Tuesday, May 17, 2011

പ്രേരണകള്‍ തരുന്ന പെണ്‍കുയില്‍

വേനലാണിത്.കഠിനമായ വേനല്‍.വരണ്ടുകിടക്കുകയാണ് എല്ലാം.മനസ്സും ശരീരവും..ഏകാന്തമായ ദ്വീപുകളില്‍ വസിക്കുന്നവരത്രേ നമ്മളിപ്പോള്‍.എന്നിട്ടും…

നോക്കൂ,കുയിലുകള്‍ നിരന്തരം കൂവുന്ന മാസങ്ങളാണിത്.നമ്മളിലെ നമ്മെ തിരയുന്ന കോകിലങ്ങളായി കാലത്തിനുമുന്നില്‍ നീയും ഞാനും..ഓര്‍മ്മ,മറവിക്കെതിരെയുള്ള കലാപമാണെന്ന് പറഞ്ഞതാരാണ്.ഇപ്പോള്‍ എന്നുമെന്നപോലെ,മുന്പത്തേക്കാള്‍ തീക്ഷ്ണമായി ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നു..എല്ലാം ഒന്നുവീതം മാത്രമുള്ള ഈ മുറിയില്‍ ഇരട്ടയായിട്ടുള്ളത് നമ്മള്‍ മാത്രമാണ്.ഞാനും നീയും.എന്‍റെയും നിന്‍റെയും മായാനിഴലുകള്‍..അവരുടെ ചലനങ്ങള്‍..അനവദ്യസുന്ദരം.!

ഈ ഒറ്റമുറിയുടെ അയല്‍പക്കത്ത് കാടുമൂടിയ ഏതോ ഇല്ലപ്പറന്പ്..കഥകളില്‍ പലരും പറഞ്ഞുകഴിഞ്ഞിട്ടുള്ളപോലെ പൂമൂടിയ വള്ളികള്‍ ചുറ്റിയ മരങ്ങള്‍.പഴങ്ങള്‍ തൂങ്ങുന്ന ലതകള്‍.ഇലകള്‍ തിങ്ങിയ കുറേയേറെ വിജനപ്രദേശം.മരങ്ങള്‍ക്കിടയിലൂടെ കാണുന്ന നിത്യപൂജയില്ലാത്ത അന്പലത്തിന്‍റെ മേല്‍ക്കൂര. സദാ പക്ഷികളുടെ ദര്‍ബാര്‍.കിളികള്‍ മാത്രമല്ല അണ്ണാറക്കണ്ണനും ശലഭങ്ങളും.അതിനിടയില്‍ മറഞ്ഞിരുന്നാണ് കുയില്‍ എനിക്കുവേണ്ടി പാടുന്നത്..നീ കേള്‍ക്കുന്നില്ലേ അതവിടെ..?അടുക്കളയിലോ പുറംവരാന്തയിലോ ബാല്‍ക്കണിയിലോ നില്‍ക്കുന്പോള്‍ നീ മറുകൂവലിടുന്നത് എനിക്ക് സങ്കല്‍പ്പിക്കാം.മയിലിനെപ്പോലെ ഒച്ചയുണ്ടാക്കു്നതും കുയിലിനെപ്പോലെ കൂവുന്നതും നിന്‍റെ പതിവാണല്ലോ.കുസൃതിയില്‍ നിന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക..തലവെട്ടിച്ചുള്ള കുടുകുടാ ചിരിയില്‍,പ്രസരിപ്പില്‍,മുഖകാന്തിയില്‍..

പ്രിയമേ,എന്നോടുവന്ന് കുയില്‍ പറയുന്നത് നിന്നെപ്പറ്റിയല്ലേ..നീ അവിടെ വിരഹിയാണെന്ന്.!

പരിമിതമായ വസന്തമാണ് നമ്മുടെത്.അതിനെ നമ്മള്‍ മറികടക്കുന്നത് മനസ്സുകൊണ്ടാണ്.മനസ്സിലെന്നും പൂക്കാലം.വിരസമായ പകലുകളിലും രാത്രികളിലും കാടുമൂടിയ പറന്പിലേക്ക് നോക്കി ഞാനിപ്പോള്‍ നില്‍ക്കാറുണ്ട്.നിലാവില്‍ കാണുന്ന കാടിന് എന്തൊരു ഭംഗിയാണ്.അപ്പോള്‍ പകല്‍ മുഴുവന്‍ പാടി തളര്‍ന്നുറങ്ങിപ്പോയ ഇണപ്പക്ഷിയെ എനിക്കോര്‍മ്മവരും.

പ്രേരണകള്‍ തരുന്ന എന്‍റെ പെണ്‍കുയില്‍..

ചിറകിനടിയില്‍ സൌരഭ്യമൊളിപ്പിച്ച കോകിലം..

എന്‍റെ പോകാവസന്തം.!

19 comments:

  1. പ്രേരണകള്‍ തരുന്ന പെണ്‍കുയില്‍

    ReplyDelete
  2. സൌരഭ്യം തൂവുന്ന പ്രണയവരികള്‍.അതി സുന്ദരം.ആശംസകള്‍.

    ReplyDelete
  3. Yesterday I finished reading ur novel 9.
    and this led me to take D now..
    Great going.. Susmesh... WIsh u good luck

    ReplyDelete
  4. പ്രേരണകള്‍ തരുന്ന പെണ്‍കുയില്‍!

    ReplyDelete
  5. ഗ്രൂപ്പും ക്ലിക്കുമൊന്നുമില്ലാത്ത ബ്ലോഗറാണെങ്കിൽ ഇമ്മാതിരി കുയിലിനെ കല്ലെറിഞ്ഞോടിക്കുകയോ, കുയിൽപാട്ട് കേഴ്ക്കാൻ ആളെകിട്ടാത്ത അവസ്ഥയോ നിശ്ചയം.ഇവിടെ എന്താ അവസ്ഥാന്നു നോക്കട്ടെ!!!

    ReplyDelete
  6. Wretched is my lot here, mirthless is my fate
    Alone to face the cruel winters, endure the dreary cold
    What is there to hope for, what is there to seek
    For this forsaken child, for this forlorn son

    Whose sins am I now atoning for?
    Whose lapses am I forced to undo?

    So echoes my tune through these darkling shaws
    Above the frozen streams resounds my song
    Only these sullen trees will hearken to me
    Only snow-bound hills ever hear my call

    What is there to hope for, what is there to seek

    [ From: http://www.metrolyrics.com/song-of-the-forlorn-son-lyrics-insomnium.html ]

    For this forsaken child, for this forlorn son
    For this embittered man, for this grim castaway

    Solace I find in the light of the pale moon
    My comfort in the night the murmur of the trees
    Now I set forth without ever glancing back
    It is time to make my own way through the dusk

    from "Song Of The Forlorn Son"

    Nothing more to say.....!!!

    ReplyDelete
  7. "പരിമിതമായ വസന്തമാണ് നമ്മുടെത്.അതിനെ നമ്മള്‍ മറികടക്കുന്നത് മനസ്സുകൊണ്ടാണ്................."

    എഴുറിതുക്കളും വിടുവേല ചെയ്യുന്ന കുഞുമിറ്റമുള്ള മനസുകളുടെ ഇറയത്താണല്ലെ നമ്മളില്‍ പലരും .......വിടുവേലയല്ല , ക്രൂരമായ കുസ്രുതികള്‍ .

    ReplyDelete
  8. നല്ല രസം വായിക്കാന്‍.. ആ തലക്കെട്ട് തന്നെ സുന്ദരം..!

    ReplyDelete
  9. ബ്ലോഗു വിട്ട് പറന്നുപോയെന്നാണു കരുതിയിരുന്നത്, ഇപ്പോള്‍ ഒന്നിനു പകരം രണ്ട് പോസ്റ്റുകളുമായി തിരിച്ചെത്തിയതില്‍ സന്തോഷം. ‘ആതിര’യുടെ അവാര്‍ഡിന്റെ പേരില്‍ അഭിനന്ദനങ്ങള്‍ ..
    മനം നിറഞ്ഞു പാടുന്ന പാട്ടുകള്‍ക്കൊക്കെ , ഇലച്ചാര്‍ത്തുകളുടെ കാണാമറയത്തിരുന്നൊരു പെണ്‍ കുയില്‍ എതിര്‍ പാട്ടു പാടട്ടെ..

    ReplyDelete
  10. പ്രണയം
    ചിലപ്പോഴൊരു രാജ്യം.
    അവിടെ ഭാഷയും വംശവുമെല്ലാം വേറൊന്ന്.
    ആ മറുരാജ്യത്തിന്റെ ആഹ്ലാദഭരിതമായ
    ഭാഷയാണ് ഈ വരികളില്‍...

    ReplyDelete
  11. പരിമിതവസന്തത്തെ മറികടക്കാനുള്ള നല്ലൊരു ശ്രമമുണ്ട് ഈ വരികളിൽ!

    ReplyDelete
  12. കൂവുന്നത് ആണ്‍ കുയില്‍ ആണെങ്കിലും
    പ്രേരണകള്‍ തരുന്നത് അവള്‍ തന്നെ ...
    പ്രേമിക്കാന്‍ പ്രേരണകള്‍ തരുന്ന വരികള്‍...

    ReplyDelete
  13. എന്നുമെന്ന പോലെ,മുമ്പത്തേക്കാള്‍ കൂടുതലായ് ഞാന്‍ നിന്നെ സ്നേഹിക്കുന്നു.പരിമിതമായ ഈ വസന്തത്തെ മനസ്സുകൊണ്ട് തന്നെയാണു മറി കടക്കാനാകുക.അത് മതി,അത് മാത്രം മതി,ഒരു ജന്മം ജീവിച്ച് തീര്‍ക്കാന്‍...
    നല്ല വരികള്‍,നന്ദി.

    ReplyDelete
  14. പരിമിതമായ വസന്തമാണ് നമ്മുടെത്.അതിനെ നമ്മള്‍ മറികടക്കുന്നത് മനസ്സുകൊണ്ടാണ്.മനസ്സിലെന്നും പൂക്കാലം.വിരസമായ പകലുകളിലും രാത്രികളിലും കാടുമൂടിയ പറന്പിലേക്ക് നോക്കി ഞാനിപ്പോള്‍ നില്‍ക്കാറുണ്ട്.നിലാവില്‍ കാണുന്ന കാടിന് എന്തൊരു ഭംഗിയാണ്.അപ്പോള്‍ പകല്‍ മുഴുവന്‍ പാടി തളര്‍ന്നുറങ്ങിപ്പോയ ഇണപ്പക്ഷിയെ എനിക്കോര്‍മ്മവരും.

    പ്രേരണകള്‍ തരുന്ന എന്‍റെ പെണ്‍കുയില്‍..

    ചിറകിനടിയില്‍ സൌരഭ്യമൊളിപ്പിച്ച കോകിലം..

    എന്‍റെ പോകാവസന്തം.!
    touching wrds...

    ReplyDelete
  15. സന്തോഷം, ഇടയ്ക്കിടെ പോസ്റ്റിടുന്നത്.

    ReplyDelete
  16. നല്ല എഴുത്ത് സുസ്മേഷ്. ഫോണ്ട് സെറ്റ് ചെയ്തിരിക്കുന്നത് ഏതാണ്. എന്റെ കമ്പ്യുട്ടറില്‍ ചില അക്ഷരങ്ങള്‍ വായിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നു. എന്തോ വിട്ട് വിട്ട് നില്‍കും പോലെ.

    ReplyDelete
  17. ചിറകിനടിയില്‍ സൌരഭ്യമൊളിപ്പിച്ച കോകിലം....!

    ReplyDelete
  18. നന്ദി.എന്‍റെ ഉന്മാദത്തോട് കൂട്ടുകൂടുന്നതിന്,എല്ലാവര്‍ക്കും.

    ReplyDelete