദ്ധമാവുമോ?
അന്യന്‍റെ പറമ്പിലെ മുതലാണ്.അതെങ്ങനെ ചോദിക്കാതെ പറിച്ചെടുക്കും.!
വേനലിനെ പിളര്‍ത്തിയും തളര്‍ത്തിയും മഴ അങ്ങിങ്ങായി വീഴാന്‍ തുടങ്ങി.രണ്ടാഴ്ച സ്ഥലത്തുണ്ടായിരുന്നില്ല.ഇന്ന് വരുമ്പോള്‍ ഫലങ്ങള്‍ മിക്കതും പൊഴിഞ്ഞുതുടങ്ങിയത് കണ്ടറിഞ്ഞു.ഖേദം തോന്നി.നല്ല നാട്ടുഫലങ്ങളാണ് നിലത്തു വീണു നശിക്കുന്നത്.ഒരെണ്ണമെങ്കിലും കടിച്ചുതിന്നില്ലെങ്കില്‍ ബാല്യത്തിന്‍റെ ഓര്‍മ്മയും പേറി ജീവിക്കുന്നതെന്തിനാണ്.!
ഇന്നുച്ചയ്ക്ക് ഫ്ലാറ്റില്‍ നിന്നും ഇറങ്ങി.മുന്നിലെ കശുമാവിന്‍ ചോട്ടിലേക്ക് ചെന്നു.മുകളിലേക്ക് നോക്കി.തലയ്ക്കുമുകളില്‍ വഴിനക്ഷത്രങ്ങള്‍ പോലെ സമ്പന്നമായ കശുമാങ്ങാപ്പഴങ്ങള്‍ .നിലത്തുകിടന്ന ഉണക്കക്കമ്പെടുത്ത് വീശിയെറിഞ്ഞു.പഴത്തെ മാത്രം ഉന്നമിട്ടാണ് എറിഞ്ഞത്.കുട്ടിക്കാലത്തെപ്പോലെ കുലയോ മൂക്കാകായകളോ തല്ലിക്കളയാന്‍ മനസ്സ് വന്നില്ല.കൃത്യമായി വീണത് ഒന്നാന്തരം പഴം.വലംകൈയുടെ പെരുവിരലും ചൂണ്ടുവിരലും അണ്ടിയില്‍ അമര്‍ത്തിപ്പിടിച്ച് മൂടുമുതലേ കടിച്ചുവലിച്ചു കുടിച്ചു.ഓ..രാക്ഷസനെപ്പോലെ കശുമാമ്പഴത്തെ ആക്രമിക്കുന്ന ആദ്യത്തെ മനുഷ്യന്‍ ഞാനായിരിക്കും.ലജ്ജ തോന്നിയതിനെ മാമ്പഴരുചി പൂഴ്ത്തിക്കളഞ്ഞു.അടുത്ത ഏറിന് സജ്ജമായി.മലപ്പുറത്തെ കുന്നിന്‍ ചരിവുകള്‍ ആര്‍പ്പിടുന്നത് ഞാന്‍ കേട്ടു.രണ്ടാമത്തെ ഏറിനും കൃത്യം ഒരു ഫലം.അതും തിന്നു.ഉടുപ്പില്‍ കറ വീഴാതെ വളഞ്ഞുനിന്ന് തിന്നു.പരിസരം നോക്കിയില്ല.കാറില്‍ പോണ വഴിയാത്രക്കാരെ ശ്രദ്ധിച്ചില്ല.കാല്‍നടക്കാര്‍ നോക്കിനോക്കി പോകുന്നുണ്ടായിരുന്നു.
മനസ്സുകൊണ്ട് ഞാനൊരു യാത്ര പോവുകയായിരുന്നു അപ്പോള്‍ .അകലേക്ക്..കുഞ്ഞുപ്രായത്തിന്‍റെ ആരവങ്ങള്‍ തിരമാലകള്‍ പോലെ ഉയരുന്നുണ്ടായിരുന്നു.അടുത്തതും എറിഞ്ഞുവീഴ്ത്തി കടിച്ചീമ്പി തിന്നു.വിലയുള്ള കശുവണ്ടി ചുവട്ടില്‍തന്നെ ഇട്ടു.വയറും മനസ്സും കുടുകുടാ നിറഞ്ഞു.ഒരേറൊക്കെ എറിയാന്‍ ഇന്നും മറന്നിട്ടില്ല.ഉന്നം പിടിക്കുന്നതില്‍ നോട്ടം പതറിയിട്ടില്ല.നാവിലെ രുചിയെ ഒരു കറയും മൂടിയിട്ടില്ല.ഞാന്‍ പശിമയുള്ള ചാറൊലിക്കുന്ന ഇരും കൈയും അകറ്റിപ്പിടിച്ച് ഫ്ലാറ്റിലേക്ക് നടന്നു.
വുഡ് ലാന്‍റിന്‍റെ ഷൂസും ഇംപീരിയലിന്‍റെ വാച്ചും പെപ്പേ ജീന്‍സിന്‍റെ കണ്ണടയും മോശമല്ലാത്ത വിലയുടെ ജീന്സും ഷര്‍ട്ടുമൊക്കെ ഇടാന്‍ സാധിക്കുമ്പോഴും ഒരു മാമ്പഴം പറിച്ചുതിന്നാനുള്ള സന്നദ്ധത കൈമോശം വരാതെ സൂക്ഷിക്കുന്നതിനെയാണ് നാം ജീവിതം എന്ന് തിരിച്ചറിയേണ്ടതെന്നു തോന്നുന്നു.
മധുപാത്രം നീട്ടുന്ന പ്രകൃതി..
ReplyDeleteഒരു കുട്ടിയായി കവരും
Deleteകൗതുകം എങ്ങോ മറഞ്ഞു
സമയ കുരുക്കില്‍ കുട്ടിത്തം പൊലിഞ്ഞു
എന്‍റെ ബാല്യത്തിന്‍ വരമ്പില്‍
വികൃതികള്‍ ഓടി കളിക്കുംപോലെ തോന്നി
ഓര്‍മ്മകള്‍ അയവിറക്കി..
ReplyDeleteതരംകിട്ടുമ്പോഴൊക്കെ പുതുക്കി വയ്ക്കാം നമിക്കീ ഓര്‍മകളുടെ രുചികളെ
ReplyDeleteആശംസകള്‍
ഉടുപ്പെല്ലാം നാശമാക്കല്ലേ കൊച്ചേ..കുനിഞ്ഞു തിന്ന്..." എന്ന ശാസന എന്റെ ചെവിയില്‍ മുഴങ്ങുന്നു.
ReplyDeletewow....njanum ente kuttikkalathekku poya pole edu vaayichappol!
ReplyDeleteഒരു കുട്ടിയായി കവരും
ReplyDeleteകൗതുകം എങ്ങോ മറഞ്ഞു
സമയ കുരുക്കില്‍ കുട്ടിത്തം പൊലിഞ്ഞു
എന്‍റെ ബാല്യത്തിന്‍ വരമ്പില്‍
വികൃതികള്‍ ഓടി കളിക്കുംപോലെ തോന്നി
നമുക്ക് കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാം,,,
ReplyDeleteവില പിടിപ്പുള്ള ആടയാഭാരണങ്ങളെക്കാള്‍ മൂല്യമേറിടും പ്രകൃതി തന്‍ മധു ചഷകങ്ങള്‍ ..ഒക്കെയും എറിഞ്ഞു വീഴ്ത്തി രുചിച്ചു എന്നിടത്താണ് അതിന്റെ മാധുര്യം
ReplyDeleteവള്ളിട്രൗസറുടുത്ത് നഗ്നപാദനായി, ഓയിൽ സീലിന്റെ റിംഗ് കുടക്കമ്പി വളച്ചു ചുറ്റിയ ഉപ്പൂത്തിക്കമ്പ് കൊണ്ട് നടവഴികളിലൂടെ ഉരുട്ടി ഏവീട്ടിക്കാരുടെ കശുവണ്ടിത്തോട്ടത്തിലെ പൊങ്ങിനിൽക്കുന്ന വേരുകളിലേക്ക് പാഞ്ഞുപോയ ഇന്നലെകൾ. ഈച്ചയാർക്കുന്ന മരച്ചുവട്ടിലെ ഏറുകമ്പുകൾ മുകളിലോട്ടും ചെഞ്ചുവപ്പ് നിറത്തിൽ പാൽനിറഞ്ഞ കശുമാങ്ങ താഴോട്ടും.....
ReplyDeleteമനോഹരമായ, നന്മ നിറഞ്ഞ ഇന്നലകളിലേക്ക് ഒരു യാത്ര തരപ്പെടുത്തി ത്തന്നതിന് നന്ദി.
ഇതാദ്യമായാണ് കശുമാങ്ങയെക്കുറിച്ച് ആരെങ്കിലും എഴുതിയത് ഇത്രയും കൊതിപ്പിക്കുന്ന രീതിയില്‍ എഴുതിയത് വായിക്കുന്നത്. ശരിക്കും മാങ്ങ തിന്നു കഴിഞ്ഞ പോലത്തെ ഒരു ഫീലിങ്ങ്
ReplyDeleteപ്രണയമാണ് .... ജീവിതത്തോട് :)
ReplyDeleteപ്രതിഭയുള്ളവര്‍ നിസ്സാരമായ കാര്യങ്ങളില്‍ നിന്ന് പോലും മനോമോഹനമായ രചനകളുരുവാക്കുന്നതോര്‍ത്ത് അത്ഭുതപ്പെടുന്നു. കറുമ്പി എഴുതിയതുപോലെ “ഇതാദ്യമായാണ് കശുമാങ്ങയെക്കുറിച്ച് ആരെങ്കിലും എഴുതിയത് ഇത്രയും കൊതിപ്പിക്കുന്ന രീതിയില്‍ എഴുതിയത് വായിക്കുന്നത്.“
ReplyDeleteഒരു നര്‍ത്തകന്‍ നൃത്തം ചെയ്യുന്നത് കണ്ട് ഞാന്‍ ഒരിയ്ക്കല്‍ കൂട്ടുകാരനോട് പറഞ്ഞു. സ്വന്തം ശരീരചലനങ്ങളാല്‍ മറ്റുള്ളവരെ ഇത്ര സന്തോഷിപ്പിക്കാന്‍ ചിലര്‍ക്ക് കഴിയുന്നതോര്‍ത്ത് എനിയ്ക്ക് അത്ഭുതമായിരിയ്ക്കുന്നു എന്ന്.
(വളഞ്ഞു നിന്ന് കശുമാങ്ങപ്പഴം കടിച്ചുതിന്ന കാര്യം ഞാനുമോര്‍ക്കുന്നു. സുസ്മേഷിന്റെ കിറുകൃത്യമായ ഓര്‍മ്മകള്‍!!!!)
ഒരു കശുമാങ്ങ തിന്ന പോലെ തോന്നി...
ReplyDeleteപ്രിയ സുസ്മേഷ്,
ReplyDeleteവന്നല്ലോ മലര്‍ മഞ്ചലുമായി വാക്കുകള്‍!!!!
കൊണ്ടുപോയി എന്നേയും
ഓര്‍മ്മകള്‍ മധുരിക്കും
ആ സമ്പന്നകാലത്തേക്ക്.
സസ്നേഹം
അജിത
ഇത് വായിച്ചപ്പോൾ ആണ് പണ്ടത്തെ ഒരു സംഭവം ഓര്മ വന്നത്. ഞാനും അമ്മയും കൂടി two wheeler-ഇൽ പോകുകയായിരുന്നു. town കഴിഞ്ഞപ്പോൾ വഴിയരുകിൽ ഒരു വമ്പൻ മാവ് നില്ക്കുന്നു. അതിൽ നിന്നും വീണ മാങ്ങകൾ പഴുത്തതും പച്ചയും എല്ലാം റോഡിൽ അവിടിവിടെ കിടക്കുന്നുണ്ട്. പലതും വണ്ടി കയറി ചതഞ്ഞത്, എന്നെ ആശ്ച്ചര്യപ്പെടുത്തിക്കൊണ്ട് അമ്മ വണ്ടി ഒരു സൈഡിൽ ഒതുക്കിയിട്ടു മാങ്ങ പെറുക്കാൻ ആരംഭിച്ചു. എനിക്കാകെ ചമ്മലായി. പല വണ്ടിക്കാരും ഇത് തുറിച്ചു നോക്കിക്കൊണ്ട് പോകുന്നുണ്ട്..മതി അമ്മെ എന്ന് കൂടെ കൂടെ പറഞ്ഞു കൊണ്ട് ഞാൻ അമ്മയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മാങ്ങ പെറുക്കൽ ഒക്കെ കഴിഞ്ഞു കുട്ടിത്തം തുളുമ്പുന്ന ചിരിയോടെ അമ്മ പറഞ്ഞു.. " കാറ്റത്ത് വീണ മാങ്ങയ്ക്ക രുചി കൂടുതൽ... "
ReplyDeleteവായിച്ചു....... അങ്ങനെ ഒരു കാലമുണ്ടായിരുന്നു...
ReplyDeleteഞാന് പറഞ്ഞത്
ReplyDeleteഒരു പറങ്കി മാങ്ങയ്ക്ക് നമ്മെ ദശാബ്ദ്ങ്ങൽ പിന്നിലേക്ക് നയിക്കാൻ കഴിയും അല്ലേ.... എന്ടെ കൈവെള്ള യിലി ന്നുള്ളത് യുവത്വമാണ് ;എന്നോടൊരു വാക്ക് പോലും ചോദിക്കാതെ
ReplyDeleteനിർ ദക്ഷ ണ്യം എന്നെ വിട്ടു പോയ ബാല്യ കൌമാരങ്ങൽക്ക് പറഞ്കിമാങ്ങയുടെ ചവര്പ്പയിരുന്നു അന്ന് ..
ഒരു പറങ്കി മാങ്ങയ്ക്ക് നമ്മെ ദശാബ്ദ്ങ്ങൽ പിന്നിലേക്ക് നയിക്കാൻ കഴിയും അല്ലേ.... എന്ടെ കൈവെള്ള യിലി ന്നുള്ളത് യുവത്വമാണ് ;എന്നോടൊരു വാക്ക് പോലും ചോദിക്കാതെ
നിർ ദക്ഷ ണ്യം എന്നെ വിട്ടു പോയ ബാല്യ കൌമാരങ്ങൽക്ക് പറഞ്കിമാങ്ങയുടെ ചവര്പ്പയിരുന്നു അന്ന് ..
ആ ചവര്പ്പ് ഇന്നിവിടെയെത്തി തിരിഞ്ഞു നോക്കുമ്പോ നല്കുന്നത് എനിക്കറിയാൻ കഴിയാതിരുന്ന മധുരവും. പറങ്കി പഴം കഴിഞ്ഞ കുറെ നാളുകളായി എന്റെ ദൈനം ദിന ഓർമ്മകൾ വിട്ടു ഇറങ്ങി പോ യിരുന്നു. പായ്ക്ക് ററു കളിലടച്ചു വരുന്ന കശുവണ്ടി; പറങ്കിമാങ്ങ യെ മറന്ന നാളുകളിലും ഞാൻ വാങ്ങി കഴിക്കഴിചിരുന്നു . ഇവ അതെ പടി മരത്തിൽ കായ്ക്കുകയാനെന്നും, അവ വേ രൂന്നിയിരുന്ന ആ ചുവന്ന മഞ്ഞനിറമുള്ള ഫലത്തെ ഞാനരിയെണ്ടതില്ല എന്നും, ഉയര്ന്ന കലോരിക മൂല്യമുള്ളതും "നട്ട്" എന്ന ഓമനപ്പേരുള്ളതുമായ അണ്ടിയെ മാത്രം ബഹുമാനിക്കണമെന്നും ഏതൊരു "ന്യൂ ജനറേഷൻ മനുഷ്യനെ"യും പോലെ ഞാനും കരുതി വന്നു... നല്ല പഴുത്ത പറങ്കിമാങ്ങ അടര്തി ഈ പറഞ്ഞ "നട്ടി" നെ തിരുകി ദൂരേക്ക് വലിച്ചെറിഞ്ഞു ആര്ത്തിയോടെ കണ്ണും പൂട്ടി കടിച്ചു വലിച്ചു കുടിച്ചതും അവസാനം കഴുത്തി ലൂടെ നൂലുപോലെ പൊക്കിൾ ചുഴി വരെ അരിച്ചിറങ്ങിയ ആ മധുര നീരും, തൊണ്ടയിലെ ചവര്പ്പുംഞാൻ വലിച്ചു കൂട്ടിയ ഓർമ കൽക്കോ, എന്നിൽ വളര്ന്നു വരുന്ന മറ വിക്കോ സ്പർശിക്കാൻ കഴിഞ്ഞിട്ടില്ല.... നന്ദി പ്രിയ സുസ്മെഷിന് ...
എത്ര മനോഹരമാണ്. ഇത്രയും മനോഹരമായി ഭാഷയെ സമീപിക്കുന്ന ഈ കഴിവിനെ മാതൃകയാക്കുന്നു. പുസ്തകങ്ങളെ തെരഞ്ഞു പിടിച്ചു വായിക്കട്ടെ..
ReplyDeleteഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
കശുമാങ്ങ പെറുക്കിനടന്നും നാടന്‍ മാങ്ങക്ക് കല്ലെറിഞ്ഞും കഴിച്ച പഴയ കുറേ വേനലവധിക്കാലങ്ങളിലെക്കായി മനസ്സ് കുറെയേറെ പിന്നിലേക്ക് സഞ്ചരിച്ചു.
ReplyDeleteനന്ദി..ആശംസകള്‍
enikku malayalathil type cheyanamenu und; aryella., manglish tane raksha!
ReplyDeleteenikku valare adhekam estapetu, eenu deepika pathrathil thankale pati oru lekghnam vaichu.Athente talakeetu " kottikale thenunnunna pashukkalude lokam" e thalakketanu athu vaikan enne preripichathu, angane susmesh chandroth enna sahithiya karane njan arenju. kooduthal areyiane ..search!!! Angane evdethy!!.
Ente balyathelum njan kashumangha parekkalum , kara patichathinu ammayude shakaranghalum ellam ennum orkunnu.
:)
ReplyDelete"..... ഒരു മാമ്പഴം പറിച്ചുതിന്നാനുള്ള സന്നദ്ധത കൈമോശം വരാതെ സൂക്ഷിക്കുന്നതിനെയാണ് നാം ജീവിതം എന്ന് ..."ഈ ഭാഗം എന്നെ വല്ലാതെ ആകർഷിച്ചു എന്ന് പറഞ്ഞാൽ മതിയല്ലൊ.
ReplyDeleteഅതെ നമ്മള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ഈ ജീവിതം തന്നെ
Deleteഅതെ നമ്മള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ഈ ജീവിതം തന്നെ
Deleteഒരു നെല്ലിക്കയും ഒരുകവിൾ വെള്ളവും മതി ബാല്യത്തിലേ ക്കോടാൻ എന്നാരോ പറഞ്ഞതോർത്തുപോയി....
ReplyDeleteനന്ദി...ബാല്യത്തിന്റെ ന ല്ലൊരേടു പിന്നോട്ടു മറിപ്പിച്ചതിനു...
Why didn't I write my experiences same like this.....
ReplyDeleteOrupaad late comment aanennariyaam..... paper lodge vayikkanum evide ethaanum ethrayum naaleduthu...... vaakkukal kondu koottikondu poya baalyathil ninnu thanne parayatte ethrayum maduramayee oru kasumaaga njaan kazhichittillaa.... eniyum othiri ezhuthanam...
ReplyDelete"വിലയുള്ള കശുവണ്ടി ചുവട്ടില്‍തന്നെ ഇട്ടു". ഞാനിതുവരെ കേട്ടില്ല കശുമാമ്പഴം തിന്നുന്നതിനെപ്പറ്റി. ഇനി ശ്രമിച്ചു നോക്കാമല്ലോ !പുതിയൊരുകൂട്ടം ഭക്ഷ്യവസ്തുവായി.
ReplyDeleteതിന്നാത്ത കശുമാമ്പഴത്തെക്കുറിച്ച് വായിച്ചനേരത്തൊക്കെയും മാമ്പഴം മാത്രമെ ഓര്‍മയില്‍ വരുന്നുണ്ടായിരുന്നുള്ളു...
"വിലയുള്ള കശുവണ്ടി ചുവട്ടില്‍തന്നെ ഇട്ടു". ഞാനിതുവരെ കേട്ടില്ല കശുമാമ്പഴം തിന്നുന്നതിനെപ്പറ്റി. ഹാ! പുതിയൊരു ഭക്ഷ്യവസ്തുവായല്ലോ!
ReplyDeleteകശുമാമ്പഴം കഴിച്ചതിനെപ്പറ്റി വായിച്ചപ്പോഴൊക്കെയും മാമ്പഴം മാത്രമെ മനസ്സില്‍ വരുന്നുണ്ടായിരുന്നുള്ളു...