ഇന്ന് ഞാന്‍ സ്നേഹത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.
എന്താണത്.?കുന്പളങ്ങയോ കപ്പലണ്ടിയോ പോലെയുള്ള എന്തെങ്കിലുമാണോ.അതോ മലബാര്‍ സിമന്റ് വാങ്ങി കുറേ കന്പിയും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന വല്ല രൂപവുമാണോ.അതുമല്ലെങ്കില്‍ ഈശ്വരനെപ്പോലെ അരൂപിയും നിശ്ശബ്ദനുമായ വല്ലതുമാണോ.അല്ലേയല്ല.സ്നേഹത്തെയും നമുക്ക് മനോഭാവം എന്നു വിളിക്കാം.ഒന്നിന് മറ്റൊന്നിനോട് തോന്നുന്ന മനോഭാവമാണ് സ്നേഹം.മനോഭാവത്തിലെ വ്യതിയാനമനുസരിച്ച് സ്നേഹവും ഏറിയും കുറഞ്ഞും ഇരിക്കും.എങ്കിലും അത് തീരെ ഇല്ലാതാകുമെന്ന് കരുതാന്‍ വയ്യ.
എന്നാലും ഒരുകാര്യം ഉറപ്പിച്ചുപറയാം.
സ്നേഹിക്കാനും പിന്നെ ക്രൂരമായി വെറുക്കാനും മറന്നതായി നടിക്കാനും കണ്മുന്നില് പെട്ടാലും കാണാത്തപോലെ നടക്കാനും മനുഷ്യനുമാത്രമേ കഴിയൂ.
മനുഷ്യന് എത്ര പാവമാണല്ലേ.എത്ര ദുര്‍ബലനും.!
ഞാനും മനുഷ്യനായിപ്പോയി.ഒരു കുരുവിയായാല്‍ മതിയായിരുന്നു.
ഇതെഴുതുന്പോള് എനിക്കിന്ന് പ്രത്യേക സന്തോഷമുണ്ട്.സൂര്യരശ്മികള്‍ ഉതിരുന്ന മിഴികളുമായി ഇത് നീ വായിക്കുന്നുണ്ടല്ലോ.നീയത് എന്നോട് പറഞ്ഞല്ലോ.
സന്തോഷിക്കട്ടെ ഞാന്‍ കൊന്പുകള്‍ പൂത്ത ഒരു കലമാനിനെപ്പോലെ?