Monday, October 17, 2011

മരണവിദ്യാലയത്തിന് രണ്ടാം പതിപ്പ്

പ്രിയപ്പെട്ട വായനക്കാരേ..,
എന്റെ "മരണവിദ്യാലയം" കഥാസമാഹാരത്തിന്‍റെ രണ്ടാം പതിപ്പ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകൃതമായ പുസ്തകമാണ് മരണവിദ്യാലയം.ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പതിപ്പ് സാദ്ധ്യമാക്കിയ പ്രിയവായനക്കാര്‍ക്ക് നന്ദി.
സ്നേഹത്തോടെ
സുസ്മേഷ്.

20 comments:

  1. ഒരു സന്തോഷം പങ്കുവച്ചു.അത്രേയുള്ളൂ..

    ReplyDelete
  2. മരണവിദ്യാലയം വായിച്ചിരുന്നു. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ പുസ്തകമാണ് അത്. അതിന്റെ രണ്ടാം പതിപ് തീര്‍ച്ചയായും ഒരു അത്ഭുതമൊന്നുമല്ല. എല്ലാ ആശംസകളും. പുതിയ കഥാസമാഹാരം ഇനി എന്നാണ്?

    ReplyDelete
  3. പ്രിയ മിനി എം.ബി,പുതിയ നാല് പുസ്തകങ്ങള്‍ വരുന്നുണ്ട്.അടുത്തുവരുന്ന കഥാസമാഹാരം തൃശ്ശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന സങ്കടമോചനം എന്ന പുസ്തകമാണ്.അതില്‍ പത്ത് കഥകളാണുള്ളത്.പിന്നെ ഡിയുടെ പുതിയ പതിപ്പ്,പേപ്പര്‍ ലോഡ്ജ്,പിന്നെ ഇതുവരെ എഴുതിയ ലേഖനങ്ങളുടെ സമാഹാരവും.പല പ്രസാധകരിലൂടെയാണ് ഇവയൊക്കെ വരുന്നത്.
    ആശംസകള്‍ക്ക് നന്ദി.

    ReplyDelete
  4. മരണവിദ്യാലയം ആദ്യ പതിപ്പ് കയ്യിലുണ്ട്. സുസ്മേഷിന്റെ കഥകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഹരിതവിദ്യാലയം ഉള്‍പ്പെട്ട പുസ്തകം. അതുപോലെ വ്യത്യസ്തമായി തോന്നിയ മറ്റൊരു രചനയാണ് നരജന്മത്തിന്റെ മാനിഫെസ്റ്റോ.

    രണ്ടാം പതിപ്പിന് ആശംസകള്‍.

    ReplyDelete
  5. ചില ചെറുകഥകള്‍ വാരികകളില്‍ വന്നത് മാത്രമേ വായിച്ചിട്ടുള്ളു. പുതിയതൊന്നും വായിച്ചിട്ടില്ല. ഇനി വേണം..ആശംസകളോടെ, അജിത്ത്.

    ReplyDelete
  6. അഭിനന്ദനങ്ങള്‍ സുസ്മേഷ്...

    ReplyDelete
  7. മനോരാജ്,അജിത്,ജാസ്മിക്കുട്ടി.സന്തോഷം.

    ReplyDelete
  8. വാങ്ങിച്ചു വായിച്ചുകൊള്ളാം. പേപ്പർ ലോഡ്ജ് മുഴുവൻ മാധ്യമം വഴി വായിച്ചു. 9 വാങ്ങിച്ചു വായിച്ചു.

    ReplyDelete
  9. ഒന്ന് പറഞ്ഞിരുന്നു..
    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പുസ്തകം.
    ഈ പതിപ്പും ചൂടപ്പം പോലെ വിറ്റ് തീരാന്‍ ആശംസകള്‍.
    പുസ്തകങ്ങള്‍ വരിവരിയായി നില്‍ക്കുന്നല്ലോ..വാങ്ങുന്നുണ്ട് എല്ലാം.

    ബ്ലോഗ്‌ വായനക്കാരെ നിരാശരാക്കരുത്. ചില എക്സ്ക്ലൂസിവ് ബിറ്റുകള്‍ ഇവിടെയും ചാര്‍ത്താന്‍ മറക്കല്ലേ..:)

    ReplyDelete
  10. അഭിനന്ദനങ്ങള്‍...

    ReplyDelete
  11. എച്ച്മുക്കുട്ടി,ഷാരോണ്‍,ശ്രീജിത്,കുമാരന്‍..സന്തോഷം.
    ഷാരോണ്‍,ബ്ളോഗ് വായനക്കാരെ നിരാശരാക്കില്ല.ഉറപ്പ്.
    വൈകാതെ വരും ചിലത്.

    ReplyDelete
  12. ഭായിയുടെ വർക്കുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ 'ഒടുവിലത്തെ തച്ച്' ആണ്. ചരിത്രവുമായി ഇഴപിരിഞ്ഞു കിടക്കുന്നതിനാലാണ് അങ്ങിനെ. മഖൻ‌സിങ്ങിന്റെ മരണവും, വൻമരങ്ങൾ വീഴുമ്പോൾ എന്നിവ ഇഷ്ടപ്പെട്ട എനിക്ക് 'തച്ചും' ഇഷ്ടപ്പെടാതെ വയ്യല്ലോ.

    മരണവിദ്യാലയത്തെ പറ്റി പണ്ട് ഈ ബ്ലോഗിൽ തന്നെ ഒരു മകന്റ് ഇട്ടതായി ഓർക്കുന്നു.

    നന്ദി
    :-)
    ഉപാസന

    ReplyDelete
  13. പിന്നെ കുറച്ചുനാൾ മുമ്പ് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച 'മാംസഭുക്കുകൾ' നിരാശപ്പെടുത്തിയെന്നും അറിയിക്കുന്നു.
    :-)

    ഉപാസന

    ReplyDelete
  14. for people like me who stay outside kerala, blogs play a big role in keeping the link with malayalam literature unbroken. so please continue to write in blogs also. my heartiest congrats to the second edition

    ReplyDelete
  15. ഉപാസന,
    കുറേ നാളായല്ലോ കണ്ടിട്ട്..?ഒടുവിലത്തെ തച്ച് എന്‍റെയും പ്രിയപ്പെട്ട രചനയാണ്.അതോര്‍മ്മിക്കുന്നതില്‍ സന്തോഷം.
    മാംസഭുക്കുകളെ പറ്റി പറഞ്ഞ അഭിപ്രായവും സ്വീകരിക്കുന്നു.നന്ദി.
    കലാവല്ലഭന്‍,ശങ്കൂന്‍റമ്മ നന്ദി.
    bodhisattvan,
    ബ്ലോഗ് കുറിപ്പുകള്‍ കിടിലനായി ഇനിയും തുടരും.അനുമോദനങ്ങള്‍ക്ക് നന്ദി.

    ReplyDelete
  16. ഞാന്‍ സുസ്മെഷിന്റെ ഒരു കഥയെ വായിച്ചുള്ളൂ.ബാര്‍കോഡ് .
    അത് കൊണ്ട് അഭിപ്രായം ഒന്നും പറയുന്നില്ല. ആശംസകള്‍.

    ReplyDelete
  17. ഒന്നാം പതിപ്പു തന്നെ വായിച്ചതുകൊണ്ട് ഇനി സങ്കടമോചനം വരട്ടെ വായിക്കുവാന്‍. പിന്നെ ഡി എന്ന നോവല്‍ ഇപ്പോള്‍ ലഭ്യമാണോ?

    ReplyDelete