ജനറല്‍ കമ്പാര്‍ട്ടുമെന്റിലാണിടം കിട്ടിയത്.
നിന്നും ഇരുന്നും കൈകളില്‍ മുഖമുരച്ചും
കഴിച്ചുകൂട്ടിയപ്പോള്‍ ഖേദിച്ചതേയില്ല..
നിന്നെ കാണാനാണല്ലോ..!
പുലര്‍കാലത്തെ
റെയില്‍വേ സ്റ്റേഷന്‍
രാത്രിയേറ്റുവാടിയ പൂവുപോലെ.
ഉണര്‍ന്നുവരാന്‍ വൈകുന്ന
നഗരപ്പുലരിയില്‍ ഓട്ടോക്കാരന്
ക്ഷൗരം,പൂജ,തേവാരം തിരക്കുകള്‍..
കിട്ടിയത് ചവറുവലിക്കാന്‍ പോകുന്ന
നഗരസഭയുടെ മുഷിഞ്ഞ വാഹനം.
മുന്നില്‍ ഡ്രൈവര്‍ക്കൊപ്പം
ഞെരുങ്ങിയിരിപ്പും ബീഡിപ്പുകമണവും
നിന്നെക്കാണാനാണല്ലോ..!
മുഷിഞ്ഞ മുടിയൊതുക്കി മുന്‍വാതിലിനരികില്‍
നില്‍ക്കുമ്പോള്‍ ഞെട്ടലോടെയോര്‍ത്തു.
ഇല്ല,നിനക്കായൊന്നും കൊണ്ടുവന്നിട്ടില്ല.
തിരിച്ചുപോകണോ,വല്ലതും വാങ്ങിവരണോ..?
ആലോചിക്കുമ്പോഴേക്കും കതകുതുറക്കപ്പെട്ടു.
മുന്നില്‍ വിരഹസമുദ്രമൊഴികളെഴുതിയ
മിഴികളുമായി വന്‍തിരപോലലച്ചെത്തും മുഖം.
ആര്‍ദ്രം
നിമീലിതം
കൈകളില്‍ ക്ഷമാപണം സ്വയം സമര്‍പ്പിക്കുമ്പോള്‍
നഗരക്കുയിലുകളുടെ സിംഫണി.
കുക്കറിന്റെ ചൂളംവിളി.
അനുരാഗികളൊരു സമ്മാനവും തേടാറില്ല
വേണ്ടതിനൊന്നും,കാണാന്‍ കൊതിക്കും-
പ്രിയരൂപമല്ലാതെ മറ്റൊന്നും.
ശേഷം,തീ കുറച്ചുവച്ച
അരച്ചട്ടി വെണ്ടയ്‌ക്ക കരിയാന്‍
അധികനേരം വേണ്ടെ.
ഞാന്‍ കമന്റിട്ടുല്‍ഘാടനം ചെയ്തു.
ReplyDeleteകവിത കൊള്ളാം. ഇഷ്ടപ്പെട്ടു.
തീകുറച്ചുവച്ച
അരച്ചട്ടി വെണ്ടയ്ക കരിയാന്‍
അധികസമയം വേണ്ട
എന്ന വരികള്‍ വിശേഷിച്ച്..
പ്രണയത്തിനു മുമ്പില്‍ നമ്മള്‍ എന്തെല്ലാം മറന്നുപോവില്ല?
ശേഷം,തീ കുറച്ചുവച്ച
ReplyDeleteഅരച്ചട്ടി വെണ്ടയ്‌ക്ക കരിയാന്‍
അധികനേരം വേണ്ടെ.
..........കൊള്ളാം.......... :)
ഹാ പ്രിയ സുസ്മേഷ്.......
ReplyDeleteനിങ്ങള്‍ കവിത കൊണ്ടെന്നെ വീണ്ടും പ്രണയം തേടാന്‍ കൊതിപ്പിക്കുന്നു...
"രാത്രിയേറ്റു വാടിയ പൂവ് ..."
നിന്നെ കാണാന്‍ വേണ്ടിയാണല്ലോ ? (നമ്മള്‍ കണ്ടുമുട്ടിയതും ഒരു യാത്രക്കിടയിലാണല്ലോ..?)
അനുരാഗികൾക്കെന്നും പ്രിയ രൂപം മാത്രം കണ്ടാൽ മതിയല്ലോ..അല്ലേ
ReplyDeleteഒട്ടും ഉഴലാതെ, അടുപ്പത്ത് കരിയാന്‍ കിടക്കുന്ന വെണ്ടയ്ക്കയില്‍ കവിതയുടെ ആത്മാവ് കണ്ടെത്താന്‍, പക്ഷെ, ഈ വായനക്കാരന് കവിയോടൊപ്പം മുഷിഞ്ഞ വാഹനത്തില്‍ സഞ്ചരിക്കേണ്ടിവന്നില്ല.
ReplyDeleteഇത് കവിതയുടെ ലാഭം; കവിയുടെയും!
ഒരാഴ്ച ഞാനൊന്ന് നീങ്ങിയതേയുള്ളൂ.. ഇവിടെ കവിതയുടെ വസന്തകാലം വിരിഞ്ഞത് അറിയാതെ പോയി..
ReplyDeleteഇതിന് കമന്‍റിടാതെ പോകാന്‍ വയ്യ..
മധു പറഞ്ഞപോലെ മനസില്‍ അറിയാതെ പ്രണയം വീണ്ടും തളിര്‍ക്കുന്നത് കുളിരോടെ അറിയുന്നു..
നിന്നെ കാണാനാണല്ലോ.. ഹൊ..സുഹൃത്തേ.. എനിക്കുവയ്യ..
വെണ്ടക്ക കരിയട്ടെ.. ഇനിയുമിനിയും....
nannayi
ReplyDeleteആഹാ! ഇതു സത്യം.
ReplyDelete