Wednesday, November 3, 2010

മഴവില്ല്‌

1
ആയിരത്തൊന്നുരാവുകള്‍
കഥകള്‍ പറഞ്ഞത്‌ ഞാനാണ്‌.
നീ കേള്‍ക്കുകയായിരുന്നു.
2
മറക്കാന്‍ കഴിയുന്നില്ല തരിമ്പും
ശ്രമിച്ചിട്ടുമാവുന്നില്ല,
പടികയറിച്ചിരിച്ചെത്തുകയാണ്‌
ഓര്‍മ്മതന്‍ പൂവാലി.
3
അങ്ങാടിയിലെ കരിമ്പുകള്‍
മധുരിക്കില്ല,
തൊടിയിലെ
ഒറ്റക്കരിമ്പ്‌ പൂക്കുകില്‍.!
4
പ്രണയത്തിന്റെ
മറുഭാഷയാണ്‌
സങ്കടം.
അതൊരുടുപ്പുപോലെ
നാമണിഞ്ഞുകൊണ്ടേയിരിക്കും
മാറിമാറി.
5
വഴിക്കണ്ണിന്റെ വേദനയെപ്പറ്റി
നിനക്കെന്തറിയാം,
അതനുഭവിച്ച മിഴി പറഞ്ഞറിയാതെ?
6
ആയിരമുണ്ണികള്‍ക്കു
തൊട്ടിലാട്ടുവാന്‍
ആയിരമുണ്ണിക്കനികള്‍ക്കു
പേരു തിരയുവാന്‍
അലയുകയാണൊരു
കാമിനി.
അവള്‍ക്കുപേര്‌
കണ്ണിമാങ്ങയെന്ന്‌.
7
പ്രണയത്തിന്റെ കയത്തില്‍
അവിശ്വാസത്തിന്റെ വാക്കുകള്‍
നീലിച്ചുകിടക്കും.
ആ വാക്കുകളുടെ കറ
ജലപ്പരപ്പില്‍ പരക്കും.
കയത്തില്‍ മരിച്ച കാമുകന്‌
മത്സ്യത്തിന്റെ ഒറ്റക്കണ്ണ്‌
പൂക്കുന്നതുകാണാം.
പ്രണയത്തിന്റെ കയത്തില്‍
വിടരുന്നത്‌,സദാ-
മൃതിയുടെയും ദുഖിയുടെയും
ഇരട്ടക്കണ്ണുകളാണ്‌.

13 comments:

  1. പ്രണയത്തിന്റെ
    മറുഭാഷയാണ്‌
    സങ്കടം.
    അതൊരുടുപ്പുപോലെ
    നാമണിഞ്ഞുകൊണ്ടേയിരിക്കും
    മാറിമാറി.

    I liked this orange one most...

    ReplyDelete
  2. ഇത് കവിതകള്‍ അല്ല ..കാലത്തിന്റെ വാക്കുകള്‍ ആണ്

    ReplyDelete
  3. മഴവില്ല്‌ - മഴവില്ല്

    ReplyDelete
  4. ഇവിടെ ഈയിടെയായി പ്രണയം പൂക്കുകയാണല്ലോ..

    ReplyDelete
  5. വരികള്‍ വായിക്കുമ്പോള്‍ സങ്കട മഴ നനഞ്ഞ ഒരു അപ്പൂപ്പന്‍ താടിപോലെ ആവുന്നു മനസ്സ്..

    ReplyDelete
  6. വീണ്ടും പ്രണയം

    ReplyDelete
  7. i liked teh green one and violet one..and i am reaading your paper lodge at madhyamam..hmmmm nice

    ReplyDelete
  8. പ്രണയത്തിന്റെ
    മറുഭാഷയാണ്‌
    സങ്കടം.
    അതൊരുടുപ്പുപോലെ
    നാമണിഞ്ഞുകൊണ്ടേയിരിക്കും
    മാറിമാറി.
    kollam...

    ReplyDelete
  9. പ്രണയത്തിന്റെ മറുഭാഷയാണ്‌ സങ്കടം.
    അതൊരുടുപ്പുപോലെ നാമണിഞ്ഞുകൊണ്ടേയിരിക്കും
    മാറിമാറി.....

    ReplyDelete
  10. മറക്കാന്‍ കഴിയുന്നില്ല തരിമ്പും
    ശ്രമിച്ചിട്ടുമാവുന്നില്ല,
    പടികയറിച്ചിരിച്ചെത്തുകയാണ്‌
    ഓര്‍മ്മതന്‍ പൂവാലി.

    പ്രണയത്തിന്റെ കയത്തില്‍
    അവിശ്വാസത്തിന്റെ വാക്കുകള്‍
    നീലിച്ചുകിടക്കും.
    ആ വാക്കുകളുടെ കറ
    ജലപ്പരപ്പില്‍ പരക്കും.
    കയത്തില്‍ മരിച്ച കാമുകന്‌
    മത്സ്യത്തിന്റെ ഒറ്റക്കണ്ണ്‌
    പൂക്കുന്നതുകാണാം.
    പ്രണയത്തിന്റെ കയത്തില്‍
    വിടരുന്നത്‌,സദാ-
    മൃതിയുടെയും ദുഖിയുടെയും
    ഇരട്ടക്കണ്ണുകളാണ്‌.

    വഴിക്കണ്ണിന്റെ വേദനയെപ്പറ്റി
    നിനക്കെന്തറിയാം,
    അതനുഭവിച്ച മിഴി പറഞ്ഞറിയാതെ?

    പ്രണയത്തിന്റെ
    മറുഭാഷയാണ്‌
    സങ്കടം.
    അതൊരുടുപ്പുപോലെ
    നാമണിഞ്ഞുകൊണ്ടേയിരിക്കും
    മാറിമാറി.


    --------------

    എന്‍റെ നിറങ്ങളുടെ ക്രമം ഇതാണ്..
    സുസ്മേഷ്ജീ.. മനോഹരം

    ReplyDelete
  11. 'മഴവില്ല്‌' സംഭവിച്ചുപോയതാണ്‌.
    കാരണക്കാരി നീയാണ്‌.നീ മാത്രം.
    ഇനി വായനക്കാരോട്‌:മഹേന്ദര്‍ ഓറഞ്ച്‌ എടുത്തോളൂ..മൈഡ്രീംസ്‌,അത്ര വേണോ..?നമ്മുടെയൊക്കെ ജീവിതത്തിനു കാതോര്‍ക്കുമ്പോള്‍ കിട്ടുന്നതല്ലേ ഇതെല്ലാം.വെറും ആവര്‍ത്തനങ്ങള്‍..അല്ലാതെന്ത്‌.!റെയര്‍ റോസ്‌..തെറ്റിപ്പോയി.ഇവിടെ എന്നാല്‍ എന്നില്‍ സദാ പ്രണയം പൂക്കുകയും സൗരഭം പരത്തുകയും ചെയ്യുന്നു.സര്‍വ്വചരാചരങ്ങളോടും എനിക്കു പ്രണയമുണ്ട്‌.എല്ലാത്തിനെയും പുതുമയോടെ നോക്കിക്കാണാന്‍ സഹായിക്കുന്നതും അതാണ്‌.ബ്ലോഗിലെ കവിതകളേയും എന്റെ മനോഭാവത്തെയും രണ്ട്‌ രീതിയിലും വായിക്കാം.വായനക്കാരുടെ ഇഷ്ടം പോലെ.റീനു,ലക്ഷ്‌മി ഒക്കെ ഇവിടെ പുതിയതാണ്‌.സ്വാഗതം.തുടര്‍ന്നും എന്റെ പോസ്‌റ്റുകള്‍ വായിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.രണ്ടുപേര്‍ക്കും നന്ദി.പേപ്പര്‍ ലോഡ്‌ജ്‌ വായിക്കുന്ന റീനുവിന്‌ പ്രത്യകിച്ചും.മൈലാഞ്‌്‌ചിയുടെ ദീര്‍ഘവായനയില്‍ കുളിര്‍മ.നന്ദി.എല്ലാവര്‍ക്കും.
    ഒരിടവേളയ്‌ക്കുശേഷം നമുക്ക്‌ പ്രണയകവിതകള്‍ തുടരാം.

    ReplyDelete
  12. മൃതിയുടെയും ദു:ഖിയുടെയും ഇരട്ടക്കണ്ണുണ്ടായിട്ടും........ആയിരത്തൊന്നു രാവുകൾ വരികയും പോവുകയും ചെയ്യുന്നു.

    ReplyDelete