Monday, November 1, 2010

ഫോണും നെറ്റുമില്ലാത്ത ലോകത്ത്‌ തനിച്ചിരിക്കുന്നൊരു പ്രണയിയെ സംബന്ധിച്ച്‌...

ടിവാതില്‍ക്കലോളം
വന്നുനില്‍പ്പുണ്ട്‌ ഭ്രാന്തന്‍
ക്ഷണനേരം മതി
‌അകത്തേക്കുവരാനും
അടക്കിഭരിക്കാനും!-

11 comments:

  1. എല്ലാം പ്രണയ കവിതകള്‍...സത്യത്തില്‍...?

    സുസ്മേഷിന്റെ ചില വരികള്‍ എന്നെ വല്ലാതെ കൊതിപ്പിക്കുന്നു...പിന്നെ കുറച്ചു അസൂയപെടുത്തുന്നു.

    ReplyDelete
  2. ‘ഠേ‘ ന്ന് ഇരിക്കുന്നു എന്ന് പാലക്കാട്ടുകാർ.

    ReplyDelete
  3. മതി മതി സുസ്മേഷേ..
    പോയി നോവല്‍ എഴുത്...

    (അസൂയ കൊണ്ടാണേ..)

    ReplyDelete
  4. എന്നിട്ടെന്താ അകത്തേക്ക് വിളിചിരുതാതത്..

    ReplyDelete
  5. ഫോണും നെറ്റും ഉള്ള ലോകത്ത് തനിച്ചിരിക്കുന്ന ഒരു പ്രണയിയെ സംബന്ധിച്ചും..

    ReplyDelete
  6. ഒരുപാട് ഭ്രാന്തന്മാര്‍ ഉള്ളപോള്‍ ഏതു ഭ്രാന്തനെ വിളിക്കും

    ReplyDelete
  7. പണ്ടത്തെ സത്യങ്ങൾ വിളിച്ചുപറയുകയാണല്ലോ....

    ReplyDelete
  8. പ്രണയകവിതകള്‍ എഴുതുന്നതുകൊണ്ടുമാത്രം ഒരാള്‍ ഇപ്പോള്‍ പ്രണയിയാവണമെന്നുണ്ടോ മധൂ.. (ആകരുതെന്നുമില്ലാട്ടോ). മനസില്‍ പ്രണയം നിറയുക എന്നത് ഒരു പുണ്യമോ ഭാഗ്യമോ ആയിപ്പോലും കാണാന്‍ ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്..

    ReplyDelete
  9. അഭിപ്രായങ്ങളെഴുതിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete