30 ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2010 വിടപറയുമല്ലോ.
ഈ വര്‍ഷം എന്‍റെ എഴുത്തുജീവിതത്തിന് തന്നത് കനപ്പെട്ട രണ്ടുപുരസ്കാരങ്ങളാണ്.രണ്ട് അവാര്‍ഡുകളും കിട്ടിയത് നവംബറിലാണ്. 'മരണവിദ്യാലയം' എന്ന കഥയ്ക്ക് ആദരണീയനായ പത്രാധിപര്‍ കെ.എ.കൊടുങ്ങല്ലൂരിന്‍റെ പേരിലുള്ള കഥാപുരസ്കാരവും '9' എന്ന നോവലിന് അങ്കണം അവാര്‍ഡും.സന്തോഷമുണ്ട്.വളരെയേറെ.ആ സന്തോഷമാണ് ഇപ്പോള്‍ എന്‍റെ പ്രിയവായനക്കാരുമായി ഞാന്‍ പങ്കിടുന്നത്.
എഴുതിയ രണ്ടുനോവലും അംഗീകാരങ്ങള്‍ നേടി.അതിലെ കഥാപാത്രങ്ങള്‍ ഇതാ ഇപ്പോള്‍ എന്നോടൊപ്പം.കള്ളന്‍ വെളുത്ത അന്ത്രുവും ഇച്ചിരയും ദീപക്കും സരോജയും സുപ്രിയയും നന്തിയാട്ട് മാര്‍ക്കോസും തൂവാനം ഫിലിപ്പും കുഞ്ഞിക്കണ്ണനും ഇതാ എനിക്കരികില്‍..അവര്‍ 9 -ലെ കഥാപാത്രങ്ങളാണ്.ഡി-യിലെ ദാമുവും നിലാവതിയും നദിയും സുഹറയും അവര്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്.എല്ലാവരും സന്തുഷ്ടരാണ്.ഈ ഞാനും.
നോവലുകള്‍ വായിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്ത ധാരാളം പേരുണ്ട്.എല്ലാവര്‍ക്കും നന്ദി.
വരാനിരിക്കുന്ന വർഷങ്ങളിലും അംഗീകാരങ്ങൾ തേടിയെത്തെട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ReplyDeleteആശംസകൾ
ഞങ്ങളും സന്തുഷ്ടരാണ്
ReplyDeleteരണ്ട് പുരസ്കാരങ്ങള്‍ക്കും അഭിനന്ദനങ്ങളും,ആശംസകളും..
ReplyDeleteഎഴുത്തിന്റെ ലോകം ഇനിയുമൊരുപാട് വിസ്തൃതമാവട്ടെ.
മുന്നോട്ടുള്ള യാത്രക്ക് ഈ അംഗീകാരം പ്രചോദനമാവട്ടെ..
Ashamsakal Dear
ReplyDeleteഅവാര്‍ഡ് കിട്ടിയ കാര്യം പത്രം വഴി അറിഞ്ഞു. ഒന്ന് വിളിക്കണം എന്ന് കരുതിയിട്ടു നടന്നില്ലാ....എപ്പോള്‍ ഈ ബ്ലോഗില്‍ വന്ന സ്ഥിതിക്ക് ഇവിടെ തന്നെ വെച്ച് ഒരു അഭിനന്ദനം അറിയിക്കുന്നു....അഭിനന്ദനത്തിനു ഒപ്പം ആശംസകളും നേരുന്നു.....ഇനിയും ഒരുപാടു അവാര്‍ഡുകള്‍ നിന്റെ വഴിക്ക് വരാനുണ്ട്. എഴുതി കൊണ്ടേ ഇരിക്കുക..... 9 ഉം ഡി യും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. 9 ഇലെ ചില കഥാപാത്രങ്ങളെ പരിചയം ഉള്ളത് കൊണ്ട് കൂടുതല്‍ അടുപ്പം തോന്നുന്നു....പക്ഷെ ഡി കുറച്ചു കൂടി ശക്തിമത്തായ ഒരു നോവല്‍ ആണെന്ന് എനിക്ക് തോന്നി.
ReplyDeleteCongrats!
ReplyDeleteആശംസകള്‍, വരുംവര്‍ഷങ്ങളും പുരസ്കാരങ്ങള്‍ കൊണ്ടുവരട്ടെ...
ReplyDeletecongrats and very best wishes; susmesh..
ReplyDeleteഅംഗീകാരങ്ങള്‍ ഇനിയും തേടി വരട്ടെ ...ആശംസകള്‍ ....
ReplyDeleteഎല്ലാരേയും പരിചയപ്പെട്ടു വരുന്നേയുള്ളൂ...ഈ വഴി ആദ്യം...
അഭിനന്ദനങ്ങള്‍
ReplyDeleteഅങ്കണം അവാര്‍ഡ് വാര്‍ത്ത മാധ്യമത്തില്‍ വായിച്ചിരുന്നു,,
ReplyDeleteഇനിയും അവാര്‍ഡുകള്‍ ലഭിക്കട്ടെ.ആശംസകള്‍.
പുസ്തകം വാങ്ങി വായിക്കുന്നുണ്ട്..ഡീ സീ ബുക്സില്‍ കിട്ടുമല്ലോ അല്ലെ..
congras !
ReplyDeleteഹൃദയം നിറഞ്ഞ ആശംസകള്‍.. പരിപാടിയ്ക്ക് പങ്കെടുക്കുവാന്‍ ആവില്ലല്ലോ എന്നാ ഖേദവും..
ReplyDeleteഅവാര്‍ഡുകള്‍ ഇനിയും സുസ്മെഷിനെ തേടി വരട്ടെ .. അതിലുപരി ജീവിത ഗന്ധിയായ അക്ഷരങ്ങള്‍ വീണ്ടും വായനക്കാര്‍ക്ക് സമ്മാനിക്കാന്‍ താങ്കള്‍ക്ക് ആവട്ടെ എന്ന് ആശംസിക്കുന്നു ...
ReplyDeleteഎന്‍റെ ബ്ളോഗിന് മുന്‍ പരിചയമില്ലാത്ത കുറേപ്പേര്‍ ഈ പോസ്റ്റിന് പ്രതികരിച്ചു.അതില്‍ വളരെ സന്തോഷമുണ്ട്.വായനക്കാര്‍ നല്‍കി വരുന്ന പിന്തുണയാണ് എന്‍റെ ഏറ്റവും വലിയ സന്തോഷങ്ങള്‍..ഈ ബ്ളോഗിലൂടെ അനവധി മിത്രങ്ങളെ എനിക്ക് ലഭിച്ചു.അതിനിടയാക്കിയതും ഞാനെഴുതുന്ന രചനകളാണല്ലോ..എല്ലാവര്‍ക്കും നന്ദി.സ്നേഹം.
ReplyDeleteഅര്‍ഹിക്കുന്ന പുരസ്കാരങ്ങള്‍ തന്നെ
ReplyDeleteഇനിയും ഇനിയും എഴുതുക
ആശംസകള്‍
ഞാൻ എത്താൻ വൈകി. അയവെട്ടി വരുമ്പോ എപ്പളും അങ്ങനെയാ.
ReplyDeleteഅവാർഡ് വിവരമൊക്കെ നേരത്തെ അറിഞ്ഞു.
അപ്പോ അഭിനന്ദനങ്ങൾ.ആശംസകൾ.
പുതുവര്‍ഷവും നന്മകള്‍ നിറഞ്ഞതാവട്ടെ..
ReplyDeleteലേറ്റായി.
ReplyDeleteഎന്നാലും ആശംസ എന്തിനാ കുറയ്ക്കുന്നത്. ഇരിക്കട്ടെ. ഡി മാത്രമേ എനിക്കു വായിക്കാന്‍ പറ്റിയിട്ടുള്ളു. ഇനിയും പുതിയ പുതിയ കഥാപാത്രങ്ങള്‍ കൂടെ വരട്ടെ, നല്ല സൌഹൃദങ്ങളും. പുതിയ വര്‍ഷത്തിലേക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.