Thursday, October 14, 2010

ചില വ്യക്തിഗതവിശേഷങ്ങള്‍

പ്രിയപ്പെട്ട സുഹൃത്തുക്കളേ..,
കഴിഞ്ഞ രണ്ടാഴ്‌ചക്കാലം ദെല്ലിയിലായിരുന്നതിനാല്‍ എല്ലാ കമന്റ്‌സിനും മറുപടിയയക്കാനോ പല പോസ്‌റ്റുകളും വായിച്ച്‌ അഭിപ്രായം എഴുതാനോ കഴിഞ്ഞില്ല.ബ്ലോഗിലെ പല കാര്യങ്ങളും വല്ലാതെ വൈകി.ക്ഷമിക്കുമല്ലോ.കേന്ദ്ര സാഹിത്യ അക്കാദമി കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ച്‌ ദെല്ലിയില്‍ നടത്തിയ,കോമണ്‍ വെല്‍ത്ത്‌ റൈറ്റേഴ്‌സ്‌ ഫെസ്റ്റിവലിലും സെമിനാറി(ഹിസ്റ്റോറിക്കല്‍ ലെഗസി ആന്‍ഡ്‌ റൈറ്റിംഗ്‌‌ ഇന്‍ ദി കോമണ്‍വെല്‍ത്ത്‌)ലും പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു.കേരളത്തില്‍ നിന്ന്‌ ഇക്കുറി രണ്ട്‌ പേരാണ്‌ പങ്കെടുത്തത്‌.ശ്രീ എന്‍.പ്രദീപ്‌കുമാറും ഞാനും.വളരെ ഊഷ്‌മളമായ അനുഭവമായി അത്‌.കേന്ദ്ര സാഹിത്യ അക്കാദമിക്ക്‌ നന്ദി.നമ്മുടെ ഭാഷയ്‌ക്കും എന്റെ വായനക്കാര്‍ക്കും.
 • മരണവിദ്യാലയവും നായകനും നായികയും.
രണ്ട്‌ പുസ്‌തക പ്രകാശനങ്ങളെപ്പറ്റിയും പറയട്ടെ.എന്റെ അടുത്തിടെ വന്ന പത്ത്‌ കഥകളുടെ സമാഹാരമായ 'മരണവിദ്യാലയം',മാതൃഭൂമി ബുക്‌സ്‌ വളരെ നല്ല രീതിയില്‍ പുറത്തിറക്കി.ആഗസ്റ്റ്‌ 17 മുതല്‍ സെപ്‌തംബര്‍ 18 വരെ കോഴിക്കോട്‌ വച്ച്‌ മാതൃഭൂമിയും പെന്‍ഗ്വിനും ചേര്‍ന്ന്‌ നടത്തിയ പുസ്‌തകോത്സവത്തില്‍ വച്ചാണ്‌ മരണവിദ്യാലയം പ്രകാശനം ചെയ്‌തത്‌‌.സെപ്‌തംബര്‍ 13 ന്‌ വൈകുന്നേരം ശ്രീ എന്‍.പ്രഭാകരന്‍‌,കഥാകാരി ശ്രീമതി ബി.എം.സുഹറയ്‌ക്ക്‌ പുസ്‌തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.ഒപ്പം കെ.വി.അനൂപിന്റെയും ഇ.സന്തോഷ്‌കുമാറിന്റെയും പ്രിയ എ.എസിന്റെയും ശ്രീബാല കെ.മേനോന്റെയും ധന്യാരാജിന്റെയും കഥാസമാഹാരങ്ങളും പ്രകാശനം ചെയ്‌തു.ചടങ്ങില്‍,സി.എസ്‌‌.ചന്ദ്രിക,കെ.സുരേഷ്‌കുമാര്‍,പി.വി.ഷാജികുമാര്‍ പുസ്‌തക രചയിതാക്കള്‍ എന്നിവരും പങ്കെടുത്തു.
കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ സെപ്‌തംബര്‍ 15 മുതല്‍ 19 വരെ എച്ച്‌‌ ആന്‍ഡ്‌‌ സി ബുക്‌സ്‌ നടത്തിയ പുസ്‌തകോത്സവത്തിലാണ്‌ 'നായകനും നായികയും' നോവെല്ല പ്രകാശനം ചെയ്‌തത്‌‌.കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചതാണ്‌ നായകനും നായികയും.ഇ.സന്തോഷ്‌കുമാര്‍,സന്തോഷ്‌ ഏച്ചിക്കാനത്തിന്‌ നല്‌കി സെപ്‌തംബര്‍ 17 ന്‌ വൈകുന്നേരമാണ്‌ നായകനും നായികയും പ്രകാശനം നടത്തിയത്‌‌.വി.ദിലീപ്‌,വി.ആര്‍ നരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യുവാക്കളുടെ ഒത്തുചേരലും സര്‍ഗ്ഗാത്മകതയുടെ സമാനതകളില്ലാത്ത പങ്കുവയ്‌ക്കലുമായിരുന്നു രണ്ട്‌ ചടങ്ങുകളും.പ്രസാധകര്‍ നല്‌കിയ ഊഷ്‌മളമായ ചടങ്ങുകള്‍ക്ക്‌ നന്ദി.എഴുത്തുകാര്‍ക്ക്‌ ആത്മാഭിമാനം നല്‌കുന്ന വേദികളായിരുന്നു ഇവ എന്ന്‌ എടുത്തുപറയട്ടെ.
 • വ്യൂഫൈന്‍ഡര്‍-ഏഷ്യാനെറ്റ്‌ ന്യൂസില്‍.
അമൃത ടിവിയിലെ ഹരിതഭാരതം കാര്‍ഷിക പരമ്പരയ്‌ക്ക്‌ ശേഷം ഞാന്‍ രചന നിര്‍വ്വഹിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ്‌ 'വ്യൂഫൈന്‍ഡര്‍'.കാശ്‌മീര്‍ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച്‌ പകര്‍ത്തുന്ന ദൃശ്യയാത്രാവിവരണമാണ്‌ വ്യൂഫൈന്‍ഡര്‍.ആദ്യഭാഗങ്ങളില്‍ കാശ്‌‌മീരാണ്‌.ഈ വരുന്ന ശനിയാഴ്‌ച (ഒക്ടോബര്‍ 16.)വൈകുന്നേരം 5.30 മുതല്‍ ഏഷ്യാനെറ്റ്‌ന്യൂസില്‍ വ്യൂഫൈന്‍ഡര്‍ കാണാം.ആഴ്‌ചയിലൊരിക്കലാണ്‌ സംപ്രേഷണം.അല്‍ ജസീറ ടിവിയില്‍ കാമറാമാനായിരുന്ന ആഗിനാണ്‌ ഛായാഗ്രഹണവും സംവിധാനവും.അവതരണം ആയില്യന്‍.
എന്റെ പ്രിയ വായനക്കാരെയും പ്രേക്ഷകരെയും ഞാന്‍ സാദരം വ്യൂഫൈന്‍ഡറിലേക്ക്‌ ക്ഷണിക്കുന്നു.
 • പേപ്പര്‍ലോഡ്‌ജ്‌
മാധ്യമം ആഴ്‌ചപ്പതിപ്പില്‍ വൈകാതെ 'പേപ്പര്‍ലോഡ്‌ജ്‌ ' പ്രസിദ്ധീകരിച്ചുതുടങ്ങും.
2007-ല്‍ പ്രസിദ്ധീകരിച്ച 9 (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌) എന്ന നോവലിനുശേഷം ഞാനെഴുതുന്ന നോവലാണ്‌ പേപ്പര്‍ ലോഡ്‌ജ്‌.ഡി യില്‍ നിന്നും 9-ല്‍ നിന്നും വ്യത്യസ്‌തമായിട്ടാണ്‌ പേപ്പര്‍ലോഡ്‌ജ്‌ വരുന്നത്‌.
എന്റെ സഹൃദയരായ വായനക്കാര്‍ ആദ്യം മുതലേ പേപ്പര്‍ലോഡ്‌ജ്‌ വായിക്കുകയും അഭിപ്രായം എന്തുതന്നെയായാലും തുറന്ന്‌ പറയുകയും വേണം.ഞാന്‍ കാത്തിരിക്കുന്നു..നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണയും സ്‌നേഹവുമാണ്‌ എഴുതാന്‍ എനിക്കുള്ള പ്രേരണ.
ഇത്‌‌ വ്യക്തിഗതമായ ചില വിശേഷങ്ങളാണ്‌.പൊങ്ങച്ചത്തിന്റെയോ വീമ്പുപറയലിന്റെയോ അരികുപറ്റി നില്‍ക്കുന്ന വിശേഷങ്ങള്‍.ലോകത്ത്‌ ഇതൊന്നുമല്ല പ്രധാനകാര്യങ്ങള്‍ എന്നറിയാം...
എങ്കിലും,നമുക്കിടയില്‍ മറകള്‍ വേണ്ടല്ലോ.

 • എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍.
 • ജീവിതം അറിവിനാല്‍ സമ്പന്നമാവട്ടെ.

32 comments:

 1. ഇനി പറയൂ നിങ്ങളുടെ അഭിപ്രായങ്ങള്‍...

  ReplyDelete
 2. കഥാകൃത്തുകളുടെ നോവലുകളാണല്ലോ ഇപ്പോള്‍ തകര്‍ക്കുന്നത് :-)
  സുഭാഷ് ചന്ദ്രന്‍, സന്തോഷ് കുമാര്‍, ഇപ്പോള്‍ മറ്റൊരു ‘സ’യും

  ആശംസകള്‍
  :-)

  ReplyDelete
 3. എല്ലാ സംരഭങ്ങളും വിജയിക്കട്ടെ
  എന്ന് ആശംസിക്കുന്നു.

  ReplyDelete
 4. പ്രിയ ഉപാസന,
  ഇഷ്ടായി ഇഷ്ടാ...അതിലൊരു സൂക്ഷ്‌മനോട്ടം ഉണ്ടല്ലോ.
  കലാവല്ലഭന്‍,പ്രിയം നിറഞ്ഞ നന്ദി.

  ReplyDelete
 5. ആ. കഥാസമാഹാരവും നോവലുമൊക്കെ വരട്ടെ, വളരെ സന്തോഷം, വായിക്കാം. ആശംസകൾ! ദൽഹിവിശേഷങ്ങളൊക്കെ എഴുതൂ!

  ReplyDelete
 6. * എന്റെയും നവരാത്രി ആശംസകള്‍.

  നല്ല റിവ്യൂ എന്ന് തന്നെ പറയാം ......ആശംസകള്‍.

  ReplyDelete
 7. pongachamayo veembu parachilayo

  thonniyilla....theere.... vayanakkare cherthu

  nirthunnathaye thonniyullu...angine thanne

  aavunnathanu santhoshavum...

  chila viseshangal okke paranjal alle ariyu
  susmesh......

  ReplyDelete
 8. ആശംസകള്‍;സുസ്മേഷ് ...

  ReplyDelete
 9. മുകളില്‍ പറഞ്ഞ പുസ്തകങ്ങള്‍ (മാതൃഭൂമി പ്രസിദ്ധീകരിച്ചവ) അവരുടെ കലൂര്‍ പുസ്തകമേളയില്‍ ഒന്നും കണ്ടില്ലല്ലോ..??? പുസ്തകം കിട്ടുവാനുള്ള സോഴ്സ് കൂടെ പറയാമായിരുന്നു സുസ്മേഷ്. ഒപ്പം കഴിയുമെങ്കില്‍ കെ.വി.അനൂപിന്റെയും ഇ.സന്തോഷ്‌കുമാറിന്റെയും പ്രിയ എ.എസിന്റെയും ശ്രീബാല കെ.മേനോന്റെയും ധന്യാരാജിന്റെയും കഥാസമാഹാരങ്ങളുടെ കൂടെ പേരുകള്‍ അറിയിച്ചാല്‍ നല്ലത്.
  മറ്റൊരു കാര്യം പേപ്പര്‍ ലോഡ്ജ് കഴിവതും മാതൃഭൂമിയില്‍ വായിക്കാന്‍ ശ്രമിക്കാം. പ്രത്യേകിച്ച് ടെക്നിക്കല്‍ പ്രോബ്ലെംസ് ഒന്നുമില്ലെങ്കില്‍ ഒരു രണ്ടാഴ്ച കഴിഞ്ഞിട്ട് എന്ന രീതിയിലെങ്കിലും അത് ബ്ലോഗിലേക്ക് പകര്‍ത്തുവാന്‍ കഴിയുമോ? അത് കൂടുതല്‍ വായനക്കാര്‍ക്ക് ഉപകാരമാവും. കരാരുകളുടെ ലംഘനമാവുമില്ലെങ്കില്‍ മാത്രം. ടൈറ്റിലുകള്‍ എല്ലാം വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ട് കേട്ടോ.. ഡി, 9, ഇപ്പോള്‍ പേപ്പര്‍ ലോഡ്ജ്.. തീര്‍ച്ചയായും നമുക്കിടയില്‍ മറകള്‍ വേണ്ട. തുറന്ന് തന്നെ പറയാം.. ഏതായാലും ആശംസകള്‍..

  ReplyDelete
 10. ആ പുസ്‌തകങ്ങള്‍...

  പ്രിയ മനോരാജ്‌,
  ദെല്ലിയില്‍ പോയതിനാല്‍ കലൂരിലെ പുസ്‌തകമേളയ്‌ക്ക്‌ പോകാന്‍ കഴിഞ്ഞില്ല.ഞാന്‍ അന്വേഷിക്കാം.
  ആ പുസ്‌തകങ്ങളുടെ പേര്‌്‌്‌ കൊടുക്കാന്‍ എന്തോ വിട്ടുപോയി.അത്‌്‌്‌ ഭംഗിയായില്ല.ക്ഷമാപണത്തോടെ ആ പേരുകള്‍ താഴെ...
  കാഴ്‌ചയ്‌ക്കുള്ള വിഭവങ്ങള്‍-കെ.വി.അനൂപ്‌.
  നീചവേദം-ഇ.സന്തോഷ്‌കുമാര്‍.
  വയലറ്റ്‌പൂച്ചകള്‍ക്ക്‌ ശൂ വയ്‌ക്കാന്‍ തോന്നുമ്പോള്‍-പ്രിയ എ.എസ്‌.
  സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌-ശ്രീബാല.കെ.മേനോന്‍.
  പച്ചയുടെ ആല്‍ബം-ധന്യാരാജ്‌.
  എന്റെ നോവല്‍,പേപ്പര്‍ലോഡ്‌ജ്‌,ഇത്തവണ മാധ്യമം ആഴ്‌ചപ്പതിപ്പിലാണ്‌ വരുന്നത്‌.

  നല്ല വാക്കുകള്‍ക്ക്‌ നന്ദി.

  ആശംസകള്‍ നേര്‍ന്ന മറ്റുള്ളവര്‍ക്കും.

  ReplyDelete
 11. വിശേഷങ്ങള്‍ പങ്കുവെച്ചതില്‍ സന്തോഷം...എല്ലാവിധ ആശംസകളും.. :)

  ReplyDelete
 12. എങ്ങനെ ഉണ്ടായിരുന്നു ഡല്‍ഹി ഡെയ്സ് ? പിന്നെ ഹൃദയം നിറങ്ങള്‍ അഭിനന്ദനങ്ങള്‍ ....വിജയീ ഭവ ....viewfinder എന്തായാലും കാണും......

  കഥകള്‍ക്കും നോവലുകള്‍ക്കും എപ്പോളും വ്യസ്ത്യസ്തമായ പേര്..കൊള്ളാം...ഇഷ്ടായി ....പേപ്പര്‍ലോഡ്‌ജ്‌ ' വായിക്കാന്‍ ആയി കാത്തിരിക്കുന്നു

  ReplyDelete
 13. Waiting for 'Paper Lodge'

  luv regards

  ReplyDelete
 14. പുതിയ സംരംഭങ്ങള്‍ക്ക് ആശംസകള്‍ സുസ്മേഷ്...

  ReplyDelete
 15. വിശേഷങ്ങള്‍ എല്ലാം അറിഞ്ഞതില്‍ സന്തോഷം. പുതിയതായി പ്രകാശനം ചെയ്ത പുസ്തകങ്ങളുടെ കോപ്പി ഇനിയും അയച്ചു കിട്ടിയില്ലാ... അഡ്രസ്‌ മാറിയത് മറന്നില്ലല്ലോ..എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു.'പേപ്പര്‍ലോഡ്‌ജ്‌ ' എല്ലാ വായനക്കാര്‍ക്കും നല്ലൊരു അനുഭവമാകട്ടെ എന്ന് ആശംസിക്കുന്നു..അതിനായി കാത്തിരിക്കുന്നു.....

  ReplyDelete
 16. വിശേഷങ്ങളൊക്കെ വായിച്ചു സന്തോഷമായി.പുതിയ സംരംഭങ്ങളെല്ലാം നന്നായി നടക്കട്ടെ.നോവലും,കഥയുമൊക്കെ വായിച്ചാല്‍ അഭിപ്രായങ്ങള്‍ നേരിട്ട് കഥാകാരനോട് പറയാമെന്നുള്ള ഗുണവുമുണ്ടല്ലോ ബ്ലോഗിനു‍.

  പോവാത്ത സ്ഥലങ്ങളൊക്കെ കണ്ട് കൊതി തീര്‍ക്കുന്നത് യാത്രാവിവരണങ്ങളിലൂടെയും,ടി.വിയിലെ കാഴ്ചകളിലൂടെയുമൊക്കെയാണു.വ്യൂ ഫൈന്‍ഡര്‍ ഇന്നെന്തായാലും ഏഷ്യാനെറ്റ്‌ ന്യൂസില്‍ കാണാമെന്നു വിചാരിക്കുന്നു.:)

  ReplyDelete
 17. വായിക്കാന്‍ ശ്രമിക്കാം ..
  സസ്നേഹം
  തണല്‍

  ReplyDelete
 18. valare santhosham thonnunnu......

  ReplyDelete
 19. ആഹാ, ദില്ലി എന്റെ നഗരമായിരുന്നു.ഒരുപാട് കാലം.
  പുതിയ സംരംഭങ്ങൾ ഗംഭീരമാവട്ടെ.
  എല്ലാ ആശംസകളും.

  ReplyDelete
 20. സമയം പോലെ വായിക്കാന്‍ നോക്കാം.
  ആശംസകള്‍.

  ReplyDelete
 21. അഭിനന്ദനങ്ങളും ആശംസകളും :)

  ReplyDelete
 22. പുതിയ നോവല്‍ വായിച്ചു തുടങ്ങട്ടെ....
  ““റഷ്യ,ഇപ്പോള്‍ റിക്ഷ എന്നൊക്കെ പറയും പോലെ...അല്ലേ.
  അതിന്‍റെ കനം നഷ്ടപ്പെട്ട് പോയി.””
  റസാഖിനെ പ്രതീക്ഷ മുഴുവന്‍ സോവിയറ്റ് യൂനിയനായിരുന്നല്ലോ.

  ReplyDelete
 23. happy 2 hear about ur delhi news.. and all de very best for the new works...

  ReplyDelete
 24. travelling is a beautiful experience..and when one does it as a job what to say..best wishes for the travel programme and your writing ventures..

  ReplyDelete
 25. paper lodge വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കയാണ്.

  ReplyDelete
 26. ഏവര്‍ക്കും നന്ദി.
  പേപ്പര്‍ ലോഡ്‌ജ്‌ അടുത്താഴ്‌ച മാധ്യം ആഴ്‌ചപ്പതിപ്പില്‍ ആരംഭിക്കും.
  നിങ്ങളുടെ വാക്കുകളിലെ സ്‌നേഹത്തിനുമുന്നില്‍ ശിരസ്സുകുനിക്കുന്നു.
  വായിച്ച്‌ അഭിപ്രായം,അതെന്തുതന്നെയായാലും തുറന്ന്‌ പറയാം.

  ReplyDelete
 27. പ്രിയ സുസ്മേഷ്,
  നല്ലൊരു വായനക്കാലം പ്രതീക്ഷിക്കുന്നു.

  ReplyDelete