പ്രണയം യാചിച്ചുവാങ്ങേണ്ടതല്ലെന്ന് അനുഭവം കൊണ്ട് ഏതൊരുവനെയുംപോലെ എനിക്കുമറിയാം.ഭയം,തെറ്റിദ്ധാരണ,സുരക്ഷിതത്വം...മതി,ബന്ധങ്ങള്‍ വേരറ്റ മരമാവാന്‍.!
നടിക്കാനെളുപ്പമാണ്,എന്തും.പ്രണയമാണെന്നും പ്രണയമില്ലെന്നും.
വാസ്തവമെന്താണ്..?
ഭംഗിയും ആഢ്യത്വവും തേടി അങ്ങോട്ടുപോയിക്കൊണ്ടേയിരിക്കും..ഇങ്ങോട്ടുവരുന്നതൊന്നും കാണില്ല,കണ്ടാലും തട്ടിത്തെറിപ്പിക്കും.അവമതിക്കും.എന്നിട്ട് പൊട്ടക്കിണറ്റില്‍ വീഴുവോളം തേടിനടക്കും.അവളെ,ആ ഒരാളെ.ഫലമില്ലാതെ.
പ്രണയം ഒരുവന്‍റെ എതിരെവരുന്നതാണോ പിന്നാലെ വരുന്നതാണോ അതോ ഒപ്പം വരുന്നതാണോ..?
എത്ര വൃത്തികേടുകള്‍ കാട്ടിയിട്ടും,നശ്വരമായ സൌന്ദര്യത്തിനുപിന്നാലെ എത്ര പാഞ്ഞിട്ടും പിന്നാലെ വരുന്നത് ഒരുവള്‍മാത്രം.അവള്‍,ദേവത..സരസ്വതി.
പ്രണയമെന്ന പേരില്‍ അവനവന്‍റെ ഉള്ളിലുള്ള കാമത്തെ പകര്‍ത്തിവച്ച് കവിതയെന്നു വിളിക്കുന്ന സമകാലികര്‍ക്കിടയില്‍ നീയെത്ര വാടിപ്പോയി,എത്രയെത്ര അപമാനിതയായി!
മനസ്സിലാവുന്നു,ആശങ്കയും ഭയവുമില്ലാത്തത് ഒരുവള്‍ക്കുമാത്രമാണ്.നിനക്ക്.നീ മാത്രമാണ് യഥാര്‍ത്ഥ തുണ.ഏതിരുട്ടിലും ഏത് കാട്ടിലും ഏത് നഗരത്തിലും ഏത് കഠോരമാര്‍ഗ്ഗത്തിലും കൈയില്‍ത്തൂങ്ങി ഒപ്പം വരുന്നത് നീ മാത്രം.
ദേവത.വാഗ്ദേവത.അമ്മ.
--------------------------------------------------------------------------------------
'കവിയുടെ കാല്‍പാടുകള്‍' വീണ്ടും വായിച്ചു.ആ പ്രചോദനത്തില്‍നിന്നാണ് ഈ വരികള്‍ ഉണ്ടായിവന്നത്.
ആത്മവിചിന്തനമെന്‌ന് വിളിക്കാമീ കുറിപ്പിനെ.
ReplyDelete"പ്രണയം ഒരുവന്‍റെ എതിരെവരുന്നതാണോ പിന്നാലെ വരുന്നതാണോ അതോ ഒപ്പം വരുന്നതാണോ..!" :-)
ReplyDeleteവാഗ്ദേവത കൂടെയുണ്ടെന്നു ബോധ്യമായി.അവൾ കൂടെയുണ്ടെകിൽ പിന്നെ വേറെ ആരു വേണം...
ReplyDeleteudathamaya chinthakal........ bhavukangal.........
ReplyDeleteപ്രണയത്തിനു പകരം വെക്കാന്‍ പ്രണയം മാത്രം.
ReplyDeleteനടിക്കാൻ എളുപ്പമാണ്..അതെ പോലെ മറക്കാനും… ആഢ്യത്വവുംരൂപഭംഗിയും തേടി ഞാൻ ആരുടേയും പുറകെ പോകാനില്ല…എന്റെ പുറകെ അവളുമർ വന്നു കൊണ്ടേയിരിക്കുകയാണ്.ശല്ല്യങ്ങൾ! ഇതും തെറ്റിദ്ധരിക്കാൻ എളുപ്പമുള്ള വഴികൾ തന്നെയാണല്ലേ?
ReplyDeleteനിത്യകന്യക തന്നെ സുസ്മേഷിനും നിത്യപ്രണയിനിയായിരിക്കട്ടെ . കവിയുടെ കാൽപ്പാടുകൾ വളരെ യുണീക് ആയ ഒരു രചനയാണ്, ഭാഷയുടെ ഒരു സൌഭാഗ്യം.
ReplyDeleteനല്ല കവിത.. രാജശ്രീയിലൂടെ ഇവിടെയെത്തി ഏറെ ഇഷ്ടപ്പെട്ടു.... :)
ReplyDeleteഎതിരെ വരുമ്പോള്‍ കൊതിക്കും, പിന്നാലെ വരുമ്പോള്‍ അഭിമാനിക്കും , കൂടെ വരുമ്പോളെ അതിന്റെ സുഖവും ദുഖവും അറിയൂ ഏതു ദേവതയായാലും അല്ലെ ?
ReplyDeleteനന്നായി എഴുത്തു .............
കവിയുടെ കാല്പാടുകള്‍ വായിച്ചിട്ടില്ല.വരികള്‍ കണ്ട് വായിക്കാനാഗ്രഹം കൂടി :(
ReplyDeleteകനകച്ചിലങ്ക കിലുക്കി വാഗ്ദേവത എന്നും കൂടെത്തന്നെയുണ്ടാവട്ടെ..
വളരെ സന്തോഷം സുഹൃത്തുക്കളേ..
ReplyDeleteകവിയുടെ കാൽപ്പാടുകളെ ഓർമ്മിപ്പിച്ചത് നന്നായി. എല്ലാവർക്കും തുണ ആ ദേവത തന്നെയാണ്.
ReplyDeleteകുറിപ്പ് നന്നായി.
hridayathil nombaramay peythirangiya varikal!
ReplyDeleteവല്ലാത്ത ഒരു ജീവിത കാവ്യമാണ് കുഞ്ഞിരാമന്‍ മാഷ് എഴുതി വച്ചത്...ആത്മകഥയോ ആത്മകവിതയോ...
ReplyDeleteകവിത തേടി അലഞ്ഞ ആ മനുഷ്യനെ കാലം വേണ്ടപോലെ പരിഗണിക്കുന്നുണ്ടോ എന്ന് സംശയം..
കാല്പാടുകൾ ലൈബ്രറിയിലല്ലെ ഉള്ളു.. ഔട്ട് ഓഫ് പ്രിന്റ് അല്ലെ.. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരു പുസ്തകമാ അത്..
ReplyDeleteമിനി,ഷാരോണ്‍,ഇട്ടിമാളു നന്ദി.
ReplyDeleteകവിതയുടെ ചിലങ്ക..
ReplyDelete@ഇട്ടിമാളു
ReplyDeleteകാല്‍പ്പാടുകളും..നിത്യകന്യകയും ഒക്കെ ചേര്‍ത്ത് ഒന്നിച്ച് ഈയിടെ ഡീസി ഇറക്കീട്ടുണ്ട്...
ഒരു ഇരുനൂറ്റമ്പത് രൂപയുമായി ഡീസീല് ചെല്ല്..കിട്ടിയേക്കും