ജനുവരി 3 മറക്കാനാവാത്ത ഒരു വേര്‍പാടിന്‍റെ പത്താം വാര്‍ഷികവുമായിട്ടാണ് ഇത്തവണ കടന്നുവന്നത്.2002-ല്‍ ഇതേ വര്‍ഷമാണ് കഥാകൃത്തും കവിയും അധ്യാപികയുമായിരുന്ന ഗീതാ ഹിരണ്യന്‍ അന്തരിച്ചത്.ഞാനന്ന് തൃശൂരിലുണ്ട്.എറെക്കുറെ ടീച്ചറിന്‍റെ വീടിനടുത്ത്.മിക്കവാറും വൈകുന്നേരങ്ങളില്‍,രോഗം ടീച്ചറെ മറ്റുള്ളവര്‍ക്കുമുന്നില്‍ തന്നെ പിടിച്ചിരുത്തുന്നതില്‍നിന് സ്വയം പിന്തിരിപ്പിക്കും വരെ,അതൊരു അപേക്ഷയായി വേണ്ടപ്പെട്ടവരോട് പറയും വരെ,ജോലി കഴിഞ്ഞ വൈകുന്നേരങ്ങളില്‍ ടീച്ചറെ കാണാന്‍ ഞാനെന്നും തന്നെ പോകാറുമുണ്ടായിരുന്നു.എന്‍റെ കൂടെ ടീച്ചറുടെ വിദ്യാര്‍ത്ഥിയും മരണം വരെ ടീച്ചറുടെ ഏറ്റവും വേണ്ടപ്പെട്ട സഹായിയും പകര്‍ത്തിയെഴുത്തുകാരനും ഒരു ശ്രുശ്രൂഷകനുമായിത്തന്നെ സദാ കൂടെനിന്ന കെ.വി.അനൂപും ഉണ്ടാകും.പറഞ്ഞതു തിരിഞ്ഞുപോയി.അദ്ദേഹത്തിന്‍റെ കൂടെ ഞാനാണ് ഉണ്ടാവുക.!(നക്ഷത്രമെവിടെ,പുല്‍ക്കൊടിയെവിടെ..!)
അവിടെ വച്ചാണ് ഞാന്‍ ടീച്ചറെ വായിക്കാന്‍ തുടങ്ങുന്നത്.
വൈകുന്നേര കൂടിക്കാഴ്ചകളില്‍ അധികമൊന്നും സംസാരിക്കാന്‍ ടീച്ചറിന് ആവുമായിരുന്നില്ല.ഞാനന്ന് ഒന്നോ രണ്ടോ കഥ മാത്രം അങ്ങിങ്ങ് വന്നിട്ടുള്ള നവാഗത എഴുത്തുകാരനും.അനുപേട്ടനും ഗീത ടീച്ചറും പറയുന്നത് ഞാന്‍ കേട്ടിരിക്കും.ചിലപ്പോ ഞാന്‍ നേരത്തെ പോരും.അങ്ങനെയുള്ള സന്ദര്‍ശനങ്ങള്‍ ഇടക്കിടെ ഉണ്ടായി. രണ്ടുവര്‍ഷത്തിനുള്ളില്‍ ടീച്ചര്‍ മരിച്ചു.പിന്നീട് ഏതാനും തവണ കൂടി അനൂപേട്ടനൊപ്പം ആ വീട്ടില്‍ പോയിട്ടുണ്ട്.ഇപ്പോള്‍ ഹിരണ്യന്‍ മാഷെ നഗരപരിധിയില്‍ വച്ച് കാണുകയും സംസാരിക്കുകയും ചെയ്ത് പിരിയുന്നു.അടുത്തിടെയായിരുന്നു ടീച്ചറുടെ മൂത്ത മകളുടെ വിവാഹം.
ഈ ജനു.3 ന് സാഹിത്യ അക്കാദമിയില്‍ വച്ച് ഗീതാ ഹിരണ്യനെ അനുസ്മരിക്കുന്നുണ്ടായിരുന്നു.ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍.ഗീതാ ഹിരണ്യന്‍ സ്മാരകസമിതിയും അക്കാദമിയും ചേര്‍ന്നായിരുന്നു സംഘാടനം.കാലത്ത് പുതുകഥയെപ്പറ്റിയും ഉച്ചതിരിഞ്ഞ് പുതുകവിതയെപ്പറ്റിയും ചര്‍ച്ചയും വൈകുന്നേരം അനുസ്മരണ സമ്മേളനവും ഉണ്ടായി.
അങ്ങനെ ആ ദിവസം-നല്ല ജലദോഷക്കോളും കഫക്കെട്ടും ഉണ്ടായിട്ടും-അക്കാദമി പരിസരത്ത് കഴിച്ചുകൂട്ടി.അനൂപേട്ടന്‍ നേരത്തെതന്നെ വന്നിരുന്നു.പലസുഹൃത്തുക്കളെയും പരിചിതരെയും കുറേക്കാലത്തിനുശേഷം കാണാനും മിണ്ടാനും സാധിച്ചു.പി.രാമനെയും കുടുംബത്തെയും കുറേ നാളുകള്‍ക്കുശേഷം കാണുകയായിരുന്നു.പിന്നെ,കഥകളൊക്കെ വായിച്ചിട്ടുണ്ടെങ്കിലും കെ.രേഖയെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും അന്നായിരുന്നു.ഞാന്‍ അറിയിച്ചതനുസരിച്ച് ശങ്കരേട്ടനും എത്തിയിരുന്നു.(തൃശൂര്‍ നഗരത്തിലൂടെ ഞങ്ങളൊന്ന് നടന്നിട്ട് എത്ര കാലമായി.)ഗീത ടീച്ചറുടെ ഒരു തലക്കെട്ട് കടമെടുത്തു പ്രയോഗിച്ചാല്‍,ഹൃദയപരമാര്‍ത്ഥികളായ കുറേപ്പേരോടൊപ്പം ചെലവിടാന്‍ കഴിഞ്ഞ ദിവസം.
എനിക്കിഷ്ടമാണ് ഗീതാ ഹിരണ്യന്‍റെ കഥകള്‍.സംഘടിത എന്ന പുസ്തകത്തിന്‍റെ പ്രൂഫ് ഞാന്‍ വായിച്ചിട്ടുണ്ട്.ഇപ്പോള്‍ ആ കഥകള്‍ വീണ്ടും വായിക്കുന്നു.
എന്‍.എ.നസീറിനെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതുമാണ് അന്നുണ്ടായ മറ്റൊരു പ്രധാന വര്‍ത്തമാനം.യാദൃച്ഛികമായിരുന്നു അത്.പരസ്പരം കാണാനിടയായത് ഞങ്ങള്‍ക്ക് വളരെ സന്തോഷമായി.ഏറെനേരം സംസാരിച്ചു.അപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ ബ്ലോഗിലെഴുതിയത് ആരോ പറഞ്ഞ് അറിഞ്ഞ കാര്യവും എന്നോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ വായനയില്‍നിന്ന് മികച്ച പുസ്തകമായി വി.മുസാഫിര്‍ അഹമ്മദും തിരഞ്ഞെടുത്തത് ഈ പുസ്തകമാണെന്ന് ഞാന്‍ നസീറിനെ അറിയിച്ചു.പിന്നെ എന്‍റെ ആഹ്ലാദം മറച്ചുവയ്ക്കാതെ പറഞ്ഞു,മുസാഫിര്‍ അഹമ്മദിനെപ്പോലെയൊരു നല്ല വായനക്കാരന്‍ നസീറിന്‍റെ പുസ്തകത്തെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ശരാശരി വായനക്കാരന്‍ പോലുമല്ലാത്ത എന്‍രെ തിരഞ്ഞെടുപ്പ് ആയിരം വട്ടം ശരിയാണ്.ആ പുസ്തകത്തിന്‍റെ പുതിയ പതിപ്പ് കവി വിജയലക്ഷ്മിയുടെ അവതാരികയോടെ വൈകാതെ വരുന്ന വിവരവും നസീര്‍ അറിയിച്ചു.നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്പോള്‍ കര്‍ണ്ണങ്ങള്‍ക്കുണ്ടാകുന്ന ആഹ്ലാദം ഏറെക്കാലം നീണ്ടുനില്‍ക്കുന്നതാണ്.
നാട്ടുപച്ച(nattupacha.com)യുടെ പുതുവര്‍ഷപ്പതിപ്പിലേക്കായി മൈന ഉമൈബാന്‍ ഒരു കുറിപ്പെഴുതിപ്പിച്ചു.'ഡോ.ഷിവാഗോയുടെ ഉടമസ്ഥന്മാര്‍.'ഈ വര്‍ഷമാദ്യത്തെ എന്‍രെ എഴുത്തുപണി!
ഇങ്ങനെയൊക്കെയാണ് എന്‍റെ 2012 ആരംഭിച്ചത് എന്നു പറഞ്ഞ് ഈ കുറിപ്പ് ആവസാനിപ്പിക്കട്ടെ.
ഇങ്ങനെയൊക്കെയാണ് എന്‍റെ 2012 ആരംഭിച്ചത് എന്നു പറഞ്ഞ് ഈ കുറിപ്പ് ആവസാനിപ്പിക്കട്ടെ.
ReplyDeleteഇനിയിപ്പൊ തുടക്കം നന്നായില്ലാന്ന് പറയാനാവില്ലല്ലൊ..:) നല്ലൊരു വർഷം ആശംസിക്കുന്നു. മലയാളത്തിനു ഓർക്കാവുന്ന കഥകൾ തരുന്ന ഒരു വർഷം.
ReplyDeleteക്രിയാത്മകമായ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു വര്‍ഷമാവട്ടെ ഇത്. നല്ലൊരു തുടക്കം അറിയിച്ചതില്‍ സന്തോഷം. ആശംസകള്‍!
ReplyDeleteസുഗന്ധീ,കഥയെഴുത്ത് അത്ര നിസ്സാര പണിയല്ലാട്ടോ.പിന്നെ മലയാളത്തിന് ഓര്‍ക്കാവുന്ന കഥകള്‍ ഞാനെഴുതണം എന്നൊക്കെപ്പറഞ്‍ഞാല്‍ തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത് എന്നേ പറയാനുള്ളൂ..എന്നാലും നല്ല വാക്കുകള്‍ പറഞ്ഞ നല്ല മനസ്സിന് നന്മകള്‍ നേരുന്നു.
ReplyDeleteമിനി ടീച്ചര്‍,ആശംസകള്‍ക്ക് നന്ദി.
ക്രിയാത്മകമാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കും.താങ്കളെപ്പോലുള്ള വായനക്കാരുടെ പിന്‍ബലമാണ് എന്‍റെ കരുത്ത്.
മാഷേ,
ReplyDeleteഗീതട്ടീച്ചറെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.
"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും...." എന്ന് ദയവായി വിചാരിക്കരുത്.
'2002-ല്‍ ഇതേ ദിവസമാണ്' എന്നായിരിക്കില്ലേ രണ്ടാമത്തെ വരിയില്‍ താങ്കള്‍ ഉദ്ദേശിച്ചത്?
ഇങ്ങനെ നല്ല തുടക്കമുണ്ടാകട്ടെ. ധാരാളം വായനക്കാരുടെ പിൻബലവുമുണ്ടാവട്ടെ......
ReplyDeleteകുറിപ്പുകൾ ഇനിയും എഴുതുമല്ലോ. ഡോ ഷിവാഗോയുടെ ഉടമസ്ഥന്മാരെ വായിയ്ക്കുവാൻ ആഗ്രഹമുണ്ട്.
This comment has been removed by the author.
ReplyDeleteബ്ലോഗിലെ മഷിമണം വല്ലാത്തൊരു ഇഷ്ടമാണ് എനിക്ക്.
ReplyDeleteമഷി വിപണിയില്‍ നിന്നും പോയി നിങ്ങളെല്ലാം ബ്ലോഗ്ഗര്‍മാര്‍ മാത്രമാകുന്ന ആ നല്ല കാലം.
ഈ വര്‍ഷത്തെ താങ്കളുടെ മികച്ച ചെറുകഥ ബ്ലോഗ് വായന മാത്രമുള്ള ഞങ്ങള്‍ക്ക് ആദ്യം വായിക്കാന്‍ അവസരം വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഷാരോണിനെപ്പോലെ ഞാനുമാഗ്രഹിക്കുന്നു.
ReplyDeleteകമന്റു ദാതാവിനോടു പ്രതികരിക്കാൻ തുടങ്ങിയതും പുതുവർഷത്തിലെ ഒരു പുതുമയായി കണക്കാക്കുന്നു.
ആശംസകൾ
നല്ല നല്ല എഴുത്തുകാരെ കാണാന്‍ പറ്റുന്നതും വിചാരങ്ങള്‍ പങ്കു വയ്ക്കാന്‍ കഴിയുന്നതുമൊക്കെ ഭാഗ്യം. ബഷീറിനെ കാണണമെന്ന് ഞാനെത്ര ആഗ്രഹിച്ചിരുന്നു. വൈക്കത്താണു ജനിച്ചെങ്കില്‍ പോലും അതിനു കഴിഞ്ഞില്ല. എന്തായാലും സുസ്മേഷ്ത്തുമ്പിയെ ഈ അനന്തപുരിയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ എവിടെ വച്ചെങ്കിലും കാണാന്‍ കഴിയുമായിരിക്കും.
ReplyDeleteസസ്നേഹം അജിത.
വേര്‍പാടുകള്‍ നമ്മളെ നന്മയുടെ ഓര്‍മ്മകളിലേക്ക് നയിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യട്ടെ.
ReplyDeleteഒരു നല്ല 2012 ആശംസിക്കുന്നു.
ജനുവരി 3 മറക്കാനാവാത്ത ഒരു വേര്‍പാടിന്‍റെ പത്താം വാര്‍ഷികവുമായിട്ടാണ് ഇത്തവണ കടന്നുവന്നത്.2002-ല്‍ ഇതേ വര്‍ഷമാണ് കഥാകൃത്തും കവിയും അധ്യാപികയുമായിരുന്ന ഗീതാ ഹിരണ്യന്‍ അന്തരിച്ചത്.
ReplyDeleteഇതേ ദിവസം എന്ന് തിരുത്തൂ..
ഗീതട്ടീച്ചറുടെ പേരിലുള്ള അവാര്‍ഡല്ലേ കഴിഞ്ഞ കൊല്ലം കിട്ടിയത്, അതെന്തേ പറയാഞ്ഞേ?
നല്ല വർഷം ആയിരിക്കും തീർച്ചയായും..
ReplyDeleteശരിയാണ് സുഹൃത്തുക്കളേ,കുറിപ്പിന്‍റെ ആദ്യം തെറ്റ് കടന്നുകൂടി.ഇതേ ദിവസമാണ് എന്നാണ് വേണ്ടത്.തിരുത്തി വായിക്കാന്‍ അപേക്ഷ.തെറ്റുതിരുത്തുന്നവരെ ദൈവം രക്ഷിക്കും.
ReplyDeleteസങ്കല്‍പ്പങ്ങള്‍,yousufpa,എച്ച്മുക്കുട്ടി-നന്ദി.
ഷാരോണ്‍-നന്ദി.ഇടക്കിടെ കഥകള്‍ ബ്ലോഗിലും കൊടുക്കാന്‍ ശ്രമിക്കാം.നല്ല കഥ എഴുതാനാവട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.
കലാവല്ലഭന്‍-നന്ദി.ഓരോ ഓട്ടത്തിനിടയില്‍ വൈകുന്നതാണ്.എങ്കിലും കമന്‍റിടുന്ന ഓരോരുത്തരും എന്‍റെ പ്രിയപ്പെട്ടവര്‍ തന്നെയാണ്.മടിയന്‍ മല ചുമക്കും എന്നല്ലേ പ്രമാണം.അതാണ് എന്‍റെ അവസ്ഥ.
അജിത,
ReplyDeleteആരാധിക്കുന്ന വ്യക്തികളെ കഴിവതും കാണാതെയും പരിചയപ്പെടാതെയുമിരിക്കുന്നതാണ് നല്ലതെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.അതോടെ ആരാധന വെറുപ്പോ മറ്റെന്തെങ്കിലുമോ ആയി മാറും.എനിക്ക് ആരാധന തോന്നിയിട്ടുള്ള പലരില്‍ നിന്നും എനിക്കുണ്ടായ അനുഭവം അതാണ്.എന്നെ നേരില്‍ പരിചയപ്പെട്ട പലര്‍ക്കും വേണ്ടായിരുന്നു എന്നും തോന്നുന്നുണ്ടാവും.അതാരുടെയും കുഴപ്പമല്ല.അത്തരം സാഹചര്യങ്ങളെ ഒഴിവാക്കുകയാണ് നല്ലത്.
അതുകൊണ്ടാണ് നേരിട്ടുള്ള പരിചയങ്ങളെ (ഫോണിലൂടെയും)കഴിയുന്നത്ര ഞാന്‍ നിരുത്സാഹപ്പെടുത്തുന്നത്.
സ്നേഹത്തിനു നന്ദി.ഇനിയും വായിച്ച് അഭിപ്രായങ്ങള്‍ എഴുതുമല്ലോ.
സ്നേഹത്തോടെ,
സുസ്മേഷ്.
അപ്പൊ ഈ വര്‍ഷം സുസ്മേഷിനെ പിടിച്ചാല്‍ കിട്ടില്ല എന്നര്‍ഥം.
ReplyDeleteഅങ്ങിനെ മുന്നോട്ടു മുന്നോട്ടു പോകൂ.
ഹൃദയപരമാർത്ഥികളെ വായിക്കാൻ സുഖമാണ്! കാര്യങ്ങളെന്തൊക്കെയായാലും നമുക്കൊന്ന് പരിചയപ്പെടണം.
ReplyDeleteസേതുലക്ഷ്മി പറഞ്ഞതു തന്നെ, കേട്ടോടം കൊണ്ട് ഈ വര്‍ഷം സുസ്മേഷിനെ പിടിച്ചാല്‍ കിട്ടില്ല!
ReplyDeleteഎല്ലാ നന്മകളും ഉണ്ടാവട്ടെ. ജ്ജാതി അലക്കന്‍ കഥകള്‍ വായനക്കാര്‍ക്ക് കിട്ടിട്ടട്ടേ.
ഗീത ഹിരണ്യന്റെ ഒറ്റ സ്നാപ്പില്‍ ഒതുക്കാനിവില്ല... എന്ന പുസ്തകം തന്നെ വല്ലാത്ത ഒരു അനുഭവമായിരുന്നു. അനുഗ്രഹീത എഴുത്തുകാരിയുടെ ആത്മാവിന് മുന്‍പില്‍ പ്രണാമം..
ReplyDeleteതുമ്പിയെകൊണ്ടാണ് കല്ലെടുപ്പിക്കുവാന്‍ ഞങ്ങള്‍ വായനക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ആ തുമ്പി ഒരല്പം ഭീമനാണെന്ന് കരുതിക്കോളു സുസ്മേഷ് :)വിശാലമനസ്കന്‍ പറഞ്ഞപോലെ ജ്ജാതി അലക്കന്‍ കഥകള്‍ തരൂ..
നല്ലൊരു വർഷം ആശംസിക്കുന്നു.
ReplyDeleteഗീതാ ഹിരണ്യനെ കുറിച്ചുള്ള അനുസ്മരണം ഉചിതമായി .കഥാകൃത്ത് ബഷീര്‍ മേചെരിയെ ഈയിടെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞ അതെ വാചകം സുസ്മേഷ് (സാഹിത്യകാരന്മാരെ നേരില്‍ കാണുന്നതിനെ പറ്റി )അതെ പടി ആവര്‍ത്തിചിരിക്കുന്നത് കൌതുകം പകര്‍ന്നു ,ശരി തന്നെയോ ,ദൂരെ നിന്ന് മാത്രം കാനെണ്ടാവരോ എഴുത്തുകാര്‍ ?ഏതായാലും പുതുവര്‍ഷാശംസകള്‍ ...
ReplyDeleteസിയാഫ്-എന്‍റെ തോന്നലാണ് ഞാന്‍ പങ്ക് വച്ചത്.വളരെ നല്ല രീതിയില്‍ ബന്ധങ്ങളെ നിലനിര്‍ത്തുന്ന ധാരാളം കലാകാരന്മാരുണ്ട്.അക്കാര്യത്തില്‍ ഞാന്‍ വളരെ മോശമാണെന്നാണ് എന്‍റെ സ്വയം വിലയിരുത്തല്‍.അപ്പോപ്പിന്നെ സ്വയം ഉള്‍വലിയുന്നതല്ലേ നല്ലത്..?
ReplyDeleteമനോരാജ്-കൈ നീട്ടിനോക്കാം.തന്നാല്‍ നിങ്ങള്‍ക്കും തരാം കഥകള്‍.
ശ്രീനാഥന്‍ മാഷ്,സേതുലക്ഷ്മി,manickethaar-സന്തോഷം.
പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.
വിശാലമനസ്കന്‍,
ReplyDeleteതാങ്കളാണല്ലോ ബ്ലോഗുലകത്തിലെ സൂപ്പര്‍സ്റ്റാര്‍.ഇവിടെ വന്നതിനും വായിച്ചതിനും കമന്‍റിട്ടതിനും ഒരുപാട് സന്തോഷം.എന്തായാലും ഞാനൊന്ന് ശ്രമിക്കാം ഇക്കൊല്ലവും.കഥകള്‍ വല്ലതും തരപ്പെടാതിരിക്കില്ല.അച്ചടിച്ചുവരുന്പോ അതൊക്കെ വായിക്കണേ..വിമര്‍ശനവും വേണം.
സ്നേഹത്തോടെ,
സുസ്മേഷ്.