പുതിയ കഥയായ 'സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം' ഈ ലക്കത്തെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
വേറിട്ട ഒരു പ്രമേയമാണ് ഇക്കുറി സ്വീകരിച്ചിട്ടുള്ളത്.സ്വന്തം സെല്‍ ഫോണിനെ സ്വിച്ച് ഓഫ് ചെയ്ത ശേഷം പള്ളിയില്‍ കൊണ്ടുപോയി എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും സംസ്കരിക്കുന്ന ഒരു യുവാവിന്‍റെ കഥയാണിത്.
കഥ വായിച്ച് അഭിപ്രായം ദയവായി അറിയിക്കുമല്ലോ.
വായിച്ച് പറയുമല്ലോ.
ReplyDeleteഇന്തെന്തു കഥ മാഷെ!
ReplyDeleteകഥ യുടെ പകുതി ഭാഗം സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടു കഥ വായിക്കാനും അഭിപ്രായം പറയാനും പറഞ്ഞാല്‍ എന്താ മാഷെ ചെയ്ക
സ്കാന്‍ ചെയ്തു പൂര്‍ണ്ണമായി ചേര്‍ത്തിട്ടു വായിക്കാന്‍ പറയൂ മാഷെ. അല്ലാതെ എന്ത് വായിക്കാന്‍ എവിടെ വായിക്കാന്‍ പുതു വല്സരത്തില്‍ ഒരു നര്‍മ്മം പോലെ തോന്നി താങ്കളുടെ കുറിപ്പും ആദ്യ കമന്റും. ഇതേതായാലും കൊള്ളാം മാഷെ കൊള്ളാം . അല്ലെങ്കില്‍ അതിവിടെ എഴുതി പിടിപ്പിക്കൂ മാഷെ ഒപ്പം ഈ ചിത്രം illustration ആയി ചേര്‍ക്കുക ആശംസകള്‍
ശരിയാണ് മാഷേ താങ്കള്‍ പറഞ്ഞത്.ഇങ്ങനെ കൊടുത്താല്‍ വായിക്കാനാവില്ല.എല്ലാ പേജും സ്കാന്‍ ചെയ്തിട്ടാലും വായന സുഗമമാവില്ല.അതിന്‍റെ ഇല്ലസ്ട്രേഷനൊക്കെ ഉണ്ടല്ലോ പേജുകളില്‍ .ഞാനിത് മുഴുവനായും കൊടുക്കാം ബ്ലോഗില്‍ .അല്പം ക്ഷമിക്കൂ.
ReplyDeleteവാസ്തവത്തില്‍ ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത് ഇങ്ങനെയൊരു കഥ വന്നിട്ടുണ്ട് എന്ന അറിയിപ്പാണ്.എല്ലാ പ്രസിദ്ധീകരണങ്ങളും എല്ലാവരും കാണുന്നില്ലല്ലോ.അതുകൊണ്ട് കഥയെ താല്‍പര്യമുള്ളവരിലേക്ക് എത്തിക്കാനാണ് ഈ അറിയിപ്പ്.സാധിക്കുന്നവര്‍ക്ക് ആഴ്ചപ്പതിപ്പ് വാങ്ങാമല്ലോ.അത്രയേയുള്ളൂ.
താങ്കള്‍ക്ക് നന്ദി.കഥ തീര്‍ച്ചയായും ചേര്‍ക്കാം.
Thanks സുസ്‌മേഷ് for the response. Best Regards. Philip
Deletevaarika ivide labhymalla..katha post cheythal nannayirunnu
ReplyDeleteവാരികയില്‍ വായിച്ചിട്ട് അഭിപ്രായം പറയാം സുസ്മേഷ്.
ReplyDeleteസാമൂഹികതല്പരവിനിമയവല, അടയാളസ്വീകാരതൂണ്‍ ..ഫോണിനു പകരം കൂടി ഒരു വാക്കുണ്ടായിരുന്നെങ്കില്‍ .. അച്ചന്റെ കാര്യത്തില്‍ “ഓഫ്” നെ വലിച്ച് നീട്ടിയെങ്കിലും ബാക്കി ഉള്ളവരുടെ കാര്യത്തില്‍ ഓഫ് തന്നെ കടന്നു വന്നു.. :)..എനിക്ക് വിഷയം ഇഷ്ടമായെങ്കിലും കഥമൊത്തമായി ബഹുകേമം എന്നു പറയാന്‍ തോന്നുന്നില്ല..
ReplyDeleteഒരുകാര്യത്തില്‍ മാത്രം ഉറപ്പുണ്ടായിരുന്നു.. കുഴിയിലേക്കെടുക്കുമ്പോള്‍ ഫോണ്‍അടിക്കുമെന്നതില്‍ .. അയാളുടെ അവസാനത്തെ ഓട്ടം ഒരു സൂചനയാണ്..പക്ഷെ ഞാനടക്കം ആര്‍ക്കും അതുപോലെ ഇന്നു ഒളിച്ചോടാനാവുന്നില്ലെന്നതാണ് സത്യമെന്ന് തോന്നുന്നു..
ഈ പോസ്റ്റ് വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ കഥ വായിക്കില്ലാരുന്നു.. ദേശാഭിമാനി അപൂര്‍വ്വമായി മാത്രം ഞാന്‍ കാണുന്ന വാരികയാണ്.. നന്ദി :)
സുസ്മേഷ്,മറ്റ് നിയമ തടസ്സങ്ങളൊന്നുമില്ലെങ്കിൽ കഥ ഇവിടെ ചേർക്കുന്നത് ഉപകാരമാകും.വാരികകൾ വാശിപിടിച്ച് വായിച്ചിരുന്ന കാലം ഇനി കിട്ടുമെന്ന് തോന്നുന്നില്ല.
ReplyDeleteഎല്ലാ വായനക്കാര്‍ക്കും നന്ദി.സ്നേഹം.
ReplyDeleteഞാന്‍ ഈ പോസ്റ്റും വായിച്ചുവെന്നറിയിക്കാന്‍ മാത്രം കേട്ടോ. കഥ ഞാന്‍ വായിച്ചു......
ReplyDelete