Tuesday, October 26, 2010

തലക്കെട്ടഴിഞ്ഞ കവിതേ..

കെട്ടിപ്പിടിക്കുന്ന പോലൊരൊറ്റവരവാണ്‌.

ചെവിയോരത്തുനിന്ന്‌
ചെറുകുന്നുകളിലേക്കിറങ്ങി വിലസുന്ന
സന്ധ്യയിലെ ഇളംകാറ്റ്‌.
പൂവുകളുറങ്ങി സുഗന്ധിയായ വര്‍ഷമേഘം.

പുല്ലുകള്‍ മുളങ്കൂട്ടമാകും
കീറക്കടലാസുകള്‍ നനഞ്ഞുപരന്ന്‌‌
വഴികള്‍ക്കു പാണ്ടുകയറും.

നീ വന്നതില്‍പ്പിന്നെയാണ്‌
തെച്ചിക്കാട്ടില്‍ പുഞ്ചിരികള്‍ വിരിഞ്ഞത്‌.

ഇതള്‍ച്ചോപ്പിനാല്‍ കുറിയിട്ട മുടിയുമായി
മുറ്റം കടക്കുമ്പോള്‍,
നനഞ്ഞ മുടി തല്ലിവരയ്‌ക്കുന്ന ഭൂപടം
നിന്റെ പിന്നഴകില്‍ വിടരുമ്പോള്‍,
വാക്കുകള്‍,വാക്കുകള്‍ വന്നെന്റെ
കൈവിരലില്‍ ചുംബിക്കുന്നു....

12 comments:

  1. തലക്കെട്ടഴിഞ്ഞ കവിത പ്രിയപ്പെട്ട വിമര്‍ശകര്‍ക്ക്‌ സമര്‍പ്പിക്കുന്നു.
    അഭിപ്രായങ്ങള്‍ പറഞ്ഞാലും...

    ReplyDelete
  2. liked it..especially one or two images..

    ReplyDelete
  3. കീറക്കടലാസുകള്‍ നനഞ്ഞുപരന്ന്‌‌
    വഴികള്‍ക്കു പാണ്ടുകയറും.


    നനഞ്ഞ മുടി തല്ലിവരയ്‌ക്കുന്ന ഭൂപടം

    അസൂയപ്പെടുത്തുന്ന വരികള്‍ ..

    ReplyDelete
  4. വാക്കുകള്‍ ചുംബിക്കുന്നു കൈവിരലുകളില്‍‍, കവിത മനസ്സിലും.....

    ReplyDelete
  5. "ഇതള്‍ച്ചോപ്പിനാല്‍ കുറിയിട്ട മുടിയുമായി
    മുറ്റം കടക്കുമ്പോള്‍,
    നനഞ്ഞ മുടി തല്ലിവരയ്‌ക്കുന്ന ഭൂപടം
    നിന്റെ പിന്നഴകില്‍ വിടരുമ്പോള്‍,
    വാക്കുകള്‍,വാക്കുകള്‍ വന്നെന്റെ
    കൈവിരലില്‍ ചുംബിക്കുന്നു...."

    കവിത ആസ്വദിക്കാന്‍ കൂടി അറിയാത്തവനാണ്. എന്നാലും 'ഈ വരികള്‍ നന്നായി' എന്നൊന്ന് പറയാന്‍ തോന്നുന്നു. ഒരുതരം നൊസ്റ്റാല്‍ജിയ. ഇഷ്ട്ടപ്പെട്ടു. ഇനിയും കാണാം.

    ReplyDelete
  6. സുസ്മേഷ് കഥയെഴുതുമ്പോൾ നാടകമാവാറില്ലല്ലോ അല്ലേ ?
    കഥയാവുമ്പോൾ അതിനൊരൊഴുക്കുണ്ട്, നാടകമാവുമ്പോൾ കഥാപാത്രങ്ങളുടെ സംഭാഷണരീതിയിലാണെഴുതുന്നത് അല്ലേ ?
    സാഹിത്യഭംഗി രണ്ടിനുമുണ്ട്താനും.
    അപ്പോൾ കവിതയോ ?
    വിമർശകർക്ക് വിടാം.

    ReplyDelete
  7. nannayittundu susmesh.....

    veendum vayikkan thonnippiykkunnu......

    kavithayum vazhi thanne....

    keep going.....

    ReplyDelete
  8. ഇനിയുമിനിയും വാ‍ക്കുകൽ വന്നാവിരൽ തുമ്പുകൾ ചുമ്പിക്കട്ടേ..

    ReplyDelete
  9. കൊള്ളാം രസം ഉണ്ട് വായിക്കാന്‍ .....കവിത എഴുത്ത് തുടരാം അല്ലെ.. മാഷേ..

    ReplyDelete
  10. നന്നായി, നനഞ്ഞ മുടി വരക്കുന്ന ഭൂപടം ആദ്യമായി കാണുകയാണു ഞാൻ കവിതയിൽ- കവിതകൾ വിരിയട്ടെ ബ്ലോഗിൽ!

    ReplyDelete
  11. വാക്കുകള്‍,വാക്കുകള്‍ വന്നെന്റെ
    കൈവിരലില്‍ ചുംബിക്കുന്നു....

    ReplyDelete