Monday, February 7, 2011

ഇപ്പോള്‍ ആ മൃതദേഹം മെല്ലെ പുഞ്ചിരിക്കുകയായിരിക്കാം...


രുളുകീറി മടങ്ങുകയാണു നാം

കയറിയ മൌനപേടകം;ദൂരെ വന്‍

നഗരകോലാഹലത്തില്‍ ലയിക്കുവാന്‍

മറവിയിലേക്കിറങ്ങി മറയുവാന്‍.

പി.പി.രാമചന്ദ്രന്‍/ജലസ്തംഭം/1989

ന്ന് എന്‍റെ പ്രിയപ്പെട്ട ഒരു സുഹൃത്ത് ഉപവസിക്കുകയാണ്.രണ്ടുമക്കളുടെ അമ്മ,കുടുംബിനി.കാലത്ത് മക്കളെയും ഭര്‍ത്താവിനെയും അതാതിടങ്ങളിലേക്ക് പറഞ്ഞയച്ചശേഷം സ്വതീരുമാനപ്രകാരം അവര്‍ ഉപവസിക്കുന്നു.ഒരു sms ന്‍റെ പ്രേരണയിലാണ് ഉപവാസം.സാധാരണ സെക്രട്ടറിയേറ്റ് നടക്കല്‍ മാധ്യമങ്ങള്‍ക്കുമുന്നിലാണ് പൊതുപ്രവര്‍ത്തകരുടെ ഉപവാസം നടക്കാറ്.അതല്ലാതെ ആരെങ്കിലും വീട്ടില്‍ ഉപവസിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ ഇന്നത്തെ ഗാന്ധിയന്മാര്‍ വരെ അങ്ങനെ ചെയ്യാറില്ലെന്നാണ് തോന്നുന്നത്.

അതവിടെ നില്‍ക്കട്ടെ,ഇവരുടെ ഉപവാസം വളരെ ചെറിയൊരു കാര്യത്തിനാണ്.ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇരുപത്തിമൂന്നു വയസ്സുള്ള ഒരു അവിവാഹിതയുവതി മരണമടഞ്ഞിരുന്നു. സൌമ്യ എന്നാണ് കുട്ടിയുടെ പേര്.ദിവസങ്ങള്‍ക്കുമുന്പ് ആ കുട്ടി എറണാകുളത്തുനിന്ന് പാസഞ്ചര്‍ തീവണ്ടിയില്‍ വീട്ടിലേക്കു വരും വഴി ആളൊഴിഞ്ഞ ലേഡീസ് കന്പാര്‍ട്ട്മെന്‍റില്‍ വച്ച് ഒരു മനുഷ്യനാല്‍ ആക്രമിക്കപ്പെടുകയും ഗുരുതരാവസ്ഥയില്‍ ആശുപ്തിയില്‍ ചികിത്സയ്ക്ക് വിധേയയാവുകയുമായിരുന്നു.ചികിത്സയ്ക്കിടയിലാണ് സൌമ്യ മരണമടഞ്ഞത്.

നമ്മുടെയൊക്കെ ജീവിതത്തിലെ തിരക്കുകളും അത്യാവശ്യങ്ങളും രാജ്യം നേരിടുന്ന ആഭ്യന്തരപ്രശ്നങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളുമൊക്കെ വച്ചു നോക്കുന്പോള്‍ ഇത് ഭരണകൂടത്തിനും നമുക്കും അത്ര സാരമുള്ളതാവാനിടയില്ല.പ്രത്യേകിച്ചും റൌഫിനെയും കുഞ്ഞാലിക്കുട്ടിയെയും വി.എസിനെയുമൊക്കെ വച്ച് ഗോപീകൃഷ്ണന്‍ സമാഗമം കാര്‍ട്ടൂണ്‍ വരയ്ക്കാനിടയായ കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്പോള്‍. പോരാത്തതിന് പി.ശശിയുടെ തൂലികാസൌഹൃദവും പുരോഗമിക്കുന്നു.അതിനിടയില്‍ ഒരു സൌമ്യയുടെ മരണത്തില്‍ നമുക്ക് ആകുലപ്പെടാന്‍ ഒന്നുമുണ്ടാവില്ല.നേരവുമുണ്ടാവില്ല.പക്ഷേ,ദാരുണമായ ആ മരണം മനസ്സാക്ഷിയുള്ള പലരെയും ആഴത്തില്‍ മുറിവേല്‍പ്പിച്ചു.അതുകൊണ്ടാണ് സൌമ്യയുടെ ബന്ധുവോ കൂട്ടുകാരിയോ അയല്‍ക്കാരിയോ ഒന്നുമല്ലാത്ത ഒരു വീട്ടമ്മ ഉപവസിക്കാന്‍ തീരുമാനിക്കുന്നത്.അവര്‍ മാത്രമാവില്ല,ഹൃദയമുള്ള ആണുങ്ങളും പെണ്ണുങ്ങളും വേദനിക്കുന്നുണ്ടാവും.ആഹാരവും ഇന്നൊരു ദിവസം ഉപേക്ഷിക്കുന്നുണ്ടാവും.എനിക്കിന്നലെ പലരയച്ച ധാരാളം sms കള്‍ കിട്ടി.അതിലൊന്ന് ക്രൂരമായ ആക്ഷേപഹാസ്യമെന്നോ ഒഴിഞ്ഞുമാറലെന്നോ തോന്നിപ്പിച്ചേക്കാവുന്ന ഒരു സന്ദേശമാണ്.a journey from hell to heaven.thanks,railway.ഇതായിരുന്നു ആ സന്ദേശം.

ഒന്നാലോചിച്ചാല്‍ ഇഹലോകമെന്ന നരകത്തില്‍ നിന്ന്,മാനസികവൈകൃതമുള്ളവനും ക്രിമിനല്‍ പശ്ചാത്തലമുള്ളവനുമായ അത്തരം അനേകം 'മനുഷ്യ'രുടെയിടയില്‍നിന്ന് സൌമ്യ സ്വര്‍ഗ്ഗത്തിലേക്ക് പോയിരിക്കുന്നു.പക്ഷേ ഈ ഭൂമിയിലെ സുഖദുഖങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് ഒരാളെ ഒഴിവാക്കാന്‍ നമുക്ക് എന്ത് അധികാരം..?ജീവിതം നിഷേധിക്കുന്നതില്‍പരം നികൃഷ്ടത എന്താണ്..?

ഈ വിഷയത്തില്‍ നമ്മള്‍ വല്ലാതെ വേദനിച്ചു.സംഭവിച്ചത് ഒഴിവാക്കാന്‍ കഴിയുമായിരുന്ന സാഹചര്യങ്ങളെ പറ്റി ഏറെ ചര്‍ച്ച ചെയ്തു.കുടുംബത്തിന് 'നഷ്ടപരിഹാരം' വാങ്ങിക്കൊടുത്തു.റെയില്‍വേ വനിതാ കന്പാര്‍ട്ട്മെന്‍റ് വണ്ടിയുടെ നടുവിലാക്കാന്‍ തീരുമാനിച്ചേക്കും.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ എടുത്തേക്കും.പൊലീസ് ഏറ്റവും കാര്യക്ഷമമായി പ്രതിയെ പിടികൂടി.എല്ലാം ശരിയാണ്,പക്ഷേ ചിലരെങ്കിലും ആലോചിക്കാതെ പറഞ്ഞു.ഇത് മൃഗീയമായ സംഭവം എന്ന്.!

ഞാന്‍ പറയുന്നു.മൃഗങ്ങളെ നിങ്ങള്‍ അപമാനിക്കരുത്.നിങ്ങള്‍ക്ക് അവയെപ്പറ്റി അറിയില്ലെങ്കില്‍,മൃഗീയം എന്ന വാക്കിന്‍റെ അര്‍ത്ഥം അറിയില്ലെങ്കില്‍ ദയവായി അസ്ഥാനത്തു പ്രയോഗിക്കരുത്.കാരണം ആ അധമന്‍ ചെയ്തതുപോലെ ഒരു മൃഗവും സഹജീവികളോട് പെരുമാറുകയില്ല.ജന്തുക്കള്‍ വിശന്നിരിക്കുന്പോഴാണ് ഇര തേടാറുള്ളത്.അതും അതിന് വിധിച്ചിട്ടുള്ള ഇരയെ മാത്രം.ഒരു നേരം പോക്കിന് സിംഹം മുയലിനെ പിടിക്കാറില്ല.കൊല്ലാനുള്ള കഴിവ് പോയോ എന്നു പരിശോധിക്കാന്‍ പുലി മാനിനെ പിടിക്കാറില്ല.അതേപോലെ,ഇണയുടെ വിസ്സമ്മതത്തില്‍ ജന്തുക്കള്‍ കാമം തീര്‍ക്കാറില്ല.ലൈംഗികശേഷി അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ മൃഗങ്ങള്‍ ശവഭോഗം ചെയ്യാറില്ല.ഭോഗാസക്തി ഉണ്ടാവുന്പോള്‍ തലയ്ക്കടിച്ച് മൃതപ്രായയാക്കിയിട്ടിട്ട് ഇരയുടെ ഒഴുകുന്ന രക്തത്തില്‍ ചവിട്ടി കാമം തീര്‍ക്കാറില്ല.പ്രജനനത്തിന് കാലമാവുന്പോള്‍ പരസ്പരാകര്‍ഷണത്തിലൂടെ ഇണകളെ കണ്ടെത്തുകയാണ് മൃഗങ്ങള്‍ ചെയ്യാറ്.അല്പം ആലോചിച്ചാല്‍ മനസ്സിലാകും.ജന്തുക്കള്‍ ഒരിക്കലും ബലാല്‍സംഗം ചെയ്യാറില്ല.അത് മനുഷ്യന് മാത്രമേ പറ്റൂ.

നമ്മുടെയിടയില്‍ ഇതൊക്കെ ചെയ്യുന്നത് മനുഷ്യരാണ്.സംസ്കാരസന്പന്നരായ മനുഷ്യര്‍.വിദ്യാഭ്യാസവും ലോകപരിചയവുമുള്ള മനുഷ്യര്‍.തലച്ചോറിന് വികാസമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുള്ള മനുഷ്യര്‍.അതിനാല്‍ ദയവായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്പോള്‍ അവയെ മൃഗീയമെന്നു വിളിക്കരുത്.മൃഗങ്ങളെ നമ്മുടെ അറിവില്ലായ്മ കൊണ്ട് അപമാനിക്കരുത്.

പൊലീസിനോട് ഒരു കാര്യം.

പ്രതിയെ ജനരോഷം ഭയന്ന് തെളിവെടുപ്പിനു കൊണ്ടുവരാതിരുന്നല്ലോ.കഷ്ടമായിപ്പോയി.കല്ലെടുത്ത് കാത്തുനിന്ന ജനങ്ങള്‍ക്കുമുന്നിലേക്ക് അയാളെ കൊണ്ടുവരണമായിരുന്നു.അയാള്‍ ദയയര്‍ഹിക്കാത്ത വിധം വധിക്കപ്പെടാന്‍ അര്‍ഹനാണ്.അയാളെ ജനം കൊന്നാല്‍ നിങ്ങളില്‍ച്ചിലര്‍ക്ക് കൃത്യവിലോപത്തിന് സസ്പെന്‍ഷന്‍ കിട്ടുമായിരിക്കും.എങ്കിലും ചെയ്ത പ്രവര്‍ത്തിയെപ്പറ്റി ഓര്‍ത്ത് അഭിമാനിച്ച് വീട്ടിലിരിക്കാമായിരുന്നു.അന്വേഷണം കഴിയുന്പോള്‍ എന്തായാലും ജോലി കിട്ടാതിരിക്കില്ലല്ലോ.പിന്നെ നാട്ടില്‍ നടക്കുന്ന പല കൊള്ളരുതായ്മകളെയും വച്ചു നോക്കുന്പോള്‍ ഇതൊക്കെയല്ലേ സാറേ എളുപ്പത്തില്‍ പറ്റുക..?അല്ലാതെ വി.എസ്. പറയുന്ന പോലത്തെ ഉന്നതന്മാരുടെ കൈയാമകലാപരിപാടികളൊന്നും സാധാരണ പൊലീസുക്കാര്‍ക്കോ നാട്ടുകാര്‍ക്കോ നടപ്പാക്കാനാവുന്നതല്ലല്ലോ.അതുകൊണ്ട് ചിന്തിച്ചുപോയെന്നുമാത്രം.പിന്നെ നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും നിഷേധിക്കാന്‍ പാടില്ലെന്ന കാര്യം.പത്രം വായിക്കുന്നവരോട് അതിനെപ്പറ്റി വല്ലതും പറയേണ്ടതുണ്ടോ..!!

ഉപവസിക്കുന്ന സുഹൃത്തേ...ഈ നേരം വരെ-ഉച്ച ഒന്നര മണി-ഞാനും ഒന്നും കഴിച്ചിട്ടില്ല.ഒന്നോ രണ്ടോ നേരം ഭക്ഷണം ഒഴിവാക്കാമെന്ന് കാലത്തുതന്നെ ഞാനും വിചാരിച്ചു.അത്രയേ ചിലപ്പോള്‍ എനിക്കു കഴിയൂ..എങ്കിലും നമുക്കിടയില്‍ വലിയ വ്യത്യാസമുണ്ട്.താങ്കള്‍ അത് സ്വകാര്യമായി നിര്‍വ്വഹിക്കുന്നു.മനപ്പൂര്‍വ്വമുള്ള ഉദ്ദേശത്തോടെ അല്ലെങ്കിലും ഞാനിത് പരസ്യപ്പെടുത്തുന്പോള്‍ എന്‍റെ പ്രതിച്ഛായയില്‍ മാറ്റം വരും. അതോടെ എന്‍റെ പ്രവൃത്തിയുടെ മാഹാത്‌മ്യം നഷ്ടമാകും.എങ്കിലും ഇപ്പോളെനിക്ക് താങ്കളെക്കുറിച്ച് എഴുതാതിരിക്കാനാവില്ല. മൃതദേഹത്തിന്‍റെ ദേഹപരിശോധനയും ആന്തരികാവയവങ്ങളുടെ പരിശോധനയും നിയമാനുസൃതമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പക്ഷേ നടന്നു കഴിഞ്ഞ ഈ സമയത്ത് ആഹാരം കഴിച്ച് തൃപ്തരായിരിക്കുവാന്‍ നമുക്കാര്‍ക്കും മനസ്സു വരികയില്ല.എനിക്കു കഴിയുമോ..?ഇല്ല എന്നു മനസ്സിലായി.അങ്ങനെ ചിന്തിക്കുവാനും ഈ കുറിപ്പ് എഴുതുവാനും എന്നെ പ്രേരിപ്പിച്ചത് താങ്കളാണ്.

30 comments:

  1. ഇരുളുകീറി മടങ്ങുകയാണു നാം

    കയറിയ മൌനപേടകം;ദൂരെ വന്‍

    നഗരകോലാഹലത്തില്‍ ലയിക്കുവാന്‍

    മറവിയിലേക്കിറങ്ങി മറയുവാന്‍.

    പി.പി.രാമചന്ദ്രന്‍/ജലസ്തംഭം/1989

    ReplyDelete
  2. പ്രതിയെ പോലീസ് കൈ വെയ്ക്കാന്‍ ഭയപ്പെടുന്നു ?!!, ഒരു വീട്ടമ്മയെ ( അതും താന്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥയെ ) കഴുത്തറുത്തു ക്രൂരമായി കൊലപ്പെടുത്തിയവന് ഓശാന പാടാന്‍ എത്ര ആളുകളാണ് ഇപ്പോള്‍ നടക്കുന്നത് !!! അപ്പൊ പിന്നെ ഇവനെ താങ്ങാനും ആളുകള്‍ കാണും ,പ്രതിപക്ഷ നേതാവടക്കം !!!

    ReplyDelete
  3. മുടിച്ച കാടിന്‍റെ ജഡങ്ങളെല്ലാം

    സമുദ്രമായി നാളെ തിളയ്ക്കണം

    നഗരത്തില്‍.( എ.അയ്യപ്പന്‍ )


    nidhish

    ReplyDelete
  4. ശരിയാണ്, കല്ലെറിയാന്‍ ഇട്ടുകൊടുക്കുക എന്നത് തന്നെയാണ് ശരിയായ ശിക്ഷ. ഒരു 12 വര്‍ഷം ജയിലില്‍ കിടക്കുകയല്ല വേണ്ടത്.
    തീവണ്ടിയാത്രകളെ വല്ലാതെ ഇഷ്ടപ്പെടുമ്പോള്‍..ഇപ്പോള്‍ പേടിയാകുന്നു യാത്രകള്‍.

    സൌമ്യയ്ക് ആദരാഞ്ജലികള്‍..

    ReplyDelete
  5. ഒരു തീരാവേദനയായി ആ പെണ്‍കുട്ടിയുടെ അന്ത്യം.. പരിഷ്കൃതമനുഷ്യന്‍ മൃഗങ്ങളില്‍ നിന്നു പോലും ഉള്‍ക്കൊള്ളാത്ത പാഠങ്ങള്‍..
    നന്ദി, സുസ്മേഷ്..

    ReplyDelete
  6. ഇതിനു എതിരെ ഉള്ള പ്രതികരങ്ങള്‍ ഇത് പോലെ ഒരു സംഭവം കഴിഞ്ഞു ഒന്നോ രണ്ടോ ദിവസം കൊണ്ട് മറന്നു പോകുന്നു ..അതിനു അപുറതെക്ക് എത്തുന്നില്ല എന്നുത് ഒരു നഗ്ന സത്യമാണ്.

    ReplyDelete
  7. പത്രത്തിൽ സാറടീച്ചറുടെ ആഹ്വാനം കണ്ട് ഞാനും കൂട്ടുകാരും ഉപവസിച്ചിരുന്നു.
    അതിൽക്കൂടുതലൊന്നും ചെയ്യാനില്ലല്ലോ എന്ന സങ്കടം ബാക്കി :(

    ReplyDelete
  8. indiayiloridathum idonnum orikkalum avasaanikkan pokunnilla,gulfraajuangalile pole karsanamaaya shikshaanadapadikal kondumaathrame lainkika adikramathe cherukkaan kazhiyoo...

    ReplyDelete
  9. indiayiloridathum idonnum orikkalum avasaanikkaan pokunnilla,gulfraajyangalilee pole karsanamaaya shikshaanadapadikal kondu maathrame itharam lainkika athikramangale cherukkaan kazhiyoo,yadhartha janaadhipathyam angane maathrame thirichupidikkan kazhiyoo...

    ReplyDelete
  10. വളരെപ്പെട്ടെന്ന് പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.മനുഷ്യന്‍ എന്നല്ല പുരുഷന്‍ എന്നുതന്നെ വേണമായിരുന്നു എന്ന് മെയ്ല്‍ ചെയ്ത ശ്രീ കുരീപ്പുഴ ശ്രീകുമാറിന് പ്രത്യേകം നന്ദി.നമുക്ക് ഇങ്ങനെയെങ്കിലും ദുരന്തങ്ങളോട് പ്രതികരിക്കാം.

    ReplyDelete
  11. ഇരുൾ മൂടും കാലം....

    എനിക്കു ചില നിർദേശങ്ങളൂണ്ട്.
    http://jayanevoor1.blogspot.com/

    ReplyDelete
  12. മേഷ്ജി....ഞാനും ഉപവസിച്ചു..പക്ഷേ എന്തിന്...?
    ഞാൻ ഭയം കൊണ്ട് മരവിച്ചിരിക്കുന്നു......
    എന്റെ കുഞ്ഞുങ്ങൾ..!എന്റെ പ്രിയപ്പെട്ട പെൺകുഞ്ഞുങ്ങൾ...!??
    ഒരു അമ്മയായി ജീവിക്കാ‍ൻ എനിക്കു ധൈര്യം പോരാതെ വരുന്നു...
    എന്റെ കൈകൾക്കു ലോകത്തെഎല്ലാ പെൺകുഞ്ഞുങ്ങളേയും മാറോടടക്കി വാരിപ്പിടിക്കാൻ കഴിയണമെന്നു ഭ്രാന്തമായി ആഗ്രഹിക്കുന്നു....

    ReplyDelete
  13. ഈ ഭൂമിയിലെ സുഖദുഖങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന് ഒരാളെ ഒഴിവാക്കാന്‍ നമുക്ക് എന്ത് അധികാരം..?ജീവിതം നിഷേധിക്കുന്നതില്‍പരം നികൃഷ്ടത എന്താണ്..?

    മനുഷ്യനും,അവന്റെ മനസ്സും ഒരേ സമയം ഇരുണ്ടിലേക്ക് ആഴ്ന്ന് പോയിരിക്കുന്നൂ..അല്ലേ ഭായ്

    ReplyDelete
  14. നന്ദി, സുസ്മേഷ് എഴുത്തുകാരന്റെ പ്രതികരണത്തിൽ.
    ശവഭോഗം നടത്തിയവനെക്കുറിച്ചല്ല, വേവലാതിപ്പെടേണ്ടത്, ഒരാൾ യാചകരാൽ ഇളം പ്രായത്തിൽ തട്ടിക്കൊണ്ടു പോകപ്പെട്ട് അംഗഭംഗപ്പെട്ട്, സ്വവർഗ്ഗരതിയ്ക്കൊക്കെ ഇരയായി പീഡിതമായ ഒരു ജീവിതം നയിക്കാൻ വിധിക്കപ്പെട്ടാൽ മനസ്സിൽ ഇരുട്ടു നിറയുകയും നാം വാഴ്ത്തിപ്പാടുന്ന ഒരു മനുഷ്യത്വവും തരിമ്പും ഇല്ലാത്ത ഒരു ജീവിയാവുകയും ചെയ്യും. (പ്രതി അങ്ങനെയല്ലെങ്കിലും സമാന സാഹചര്യങ്ങളിൽ നിന്നാകാം) പക്ഷേ, ആ വണ്ടിയിലെ ഉദ്യോഗസ്ഥർ, ‘മാന്യ‘ യാത്രക്കാർ- അവരുടെ സമീപനം (മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയതനുസരിച്ച്) അതാണ് ലജ്ജാവഹം, പ്രതീക്ഷയില്ലാതാക്കുന്നത്. എങ്ങനെ മനുഷ്യത്വരഹിതമായിരിക്കുന്നു മലയാളി സമൂഹം? അല്ലലുമലട്ടലുമില്ലാതെ (?) നീങ്ങുന്ന നിമിഷങ്ങൾക്കു കുറുകെ ഇതുപോലൊരു നിലവിളി വന്നു വീഴുമ്പോൾ ചങ്ങല വലിച്ച് നിർത്തി
    സ്വന്തം ജീവിതത്തിൽ നിന്ന് ഒന്നു കണ്ണെടുത്ത് എന്തേ എന്നു തിരക്കാത്ത ഒരു സമൂഹം നരകത്തിലേക്കു തന്നെയാണ് യാത്ര.

    ReplyDelete
  15. നീ ഒറ്റക്കിരിക്കിരുന്നു
    ഇത്രയും അകലേക്ക്‌ പോയി
    വെറും എഴുപതു രൂപക്കായി പൊരുതി
    നിനക്ക് എന്താണ് ഫോണിന്റെ ആവശ്യം
    (അതങ്ങ് കൊടുതൂടായിരുന്നോ?)
    നിന്റെ ചുരിദാര്‍ കഴുത് ഇറക്കി വെട്ടി
    സൈഡിലെ സ്ലിട്ടിനു നീളം കൂടി
    ഷാള്‍ കാറ്റത്തു സ്ഥാനം മാറി
    നീ മാനത്തിനു വില കല്‍പ്പിച്ചു
    അതെ സൌമ്യ എല്ലാ നിന്റെ തെറ്റാണ്
    എന്തിനു, എങ്ങനെ ജീവിച്ചു എന്നല്ല
    എത്ര ജീവിച്ചു എന്ന് നോക്കുന്ന ഒരു ലോകത്ത്
    സൌമ്യ എല്ലാം നിന്റെ തെറ്റ് തന്നെയാണ്
    അതെ എന്ന് സമ്മതിക്കൂ ...., നേരം വയ്കുന്നു
    ഇനിയും ഞങ്ങള്‍ക്ക് യാത്ര തുടരേണ്ടതാണ് ,

    ReplyDelete
  16. Sir,
    I am a fan of u and your post is very touching.
    A very rare death indeed.I am ashamed to tell that I am a male.Such was the cruelty done to Soumya by a male brute.
    Regards.
    Shanavas.

    ReplyDelete
  17. മുഴുവന്‍ വായിച്ചപ്പൊ.... എന്തൊക്കെയൊ പറയണമെന്നുണ്ട്... പക്ഷെ ഒന്നും മനസ്സില്‍ നിന്ന് വരുന്നില്ല... മനസ്സില്‍ സൗമ്യ ഒരു വല്ലാത്ത വേദനയായി അവശേഷിക്കുന്നു.

    ഒരു വല്ലാത്ത കാലം.

    ReplyDelete
  18. പ്രിയ സുസ്മേഷ് ഓര്‍ക്കുന്നോ നമ്മള്‍ ഒരു ട്രെയിന്‍ യാത്രക്ക് ഇടയിലാണ് കണ്ടുമുട്ടിയത്‌ .....,




    ട്രെയിനില്‍ പൂക്കളം ഒരുക്കുന്ന സൌഹൃദങ്ങള്‍ എന്തേ ആ നിലവിളി കേട്ടില്ലാ.....ഇത്ര ഒക്കെ ആയിട്ടുംനമ്മള്‍ ഉണര്‍ന്നോ...?

    ഈ സംഭവങ്ങള്‍ക്ക് ശേഷവും ട്രെയിനില്‍ യാത്ര ചെയുന്ന എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു കഴിഞ്ഞ ദിവസം കുറച്ചു പുരുഷ പ്രജകള്‍ ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട് മെന്റില്‍ കയറി സുഖമായി സീറ്റും പിടിച്ചിരുന്നു പത്രത്തില്‍ സൗമ്യയുടെ വാര്‍ത്തയും വായിച്ച്‌ ചര്‍ച്ച ചെയുന്നു എന്ന് ....ടി ടി ആര്‍ വരുമെന്ന് കേട്ടാല്‍ ഓരോ സ്റ്റേനിലും ഇറങ്ങി മറ്റേതെങ്കിലും കമ്പാര്‍ട്ട് മെന്റില്‍ കയറുന്നു അത്രേ...

    ഗോവിന്ദ ചാമി മലയാളി ആയിരുന്നെകില്‍ അയാള്‍ക്ക്‌ വേണ്ടി വാദിക്കാനും പലരും ഇറങ്ങിയേനെ...

    ReplyDelete
  19. ഇവിടെ നമ്മുടെ നാട്ടില്‍ എന്തൊക്കെയാണ് നടക്കുന്നത്. സുസ്മേഷ് പറഞ്ഞത് പോലെ മൃഗങ്ങള്‍ പോലും ചെയ്യാന്‍ ഇടയില്ലാത്ത കാര്യങ്ങളാണ് ഇവ. ഇവിടെ നമ്മള്‍ പുരുഷന്മാരായതിന്റെ പേരില്‍ തലകുനിക്കുന്നു. സ്വന്തം അമ്മക്ക് മുന്‍പില്‍. സഹോദരിക്ക് മുന്‍പില്‍. ഭാര്യക്ക് മുന്‍പില്‍. മകള്‍ക്ക് മുന്‍പില്‍. സര്‍വ്വോപരി ഈ ലോകത്തിന് മുന്നില്‍..

    ReplyDelete
  20. മറവിയിലേക്കിറങ്ങി മറയുവാന്‍...

    ReplyDelete
  21. :(
    നാട് എനിക്കൊരു പേടി സ്വപ്നമാണ്.നമ്മുടെ മാറുന്ന, ഒന്നിനും പ്രതികരിക്കാത്ത മാനസികാവസ്ഥയും

    ReplyDelete
  22. സുസ്മേഷ് ,ഞാനിങ്ങനെ ഈ
    ബ്ലോഗ്‌ അന്വേഷിച്ചു നടക്കുകയായിരുന്നു .
    ഒരു വാര്‍ഷിക പതിപ്പില്‍ കഥ
    വായിച്ചതിനു ശേഷം താങ്കളുടെ
    ആരാധിക ആണു .
    ഈ പോസ്റ്റും വളരെ ഇഷ്ടമായി ,
    വളരെ മാനസിക വ്യഥ തോന്നിയ
    സംഭവം ആണത് .സ്ത്രീ ആയി
    ജനിച്ചതില്‍ അറപ്പ് തോന്നിയ
    സമയം ........................................

    ReplyDelete
  23. കല്ലെറിഞ്ഞു കൊല്ലുന്നതിനേക്കാള്‍ നല്ലത് ഇങ്ങനെ ഉള്ളവരെ ലിംഗം ചേദിച്ചു വിടണം.

    ReplyDelete
  24. ഹൃദയത്തിൽ അരിച്ചുകയറുന്ന വേദനയായി, രോഷമായി സൗമ്യ നിലനിൽക്കുന്നു.ഇപ്പോഴും.

    ReplyDelete
  25. ഉപവാസം സഹവാസത്തിന്റെ മറ്റൊരു പേരാണു കഥകാരാ...

    ReplyDelete
  26. ഉപവാസം സഹവാസത്തിന്റെ മറ്റൊരു പേര്

    ReplyDelete
  27. മനുഷ്യൻ അധപതിച്ചാൽ ലോകത്ത് അവന്റെ അത്ര വൃത്തികേട് വേറെ ഒന്നിനുമില്ല.

    ReplyDelete
  28. വളര്‍ന്നു വരുന്ന പെണ്മക്കളുള്ള അമ്മമാരുടെ മനസ്സ്..
    ഉറക്കം വരാത്ത രാത്രികളിലെ ചിന്തകള്‍..
    അറിയില്ല..എങ്ങനെ ഉറങ്ങണമെന്നു..ഉറക്കണമെന്ന്...

    ReplyDelete
  29. പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  30. വേദനയും സങ്കടവും പേടിയും മാത്രമേയുള്ളൂ.

    ReplyDelete