Tuesday, October 19, 2010

മധുമതി

ഓര്‍മ്മകളുടെ ഒരറ്റത്തും
ഇന്നു നിനക്കു വളകളില്ല.

സ്ലേറ്റമര്‍ത്തിപ്പിടിക്കുമ്പോഴും
പിന്നെ,കിതച്ചുചാടും മാറിടം
പ്ലേറ്റുവച്ചു നീയമര്‍ത്തുമ്പോഴും
അണിയാന്‍ മറക്കാത്ത വാക്കുകള്
‍കൈവളകള്‍.

കോലായച്ചായ പകരും വേള
വളക്കിലുക്കങ്ങളില്ലാതെ,
ശബ്ദമില്ലാപാനോപചാരങ്ങള്‍.
നാം പങ്കിട്ട നീണ്ട നീണ്ട-
നിശ്ശബ്ദവാഗ്‌ദാനകാലങ്ങള്‍...

പിന്നൊരുകാലം,
നിന്റെ വിപ്ലവങ്ങള്
‍സ്വയം വരിച്ച തടവറകള്
‍സ്വന്തം സ്വാതന്ത്ര്യസമരങ്ങള്‍..

അന്ന്‌‌,
വളകളെയെറിഞ്ഞുടയ്‌ക്കുമ്പോള്‍
നീ,യെന്തതില്‍ തുല്യം ചാര്‍ത്തി..?

ഇന്ന്‌,ആകസ്‌മികമീ പാതിരാമിന്നലില്
‍പ്രഭ്വിയായി വന്നണയുകയാണുനിന്
‍വളക്കൈയുകളെന്റെ ചിത്തത്തില്‍.

ഒറ്റയോട്ടുവള ഒഴുകിക്കിടക്കു-
മെന്നൊരിക്കല്‍ നിനച്ചു.
എന്റെ സ്‌പര്‍ശത്താല്‍ ക്ലാവടിയാതെ
തിളങ്ങിക്കിടക്കുമെന്നാശിച്ചു.

ഇന്ന്‌,നിന്റെ കൈകള്
‍നിന്റേതല്ലാതെയായി മാറി
കടങ്ങള്‍ വന്നു
വളകളഴിച്ചതാവാം ക്രൂരമായി.

ശരിയാണ്‌,
എല്ലായ്‌പ്പോഴും
എല്ലാമെവിടെയോ
നഷ്ടമാകുന്നു.
അതോ,നഷ്ടങ്ങള്‍ വന്നു
നമുക്കുള്ളതെല്ലാം കവര്‍ന്നെടുക്കുന്നതോ..
അല്ലെങ്കില്‍,നഷ്ടങ്ങളൊക്കെയും
കവര്‍ന്നെടുക്കപ്പെടാതെ നമുക്കുള്ള
ശേഷിപ്പുകളാക്കപ്പെടുന്നതോ..?

മധുമതീ...
സന്ദേഹങ്ങളവസാനിക്കുമ്പോള്‍
കണ്ണിന്നൊരാവര്‍ത്തികൂടി
വായിക്കുവാനാകുമോ
കിലുകിലെയോടിനടക്കും
പഴയമോഹത്തിന്നദൃശ്യ-
നിഴല്‍വളയങ്ങളെ..!

21 comments:

  1. പ്രിയ വായനക്കാരേ,
    ക്ഷമിക്കണേ..വിരസമായ നിമിഷത്തില്‍ എഴുതിപ്പോയി.
    കവിത എന്റെ വഴിയല്ല.

    ReplyDelete
  2. കവിത കണ്ടപ്പോൾ സന്ദേഹം
    എന്തേ ഈ ചുവടുമാറ്റമെന്ന്.

    സന്ദേഹങ്ങളവസാനിച്ചപ്പോൾ
    കിട്ടുമോ കവിതകളിനിയും വായനയ്ക്കെന്ന്

    ആശംസകൾ

    ReplyDelete
  3. എന്നാലും നന്നായിട്ടുണ്ട്

    ReplyDelete
  4. ശരിയാണ്‌,
    എല്ലായ്‌പ്പോഴും
    എല്ലാമെവിടെയോ
    നഷ്ടമാകുന്നു...
    ഏട്ടാ ഗാന്ധിമാര്‍ഗം വായിച്ചിരുന്നു..നന്നായിട്ടുണ്ട്...
    ബ്ലോഗ്‌ ഇപ്പോഴാണ് കണ്ടത് ...ഇടയ്ക്കിടയ്ക്ക് വരാം...

    ReplyDelete
  5. ചില ഓര്‍മ്മവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
    എന്‍റെ കൈ വെള്ളയിലിരുന്നു ചുട്ടുപൊള്ളുന്നുണ്ടിപ്പോഴും
    നിന്റെ ചൂണ്ടുവിരല്‍.
    നന്ദി കൂട്ടുകാരാ

    ReplyDelete
  6. Ennal thudangam
    (((0)))
    thenga onne!!!

    ReplyDelete
  7. അപ്പോൾ കഥയിൽ മാത്രമല്ല നിപുണത അല്ലേ..
    കൊള്ളാം..കേട്ടോ

    ReplyDelete
  8. ഒറ്റയോട്ടുവള ഒഴുകിക്കിടക്കു-
    മെന്നൊരിക്കല്‍ നിനച്ചു.
    എന്റെ സ്‌പര്‍ശത്താല്‍ ക്ലാവടിയാതെ
    തിളങ്ങിക്കിടക്കുമെന്നാശിച്ചു.



    manassil thodunna varikal...

    kavitha susmeshinte vazhiyalla ennonnum theere

    thonniyilla vayichiriykkumbol....

    ReplyDelete
  9. orupadu manasilavan undu

    naale vayikam time illa ippo

    ReplyDelete
  10. കവിതയിലും ഒന്ന് കൈവച്ചു അല്ലേ.. പക്ഷെ, സുസ്മേഷിന്റെ തട്ടകം ഗദ്യം തന്നെ എന്നാണ് എനിക്ക് തോന്നിയത്..

    ReplyDelete
  11. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.
    പ്രതികരണങ്ങള്‍ കണ്ടപ്പോള്‍.
    ഒരുപാടൊരുപാടൊരുപാട്‌ നന്ദി.

    ReplyDelete
  12. ഈ വഴി താങ്കളുടേതു കൂടിയാണ്!!!

    അങ്ങനെ പ്രത്യേക വഴികള്‍ ഒക്കെ വെക്കുന്നത് എന്തിനാണ് സുസ്മേഷ്?

    കഥയാവട്ടെ, കവിതയാവട്ടെ, നോവല്‍ ആവട്ടെ, സിനിമ ആവട്ടെ, എല്ലാം നമ്മുടെ ചിന്തകള്‍ പ്രകടിപ്പിക്കാന്‍ ഉള്ള മാധ്യമങ്ങള്‍ മാത്രമല്ലേ? ഒരു വഴി മാത്രമേ ഉപയോഗിക്കുള്ളൂ അല്ലെങ്കില്‍ ആ ഒരു വഴി ഉപയോഗിക്കുകയെ ഇല്ല എന്നൊന്നും ഇല്ലല്ലോ?

    ReplyDelete
  13. സുസ്മേഷേ ഉള്ളതു പറയാമല്ലോ,ആ ഗസലിന്‍െറത്രേം എനിയ്ക്കിഷ്ടപ്പെട്ടില്ല ഈ കവിത

    ReplyDelete
  14. കവിതയുടെ ഒരു കെട്ടുറപ്പുണ്ടെന്നു തോന്നിയില്ല വരികളില്‍..

    ReplyDelete
  15. കവിതയും ആകാം, തെറ്റില്ല, രാകിയാൽ ഇനിയും നന്നാവും. ഓട്ടുവളകൾ കിലുങ്ങുന്നോ, അതോ ഉടയുന്നോ മനസ്സിൽ?

    ReplyDelete
  16. നന്നായിട്ടുണ്ട്!!!്

    ReplyDelete
  17. ഒരിക്കല്‍ എഴുതിയാല്‍
    പൊതുജനത്തിനു നല്‍കിയാല്‍
    ഒരിക്കലും മായ്ച്ചു കളയാന്‍ കഴിയില്ല
    അതുകൊണ്ട് പരീക്ഷണങ്ങള്‍ ആരുമറിയാതെ നടത്തൂ..
    എന്നിട്ട് നല്ലത് മാത്രം പബ്ലിഷ് ചെയ്യൂ...
    പരീക്ഷണങ്ങള്‍ വച്ച് ജനം വിലയിരുത്തുന്ന ഒരവസ്ഥ ഉണ്ടാക്കരുത്....
    ഇത് കവിതയുടെ വിലയിരുത്തല്‍ അല്ല..
    ഒരു സുഹൃത്തിന്റെ അഭിപ്രായം മാത്രം...
    കവിതകള്‍ കൊള്ളാം...

    ReplyDelete
  18. എല്ലാവര്‍ക്കും നന്ദി.
    പ്രിയ സതീഷ്‌,
    നല്ല മനസ്സിന്‌ ഹൃദയപൂര്‍വ്വം നമസ്‌കാരം.
    ആരുമറിയാതെ പരീക്ഷണം നടത്താന്‍ അണുബോംബല്ലല്ലോ ഉണ്ടാക്കുന്നത്‌.വായനക്കാര്‍ വിലയിരുത്തട്ടെ എന്ന അഭിപ്രായം സ്വാഗതാര്‍ഹം.

    ReplyDelete