Thursday, February 16, 2012

ആദരവോടെ..കൃതജ്ഞത
2004 ഡിസംബറില്‍ ഡി സി ബുക്സ് ഏര്‍പ്പെടുത്തിയ നോവല്‍ അവാര്‍ഡ് എനിക്ക് കിട്ടുന്പോഴും ഇതായിരുന്നു അവസ്ഥ.മിണ്ടാനാവുന്നില്ല..വിസ്മയമോ..അവിശ്വസനീയതയോ..തലേന്നുവരെയുണ്ടായിരുന്ന തലേലെഴുത്ത് നൊടിനേരം കൊണ്ട് മാറിപ്പോയി.എന്നെയും പരിഗണിക്കാം എന്ന അവസ്ഥയിലേക്ക് വായനാകേരളം രൂപപ്പെട്ടു.അതെന്നിലുണ്ടാക്കിയ വലിയ ഉത്തരവാദിത്തത്തിലാണ് പിന്നീടിത്രകാലവും ഞാനെഴുതിയത്.വായനക്കാര്‍ക്ക് എന്നോടുണ്ടായി വന്ന വിശ്വാസത്തിനോട് നീതി പുലര്‍ത്താന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.അതിനപ്പുറമാണ് 2012 ല്‍ ലഭിച്ചിട്ടുള്ള ഈ പുരസ്കാരവും അതെന്നിലുണ്ടാക്കുന്ന ഉത്തരവാദിത്തവും.വാസ്തവത്തില്‍ നടുക്കവും വിറയുമുണ്ട്.പക്ഷേ മുന്നോട്ട് പോയേ പറ്റൂ..എല്ലാവരും കൂടെയുണ്ടാവണം.വീഴ്ചകളില്‍ തഴയാതെ കാക്കണം.അനുഗ്രഹിക്കണം.എഴുത്തുകാരനായി ജീവിക്കാന്‍ തന്നെയാണ് എനിക്കാഗ്രഹം.

ഇതൊടൊപ്പം പുരസ്കാരം ലഭിച്ച മറ്റ് പതിനാറ് ഭാഷകളിലെയും എഴുത്തുകാര്‍ക്ക് എന്‍റെ ഊഷ്മളമായ അഭിവാദ്യങ്ങള്‍.

വിവര്‍ത്തകര്‍ക്ക് അനുമോദനങ്ങള്‍.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി തുടരുന്ന സൌഹൃദവിളികള്‍ക്ക്,മെയിലുകള്‍ക്ക് ഓര്മ്മ‍പ്പെടുത്തലുകള്‍ക്ക്,വീണ്ടെടുക്കലുകള്‍ക്ക്,ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്ക്..നമസ്കാരം.

എന്‍റെ പ്രിയ വായനക്കാര്‍..ദൃശ്യ പത്ര മാധ്യമ സുഹൃത്തുക്കള്‍..പ്രസാധകസുഹൃത്തുക്കള്‍..ബ്ലോഗ് വായനക്കാര്‍..ഇത്രവരെയെത്തിച്ച എന്‍റെ പിന്നിലെ ശക്തികള്‍..എന്‍റെ സ്വകാര്യമായ അഹങ്കാരമേ നിനക്കും..എല്ലാ നല്ല സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.


47 comments:

 1. എല്ലാ നല്ല സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 2. മാഷിനു സ്നേഹത്തോടെയുള്ള അനുമോദനങ്ങള്‍.

  ReplyDelete
 3. മുന്നോട്ട് പോയേ പറ്റൂ..എല്ലാവരും കൂടെ യുണ്ടാവും , ഒപ്പം ഞാനും , നേരില്‍ കണ്ടാല്‍ ഒരുപക്ഷെ ഓര്‍ത്തെടുക്കാന്‍ പറ്റിയേക്കും എന്നെ , ഒരു അടിമാലി ക്കാരന്‍ ആണ് ,

  ReplyDelete
 4. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....
  ഇനിയും ഉയരങ്ങള്‍ താങ്ങാന്‍ ഇടവരട്ടെ....

  ReplyDelete
 5. ആശംസകള്‍ സുസ്മേഷ്.
  ഇനിയും ധാരാളം പുരസ്കാരങ്ങള്‍ ലഭിക്കുവാന്‍ ആശംസ.

  ReplyDelete
 6. newspaper-il kandirunnu. Sambhavam kidu aayi enthayalum. Keep going!!!

  ReplyDelete
 7. ഈ പുരസ്ക്കാരനേട്ടത്തില്‍ തങ്കളോടൊപ്പം നിറഞ്ഞ സന്തോഷത്തോടെ.....ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ കഴിയട്ടേ....അഭിനന്ദനങ്ങള്‍....

  ReplyDelete
 8. അവാര്‍ഡ് വിവരം പത്രത്തില്‍ വായിച്ചറിഞ്ഞു. അഭിനന്ദിക്കാന്‍ ബ്ലോഗില്‍ കേറിയപ്പോഴാണ് ഈ പോസ്റ്റ്‌ കണ്ടത്. ഇത് താങ്കള്‍ അര്‍ഹിക്കുന്ന അംഗീകാരം തന്നെ.
  താങ്കളുടെ എഴുത്തിനു ശക്തമായൊരു പ്രോചോദനമായി നിലകൊള്ളാന്‍ ഈ അവാര്‍ഡ് ഉപകരിക്കട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു . ഇനിയും ഒരുപാട് അന്ഗീകാരങ്ങള്‍ താങ്കളെ തേടിവരട്ടെ, ഒരുപാട് കഥകള്‍ ഞങ്ങളെയും ....

  ReplyDelete
 9. ഫിയോനിക്സ്,അഷറഫ് സല്‍വ,ദീപു പ്രദീപ്,ശ്രീക്കുട്ടന്‍,യാമിനി,പടിപ്പുര,റോസാപ്പൂക്കള്‍,മഹേഷ് വിജയന്‍ ഹൃദയം നിറഞ്ഞ നന്ദി.നിങ്ങളുടെ നല്ല മനസ്സും സ്നേഹവും എനിക്കുള്ള പിന്തുണയാണ്.
  ഉണ്ണികൃഷ്ണന്‍,ആഹാ..അത് കൊള്ളാമല്ലോ.അപ്പോള്‍ കാണണം.
  വന്നതില്‍ ഓര്‍ത്തതില്‍ എല്ലാം നന്ദിയും സന്തോഷവും.

  ReplyDelete
 10. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....
  ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കൂ.

  ReplyDelete
 11. പത്രത്തിൽ വായിച്ചിരുന്നു.താങ്ങൾക്ക് അവാർഡു ലഭിച്ചതിൽ വളരെ സന്തോഷം .സാഹിത്യ ജീവിതത്തിൽ കൂടുതൽ ഉയർച്ചയുണ്ടാവട്ടെ.ആശംസകൾ...

  ReplyDelete
 12. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....

  ReplyDelete
 13. ആശംസകള്‍...

  (ഏഷ്യാനെറ്റ് റേഡിയോ “കഥയരങ്ങി”ല്‍ ഈയാഴ്ച്ച മരണവിദ്യാലയത്തിന്റെ റേഡിയോ ആവിഷ്കാരമാണ്.)

  ReplyDelete
 14. അനുമോദനങ്ങള്‍ .... ഇനിയും നല്ല വരികള്‍ക്കായി തൂലിക ചലിക്കട്ടെ......

  ReplyDelete
 15. അനുമോദനങ്ങള്‍ .... ഇനിയും നല്ല വരികള്‍ക്കായി തൂലിക ചലിക്കട്ടെ......

  ReplyDelete
 16. “ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....”
  ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ...

  ReplyDelete
 17. പ്രിയ സുസ്മേഷ്,മാതൃഭൂമിയിൽ വാർത്ത വായിച്ചറിഞ്ഞു...അഭിനന്ദനങ്ങൾ.. ഇനിയും ധാരാളം അറിയപ്പെടട്ടെ...
  സസ്നേഹം ജുനൈദ്.

  ReplyDelete
 18. മനസ് നിറഞ്ഞ സന്തോഷം.. ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ.. ആശംസകള്‍!

  ReplyDelete
 19. വീണ്ടും അഭിനന്ദനങ്ങൾ.
  ഇനി വല്ലപ്പോഴും തിരിഞ്ഞു നോക്കി ഉയരങ്ങളിൽ പാറി നടക്കുക.

  ആശം സകൾ

  ReplyDelete
 20. അഭിനന്ദനങ്ങൾ...!!
  ഉത്തരവാദിത്വം കൂടി അല്ലേ.. :)

  ReplyDelete
 21. ഒരുപാടു സന്തോഷം തോന്നി വാർത്ത കണ്ടപ്പോൾ..അഭിനന്ദനങ്ങൾ

  ReplyDelete
 22. പ്രിയ സുസ്മേഷ്,
  news പത്രത്തിൽ വായിച്ചിരുന്നു. അവാർഡു ലഭിച്ചതിൽ വളരെ സന്തോഷം . ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍. ഇനിയും ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ..

  ReplyDelete
 23. അഭിനന്ദനങ്ങള്‍ മാഷേ..

  ReplyDelete
 24. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ കിട്ടുക..അതും ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ കിട്ടുക. ഹൃദയം നിറഞ്ഞ ആഹ്ലാദത്തോടെ അഭിനന്ദിക്കുന്നു.

  ഇതേപോലെ 'മലയാളത്തിലെ ഏറ്റവും നല്ല നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ 'നേടുമ്പോഴും അഭിനന്ദിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടാവട്ടെ.

  ReplyDelete
 25. തങ്കൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഇതാ:
  http://sarpagandhi.blogspot.in/2012/02/blog-post_15.html
  ഞാൻ ഈ വാർത്ത അറിഞ്ഞത് ഇവിടെ നിന്നാണ്‌.

  ആശംസകൾ...എഴുത്ത് തുടരട്ടെ... :)

  ReplyDelete
 26. സുസ്‌മേഷ്, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സുസ്‌മേഷിന്റെ എഴുത്തിന്റെ പിറകിലേക്ക് ഈ അവസരത്തില്‍ ചില ഓര്‍മ്മകളിലൂടെ കടന്നുപോയി. ചില കഥകള്‍ വീണ്ടും വായിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് അടിമാലിയില്‍ ഫെമിനിസ്റ്റ്മാസിക സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശനചടങ്ങ് ഓര്‍മ്മവന്നു. കെ വി അനൂപ്, അജിത് ജനാര്‍ദ്ദനന്‍, സുസ്‌മേഷ് തുടങ്ങിയവരുടെ സാന്നിധ്യം. ഇന്നലെ ആകസ്മികമായി അജിതിന്റെ ലൈവ് ഗ്രീന്‍ 30 എന്ന പുസ്തവും കണ്ടു. വാങ്ങി. എല്ലാം സന്തോഷത്തിന്റ വര്‍ത്തമാനങ്ങള്‍ തന്നെ.
  ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍

  ReplyDelete
 27. മണ്ണുണ്ണിSunday, February 19, 2012

  "ഭൂതമൊഴി " കഴിഞ്ഞ സെമസ്ടറില്‍( ( പഠിക്കുമ്പോഴാണ് ആദ്യമായി ഇങ്ങനൊരു എഴുത്തുകാരന്‍ ഉണ്ടെന്നറിയുന്നത് .മാഷിന്റെ ആദ്യ നോവലായ "ഡി " യാണ് ഞാന്‍ അവസാനമായി വായിച്ചത് .മാഷിന് കൈവന്ന ഈ നേട്ടത്തില്‍ ഒരു മലയാളിയെന്ന നിലയിലും മലയാള ഭാഷാ സാഹിത്യ ബിരുദ വിദ്യാര്‍ഥി എന്ന നിലയിലും ഞാന്‍ ഒരുപാട് സന്തോഷിക്കുകയും അതോടൊപ്പം തന്നെ മാഷിന് ഒരായിരം അഭിനന്ദനങ്ങള്‍ അറിയിച്ചു കൊള്ളുകയും ചെയുന്നു .

  ReplyDelete
 28. priya susmesh,palakkadu adhyapakarude samsthana silpasalayil vachanu kandathu.pragalbhanaya ezhuthukaranile vinayamanu akarshichathu.idukkiyumayulla bandham arinjappol valare santhosham thonni. valarchayude padavukal kayarikkondeyirikkuka.nanma varatte.nanma mathram...abhinandanangal..asamsakal.

  ReplyDelete
 29. priya susmesh,kazhivinum vinayathinum kittiyathanu ee puraskaram.orupadu nanmakal nerunnu.abhinandanangal...asamsakal

  ReplyDelete
 30. അഭിനന്ദനങ്ങള്‍ സുസ്മേഷ്.. കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും വയലാര്‍ അവാര്‍ഡും ഉള്‍പ്പെടെ എല്ലാ അവാര്‍ഡുകളും വെട്ടിപ്പിടിക്കുവാന്‍ ആ തൂലികക്ക് കഴിയട്ടെ.. കഴിയും...

  ReplyDelete
 31. അഭിനന്ദനങ്ങള്‍ , അംഗീകാരങ്ങള്‍ എഴുത്തിന് ഊര്‍ജ്ജമാകട്ടെ ...

  ReplyDelete
 32. അഭിനന്ദനങ്ങള്‍ സുസ്മേഷ്...

  ReplyDelete
 33. പ്രിയപ്പെട്ട എഴുത്തുകാരാ,
  താങ്കളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു.മലയാള ഭാഷയേയും സാഹിത്യത്തേയും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടെത്തിക്കുവാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു....

  ReplyDelete
 34. ഒരുപാട്സന്തോഷം.. അഭിമാനം... ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ ഊര്‍ജ്ജം പകരട്ടെ അവാര്‍ഡുകള്‍....

  ReplyDelete
 35. എല്ലാവര്‍ക്കും നന്ദി എന്ന് ഒഴുക്കന്‍ മട്ടില്‍ പറയാന്‍ തോന്നാത്തതുകൊണ്ടാണ് മറുപടി വൈകിയത്.എല്ലാവരും ക്ഷമിക്കുമല്ലോ.കഴിഞ്ഞ രണ്ടാഴ്ച ഔദ്യോഗികമായി ചില തിരക്കുകളിലായിരുന്നു.signs international short film n documentary ഫെസ്റ്റിവലില്‍ ജൂറി മെന്പറായിരുന്നു.പിന്നെ ചില സ്വകാര്യ ചടങ്ങുകളും.അതിനിടയില്‍ സ്വസ്ഥമായി സമയം കിട്ടിയില്ല.അങ്ങനെയൊക്കെ വൈകി...
  എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയട്ടെ.

  ReplyDelete
 36. Congrats!!
  Thou a bit belated wishes
  Pl. accept.
  Keep going
  Keep inform
  P V

  ReplyDelete
 37. ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍ സുസ്മേഷ്.....!
  അവിസ്മരണീയമായ കഥാപാത്രങ്ങള്‍ ഇനിയും തേടി എത്തട്ടെ....
  നന്മകള്‍...

  ReplyDelete
 38. ഹൃദയം നിറഞ്ഞ് തന്നെ അഭിനന്ദിക്കുന്നു... ഇനിയും നന്നായെഴുതാനും പുരസ്കാരങ്ങള്‍ തേടിയെത്താനും ഇടവരട്ടെ എന്ന് ആശംസിക്കുന്നു.. ഒപ്പം മറച്ച് വെയ്ക്കാതെ ആ നിമിഷം തുറന്നെഴുതിയത് ഇഷ്ടപ്പെട്ടെന്നും പറയട്ടെ..

  ReplyDelete
 39. പ്രിയപ്പെട്ട ചന്ദ്രകാന്തന്‍ ..
  ഒരുപാടൊരുപാട് സന്തോഷം.നന്ദി.

  ReplyDelete
 40. പ്രിയപ്പെട്ടവരേ..പ്രിയപ്പെട്ട പി.വി.ഏരിയല്‍ ,കാടോടിക്കാറ്റ്..നന്ദി.നമസ്കാരം.

  ReplyDelete
 41. കുറച്ചു വൈകിയാണെങ്കിലും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍... ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നല്ലേ!!

  ReplyDelete