Thursday, October 6, 2011

അമുദക്കുട്ടി ലോകത്തിന്‍റെ സര്‍വ്വകലാശാലയിലേക്ക് പഠിക്കാന്‍ പോകുന്പോള്‍..


അമുദ(രണ്ടരവയസ്സ്).എന്‍റെ അനിയന്‍റെ മകള്‍.ഇന്ന് അവളുടെ വിദ്യാരംഭമായിരുന്നു.ഞാന്‍ നാവിലെഴുതണമെന്നായിരുന്നു അനിയന്‍റെയും ചിന്നുവിന്‍റെയും നിര്‍ബന്ധം.ഞങ്ങളുടെ അമ്മാവന്‍റെ മകള്‍ ചിന്നുവിനെയാണ് അവന്‍ വിവാഹം ചെയ്തിട്ടുള്ളത്.അച്ഛനും അമ്മാവനും ഉള്ളപ്പോള്‍ ഞാനിതു ചെയ്യണോ..അതായിരുന്നു എന്‍റെ സംശയം.പക്ഷേ അവരുടെയാഗ്രഹം അതായിരുന്നു.അത് ഞാനൊരു എഴുത്തുകാരനായതുകൊണ്ടൊന്നുമല്ലെന്ന് എനിക്കറിയാം.

ഇതുവരെ ഞാനാരുടെയും നാവിലെഴുതിയിട്ടില്ല.പല കുഞ്ഞുങ്ങളും പലയിടത്തായി വിദ്യാരംഭം കുറിക്കുന്നതിന് സാക്ഷിയായിട്ടുണ്ട്.അപ്പോഴൊക്കെ മനസ്സില്‍ അവര്‍ക്കായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്.എങ്കിലും ജീവിതത്തിലാദ്യമായി വിദ്യാരംഭത്തിനിരുന്നപ്പോള്‍ പകച്ചുപോയി.വിയര്‍ത്തുപോയി.അകാരണമായ പരിഭ്രമം.ദൈവമേ,എന്‍റെ പിഴകള്‍ പൊറുത്ത് ഞങ്ങളുടെ കുഞ്ഞിന് എല്ലാ അനുഗ്രഹങ്ങളും നല്‍കണേ എന്നുമാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വര്‍ണ്ണമെടുത്ത് നാവിലെഴുതി.അമുദ വലിയ ആഹ്ലാദത്തിലായിരുന്നു.ഉത്സാഹത്തിലും.അവള്‍ വലുതാകും.വ്യക്തിത്വമുള്ള പെണ്ണാകും.തനിക്കുചുറ്റും പ്രകാശം പ്രസരിപ്പിക്കും.ലോകം തന്നെ പ്രകാശമാനമാകും.മതി.

വല്യച്ഛനെന്ന നിലയില്‍ തൃപ്തിയാകാന്‍ എനിക്ക് അത്രമതി.എന്‍റെ സന്തോഷമാണ് ഈ പോസ്റ്റ്.

നിങ്ങളുടെ അനുഗ്രഹങ്ങളും കൂടി അവള്‍ക്കുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

അതിന്‍റെ ചിത്രമാണ് ഇത്.അനിയന്‍ സുമേഷാണ് ഒപ്പമുള്ളത്.

27 comments:

  1. സന്തോഷത്തോടെ സ്വന്തം സുസ്മേഷ്.

    ReplyDelete
  2. പകര്‍ന്നു കൊടുത്ത അക്ഷരജ്യോതി, ചുറ്റും പ്രകാശം പരത്താനുള്ള കരുത്ത് പകരട്ടെ.. അമുദകുട്ടിക്ക് ആശംസകള്‍.. ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു.

    ReplyDelete
  3. വലിയയച്ഛൻ വക വിദ്യാരംഭം..!

    ReplyDelete
  4. മോളുട്ടിയ്ക്ക് എല്ലാ വിധ ആശംസകളും ... ഒത്തിരി സ്നേഹത്തോടെ..

    ReplyDelete
  5. സുസ്മേഷ്,
    ആഗ്രഹം പോല്‍
    പ്രാര്‍ത്ഥന പോല്‍
    അവള്‍ പഠിച്ച് മിടുക്കിയായി
    പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി
    മാറട്ടെ.
    ഏല്ലാ അനുഗ്രങ്ങളും.

    ReplyDelete
  6. ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു.

    ReplyDelete
  7. തനിക്കും ചുറ്റുമുള്ളവര്‍ക്കും പ്രകാശത്തിന്റെ ഒരു ലോകം തന്നെ തീര്‍ക്കട്ടെ...എല്ലാ ആശംസകളും..

    ReplyDelete
  8. എന്റെ മകളുടെയ്യും വിദ്യാരംഭം ഇന്നായിരുന്നു,,,,,

    ReplyDelete
  9. നല്ല ശീലങ്ങളുള്ള നല്ല ഒരു കുട്ടിയാവട്ടെ അമുദ

    ReplyDelete
  10. അവള്‍ വലുതാകും.വ്യക്തിത്വമുള്ള പെണ്ണാകും.തനിക്കുചുറ്റും പ്രകാശം പ്രസരിപ്പിക്കും.ലോകം തന്നെ പ്രകാശമാനമാകും.മതി.

    നന്മ പ്രസരിപ്പിക്കട്ടെ അമുദക്കുട്ടി..

    ReplyDelete
  11. അമുദമോള്‍ വളര്‍ന്നു വലുതായി വ്യക്തിത്വമുള്ള പെണ്ണാകുട്ടെ.,തനിക്കുചുറ്റും പ്രകാശം പ്രസരിപ്പിക്കട്ടെ,ചുറ്റുമുള്ള ലോകത്തിന് ഒരുപാട് നന്മകള്‍ ചെയ്യുവാന്‍ കഴിയുമാറാകട്ടെ.
    എന്റെ പ്രാര്‍ത്ഥനകള്‍...

    ReplyDelete
  12. അമുദ മിടുക്കിയായി വളരട്ടെ ...

    ReplyDelete
  13. അമുദയും അതുപോലെ എല്ലാ കുഞ്ഞുങ്ങളും വളര്‍ന്ന് വലുതായി ലോകത്തിന്റെ പ്രകാശമായി തീരട്ടെ. ഭാവുകങ്ങള്‍.

    ReplyDelete
  14. അമുദക്ക് ആശംസകൾ! മിടുക്കിയായി തീരട്ടെ!

    ReplyDelete
  15. എന്നും നന്മകള്‍.

    ReplyDelete
  16. അമുദക്കുട്ടിയ്ക്‌ ആശംസകള്‍..:)
    ശങ്കുഎട്ടന്റെ വക ഒരു ചക്കര ഉമ്മയും.

    ReplyDelete
  17. അമുദക്കുട്ടി പഠിച്ചു മിടുക്കിയാവട്ടെ.

    ReplyDelete
  18. പ്രാര്‍ത്ഥനകള്‍...
    അമുദ വേഗം വളരട്ടെ...

    ReplyDelete
  19. ആശംസകള്‍ നേരുന്നു.

    ReplyDelete
  20. അമുദക്ക് നന്മ വരട്ടെ. അവള്‍ വ്യക്തിത്വമുള്ള പെണ്ണായി വളരട്ടെ

    ReplyDelete
  21. പ്രിയപ്പെട്ട സുസ്മേഷ്,
    വലിയച്ഛന്റെ വിവരവും,നന്മയും,സ്നേഹവും പ്രാര്‍ത്ഥനയും അമുദയുടെ അനുഗ്രഹമായി മാറട്ടെ !അമുട മോള്‍ക്ക്‌ പ്രകാശം നിറഞ്ഞ ഒരു ഭാവി ആശംസിക്കുന്നു!
    അമുദയുടെ അര്‍ത്ഥമെന്താണ്?
    സസ്നേഹം,
    അനു

    ReplyDelete
  22. പ്രിയപ്പെട്ട അനുപമ,അമുദ തമിഴ് വാക്കാണ്.അമൃത് എന്നാണര്‍ത്ഥമെന്ന് കേള്‍ക്കുന്നു..അമുദത്തമിഴില്‍ എഴുതും കവിതൈ..ഇളയരാജയുടെ പാട്ട്.
    പ്രിയപ്പെട്ട മറ്റല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയും സ്നേഹവും.

    ReplyDelete
  23. അമുദക്കുട്ടിയ്ക്‌ ആശംസകള്‍..:)

    ReplyDelete
  24. അമുദക്കുട്ടി മിടുക്കിയാവട്ടെ....എല്ലാ ആശംസകളും.

    ReplyDelete
  25. എല്ലാ നന്മകളും അമുദയ്കും , സുഷ്മേശ്നും

    ReplyDelete